weapons – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Nov 2023 05:02:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png weapons – malayalees.ch https://malayalees.ch 32 32 മണിപ്പൂരിൽ പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിന്റെ ശ്രമം https://malayalees.ch/manipur-mob-try-to-steal-weapons-police/ Thu, 02 Nov 2023 05:01:56 +0000 https://malayalees.ch/?p=90464 മണിപ്പൂരിൽ പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിന്റെ ശ്രമം. മണിപ്പൂർ റൈഫിൾസ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച ജനക്കൂട്ടത്തെ ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ് തുരത്തി. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. (manipur mob steal weapons)

മുഖ്യമന്ത്രി എൻ ബീരേൻ സിങിന്റെ വസതിക്കും രാജ്ഭവനും സമീപമാണ് സംഭവം. സംഘർഷത്തിന് പിന്നാലെ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ കർഫ്യു നിയന്ത്രണങ്ങളിലെ ഇളവ് നീക്കി. തെഗ്‍നോപാലിലെ മൊറേയിൽ കഴിഞ്ഞ ദിവസം മെയ്തെയ് വിഭാഗത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊല്ലുകയും, സുരക്ഷാ വിന്യാസത്തിന് എത്തിയ പൊലീസ് കമാൻഡുകൾക്ക് നേരെ വെടിയുതിർത്തതിന് പിന്നാലെയാണ് വീണ്ടും സംഘർഷം വ്യാപിച്ചത്. കുക്കി സായുധ സംഘങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.

വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടിയിരുന്നു. നവംബർ 5 വരെ അഞ്ച് ദിവസത്തേക്ക് കൂടി നിരോധനം നീട്ടിയതായി സർക്കാർ. വ്യാജ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടിയാണ് നടപടിയെന്നും വിശദീകരണം.

ഇന്റർനെറ്റ് നിരോധനം പിൻവലിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. പിന്നലെ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് ഇന്റർനെറ്റ് നിരോധനം നീട്ടിയത്. പൊതുജനങ്ങൾക്കിടയിൽ വിദ്വേഷം ഉണർത്തുന്ന തരത്തിലുള്ള ചിത്രങ്ങൾ, പ്രസംഗങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതിന് സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയെ തുടർന്നാണ് നിരോധനം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പ് വിജ്ഞാപനത്തിൽ പറയുന്നു.

കേന്ദ്ര സുരക്ഷാ സേനയെ വിന്യസിക്കുന്നതിനെതിരെ പൊതുജന പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന് കാണിച്ച് മണിപ്പൂർ പൊലീസ് ഡയറക്ടർ ജനറൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

ഇതിനിടെ കുക്കി സംഘടനയായ വേൾഡ് കുക്കി സോ ഇന്റലക്ചൽ കൗൺസിലിനെ യുഎപിഎ നിയമം പ്രകാരം നിരോധിച്ചു. ഇതിൻ്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. സുരക്ഷാ ഡ്യൂട്ടിക്കായി തെഗ് നൊപ്പാൽ ജില്ലയിലെ മൊറെയിലേക്ക് അയച്ച പൊലീസ് കമാൻഡോകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായതോടെ, മൊറെയിൽ കൂടുതൽ സേനകളെ വിന്യസിച്ചു.

]]>
മണിപ്പൂരിൽ ആയുധവേട്ടയും മയക്കുമരുന്ന് വേട്ടയും; 4 പേർ അറസ്റ്റിൽ https://malayalees.ch/manipur-weapons-seized-4-arrest/ Thu, 17 Aug 2023 04:43:27 +0000 https://malayalees.ch/?p=86292 മണിപ്പൂരിൽ ആയുധവേട്ടയും മയക്കുമരുന്ന് വേട്ടയും. റെയ്ഡിൽ തോക്കുകളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും പിടികൂടി. ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, തെങ്‌നൗപാൽ, കാങ്‌പോക്‌പി ജില്ലകളിലാണ് റെയ്ഡ് നടന്നത്. ഇവിടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. ഇംഫാൽ ഈസ്റ്റ്, മണിപ്പൂർ അതിർത്തിയിൽ നിന്നും നാർക്കോട്ടിക്സ് & അഫയേഴ്സ് ഓഫ് ബോർഡർ മയക്കുമരുന്ന് പിടികൂടി. 4 പേർ അറസ്റ്റിലായി.

