water – malayalees.ch https://malayalees.ch Malayalam Online News Portal Sat, 24 Dec 2022 06:53:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png water – malayalees.ch https://malayalees.ch 32 32 കാസർഗോഡ് 11 മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു https://malayalees.ch/baby-falls-into-water-bucket-died-kasaragod/ Sat, 24 Dec 2022 06:52:41 +0000 https://malayalees.ch/?p=73363 പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർഗോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണത്.

]]>
ഹർ ഘർ ജലിലൂടെ പത്ത് കോടി വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്തു; പ്രധാനമന്ത്രി https://malayalees.ch/10-crore-rural-families-given-piped-water-connection-in-3-years-pm-modi/ Fri, 19 Aug 2022 12:00:06 +0000 https://malayalees.ch/?p=66700 പത്ത് കോടി വീടുകളിലേക്ക് പൈപ്പ് വെള്ള വിതരണം ലഭ്യമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹർ ഘർ ജൽ ഉത്സവ് എന്ന പദ്ധതിയുടെ നേട്ടങ്ങളെ കുറിച്ച് ഗോവയിൽ നടന്ന വിർച്വൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മൂന്ന് വർഷത്തിനകം തന്നെ ഏഴ് കോടി വീടുകളിലേക്ക് കുടിവെള്ളത്തിനായി പൈപ് കണ‍ക്ഷൻ നൽകി എന്നത് സാധാരണ നേട്ടമല്ല. സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വർഷങ്ങൾ കഴിഞ്ഞിട്ടും പൈപ് കണ‍ക്ഷൻ ഉണ്ടായിരുന്നത് മൂന്ന് കോടി വീടുകളിൽ മാത്രമായിരുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

‘സ്വച്ഛ് ഭാരത് അഭിയാൻ’, ക്ലീൻ ഇന്ത്യ മൂവ്‌മെന്റ് വലിയ നേട്ടം കൈവരിച്ചു . കുറച്ച് വർഷങ്ങൾക്ക് മുമ്പ് എല്ലാ നാട്ടുകാരുടെയും പരിശ്രമത്താൽ, രാജ്യം തുറസ്സായ മലമൂത്രവിസർജ്ജന വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. ഗ്രാമങ്ങളെ തുറസ്സായ മലമൂത്രവിസർജ്ജന വിമുക്തമാക്കാൻ നമ്മൾ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ സുപ്രധാനമായ നാഴികക്കല്ലുകളും രാജ്യം കൈവരിച്ചിട്ടുണ്ട്. ഇപ്പോൾ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം ഗ്രാമങ്ങൾ തുറസ്സായ മലമൂത്രവിസർജ്ജന വിമുക്തമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
അങ്കണവാടിയിലെ വാട്ടര്‍ടാങ്കില്‍ ചത്ത എലിയും പുഴുക്കളും; സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച https://malayalees.ch/dead-rats-and-worms-in-water-tank-at-angadawadi/ Mon, 15 Aug 2022 08:09:00 +0000 https://malayalees.ch/?p=66428 തൃശൂര്‍ ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം അങ്കണവാടിയിലെ കുടിവെള്ളത്തില്‍ പുഴുവും ചത്ത എലിയും. സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കള്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്. വാട്ടര്‍ടാങ്ക് മാസങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഈ ടാങ്കില്‍ നിന്നും കുട്ടികള്‍ സ്ഥിരമായി വെള്ളമെടുക്കാറുണ്ട്.

വാട്ടര്‍ പ്യൂരിഫയറിലെ വെള്ളം അഴുക്ക് അടിഞ്ഞ് ഇരുണ്ടനിറത്തിലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. വെള്ളം കുടിച്ച് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. പതാക ഉയര്‍ത്തലിനെത്തിയ രക്ഷിതാക്കളില്‍ ചിലര്‍ക്ക് വാട്ടര്‍ ടാങ്ക് കണ്ട് പന്തികേട് തോന്നിയപ്പോഴാണ് മുകളിലേക്ക് കയറി വാട്ടര്‍ടാങ്ക് പരിശോധിച്ചത്. ചത്ത പല്ലിയുടേയും എലിയുടേയും അവശിഷ്ടമുള്ള വെള്ളത്തില്‍ പുഴു നുരയ്ക്കുന്നത് കണ്ടതോടെ രക്ഷിതാക്കള്‍ കടുത്ത പ്രതിഷേധമുയര്‍ത്തി.

കുട്ടികള്‍ക്ക് നിരന്തരം അസുഖങ്ങളുണ്ടാകുന്നതിന് കാരണം ഈ വെള്ളമാണെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സംഭവത്തില്‍ ഗുരുതര വീഴ്ച അങ്കണവാടി ജീവനക്കാര്‍ക്കുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോയ് തോമസ് അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പഴയന്നൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.

]]>
ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്‍റെ സാന്നിധ്യമുണ്ടെന്ന് നാസ https://malayalees.ch/water-discovered-on-the-sunlit-side-of-the-moon/ Tue, 27 Oct 2020 04:50:12 +0000 https://malayalees.ch/?p=33956 ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്‍റെ സാന്നിധ്യമുണ്ടെന്ന് നാസ. മനസ്സിലാക്കിയതിനേക്കാള്‍ കൂടുതല്‍ വെള്ളത്തിന്‍റെ സാന്നിധ്യം ചന്ദ്രനില്‍ ഉണ്ടെന്നാണ് നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്‍സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് (സോഫിയ) കണ്ടെത്തല്‍.. പുതിയ കണ്ടുപിടിത്തം ചാന്ദ്ര ദൌത്യത്തില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്‍റെ  സാന്നിധ്യമുണ്ടെന്ന് നാസ

ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലാണ് ജലതന്മാത്രകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ചന്ദ്രനില്‍ ഭൂമിയില്‍ നിന്ന് ദൃശ്യമാവുന്ന ഏറ്റവും വലിയ ഗര്‍ത്തക്കളില്‍ ഒന്നായ ക്ലാവിയസിലാണ് ഇപ്പോള്‍ ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്ത് ജലത്തിന്‍റെ സാന്നിധ്യം തിരിച്ചറിയുന്നത്. തണുത്തതും നിഴല്‍ ഏല്‍ക്കുന്നതുമായ ഇടങ്ങളിലോ ഉപരിതലത്തില്‍ വിസ്തൃതമായോ മാത്രമല്ല, ചന്ദ്രനില്‍ ജലത്തിന്‍റെ സാന്നിധ്യമുള്ളത് എന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. വെള്ളം ചന്ദ്രനില്‍ ഇനി കൂടുതല്‍ വ്യാപിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.

നേരത്തെയുള്ള ചില പഠനങ്ങളില്‍ ചന്ദ്രനിലെ ഗര്‍ത്തങ്ങളില്‍ ഐസിന്‍റെ സാന്നിധ്യമുണ്ടായേക്കാമെന്ന് സൂചനകളുണ്ടായിരുന്നു.

]]>