waqf board – malayalees.ch https://malayalees.ch Malayalam Online News Portal Wed, 20 Apr 2022 05:21:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png waqf board – malayalees.ch https://malayalees.ch 32 32 വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട തീരുമാനം; മുസ്ലീം സംഘടനകളുമായി മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് https://malayalees.ch/waqf-appointments-to-psc-cm-called-meeting-with-muslim-organizations/ Wed, 20 Apr 2022 05:21:34 +0000 https://malayalees.ch/?p=60411 വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച മുസ്ലീം സംഘടനകളുടെ യോഗം ഇന്ന് ചേരും. വൈകുന്നേരം തിരുവനന്തപുരത്താണ് യോഗം. 22 മുസ്ലീം സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്നാണ് സമസ്ത അടക്കമുള്ള സംഘടനകളുടെ നിലപാട്.

സംസ്ഥാന വഖഫ് ബോഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെ പാസാക്കിയത് കഴിഞ്ഞ വര്‍ഷം നവംബര്‍ 9 നാണ്. പിന്നാലെ മുസ്ലിംസംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലിം ലീഗായിരുന്നു സമരങ്ങളുടെ മുന്നില്‍. സമസ്തയുടെ ഇരുവിഭാഗത്തെയും മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചതും സമരരീതികളെ ചൊല്ലി സമസ്ത ഇകെ വിഭാഗവും മുസ്ലിംലീഗും തമ്മിലുണ്ടായ അഭിപ്രായഭിന്നതയും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയാക്കി.

എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തേ അന്തിമ തീരുമാനം ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉറപ്പോടെ രംഗം ശാന്തമാകുകയായിരുന്നു. അതിനിടെയാണ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് വഖഫ് മന്ത്രി വി അബ്ദുറഹ്മാന്റെ നിയമസഭയിലെ പ്രതികരണം. തുടര്‍ന്ന് വീണ്ടും പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി മുസ്ലീം സംഘടനാനേതാക്കളുടെ യോഗം വിളിച്ചത്.

വഖഫ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. ഇത് ഇന്ന് ചേരാനിരിക്കുന്ന യോഗത്തിലും ആവര്‍ത്തിക്കും. സംഘടനകളെ വിശ്വാസത്തിലെടുക്കാനും ശ്രമമുണ്ടാകും. ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നും നടക്കും.

]]>
സംസ്ഥാന വഖഫ് ബോര്‍ഡില്‍ രാഷ്ട്രീയ അതിപ്രസരം; ആരോപണവുമായി കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം https://malayalees.ch/political-overcrowding-waqf-board-member-waqf-council-allegation/ Thu, 08 Jul 2021 04:10:50 +0000 https://malayalees.ch/?p=46526 സംസ്ഥാന വഖഫ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം ടി ഒ നൗഷാദ്. രാഷ്ട്രീയ വിഭാഗീയതയും ചേരിതിരിവും മൂലം സംസ്ഥാന വഖഫ് ബോര്‍ഡ് കഴിഞ്ഞ ആറ് മാസമായി പ്രവര്‍ത്തന രഹിതമാണെന്ന് നൗഷാദ് ആരോപിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടരുന്ന സി.ഇ.ഒയും ബോര്‍ഡ് ചെയര്‍മാനുമായി നടക്കുന്ന പഴിചാരല്‍ വഖഫ് ബോര്‍ഡിനെ തകര്‍ക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വഖഫ് ബോര്‍ഡ് യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. ഒരു ക്ഷേമപദ്ധതികളും ബോര്‍ഡിന്റെ കീഴില്‍ നടക്കുന്നില്ല. കേസുകളും പരാതികളും കെട്ടിക്കിടക്കുകയാണ്. ക്ഷേമപദ്ധതികള്‍ അവതാളത്തിലായി. കേന്ദ്ര വഖഫ് കൗണ്‍സില്‍ രാജ്യവ്യാപകമായി നടപ്പാക്കി വരുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും വഖഫ് വസ്തുവകകളുടെ ജിപിഎസ് മാപ്പിംഗ് പ്രക്രിയ ഇഴഞ്ഞു നീങ്ങുകയാണെന്നും
നൗഷാദ് ആരോപിക്കുന്നു.

സംസ്ഥാന വഖഫ് ബോര്‍ഡ് നിര്‍ജീവമായി തുടര്‍ന്നാല്‍ വഖഫ് വികസനത്തിന് വേണ്ടി കേന്ദ്ര കൗണ്‍സില്‍ നല്‍കുന്ന തുകകളും പദ്ധതികളും തുടര്‍ന്നും നല്‍കുന്നത് പുനരാലോചിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. വിഷയത്തില്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിരമിക്കല്‍ കാലാവധി നീട്ടിനല്‍കണമെന്ന ആവശ്യവുമായി സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്.

]]>