waste management plant – malayalees.ch https://malayalees.ch Malayalam Online News Portal Wed, 03 May 2023 11:23:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png waste management plant – malayalees.ch https://malayalees.ch 32 32 മാലിന്യ പ്രതിസന്ധി; കൊച്ചിയിൽ സി.എൻ.ജി പ്ലാൻ്റ് നിർമ്മിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് https://malayalees.ch/2023-05-03-cng-plant-will-be-built-in-kochi-mb-rajesh-html/ Wed, 03 May 2023 11:15:23 +0000 https://malayalees.ch/?p=80629 മാലിന്യ പ്രതിസന്ധി പരിഹരിക്കാൻ കൊച്ചിയിൽ സി.എൻ.ജി പ്ലാൻ്റ് നിർമ്മിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ബി.പി.സി.എൽ നിർമ്മാണ ചിലവ് വഹിക്കും. ബി.പി.സിഎല്ലുമായി ഇക്കാര്യം തത്വത്തിൽ ധാരണയായി.
ഒരു കൊല്ലത്തിനകം പ്ലാൻ്റ് സ്ഥാപിക്കും. കൊച്ചിയിലെ മാലിന്യ നീക്കത്തിലെ നിർണായക ചുവടുവയ്‌പ്പാകും മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള മാലിന്യ നീക്കം വിവിധ ഏജൻസികളുമായി ഇടക്കാല സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിച്ചു.2024 മാർച്ച് മാസത്തിനകം മാലിന്യ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം വേണമെന്നും മാലിന്യ സംസ്കരണത്തിൽ നവീന സംസ്കാരം രൂപപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മാലിന്യ സംസ്കരണത്തിന് ആവശ്യമായ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും ജൂൺ 5-ന് മുൻപ് ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.2016 മുതൽ മാലിന്യ സംസ്കരണ രംഗത്ത് പുതിയ ചുവടുവയ്പ്പുകൾ നടത്തുകയാണ്. അതിൽ ഹരിത കേരള മിഷൻ ഏറ്റവും ശ്രദ്ധേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>
കല്ലായി പുഴയോരത്ത് മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം; നടപടിയുമായി മുന്നോട്ടുപോകുമെന്ന് കോര്‍പറേഷന്‍ https://malayalees.ch/waste-plant-in-kkd-corporation-said-actions-will-be-proceed/ Thu, 28 Apr 2022 04:37:27 +0000 https://malayalees.ch/?p=60864 കോഴിക്കോട് കോതി പള്ളിക്കണ്ടിയില്‍ കല്ലായി പുഴയോരത്ത് മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍. എന്നാല്‍ പ്ലാന്റിന്റെ പ്രാരംഭ നടപടികള്‍ക്കായി ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്ന ഉറച്ച നിലപാടിലാണ് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍.

അമൃത് പദ്ധതിയില്‍ നിര്‍മിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിനാവശ്യമായ സ്ഥലം അളന്ന് തിരിച്ച് വേലി കെട്ടി മറയ്ക്കാനാണ് ഇന്നലെ ഉദ്യോഗസ്ഥരെത്തിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന ജനകീയ പ്രതിഷേധത്തെ മറികടന്ന് പൊലീസ് സുരക്ഷയില്‍ ആദ്യദിനത്തിലെ ജോലികള്‍ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കി. പതിനൊന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 45 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

പ്രാരംഭ നടപടികള്‍ നടത്താന്‍ ഹൈക്കോടതി അനുമതി ഉള്ളതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കോര്‍പറേഷന്‍ അധികൃതരുടെ തീരുമാനം. വേലി കെട്ടാനായി ഇന്നലെ സ്ഥാപിച്ച ഇരുമ്പ് കമ്പികള്‍ നിലത്ത് ഉറച്ച് കഴിഞ്ഞാല്‍ തുടര്‍ ജോലികള്‍ ആരംഭിക്കും. എന്നാല്‍ ജനവാസ മേഖലയില്‍ പ്ലാന്റ് സ്ഥാപിക്കുന്നത്
എന്ത് വില കൊടുത്തും തടയുമെന്ന് സമരക്കാരും പറയുന്നു. സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

]]>