we-safe-pakistan-steve-smith – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Mar 2022 04:20:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png we-safe-pakistan-steve-smith – malayalees.ch https://malayalees.ch 32 32 പാകിസ്താനിൽ വളരെ സുരക്ഷിതർ; സ്റ്റീവ് സ്മിത്ത് https://malayalees.ch/we-safe-pakistan-steve-smith/ Wed, 02 Mar 2022 04:20:28 +0000 https://malayalees.ch/?p=57874 പാകിസ്താനിൽ തങ്ങൾ വളരെ സുരക്ഷിതരാണെന്ന് ഓസ്ട്രേലിയൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഓൾറൗണ്ടർ ആഷ്ടൻ ആഗറുടെ ഭാര്യയ്ക്ക് വധഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് സ്മിത്ത് പ്രതികരിച്ചത്. മാർച്ച് മൂന്നിനാണ് ഓസ്ട്രേലിയയുടെ പാക് പര്യടനം ആരംഭിക്കുന്നത്. 24 വർഷങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയ പാകിസ്താനിലേക്ക് പര്യടനം നടത്തുന്നത്. (safe Pakistan Steve Smith)

“ഞങ്ങൾക്കായി ഒരുപാട് പേർ പണിയെടുക്കുന്നുണ്ട്. ഞങ്ങളുടെ സുരക്ഷാസംഘത്തെയും അതിൽ ഉൾപ്പെട്ടിരിക്കുന്നവരെയും ഞങ്ങൾ വിശ്വസിക്കുന്നു. പാകിസ്താനിൽ ഞങ്ങൾ വറെ സുരക്ഷിതരാണ്.”- സ്മിത്ത് പറഞ്ഞു.

പാകിസ്താനിൽ പൂർണ സുരക്ഷിതത്വം തോന്നുന്നു എന്നും ഞങ്ങളുടെ കാര്യങ്ങൾ വളരെ കൃത്യമായി പിസിബി ശ്രദ്ധിച്ചുവെന്നും ക്യാപ്റ്റൻ പാറ്റ് കമ്മിൻസും പറഞ്ഞിരുന്നു.

]]>