water level – malayalees.ch https://malayalees.ch Malayalam Online News Portal Thu, 09 Jun 2022 04:24:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png water level – malayalees.ch https://malayalees.ch 32 32 വിട്ടുവീഴ്ചയില്ല; സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് മുതല്‍ കുടിവെള്ള പരിശോധന https://malayalees.ch/%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be/ Thu, 09 Jun 2022 04:24:48 +0000 https://malayalees.ch/?p=63120 സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് മുതല്‍ കുടിവെള്ള പരിശോധന നടത്തും. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭക്ഷ്യവിഷബാധയുണ്ടായ പശ്ചാത്തലത്തിലാണ് പരിശോധന നടത്താന്‍ തീരുമാനമായത്.

വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകള്‍ക്ക് പുറമെയാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്‌കൂളുകളിലേയ്ക്ക് എത്തുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലുമെത്തി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കും. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണര്‍, കുഴല്‍ക്കിണര്‍, പൈപ്പ് ലൈന്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തും.

പരിശോധനയ്ക്കായി വാട്ടര്‍ അതോറിറ്റിയുടെ 86 ലാബുകളുടെയും ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണം കുടിവെള്ളത്തില്‍ നിന്നാകാമെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിശോധന.

]]>
മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി; ഒരു ഷട്ടര്‍ പത്ത് സെ.മീ ഉയര്‍ത്തി https://malayalees.ch/water-level-in-mullaperiyar-dam-rises-3/ Tue, 14 Dec 2021 08:59:18 +0000 https://malayalees.ch/?p=53985 മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 142 അടിയായി. ഇതോടെ തമിഴ്‌നാട് ഒരു ഷട്ടര്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. 700 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തി 420 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഡാം ഷട്ടര്‍ തമിഴ്‌നാട് ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ അപേക്ഷക്ക് തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് മറുപടി സത്യവാംങ്മൂലം നൽകിയേക്കും. മേൽനോട്ട സമിതി ആവശ്യമായ ഇടപെടൽ നടത്തുന്നില്ല, ആശങ്കകൾ തമിഴ്നാട് പരിഗണിക്കുന്നില്ല തുടങ്ങിയ പരാതികളാണ് കേരളം സുപ്രിം കോടതിയെ അറിയിച്ചത്.

കേരളത്തിന്‍റെ അപേക്ഷയിൽ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് ബുധനാഴ്ച പരിഗണിക്കാനാണ് സുപ്രിംകോടതി തീരുമാനിച്ചിരിക്കുന്നത്. അതിന് മുമ്പായി ഇന്നുതന്നെ തമിഴ്നാട് മറുപടി നൽകാനാണ് സാധ്യത. ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

]]>
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്; 5 ഷട്ടറുകൾ അടച്ചു https://malayalees.ch/mullaperiyar-water-level-update/ Wed, 01 Dec 2021 04:04:36 +0000 https://malayalees.ch/?p=53282 മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്. 141.90 അടിയാണ് നിലവിലെ ജലനിരപ്പ്. നാല് ഷട്ടറുകൾ 30 സെ.മി ഉയർത്തിയിട്ടുണ്ട്. 2,300 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൽ തുറന്നിരുന്ന 5 ഷട്ടറുകൾ അടച്ചു.

ഇന്നലെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്നാട് ഇന്നലെ പുലർച്ചെ ഷട്ടറുകൾ തുറന്നു. പെരിയാറിൽ നാലടിയിലേറെ ജലനിരപ്പുയർന്നു. വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകി. മഞ്ചുമല ആറ്റോരം ഭാ​ഗത്തെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി.

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ കേന്ദ്ര ജല കമ്മിഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹ​ചര്യം നേരിടാൻ കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.52 അടിയായി ഉയർന്നു. ഇവിടെ നിന്നും പരമാവധിവെള്ളം മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിനായി കൊണ്ടുപോകുന്നുണ്ട്. 2401 അടിയായാൽ ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കും.

]]>
ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.65 അടിയായി https://malayalees.ch/water-level-in-mullaperiyar-dam-rises-2/ Fri, 26 Nov 2021 08:19:53 +0000 https://malayalees.ch/?p=53093 മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.65 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. നിലവിൽ രണ്ട് സ്പിൽവേ ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി 814 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞദിവസം പെയ്‌ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഭാഗമായി എല്ലാ നടപടികളും തമിഴ്നാട് സ്വീകരിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്ന ആളുകൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.60 അടിയായി ഉയർന്നിട്ടിട്ടുണ്ട്. ഇന്നലെ വൈകുന്നേരം പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. മുല്ലപ്പെരിയാർ ഡാമിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. നിലവിൽ ഇടുക്കി ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചിരിക്കുയാണ്.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പന്ത്രണ്ട് ജില്ലകളിലും ഞായറാഴ്ച പതിമൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

]]>
ഈവർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പ്; മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 141. 40 അടിയായി https://malayalees.ch/water-level-in-mullaperiyar-dam-rises/ Tue, 23 Nov 2021 04:35:42 +0000 https://malayalees.ch/?p=52922 മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 141. 40 അടിയാണ് നിലവിലെ ജലനിരപ്പ്. സെക്കൻഡിൽ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ഈവർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവിൽ 1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.

