wedding – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 Jul 2023 09:39:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png wedding – malayalees.ch https://malayalees.ch 32 32 പിന്നാക്കം നിൽക്കുന്ന നാൽപ്പത് യുവതീയുവാക്കളുടെ വിവാഹസ്വപ്നം യാഥാർഥ്യമാക്കി പൂർവ വിദ്യാർഥിക്കൂട്ടായ്മ https://malayalees.ch/malappuram-student-alumni-conducts-mass-wedding/ Tue, 25 Jul 2023 09:39:42 +0000 https://malayalees.ch/?p=84990 പിന്നാക്കം നിൽക്കുന്ന നാൽപ്പത് യുവതീയുവാക്കളുടെ വിവാഹസ്വപ്നം യാഥാർഥ്യമാക്കി പൂർവ വിദ്യാർഥിക്കൂട്ടായ്മ. മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയ്യ കോളജിലെ വിദ്യാർഥിക്കൂട്ടായ്മയായ ഓസ്‌ഫോജനയാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്.

സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിവാഹം നീണ്ടുപോയ യുവതി യുവാക്കളാണ് പുതു ജീവിതത്തിലേക്ക് കടന്നത്. വധൂവരന്മാരെ മലപ്പുറം, പാലക്കാട്, വയനാട്, എറണാകുളം, നീലഗിരി ജില്ലകളിൽ നിന്നാണ് തിരഞ്ഞെടുത്തത്. പതിനെട്ട് മുസ്ലിം, രണ്ട് ഹിന്ദു വധൂവരന്മാരാണ് അവരവരുടെ മതാചാരപ്രകാരം വിവാഹിതരായത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.

വധുവിന് പത്ത് പവൻ സ്വർണവും വരന് മഹർ നൽകാനായി ഒരു പവൻ സ്വർണവും നൽകി.ആയിരക്കണക്കിന് ആളുകൾ നവദമ്പതികള്‍ക്ക്‌ അനുഗ്രഹവുമായി വിവാഹത്തിന് എത്തിയിരുന്നു .എല്ലാവർക്കും വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

]]>
15 വർഷത്തിന് ശേഷം ജൂത കല്യാണത്തിന് സാക്ഷ്യം വഹിച്ച് കൊച്ചി; റബ്ബി എത്തിയത് ഇസ്രായേലിൽ നിന്ന് https://malayalees.ch/kochi-witnessed-jew-wedding-after-15-years/ Mon, 22 May 2023 04:29:51 +0000 https://malayalees.ch/?p=81557 പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂത ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച് കൊച്ചി. ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേൽ എന്നിവരുടെ മകൾ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസ എൻഞ്ചിനീയറുമായ റിച്ചഡ് സാക്കറി റോവുമാണ് കൊച്ചിയിലെ റിസോട്ടിൽ വിവാഹിതരായത്. 

ജൂത ആചാരപ്രകാരമുള്ള ചടങ്ങുകൾക്കാണ് കായലോരത്തെ ആ വേദി സാക്ഷിയായത്.മാതാപിതാക്കളുടെ കൈപിടിച്ച് വേദിയിൽ എത്തിയതിനു ശേഷം വധു വരനെ ഏഴ് തടവണ വലയം വെക്കും. പിന്നീടാണ് പ്രധാന ചടങ്ങുകളിലേക്ക് കടക്കുന്നത്. കെത്തുബ എന്ന വിവാഹ ഉടമ്പടി വായിച്ചു കേൾപ്പിച്ചതിന് ശേഷം പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും ജീവിതപങ്കാളിയായി കഴിയാമെന്ന് റബായിക്ക് ഉറപ്പു നൽകി .തുടർന്നാണ് ഇരുവരും വിവാഹ മോതിരം അണിയിക്കുനത്.

ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈയുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മഞ്ജുഷ മിറിയം ഇമ്മാനുവേലിന്റെയും മകൾ റേച്ചലും. നാസ എഞ്ചിനീയറുമായ റിച്ചഡ് സാക്കറി റോവുവാണ് ജീവിതത്തിൽ ഒരുമിക്കുന്നത്. കേരളത്തിൽ ജൂതപ്പള്ളിക്കു പുറത്തു നടക്കുന്ന ആദ്യ വിവാഹമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

]]>
വിവാഹ ചടങ്ങിനിടെ അപകടം: തമിഴ്‌നാട്ടിൽ തിളച്ച രസത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു https://malayalees.ch/man-dies-after-falling-into-vessel-of-boiling-rasam-in-tamil-nadu/ Mon, 01 May 2023 09:44:08 +0000 https://malayalees.ch/?p=80504 തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ 21 കാരനായ യുവാവ് തിളച്ച രസത്തിൽ വീണ് മരിച്ചു. മിഞ്ഞൂരിലെ ഒരു വിവാഹ ചടങ്ങിനിടെയായിരുന്നു അപകടം. കല്യാണമണ്ഡപത്തിൽ രസം തിളപ്പിക്കുന്ന പാത്രത്തിലേക്ക് 21 കാരൻ അബദ്ധത്തിൽ വീഴുകയായിരുന്നു.

എന്നൂരിനടുത്തുള്ള അത്തിപ്പട്ട് പുതുനഗർ സ്വദേശി വി സതീഷ് ആണ് മരിച്ചത്. കൊരുക്കുപേട്ടയിലെ ഒരു സ്വകാര്യ കോളജിൽ അവസാന വർഷ ബിസിഎ വിദ്യാർത്ഥിയായിരുന്ന സതീഷ്, ഒരു കാറ്ററിംഗ് സ്ഥാപനത്തിൽ പാർട്ട് ടൈമായി ജോലി ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഒരു വിവാഹ ചടങ്ങിൽ ഭക്ഷണം വിളമ്പുന്നതിനായി എത്തിയതായിരുന്നു ഇയാൾ.

അതിഥികൾക്ക് വിളമ്പാനുള്ള രസം തിളപ്പിച്ച പാത്രത്തിൽ വിദ്യാർത്ഥി അബദ്ധത്തിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ 30 ന് മരിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

]]>
അമിത ശബ്ദത്തിൽ ഡിജെ; വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു https://malayalees.ch/groom-collapses-on-stage-after-varmala-ceremony-due-to-loud-dj-music-dies-bihar/ Fri, 03 Mar 2023 09:21:46 +0000 https://malayalees.ch/?p=77282 ബിഹാറിൽ വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. സിതാര്‍മ‍ഹി ജില്ലയിലെ ഗ്രാമത്തിൽ വിവാഹത്തിന്റെ ഭാഗമായ നടന്ന വരമാല ചടങ്ങിന് പിന്നാലെ ആയിരുന്നു ദാരുണ സംഭവം. ചടങ്ങ് കഴിഞ്ഞ ഉടൻ അമിത ഉച്ചത്തിൽ നടന്ന ഡിജെ സംഗീത പരിപാടിക്കിടെ ആയിരുന്നു വരൻ കുഴഞ്ഞുവീണത്. വരൻ സുരേന്ദ്രകുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

ദമ്പതികള്‍ പരസ്പരം മാല അണിയിക്കുന്നതിനിടെ ഉച്ചത്തില്‍ ഡി.ജെ സംഗീതം വെച്ചിരുന്നു. വിവാഹ ഘോഷയാത്രക്കിടെ അമിതശബ്ദത്തില്‍ ഡി.ജെ പാട്ട് വെച്ചപ്പോൾ വരൻ അസ്വസ്ഥത പ്രകടിപ്പികകുകയും പലതവണ പാട്ട് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചടങ്ങ് കഴിഞ്ഞ് നിമിഷങ്ങള്‍ക്ക് ശേഷം സുരേന്ദ്ര വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

കർശനമായ നിരോധനം ഉണ്ടായിരുന്നിട്ടും ഡിജെ ഉപയോഗിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു. സംഭവത്തിന് പിന്നാലെ ഡിജെ നിരോധനം കർശനമായി നടപ്പാക്കണമെന്ന് സാമൂഹിക പ്രവർത്തകൻ ഡോ. രാജീവ് കുമാർ മിശ്ര ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

]]>
വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു https://malayalees.ch/bride-collapsed-in-wedding-eve/ Sat, 14 Jan 2023 04:02:24 +0000 https://malayalees.ch/?p=74442 വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു പെരിന്തൽമണ്ണയിൽ വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുത വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പാതായ്ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. 

