Wayanad Tunnel – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Oct 2020 08:38:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Wayanad Tunnel – malayalees.ch https://malayalees.ch 32 32 658 കോടി രൂപ ചെലവില്‍ മൂന്ന് വര്‍ഷം കൊണ്ട് വയനാട് തുരങ്കപാത; നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു https://malayalees.ch/wayanad-tunnel-cm-inaugurated-the-construction/ Mon, 05 Oct 2020 08:38:02 +0000 https://malayalees.ch/?p=32787 വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. 658 കോടി രൂപ ചെലവില്‍ മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി യാത്ഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യം വെക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത നൂറ് ദിവസം നൂറ് പദ്ധതികള്‍ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. താമരശേരി ചുരം പാതയ്ക്ക് ബദല്‍ എന്ന നിലക്കാണ് പാതയുടെ നിര്‍മാണം. പരിസ്ഥിതിക പ്രധാന്യത്തോടൊപ്പം വികസനത്തിന് ഊന്നല്‍ നല്‍കിയാണ് പദ്ധതിയെന്നും പ്രകൃതി ദുരന്ത സാധ്യത കണക്കിലെടുത്ത് അന്തിമ രൂപരേഖ തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറിപ്പുഴയില്‍ നിന്നുമാരംഭിച്ച് കള്ളാടിയില്‍ അവസാനിക്കുന്ന തരത്തില്‍ 7.826 കിലോമീറ്റര്‍ നീളത്തിലാണ് തുരങ്ക പാതയുടെ നിര്‍മാണം. പാത യാത്ഥാര്‍ത്ഥ്യമാവുന്നതോടുകൂടി കോഴിക്കോടു നിന്നും വയനാട്ടിലേയ്ക്കും അതുവഴി ബംഗളൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയില്‍ ഒരു മണിക്കൂറോളം സമയ ലാഭമുണ്ടാവും. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി. കിഫ്ബി ഫണ്ടില്‍ നിന്നും 658 കോടി രൂപയ്ക്കുള്ള പ്രാഥമിക ഭരണാനുമതിയുണ്ട്. വടക്കന്‍ കേരളത്തിനാകെയും കോഴിക്കോട്-വയനാട് ജില്ലകളിലെ ടൂറിസം മേഖലയ്ക്കും പദ്ധതി ഗുണകരമാകും.

]]>
വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും https://malayalees.ch/wayanad-tunnel-work-inauguration-by-cm/ Mon, 05 Oct 2020 05:43:29 +0000 https://malayalees.ch/?p=32759 മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നിർവഹിക്കുക. മന്ത്രിമാരായ ജി. സുധാകരന്‍, ടി.എം. തോമസ് ഐസക്ക്, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

വയനാട്ടുകാരുടെയും സഞ്ചാരികളുടെയും സ്വപ്നമായിരുന്ന തുരങ്കപാത തുരങ്ക പാതയുടെ നിര്‍മാണം ആരംഭിക്കുന്നു. ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണോദ്ഘാടനം ഇന്ന് (തിങ്കള്‍) രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ചുള്ള തുരങ്കപാതയുടെ നിര്‍മാണപ്രവൃത്തി, ഇത്തരത്തിലുള്ള വലിയ പ്രൊജക്ടുകള്‍ ചെയ്തു പരിചയമുള്ള കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് നിർവഹിക്കുന്നത്. സാങ്കേതിക പഠനം മുതല്‍ നിര്‍മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കണ്‍ റയില്‍വേയുടെ ചുമതലയാണ്.

വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി മണ്ഡലത്തിലെ മറിപ്പുഴയില്‍ നിന്നും ആരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കുന്ന വിധത്തിലാണ് തുരങ്കപാത ആസൂത്രണം ചെയ്തിരിക്കുന്നത്. ആനക്കാംപൊയിലിൽ നിന്ന് മറിപ്പുഴയിലേക്കും, അവിടെ നിന്ന് പുഴയ്ക്കു കുറുകെ നിർമിക്കുന്ന പാലത്തിലൂടെ സ്വർഗംകുന്നിലേക്കും എത്തിയശേഷം അവിടെ നിന്ന് കള്ളാടിയിലേക്കാണ് ഏഴു കിലോമീറ്ററോളം വരുന്ന തുരങ്കം നിർമിക്കുക. തുരങ്കപാതയിലെത്തിച്ചേരാനായി കോഴിക്കോട് ജില്ലയില്‍ കുന്നമംഗലത്ത് ദേശീയപാത 766 ല്‍ നിന്ന് നിലവിലുള്ള പൊതുമരാമത്തു വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും.

എല്‍.ഡിഎഫ് സർക്കാറിന്റെ “100 ദിവസം 100 പദ്ധതി” കർമപരിപാടിയുടെ ഭാഗമായാണ് തുരങ്കപാതയുടെ നിർമാണോദ്ഘാടനം നിർവഹിക്കുന്നത്. മന്ത്രിമാരായ ജി. സുധാകരന്‍, ടി.എം. തോമസ് ഐസക്ക്, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, ജോര്‍ജ് എം. തോമസ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

]]>