Waqf – malayalees.ch https://malayalees.ch Malayalam Online News Portal Mon, 03 Jan 2022 04:12:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Waqf – malayalees.ch https://malayalees.ch 32 32 വഖഫ് വിഷയം, തുടർ സമരത്തിനൊരുങ്ങി മുസ്‍ലിം ലീഗ് https://malayalees.ch/muslimleague-waqf-issue/ Mon, 03 Jan 2022 04:12:03 +0000 https://malayalees.ch/?p=54922 വഖഫ് നിയമന വിഷയത്തിൽ തുടർ സമരത്തിനൊരുങ്ങി മുസ്‍ലിം ലീഗ്. സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് മലപ്പുറത്ത് നേതൃയോഗം ചേരും. കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലി വൻ വിജയമെന്ന് വിലയിരുത്തിയാണ് തുടർ പ്രക്ഷോഭങ്ങൾക്ക് മുസ്‍ലിം ലീഗ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ സിപിഐഎം നേതാക്കളുടെ നിരന്തര ലീഗ് വിമർശനവും യോഗത്തിൽ ചർച്ചയാകും.

മുഖ്യമന്ത്രി വാക്കാൽ നൽകിയ ഉറപ്പിനപ്പുറം സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതും രണ്ടാം ഘട്ട സമരത്തിന്റെ ആവശ്യകതയായി ലീഗ് വിലയിരുത്തുന്നുണ്ട്. നിയമസഭ പാസാക്കിയ നിയമം സഭയിൽ തന്നെ പിൻവലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.

സമസ്ത അടക്കം എല്ലാ മുസ്‍ലിം സംഘടനകൾക്കും സ്വീകാര്യമായ രീതിയിലുള്ള രണ്ടാം ഘട്ട സമരമാണ് നേതൃത്വത്തിന്റെ ലക്ഷ്യം.നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ഉപസമിതി റിപ്പോർട്ട് വിലയിരുത്തിയുള്ള നടപടികളും മറ്റ് രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.

]]>
വഖഫ് നിയമന വിവാദം; സമസ്തയെ തള്ളി ലീഗ്; പ്രക്ഷോഭം തുടരും; കോഴിക്കോട് ബീച്ചില്‍ ഇന്ന് മഹാറാലി https://malayalees.ch/waqf-league-rally/ Thu, 09 Dec 2021 04:24:11 +0000 https://malayalees.ch/?p=53728 വഖഫ് നിയമന വിവാദത്തില്‍ സമസ്തയുടെ എതിര്‍പ്പ് വകവെയ്ക്കാതെ പ്രക്ഷോഭവുമായി മുസ്‌ലിം ലീഗ് മുന്നോട്ട്. കോഴിക്കോട് ബീച്ചില്‍ ഇന്ന് മഹാറാലി സംഘടിപ്പിക്കും. സമസ്തയൊഴികെയുള്ള മറ്റു സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ലീഗ്. വഖഫ് നിയമനം പിഎസ്സിക്ക് വിട്ടത് നിയമസഭയില്‍ തന്നെ റദ്ധാക്കുന്നത് വരെ പ്രതിഷേധപരിപാടികള്‍ തുടരും. എല്ലാ ജില്ലകളിലെയും നേതാക്കളും സമ്മേളനത്തിന് എത്തണമെന്ന് ലീഗ് നിർദേശം.

സമസ്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കിലും പ്രതിഷേധം വേണമെന്ന അഭിപ്രായമുള്ള മറ്റു മുസ്‌ലിം സംഘടനകള്‍ മുസ്‌ലിം ലീഗിനൊപ്പമാണ്. ഇതുറപ്പിക്കാനുള്ള ചര്‍ച്ചകളും സജീവമാണ്. സമസ്തയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനില്ലെന്ന് പറയുന്ന മുസ്‌ലിം ലീഗ് വഖഫ് വിവാദത്തില്‍ പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ്. ഇതിന്‍റെ ഭാഗാമായാണ് കോഴിക്കോട് ബീച്ചില്‍ നടത്താന്‍ പോകുന്ന മഹാറാലി.

]]>
‘പിഎസ്‌സി വഴിയുള്ള വഖഫ് നിയമനം അധാര്‍മികം’; യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞതായി വി ഡി സതീശന്‍ https://malayalees.ch/waqf-appointment-psc-vd-satheeshan-response/ Tue, 07 Dec 2021 08:51:21 +0000 https://malayalees.ch/?p=53603 വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ചിരുന്ന നിലപാട് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നത് നടപ്പാക്കരുതെന്ന് യുഡിഎഫ് അംഗങ്ങള്‍ നിയമസഭയില്‍ ഒറ്റക്കെട്ടായി പറഞ്ഞതാണ്. മുസ്ലിം ലീഗിന്റെ മേല്‍ വര്‍ഗീയത അടിച്ചേല്‍പ്പിക്കാനാണ് സിപിഐഎം ഇപ്പോള്‍ ശ്രമിക്കുന്നത്. എന്ത് വര്‍ഗീയതയാണ് ഇക്കാര്യത്തിലുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ദേവസ്വം ബോര്‍ഡിന്റെ നിയമനങ്ങളും പിഎസ്‌സിക്ക് വിടരുതെന്നാണ് യുഡിഎഫ് നിലപാട്. ഏതെങ്കിലും സമുദായത്തില്‍പ്പെട്ടവര്‍ക്കോ മതത്തില്‍പ്പെട്ടവര്‍ക്കോ മാത്രമായി പിഎസിസി വിജ്ഞാപനം ഇറക്കുന്നത് നിയമവിരുദ്ധവും അധാര്‍മികവുമാണ്. ദേവസ്വത്തിന്റേതുപോലെ വഖഫ് വിഷയത്തിലും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുകയാണ് വേണ്ടത്’. പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

വഖഫ് നിയമനം പി എസ് സിക്ക് വിടുന്നത് സംബന്ധിച്ച തീരുമാനം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് ആവശ്യമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. തീരുമാനം നിയമസഭയില്‍ തന്നെ പിന്‍വലിക്കണം. പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ ഇപ്പോഴത്തെ തീരുമാനങ്ങളെക്കൊണ്ട് മതിയാകില്ല. വഖഫ് സംരക്ഷണ റാലി മുന്‍കൂട്ടി തീരുമാനിച്ചതുപോലെ തന്നെ നടക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി റദ്ദാക്കാന്‍ സമസ്ത ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നടപടി പിന്‍വലിക്കണമെന്ന് തന്നെയാണ് നിലപാടെന്നും വിഷയത്തില്‍ സമരം തുടരുന്നത് സംബന്ധിച്ച് സമസ്ത ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും സമസ്ത വ്യക്തമാക്കി.

]]>