ഇന്നലെ രാത്രിയാണ് സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂർക്കനാട് സ്വദേശിയുമായി ഇന്നാണ് യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. രണ്ടാഴ്ച മുൻപാണ് ഇവരുടെ നിക്കാഹ് കഴിഞ്ഞത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ: ഫവാസ്.

]]>
കെഎൽ രാഹുലിന്റെ വിവാഹം ഈ മാസമെന്ന് റിപ്പോർട്ട്; വധു താരപുത്രി https://malayalees.ch/kl-rahul-wedding-this-month/ Fri, 06 Jan 2023 11:04:55 +0000 https://malayalees.ch/?p=74067 കെഎൽ രാഹുലിന്റെ വിവാഹം ഈ മാസം അവസാനത്തോടെ നടക്കുമെന്ന് റിപ്പോർട്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയാണ് വധു. ജനുവരി 20ന് ശേഷമുള്ള തിയതിയിലാകും വിവാഹം.

സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലാകും വിവാഹ ചടങ്ങുകൾ നടക്കുക. സ്വകാര്യ ചടങ്ങിൽ രാഹുലിന്റേയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. പിന്നാലെ ക്രിക്കറ്റ്, സിനമാ ലോകത്തുള്ളവർക്കായി ഗംഭീര സൽകാര വിരുന്നും ഒരുക്കും.
ആതിയയും രാഹുലും വിവാഹശേഷം താമസിക്കുക റൺബീർ-ആലിയ ദമ്പതികളുടെ ബാന്ദ്രയിലുള്ള വീടിന് സമീപമുള്ള വീട്ടിലായിരിക്കും.

നേരത്തെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് സുനിൽ ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹൽദി, മെഹന്ദി, സംഗീത് ഉൾപ്പെടെ എല്ലാ ചടങ്ങുകളും വിവാഹത്തിനുണ്ടാകും.

സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടിയുടെ ആദ്യ ചിത്രമായ തഡപ്പിന്റെ സ്‌ക്രീനിംഗിനെത്തിയപ്പോഴാണ് കെഎൽ രാഹുലും ആതിയ ഷെട്ടിയും തമ്മിലുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

]]>
നടന്‍ ബാബുരാജിന്റെ മകന്‍ വിവാഹിതനായി; കല്യാണ ചിത്രങ്ങള്‍ വൈറല്‍ https://malayalees.ch/actor-baburaj-son-got-married/ Fri, 06 Jan 2023 04:52:37 +0000 https://malayalees.ch/?p=74043 നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹശേഷം നടത്തിയ റിസപ്ഷന് പങ്കെടുത്തു.

ഡിസംബര്‍ 31നാണ് മനസമ്മതം നടന്നത്. വിവാഹത്തിന്റേയും റിസപ്ഷന്റേയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

ബാബു രാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. അഭയ്ക്ക് അക്ഷയ് എന്നൊരു സഹോദരന്‍ കൂടിയുണ്ട്. നടി വാണി വിശ്വനാഥുമായായിരുന്നു ബാബു രാജിന്റെ രണ്ടാം വിവാഹം. ഇരുവര്‍ക്കും ആര്‍ച്ച, ആരോമല്‍ എന്നീ രണ്ട് മക്കളുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആസിഫ് അലി നായകനായ കൂമനാണ് ബാബു രാജിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.

]]>
മകൾക്കും മരുമകനുമായി സ്പെഷ്യൽ വിരുന്നൊരുക്കി റഹ്മാൻ https://malayalees.ch/ar-rahman-hosts-musical-wedding-reception-for-daughter/ Tue, 14 Jun 2022 12:48:56 +0000 https://malayalees.ch/?p=63357 മകൾ ഖദീജയ്ക്കും ഭർത്താവ് റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിനും വേണ്ടി സ്നേഹ സംഗീത വിരുന്നൊരുക്കി എ.ആർ.റഹ്മാൻ. ചെന്നൈയിൽ നടന്ന പരിപാടിയിൽ സോനു നിഗം, ഹണി സിങ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പരിപാടിക്കിടെയുള്ള എ.ആർ.റഹ്മാന്റേയും കുടുംബത്തിന്റേയും ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു.

