warden – malayalees.ch https://malayalees.ch Malayalam Online News Portal Sat, 13 May 2023 04:23:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png warden – malayalees.ch https://malayalees.ch 32 32 പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ഹോസ്റ്റൽ വാർഡനായ മധ്യവയസ്കൻ അറസ്റ്റിൽ https://malayalees.ch/hostel-warden-arrested-for-sexually-abusing-minor-boy/ Sat, 13 May 2023 04:03:56 +0000 https://malayalees.ch/?p=81167 ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. കല്ലാർകുട്ടി സ്വദേശി കവലച്ചാത്തൻപാറയിൽ രാജൻ ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഹോസ്റ്റൽ വാർഡനാണ് രാജൻ. ഇയാൾ ജോലിചെയ്യുന്ന ഹോസ്റ്റലിന്റെ സമീപപ്രദേശം വൃത്തിയാക്കുന്നതിന് വേണ്ടി 14 വയസ്സുകാരനെ വിളിച്ചുവരുത്തി. ഒപ്പം മറ്റ് ആളുകളും ഉണ്ടായിരുന്നു. 14 വയസ്സുകാരനൊപ്പം വന്ന ആളുകളെ പറഞ്ഞുവിട്ട ശേഷം പ്രതി കുട്ടിയെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. അവിടെവച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

സംഭവം പുറത്തു പറയാതിരിക്കാൻ രാജൻ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസം പള്ളികളിൽ സംഘടിപ്പിച്ച ബൈബിൾ ക്ലാസിൽ ഇത്തരം അക്രമങ്ങൾ ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞു. ഇതോടെയാണ് കുട്ടി അമ്മയോട് വിവരം പറഞ്ഞത്. തുടർന്ന് അമ്മ അടിമാലി പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയേ റിമാൻഡ് ചെയ്തു.

]]>