അതേസമയം മുല്ലപ്പെരിയാർ കേസിലെ ഹർജികൾ പരി​ഗണിക്കുന്നത് സുപ്രിംകോടതി ഡിസംബർ 10ലേക്ക് മാറ്റി. നിലവിലുള്ള കോടതിയുടെ ഇടക്കാല ഉത്തരവിൽ ഉടൻ മാറ്റം വേണ്ടെന്ന് കേരളം വാദിച്ചു. മുല്ലപ്പെരിയാറുമായ ബന്ധപ്പെട്ട മറ്റ് ഹർജികൾക്ക് ശേഷം റൂൾകർവ് വിഷയം പരിഗണിച്ചാൽ മതിയെന്നും കേരളം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറിലെ ചോർച്ചയെ കുറിച്ച് രണ്ട് സംസ്ഥനങ്ങളും ഒന്നിച്ച് പരിശോധിച്ച് റിപ്പോർട് നൽകണമെന്ന് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ വാദം കേൾക്കുമ്പോൾ അക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാ‌ക്കി.ചോർച്ചയുടെ വിവരങ്ങൾ കൃത്യമായി കേരളത്തിന് നൽകുന്നുണ്ടെന്ന് തമിഴ്നാടും അറിയിച്ചിരുന്നു.

]]>
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു;141 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറക്കും https://malayalees.ch/mullaperiyar-dam-the-water-level-is-rising/ Thu, 18 Nov 2021 04:23:35 +0000 https://malayalees.ch/?p=52658 മുല്ലപ്പെരിയാർ അണക്കെട്ടിൽ ജനിരപ്പ് 140.95 അടിയായി ഉയർന്നു. ജലനിരപ്പ് 141 അടിയിലേക്ക് എത്തിയാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് തുറക്കും. ഇതുമായി ബന്ധപ്പെട്ട് ആദ്യമുന്നറിയിപ്പ് കേരളത്തിന് നൽകിക്കഴിഞ്ഞു. ഇന്നലെ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ പെയ്‌ത മഴയെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണ്.

2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 141 അടിയിലേക്കെത്തുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ താഴ്ഭാഗത്ത് താമസിക്കുന്ന ആളുകൾ വലിയ ആശങ്കയിലാണ്. കാരണം സ്പിൽവേ ഷട്ടറുകൾ തുറക്കാനുളള തീരുമാനത്തിലേക്ക് തമിഴ്നാട് നീങ്ങാനാണ് സാധ്യത. റൂൾ കർവ് പ്രകാരം 141 അടിവരെയാണ് നവംബർ 20 വരെ ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ്. അതിനാൽ 141 അടിക്ക് മുകളിലെത്തിയാൽ തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ തുറക്കും.

അതേസമയം ഇടുക്കി ഡാമിൽ കഴിഞ്ഞ ദിവസം തുറന്ന ഒരു ഷട്ടർ അടച്ചിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. 2399. 38 അടിയായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടുക്കി ഡാമിലെയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ അടച്ച ഷട്ടർ തുറക്കുന്ന സാഹചര്യമുണ്ടാകും. നേരത്തെ 100 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള അനുമതി ജില്ലാ ഭരണകൂടം നൽകിയിരുന്നു.രണ്ട് ഡാമുകളിലെയും ജലനിരപ്പ്ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

]]>
മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുന്നു https://malayalees.ch/water-level-increases-in-idukki-dam-2/ Wed, 23 Sep 2020 04:42:17 +0000 https://malayalees.ch/?p=32205 മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുകയാണ്. 2385 അടിയാണ് നിലവിലെ ജലനിരപ്പ്. രണ്ടടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുന്നതിന് മുന്‍പുള്ള ആദ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ആറ് അടിയാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്.

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ജലനിരപ്പ് രണ്ട് അടിയാണ് കൂടിയത്. നിലവില്‍ 2385.06 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് കൂടിയത് ആറ് അടി. ആകെ സംഭരണ ശേഷിയുടെ 85 ശതമാനം ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. ജലനിരപ്പ് 2.34 അടികൂടി ഉയര്‍ന്നാല്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശമായ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിക്കും. നിലവിലെ റൂള്‍ കര്‍വ് പ്രകാരം പത്ത് അടികൂടി ഉയര്‍ന്ന് ജലനിരപ്പ് 2395.4 അടിയിലെത്തിയാല്‍ ഡാം തുറക്കേണ്ടിവരും. എന്നാല്‍ വരും ദിവസങ്ങളില്‍ മഴ കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജലനിരപ്പ് കൂടുതല്‍ ഉയരില്ലെന്നാണ് വിലയിരുത്തല്‍. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി ജനിരപ്പ്.

]]>