water scarcity – malayalees.ch https://malayalees.ch Malayalam Online News Portal Thu, 23 Mar 2023 04:35:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png water scarcity – malayalees.ch https://malayalees.ch 32 32 വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകൾ : ഐക്യരാഷ്ട്രസഭ https://malayalees.ch/un-warns-of-water-scarcity/ Thu, 23 Mar 2023 04:35:39 +0000 https://malayalees.ch/?p=78437 വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകളെന്ന് ഐക്യരാഷ്ട്രസഭ. അമിതമായ ഉപയോഗവും കാലാവസ്ഥാവ്യതിയാനവും വെല്ലുവിളിയാകുമെന്നും മുന്നറിയിപ്പ്. റിപ്പോർട്ട് പുറത്തുവിട്ടത് യുഎൻ ജലഉച്ചകോടിയുടെ ഭാഗമായി.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത ജലക്ഷാമത്തിന്റെ നാളുകളാണ് വരുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു. 1997 നു ശേഷമുളള ആദ്യത്തെ യുഎൻ ജല ഉച്ചകോടിയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ലോക ജലദിനത്തോടനുബന്ധിച്ച് ആയിരത്തിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുളള യോഗം ന്യൂയോർക്കിൽ തുടങ്ങി. അനിയന്ത്രിതമായ ജല ഉപയോഗവും മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും കാരണം ജലസ്രോതസ്സുകൾ വറ്റിവരളുകയാണെന്ന് ഡച സെക്രട്ടറി ജനറൽ അൻറ്റോണിയോ ജനറൽ പറഞ്ഞു.

ആഗോള ജനസംഖ്യയിൽ 10 ശതമാനം ജനങ്ങളും ജല ദൗർലഭ്യം നേരിടുന്നവരാണ്. ദശലക്ഷക്കണക്കിന് പേർ വർഷത്തിൽ ഏറിയപങ്കും ജലക്ഷാമം നേരിടുന്നു. ജല ഉപയോഗം നിയന്ത്രിച്ചാൽ ഭാവി തലമുറക്ക് ആവശ്യമായ ജലം സംരക്ഷിക്കാനാകുമെന്ന് യുഎൻ അണ്ടർ സെക്രട്ടറി ഉഷാ റാവു മൊനാറി പറഞ്ഞു.താജിക്കിസ്ഥാനും നെതർലാൻറും ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ വിവിധരാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ആറായിരത്തിലേറെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

]]>
ഹരാരെയിൽ ജലക്ഷാമം രൂക്ഷം; കുളിക്കാൻ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങളോട് ബിസിസിഐ https://malayalees.ch/zimbabwe-water-scarcity-india-cricket/ Wed, 17 Aug 2022 12:36:35 +0000 https://malayalees.ch/?p=66560 ഏകദിന പരമ്പരയ്ക്കായി സിംബാബ്‌വെയിൽ എത്തിയ ഇന്ത്യൻ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ നിർദ്ദേശം. കുളിയ്ക്കാൻ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങൾക്ക് ബിസിസിഐ നിർദ്ദേശം നൽകി. നാളെ മുതലാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

വെള്ളത്തിൻ്റെ ഉപയോഗം എത്രയധികം കുറയ്ക്കാൻ കഴിയുമോ അത്രയും കുറയ്ക്കണമെന്നാണ് നിർദ്ദേശം. ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിൽ വെള്ളത്തിന് ക്ഷാമമില്ലെങ്കിലും പൊതുജനങ്ങൾ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന സമയത്ത് ധാരാളിത്തം കാണിക്കരുതെന്ന് ബിസിസിഐ നിർദ്ദേശം നൽകി. ജലക്ഷാമം പരിഗണിച്ച് പൂൾ സെഷനും റദ്ദാക്കി. ഹരാരെയിൽ ജലക്ഷാമം രൂക്ഷമാണ്. വരൾച്ചയല്ല, വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്നതിന് വേണ്ട രാസവസ്തുക്കളുടെ അഭാവമാണ് ജലദൗർലഭ്യതയ്ക്ക് കാരണം.

അതേസമയം, തമിഴ്നാട് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനു പരുക്കേറ്റതിനെ തുടർന്ന് ബംഗാൾ ഓൾറൗണ്ടർ ഷഹബാസ് അഹ്മദിനെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ഏതാനും സീസണുകളായി ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലും നടത്തുന്ന മികച്ച പ്രകടനങ്ങൾ 27കാരനായ ഷഹബാസിനു തുണയാവുകയായിരുന്നു. ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ താരമാണ് ഷഹബാസ് അഹ്മദ്.

റോയൽ ലണ്ടൻ വൺ ഡേ കപ്പിൽ ലങ്കാഷയറിനായി കളിക്കുന്നതിനിടെയാണ് വാഷിംഗ്ടൺ സുന്ദറിനു പരുക്കേറ്റത്. പരുക്കേറ്റതിനെ തുടർന്ന് ഏറെക്കാലം പുറത്തിരുന്നതിനു ശേഷമാണ് താരം കൗണ്ടിയിലൂടെ തിരികെയെത്തിയത്. കൗണ്ടിയ്ക്ക് ശേഷം റോയൽ ലണ്ടൻ വൺ ഡേ കപ്പിലും വാഷിംഗ്ടൺ കളിച്ചു. താരം രണ്ട് ടൂർണമെൻ്റുകളിലും മികച്ച ഫോമിലായിരുന്നു.

സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിൽ കെ.എൽ രാഹുൽ ഇന്ത്യയെ നയിക്കും. കായികക്ഷമത വീണ്ടെടുത്തതോടെയാണ് കെ.എൽ രാഹുലിനെ സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നായകനായി ബി.സി.സി.ഐ പ്രഖ്യാപിച്ചത്. നേരത്തെ ശിഖർ ധവാനായിരുന്നു ഇന്ത്യൻ നായകൻ. ശിഖർ ധവാൻ ടീമിന്റെ ഉപനായകനാകുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

ആദ്യം ബി.സി.സി.ഐ പുറത്തുവിട്ട 15 അംഗ പട്ടികയിൽ രാഹുലുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കിടെയാണ് രാഹുലിന് പരുക്കേറ്റത്. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായതോടെ നിരവധി പരമ്പരകൾ നഷ്ട്ടപ്പെട്ടു.

]]>