wall collapsed – malayalees.ch https://malayalees.ch Malayalam Online News Portal Fri, 14 Apr 2023 11:24:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png wall collapsed – malayalees.ch https://malayalees.ch 32 32 കണ്ണൂരിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞ് വീണു; രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക് https://malayalees.ch/two-children-injured-after-wall-collapse-in-kannur-html/ Fri, 14 Apr 2023 11:23:43 +0000 https://malayalees.ch/?p=79652 കണ്ണൂരിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക്.
അറഫാത്തിൻ്റെ മകൻ ആദിൽ (10) ബന്ധു ജസ ഫാത്തിമ (9) എന്നിവരെ ഗുരുതര പരുക്കുകളോടെ പരിയാരം ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ് തിരുവട്ടൂർ അംഗണവാടി റോഡിലെ അറഫാത്തിൻ്റെ വീടിൻ്റെ ചുവരാണ് തകർന്നത്. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

]]>
ശുചിമുറി തകർന്ന് കുട്ടികൾ മരിച്ചസംഭവം: മൂന്ന് പേർ അറസ്റ്റിൽ https://malayalees.ch/three-arrested-in-tirunelveli-school-toilet-wall-collapsed/ Sat, 18 Dec 2021 04:13:08 +0000 https://malayalees.ch/?p=54243 തമിഴ്‌നാട് തിരുനെൽവേലിയിലെ സ്കൂളിൽ ശുചിമുറി തകർന്ന് മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സോളമൻ സെൽവരാജ്, പ്രധാനാധ്യാപിക ജ്ഞാനശെൽവി, കോൺട്രാക്ടർ എന്നിവരാണ് അറസ്റ്റിലായത്. എയ്ഡഡ് സ്‌കൂളായ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം നടന്നത്.

ശുചിമുറി കെട്ടിടത്തിന് സമീപത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഡി വിശ്വരഞ്ജന്‍, കെ അന്‍പഴകന്‍ എന്നിവര്‍ സംഭവ സ്ഥലത്തും ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആര്‍ സുതീഷ് ആശുപത്രിയിലും മരിച്ചു. ഗുരുതര പരുക്കുകളോടെ മൂന്ന് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം പരിശോധനകൾ നടക്കുന്നതിനാൽ സ്കൂളിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത് പൊലീസും നാട്ടുകാരും ചേര്‍ന്നാണ്. ഉന്നത അധികാരികള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എഡ്യുക്കേഷണല്‍ ഓഫിസര്‍ സുഭാഷിണി ഉത്തരവ് നല്‍കിയിട്ടുണ്ട്.

]]>
തമിഴ്‌നാട്ടിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം https://malayalees.ch/nine-killed-in-tamilnadu/ Fri, 19 Nov 2021 11:47:44 +0000 https://malayalees.ch/?p=52773 തമിഴ്‌നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം. അഞ്ചു സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. മേഖലയിൽ കനത്ത മഴ തുടരുകയാണ്.

ഇന്ന് രാവിലെ 6.30 ഓടെ കാരാണംപെട്ടൈയിലാണ് അപകടം ഉണ്ടായത്. സമീപത്തെ മതിൽ തകർന്ന് വീടിന് മുകളിൽ വീഴുകയായിരുന്നു. പാലാർ നദി തീരത്തെ വീടാണ് അപകടത്തിൽ തകർന്നത്. കനത്ത മഴയിൽ നദി കരകവിഞ്ഞ സാഹചര്യത്തിൽ ഇവിടെ നിന്നും ആളുകൾ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് മാറാൻ കൂട്ടാക്കാത്ത കുടുംബമാണ് ഇപ്പോൾ അപകടത്തിൽ പെട്ടത്. സംഭവത്തിൽ 9 പേർക്ക് പരുക്കുപറ്റി. ഇവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും വെല്ലൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

]]>
എറണാകുളം കലൂരിൽ മതിൽ ഇടിഞ്ഞുവീണ് അപകടം https://malayalees.ch/wall-collapsed-kaloor/ Wed, 06 Oct 2021 09:15:07 +0000 https://malayalees.ch/?p=50565 എറണാകുളം കലൂരിൽ മതിൽ ഇടിഞ്ഞുവീണ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം. രണ്ട് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തി.

കാന നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കാനയ്ക്ക് സമീപമുള്ള വീട്ടിലെ മതിലാണ് ഇടിഞ്ഞുവീണത്. ഉടൻ തന്നെ പൊലീസും അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.

]]>