water metro – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 Oct 2023 09:30:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png water metro – malayalees.ch https://malayalees.ch 32 32 ’10 ലക്ഷം സഞ്ചാരികൾ’ കേരളത്തിന്റെ വാട്ടർമെട്രോ മില്യൺ മെട്രോ ആയിരിക്കുകയാണ് ; നന്ദി അറിയിച്ച് പി രാജീവ് https://malayalees.ch/p-rajeev-about-kochi-water-metro/ Mon, 16 Oct 2023 09:30:47 +0000 https://malayalees.ch/?p=89508 കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്ക് നന്ദി അറിയിച്ച് മന്ത്രി പി രാജീവ്. സർവീസ് ആരംഭിച്ച് 6 മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടിരിക്കുന്നു. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്കാകെ നന്ദി രേഖപ്പെടുത്തുന്നു.(P Rajeev About Kochi water metro)

കേരളത്തിന്റെ വാട്ടർമെട്രോ മില്യൺ മെട്രോ ആയിരിക്കുകയാണ് ഇന്ന്. ചിലവ് കുറഞ്ഞതും കുരുക്കിൽ പെടാത്തതുമായ ഈ സംസ്ഥാന പൊതുഗതാഗത സംവിധാനം കൊച്ചിക്കാർക്കാകെ ആശ്വാസമേകുന്നു എന്നുതന്നെയാണ് ചുരുങ്ങിയ കാലയളവിൽ നേടിയ ഈ നേട്ടം സൂചിപ്പിക്കുന്നത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റില-കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചതെങ്കിൽ കഴിഞ്ഞ മാസം മുതൽ ഹൈക്കോർട്ട്-ബോൾഗാട്ടി റൂട്ടിലേക്കും സർവീസ് ആരംഭിക്കാൻ മെട്രോയ്ക്ക് സാധിച്ചിരുന്നു. എത്രയും പെട്ടെന്നുതന്നെ കൂടുതൽ ജട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് ആരംഭിക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.

]]>
രാജ്യത്തെ ആദ്യ ജലമെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി https://malayalees.ch/indias-first-water-metro-inaugurated-by-prime-minister-narendra-modi-html/ Tue, 25 Apr 2023 08:49:40 +0000 https://malayalees.ch/?p=80186 രാജ്യത്തെ ആദ്യ ജലമെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. കൊച്ചിയുടെ വികസനത്തിന് കുതിപ്പേകുന്നതാണ് വാട്ടർ മെട്രോ. 

വൈറ്റില-കാക്കനാട് റൂട്ടിലുള്ള സർവീസ് ഏപ്രിൽ 27 ന് ആരംഭിക്കും. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തുമെന്നാണ് മന്ത്രി പി.രാജീവ് അറിയിച്ചത്. നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്ളോട്ടിങ് ജട്ടികളും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിങ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തും. മലിനീകരണം കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വളരെ കുറഞ്ഞ യാത്രാനിരക്കും വാട്ടർമെട്രോയുടെ പ്രത്യേകതയാണ്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് ചാർജ് വരുന്നത്. ഹൈക്കോർട്ട്വൈപ്പിൻ 20 രൂപയും വൈറ്റിലകാക്കനാട് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും.

]]>
വാട്ടർ മെട്രോ നിർമാണത്തിൽ മട്ടാഞ്ചേരിയോട് അവഗണന; കഴിഞ്ഞ 3 വർഷമായി ബോട്ട് സർവീസുമില്ല https://malayalees.ch/kochi-water-metro-ignores-mattanchery/ Thu, 25 Aug 2022 04:26:50 +0000 https://malayalees.ch/?p=67047 വാട്ടർ മെട്രോ നിർമാണത്തിൽ മട്ടാഞ്ചേരിയെ അവഗണിച്ചതായി പരാതി. 2019ൽ പൂർത്തിയാക്കേണ്ട നിർമാണ പ്രവർത്തികൾ ഇതുവരെയും ആരംഭിച്ചില്ല. വികസനം വരുന്നതിൽ അതൃപ്തരായ ചില ഉന്നതരുടെ ഇടപെടലാണ് നിർമ്മാണ നിലയ്ക്കാൻ കാരണമെന്ന് ആരോപണം.

ജെട്ടി നിർമാണ സ്ഥലത്ത് കൊച്ചി കായൽ ആഴം കൂട്ടുന്ന ചെളിയാണ് നിക്ഷേപിച്ചിരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായി പാസഞ്ചർ ബോട്ട് സർവീസിന് തുടക്കമിട്ട മട്ടാഞ്ചേരിയിൽ കരാർ പ്രകാരം 2020 ഡിസംബർ 26നാണ് നിർമാണം പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നത് അല്ലാതെ മറ്റൊരു പ്രവർത്തിയും നടന്നിട്ടില്ല. ടെൻഡർ പ്രകാരം കരാറുകാരൻ 7 കോടി രൂപയും കൈപ്പറ്റി. ഈ നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിക്കുകയാണ് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ ടി കെ അഷ്‌റഫ്.

പൈതൃക സംരക്ഷിത മേഖലയായ ഇവിടെ നിർമാണ പ്രവർത്തനത്തിന് അനുമതി ഇല്ലെന്നിരിക്കെ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ പ്രത്യേക അനുമതിയും നിർമ്മാണത്തിനായി വാങ്ങി. എന്നാൽ കരാറുകാരൻ നിർമ്മാണത്തിന് ഇറക്കിയ സാധനങ്ങൾ വരെ തിരിച്ചു കൊണ്ടുപോയത് അല്ലാതെ ഒരടിപോലും നിർമ്മാണം നടത്തിയിട്ടില്ല. കഴിഞ്ഞ മൂന്നു വർഷമായി മട്ടാഞ്ചേരിയിൽ നിന്നും ജലവകുപ്പ് ബോട്ടുകൾ സർവീസും നടത്തുന്നില്ല.

]]>