water authority – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Jul 2023 10:29:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png water authority – malayalees.ch https://malayalees.ch 32 32 കൊച്ചിയില്‍ ജലവിതരണം വൈകിട്ടോടെ പുനഃസ്ഥാപിക്കും; അറ്റകുറ്റപണികൾ പൂർത്തിയായി https://malayalees.ch/water-supply-will-be-restored-in-kochi/ Fri, 28 Jul 2023 07:18:33 +0000 https://malayalees.ch/?p=85164 കൊച്ചി തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപണികൾ പൂർത്തിയായി. ജലവിതരണം വൈകിട്ടോടെ പുനഃസ്ഥാപിക്കാനാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. ജലവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തങ്ങൾ തുടങ്ങി. ഉച്ചയോടെ ആലുവയിൽ നിന്ന് പമ്പിങ് ആരംഭിക്കും.

തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതോടെയാണ് ജലവിതരണം മുടങ്ങിയത്. പാലാരിവട്ടം – തമ്മനം റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ആലുവയില്‍ നിന്ന് നഗരത്തിലേക്ക് ജലം എത്തിക്കുന്ന പൈപ്പാണ് വീണ്ടും തകര്‍ന്നത്.

മാസങ്ങൾക്ക് മുൻപാണ് ഇതേ പൈപ്പ് ലൈനിൽ പൊട്ടലുണ്ടായി ദിവസങ്ങളോളം കുടിവെള്ളം തടസ്സപ്പെട്ടത്. തമ്മനം, ഇടപ്പള്ളി, പാലാരിവട്ടം, കല്ലൂർ, വെണ്ണല, ചളിക്കവട്ടം, പൊന്നുരുന്നി, തുടങ്ങി 17 ഡിവിഷനുകളിലാണ് ജലവിതരണം മുടങ്ങിയത്.

പൈപ്പ് ലൈൻ പൊട്ടിയ ഭാഗത്തെ റോഡ് പൂർണമായും ഇടിഞ്ഞ് താഴ്ന്നതിനാൽ ഗതാഗത നിയന്ത്രണവും ഉണ്ട്. വർഷങ്ങൾ പഴക്കമുള്ള പൈപ്പുകൾ മാറ്റാത്തതാണ് തുടർച്ചയായി പൈപ്പ് ലൈനിൽ പൊട്ടലുകൾ ഉണ്ടാവാൻ കാരണമായി നാട്ടുകാർ പറയുന്നത്. പൈപ്പ് ലൈനിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രഷർ കൃത്യമാണോ എന്ന് പരിശോധിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു.

]]>
തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും https://malayalees.ch/water-supply-will-be-interrupted-in-thiruvananthapuram/ Tue, 07 Mar 2023 04:51:13 +0000 https://malayalees.ch/?p=77511 തിരുവനന്തപുരം അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള 900 എംഎം ശുദ്ധജല വിതരണ ലൈനിൽ പേരൂർക്കട-അമ്പലമുക്ക് പൈപ്പ്‌ലൈൻ റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 08.03.2023 (ബുധനാഴ്‌ച) രാവിലെ 9 മണി മുതൽ 09-03-2023 (വ്യാഴാഴ്ച) രാവിലെ 10 മണി വരെ ചില ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും.

കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്‌, ഉള്ളൂർ, ശ്രീകാര്യം, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, ചന്തവിള, ചാവടിമുക്ക്, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്, കാര്യവട്ടം, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പോങ്ങുംമൂട്, പൗഡിക്കോണം, കരിയം, അമ്പലത്തിൻകര, കല്ലിങ്ങൽ, ആറ്റിൻകുഴി, ഇൻഫോസിസ്, വെട്ടുറോഡ് എന്നീ പ്രദേശങ്ങളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെടുന്നത്.

പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി പോങ്ങുംമൂട് സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

]]>
വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷ മാത്രമാക്കി https://malayalees.ch/online-application-for-customer-services-in-water-authority/ Fri, 05 Aug 2022 12:33:06 +0000 https://malayalees.ch/?p=65992 കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ മാറ്റിവയ്ക്കൽ, മീറ്റർ പരിശോധന, ഡിസ്കണക്ഷൻ, റീ-കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി മുതൽ അപേക്ഷ ഓൺലൈനിൽ മാത്രം. ഓൺലൈൻ വാട്ടർ കണക്ഷൻ പോർട്ടലായ ഇ-ടാപ് (https://etapp.kwa.kerala.gov.in) മുഖേന ഉപഭോക്തൃ സേവനങ്ങൾക്കെല്ലാം ഓഫീസിൽ നേരിട്ടെത്താതെ ഓൺലൈനായി അപേക്ഷിക്കാനും പണമടയ്ക്കാനും സാധിക്കും.

റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ വരുന്ന ഒ.ടി.പി നൽകിയാൽ മാത്രമേ ഈ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷ നൽകാൻ കഴിയൂ. കൂടാതെ ഫീസും ക്വിക് പേ വെബ്സൈറ്റ് (https://epay.kwa.kerala.gov.in/quickpay) മുഖേന ഓൺലൈനായി തന്നെ അടയ്ക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

]]>
കോടികളുടെ കുടിശിക ലഭിച്ചില്ല; വാട്ടര്‍ അതോറിറ്റിയിലെ കരാറുകാര്‍ സമരത്തിലേക്ക് https://malayalees.ch/crores-were-not-received-contractors-in-the-water-authority-go-on-strike/ Tue, 09 Feb 2021 04:47:48 +0000 https://malayalees.ch/?p=39907 വാട്ടര്‍ അതോറിറ്റിയിലെ കരാറുകാര്‍ ഈ മാസം 15 മുതല്‍ അറ്റകുറ്റപ്പണികളടക്കം നിര്‍ത്തി വെക്കുന്നു. സർക്കാരില്‍ നിന്ന് 850 കോടി രൂപ കരാറുകാര്‍ക്ക് കുടിശികയായതോടെയാണ് കരാറുകാർ സമരത്തേിലേക്ക് പോകുന്നത്. കരാറുകാരുടെ തീരുമാനം കുടിവെള്ള വിതരണത്തെയടക്കം ബാധിക്കും.

രണ്ടു വര്‍ഷത്തോളമുള്ള തുക കുടിശികയായതോടെയാണ് വാട്ടര്‍ അതോറിറ്റിയിലെ പണികള്‍ ഈ മാസം 15 മുതല്‍ നിര്‍ത്തി വെക്കാന്‍ കരാറുകാര്‍ തീരുമാനിച്ചത്. കുടിവെള്ള പദ്ധതികളുടെ പണികള്‍ക്കു പുറമേ അറ്റകുറ്റപ്പണികളും നിര്‍ത്തിവെക്കും.പൈപ്പു ലൈനുകളുടെ പ്രവര്‍ത്തിയും ഏറ്റെടുക്കില്ല. നഗരങ്ങളിലെയടക്കം കുടിവെള്ളവിതരണം ഇതു മൂലം തടസ്സപ്പെട്ടേക്കാം. ‌

സ്റ്റേറ്റ് പ്ലാന്‍ വഴിയുള്ള പദ്ധതികളുടെ കുടിശികയാണ് കരാറുകാര്‍ക്ക് ഏറ്റവുമധികം ലഭിക്കാനുള്ളത്. 450 കോടി രൂപ. അറ്റകുറ്റപ്പണികളുടെ തുകയായി മുന്നൂറു കോടി രൂപയോളമാണ് കുടിശിക. എം.എല്‍.എ ആസ്തി വികസന ഫണ്ടിലെ പദ്ധതികള്‍ ഏറ്റെടുത്ത വകയില്‍ അമ്പത് കോടി രൂപയും കിട്ടാനുണ്ട്. വൈകാതെ കുടിശിക തുക വിതരണം ചെയ്യാനാകുമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം.

]]>