washington sundar – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Apr 2023 04:34:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png washington sundar – malayalees.ch https://malayalees.ch 32 32 വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്ത്; സൺറൈസേഴ്സിനു തിരിച്ചടി https://malayalees.ch/washington-sundar-injury-sunrisers-hyderabad-htmlx/ Fri, 28 Apr 2023 04:29:16 +0000 https://malayalees.ch/?p=80360 സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്ത്. താരം ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കില്ല എന്ന് ടീം അറിയിച്ചു. ഹാംസ്ട്രിങ് ഇഞ്ചുറി ആയതിനാലാണ് താരം പുറത്തായത് എന്നാണ് സൂചന. സീസണിൽ കാര്യമായ പ്രകടനം നടത്താനായില്ലെങ്കിലും ടീമിലെ പ്രധാന താരങ്ങളിൽ ഒരാളാണ് സുന്ദർ.

സീസണിൽ നിലവിൽ 9ആം സ്ഥാനത്താണ് സൺറൈസേഴ്സ്. ഇതുവരെ നടന്ന ഏഴ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ അവർ രണ്ട് വിജയം മാത്രമാണ് നേടിയത്. ശനിയാഴ്ച ഡെൽഹി ക്യാപിറ്റൽസിനെതിരെയാണ് അവരുടെ അടുത്ത മത്സരം.

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. തുടരെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട് റോയൽസ് എത്തുമ്പോൾ തുടരെ മൂന്ന് മത്സരങ്ങളിൽ വിജയിച്ചാണ് ചെന്നൈ സൂപ്പർ കിംഗ്സ് എത്തുക. എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ചെന്നൈ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് വിജയിക്കാനായാൽ രാജസ്ഥാൻ വീണ്ടും പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തും.

മധ്യ ഓവറുകളിലെ റൺ വരൾച്ചയാണ് പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് മൂന്ന് കളിയിലും നിർണായകമായത്.ഇതാണ് രാജസ്ഥാൻ അഡ്രസ് ചെയ്യേണ്ടത്. കഴിഞ്ഞ കളിയിലെ പരാജയത്തിനു പിന്നാലെ നടത്തിയ ഡ്രസിംഗ് റൂം ടോക്കിൽ സഞ്ജു തന്നെ ഇക്കാര്യം പറയുകയും ചെയ്തു. ദേവ്ദത്തിനെ പുറത്തിരുത്തി ആകാശ് വസിഷ്ടിനെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. ടീമിൽ മറ്റ് മാറ്റമുണ്ടാവാനിടയില്ല.

ചെന്നൈ സൂപ്പർ കിംഗ്സ് ആവട്ടെ വളരെ കരുത്തരാണ്. ടോപ്പ് ഓർഡറിലെ നാല് പേരും വിസ്ഫോടനാത്‌മക ബാറ്റിംഗ് കാഴ്ചവെക്കുന്നു. അതുകൊണ്ട് തന്നെ ഏത് ഗ്രൗണ്ടിലും ചെന്നൈ 20 റൺസിലധികം സ്കോർ ചെയ്യുന്നു. സീസണിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് രഹാനെയ്ക്കാണ്, 199. മതീഷ പതിരന ഡെത്ത് ഓവറിൽ അവിശ്വസനീയ പ്രകടനം നടത്തുമ്പോൾ തുഷാർ ദേശ്പാണ്ഡെ എന്ന വീക്ക് ലിങ്കിൻ്റെ മോശം പ്രകടനങ്ങൾ ചെന്നൈയെ അത്ര ബാധിക്കുന്നില്ല. ടീമിൽ മാറ്റമുണ്ടാവില്ല.

]]>
ഷഹബാസ് അഹ്മദ് ആദ്യമായി ഇന്ത്യൻ ടീമിൽ; ഉൾപ്പെടുത്തിയത് വാഷിംഗ്ടൺ സുന്ദറിനു പകരക്കാരനായി https://malayalees.ch/shahbaz-ahmed-zimbabwe-india-washington-sundar/ Wed, 17 Aug 2022 07:46:33 +0000 https://malayalees.ch/?p=66546 ഓൾറൗണ്ടർ ഷഹബാസ് അഹ്മദിന് ആദ്യമായി ഇന്ത്യൻ ടീമിൽ അവസരം. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലാണ് ബംഗാൾ താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്തായതോടെയാണ് ഷഹബാസിനു നറുക്ക് വീണത്. കഴിഞ്ഞ ഏതാനും സീസണുകളായി ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലും നടത്തുന്ന മികച്ച പ്രകടനങ്ങൾ 27കാരനായ ഷഹബാസിനു തുണയാവുകയായിരുന്നു. ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ താരമാണ് ഷഹബാസ് അഹ്മദ്. 

റോയൽ ലണ്ടൻ വൺ ഡേ കപ്പിൽ ലങ്കാഷയറിനായി കളിക്കുന്നതിനിടെയാണ് വാഷിംഗ്ടൺ സുന്ദറിനു പരുക്കേറ്റത്. പരുക്കേറ്റതിനെ തുടർന്ന് ഏറെക്കാലം പുറത്തിരുന്നതിനു ശേഷമാണ് താരം കൗണ്ടിയിലൂടെ തിരികെയെത്തിയത്. കൗണ്ടിയ്ക്ക് ശേഷം റോയൽ ലണ്ടൻ വൺ ഡേ കപ്പിലും വാഷിംഗ്ടൺ കളിച്ചു. താരം രണ്ട് ടൂർണമെൻ്റുകളിലും മികച്ച ഫോമിലായിരുന്നു.

സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിൽ കെ.എൽ രാഹുൽ ഇന്ത്യയെ നയിക്കും. കായികക്ഷമത വീണ്ടെടുത്തതോടെയാണ് കെ.എൽ രാഹുലിനെ സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നായകനായി ബി.സി.സി.ഐ പ്രഖ്യാപിച്ചത്. നേരത്തെ ശിഖർ ധവാനായിരുന്നു ഇന്ത്യൻ നായകൻ. ശിഖർ ധവാൻ ടീമിന്റെ ഉപനായകനാകുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

ആദ്യം ബി.സി.സി.ഐ പുറത്തുവിട്ട 15 അംഗ പട്ടികയിൽ രാഹുലുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കിടെയാണ് രാഹുലിന് പരുക്കേറ്റത്. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായതോടെ നിരവധി പരമ്പരകൾ നഷ്ട്ടപ്പെട്ടു.

ഓഗസ്റ്റ് 18, 20, 22 തീയതികളിൽ ഹാരാരെ സ്‌പോർട്‌സ് ക്ലബിലാണ് ഏകദിന മത്സരങ്ങൾ നടക്കുക.

മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്‌ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, അവേശ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹർ.

]]>