മേയ് 6നാണ് ഖദീജയും സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദും വിവാഹിതരായത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രത്യേക വിവാഹവിരുന്ന് തന്നെ റഹ്മാൻ ഒരുക്കിയിരുന്നു. എ.ആർ.റഹ്മാന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആഘോഷവേളയിൽ സന്നിഹിതരായിരുന്നു. അതിഥികൾ വേദിയിൽ തത്സമയം സംഗീതപരിപാടി അവതരിപ്പിച്ചതും ശ്രദ്ധേയമായി.

സൂര്യ, സ്റ്റാലിൻ, മണിരത്നം, സുഹാസിനി, സുജാത, ലിസി, റസൂൽ പൂക്കുട്ടി, ഗൗതം മേനോൻ, ബോണി കപൂർ എന്നിവരും വിവാഹ റിസപ്ഷന് എത്തിയിരുന്നു. 2021 ഡിസംബറിലാണ് ഖദീജയും റിയാസദ്ദീനുമായുള്ള വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്.

]]>
യുപിയിൽ വിവാഹച്ചടങ്ങിനിടെ ബാൽക്കണി തകർന്നു; 2 മരണം, 30 പേർക്ക് പരുക്ക് https://malayalees.ch/wedding-balcony-collapse-death/ Fri, 22 Apr 2022 09:37:51 +0000 https://malayalees.ch/?p=60540 ഉത്തർ പ്രദേശിൽ വിവാഹച്ചടങ്ങിനിടെ ബാൽക്കണി തകർന്ന് 2 പേർ മരണപ്പെട്ടു. മരണപ്പെട്ടവരിൽ ഒരാൾ 5 വയസ്സുള്ള പെൺകുട്ടിയാണ്. 30 പേർക്ക് പരുക്കേറ്റു. യുപിയിലെ ബിജ്നോർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ശശീന്ദ്ര യാദവ് എന്നയാളുടെ വീട്ടിലാണ് അപകടം നടന്നത്. അദ്ദേഹത്തിൻ്റെ മകളുടെ വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ബാൽക്കണി തകർന്നുവീണത്.

]]>
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഒന്നിക്കുന്നു; ആലിയ ഭട്ട് -റൺബീർ കപൂർ വിവാഹം ഇന്ന് https://malayalees.ch/ranbir-kapoor-alia-bhatt-wedding-today/ Thu, 14 Apr 2022 04:30:00 +0000 https://malayalees.ch/?p=60085 ബോളിവുഡ് ലോകം കാത്തിരുന്ന ആ താരവിവാഹം ഇന്ന്. ബോളിവുഡ് താരം ആലിയ ഭട്ടും നടൻ റൺബീർ കപൂറും ഇന്ന് വിവാഹിതരാകും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാകും ചടങ്ങുകൾ ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്.

ഇന്നലെയായിരുന്നു മെഹന്ദി ചടങ്ങുകൾ. ഇതിനായി ബോളിവുഡ് താരങ്ങളും, റൺബീറിന്റെ ബന്ധുക്കളും കൂടിയ കരീന, കരീഷ്മ എന്നിവരും കരൺ ജോഹർ ഉൾപ്പെടെയുള്ള മറ്റ് താരങ്ങളും ആലിയയുടെ ‘വാസ്തു’ എന്ന വീട്ടിൽ എത്തിച്ചേർന്നിരുന്നു.

ആലിയ റൺബീർ താരജോഡികൾക്ക് ആശംസയുമായി ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും രംഗത്തുവന്നു. ‘പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്ന ഞങ്ങളുടെ ഇഷയ്്ക്കും ശിവയ്ക്കും എല്ലാവിത സ്‌നേഹവും ഭാവുകങ്ങളും നേരുന്നു- എന്ന് ടീം ബ്രഹ്മാസ്ത്ര’- ബിഗ് ബി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2018 ലാണ് ആലിയയും റൺബീറും പ്രണയത്തിലാകുന്നത്. ആദ്യം ഇരുവരും പ്രണയം നിഷേധിച്ചിരുന്നുവെങ്കിലും സോനം കപൂറിന്റെ വിവാഹ വേദിയിൽ ഒരുമിച്ചെത്തിയ താരങ്ങൾ പ്രണയ പ്രഖ്യാപനം കൂടിയാണ് അതിലൂടെ നടത്തിയത്.

]]>