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചിരുന്നു. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂര്‍ അശാന്തിയിലാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

മണിപ്പൂരില്‍ നമ്മുടെ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായി. മണിപ്പൂരില്‍ ഇപ്പോള്‍ സമാധാനം തിരികെ വന്നുകൊണ്ടിരിക്കുകയാണ്. മണിപ്പൂരില്‍ നിലവില്‍ അക്രമസംഭവങ്ങളില്ല. നരേന്ദ്രമോദി രാജ്യത്തോട് പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിനെക്കുറിച്ച് പറയാതെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാചാലയായായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം. സഹോദരിമാരും പെണ്‍മക്കളും എല്ലാ വെല്ലുവിളികളും ധൈര്യത്തോടെ അഭിമുഖീകരിച്ച് മുന്നോട്ടുപോകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ഇന്ന് സ്ത്രീകള്‍ രാജ്യത്തിന് വേണ്ടിയുള്ള വികസനത്തിലും സേവനത്തിലും എല്ലാ മേഖലകളിലും വിപുലമായ സംഭാവനകള്‍ നല്‍കുകയും രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവരുടെ പങ്കാളിത്തം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ഇന്ന് നമ്മുടെ സ്ത്രീകള്‍ അത്തരം നിരവധി മേഖലകളില്‍ സ്ഥാനം നേടിയിട്ടുണ്ടെന്നും സ്ത്രീശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. കലാപം രൂക്ഷമായി തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനത്തെ കാങ്‌പോപ്പി ജില്ലയിലാണ് കുക്കി-സോ സമുദായത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തിയത്. പാർലമെന്റിൽ അമിത് ഷാ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം.

]]>
അതിർത്തിക്കപ്പുറത്തുനിന്നുള്ള ആയുധ വിതരണം ഭീഷണി; യു.എന്നിൽ ഇന്ത്യ https://malayalees.ch/indias-veiled-attack-on-pakistan-at-unsc-over-drone-delivery-of-weapons-html/ Thu, 13 Apr 2023 04:21:25 +0000 https://malayalees.ch/?p=79551 അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തു​നി​ന്ന് ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​രോ​ധി​ത ആ​യു​ധ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് രാ​ജ്യം നേ​രി​ടു​ന്ന ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​ണെ​ന്ന് യു. എന്നിൽ ഇ​ന്ത്യ. ചി​ല രാ​ഷ്ട്ര​ങ്ങ​ളു​ടെ സ​ജീ​വ പി​ന്തു​ണ​യി​ല്ലാ​തെ ഇ​ത് സാ​ധ്യ​മ​ല്ലെ​ന്നും പാ​കി​സ്താ​നെ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ച് യു.​എ​ന്നി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി രു​ചി​ര കാ​മ്പോ​ജ് പ​റ​ഞ്ഞു.

ആ​യു​ധ വ്യാ​പ​ന​ത്തി​ൽ ദു​രൂ​ഹ​മാ​യ പ​ശ്ചാ​ത്ത​ല​മു​ള്ള ചി​ല രാ​ജ്യ​ങ്ങ​ളെ അ​വ​രു​ടെ തെ​റ്റാ​യ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​ക്ക​ണം. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ആ​യു​ധ​ങ്ങ​ളും സൈ​നി​കോ​പ​ക​ര​ണ​ങ്ങ​ളും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തും ഭൗ​മ-​രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​തും നി​സ്സാ​ര​മാ​യി കാ​ണാ​നാ​വി​ല്ല. ചി​ല രാ​ജ്യ​ങ്ങ​ൾ ഭീ​ക​ര​രു​മാ​യും മ​റ്റ് രാ​ഷ്ട്രേ​ത​ര ശ​ക്തി​ക​ളു​മാ​യും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ ഈ ​ഭീ​ഷ​ണി​ക​ളു​ടെ ആ​ഴം വ​ർ​ധി​ക്കു​ന്നു​വെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കു​മു​ള്ള വെ​ല്ലു​വി​ളി​ക​ൾ എ​ന്ന പ്ര​മേ​യ​ത്തി​ൽ റ​ഷ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ ന​ട​ന്ന തു​റ​ന്ന ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു നി​ധി രു​ചി​ര കാ​മ്പോ​ജ്.

]]>
യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ അമേരിക്ക https://malayalees.ch/weapons-america-ukraine-update/ Mon, 08 Aug 2022 04:34:15 +0000 https://malayalees.ch/?p=66077 യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ അമേരിക്ക. ഒരു ബില്ല്യൺ യുഎസ് ഡോളറിൻ്റെ പാക്കേജ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതോടെ യുക്രൈനുള്ള അമേരിക്കൻ സഹായം 8.8 ബില്ല്യൺ ഡോളറായി ഉയരും. ഇതുവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും വലിയ തുകയാണിത്.

ദീർഘദൂര ലക്ഷ്യം കാണുന്ന ആയുധങ്ങളാവും ഇതിൽ കൂടുതലായും ഉണ്ടാവുക. മിലിട്ടറി പരിരക്ഷയുള്ള 50 ആംബുലൻസുകളും പാക്കേജിലുണ്ട്.

]]>