Walayar – malayalees.ch https://malayalees.ch Malayalam Online News Portal Wed, 04 Jan 2023 14:05:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Walayar – malayalees.ch https://malayalees.ch 32 32 വാളയാറില്‍ മീന്‍ കയറ്റിവന്ന വണ്ടിയില്‍ 156 കിലോ കഞ്ചാവ് https://malayalees.ch/ganja-in-fish-box/ Wed, 04 Jan 2023 14:05:19 +0000 https://malayalees.ch/?p=73944 പാലക്കാട് വാളയാറില്‍ മീന്‍ കയറ്റിവന്ന വണ്ടിയില്‍ കഞ്ചാവ് പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. ( ganja in fish box )

പാലക്കാട് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ ഇൻസ്പെക്ടർ നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാളയാറില്‍ പരിശോധന. ആന്ധ്രാപ്രദേശില്‍ നിന്ന് കോഴിക്കോട്ടേക്ക് മീന്‍ കയറ്റി വന്നിരുന്ന ലോറിയിലായിരുന്നു കഞ്ചാവ് കടത്ത്. മീന്‍പെട്ടികള്‍ക്കിടയില്‍ പൊതികളാക്കി സൂക്ഷിച്ചിരുന്ന 156 കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.

തമിഴ്നാട്ടിലെ ആക്കുർ സ്വദേശി മാരിമുത്തു, മയിലാടുംപാറെയ് സ്വദേശി സെൽവൻ എന്നിവരായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ലോറി കോഴിക്കോട് കൈമാറാനാണ് നിര്‍ദേശമുണ്ടായിരുന്നതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. ഈ കേസിലെ മറ്റ് പ്രതികളെക്കുറിച്ചും ഈ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് ആർക്കു വേണ്ടിയാണ് എന്നതിനെ കുറിച്ചും എക്സൈസ് അന്വേഷണം തുടങ്ങി . ഐബി പ്രിവേൻറ്റീവ് ഓഫീസർമാരായ വിശ്വനാഥ്, വേണു കുമാർ, സുരേഷ്, വിശ്വകുമാർ, സുനിൽകുമാർ, പാലക്കാട് സ്‌ക്വാഡ് സി ഐ സുരേഷ്, സ്‌ക്വാഡ് ഇൻസ്‌പെക്ടർ അജിത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

]]>
‘വാളയാറിൽ ദുരൂഹസാഹചര്യത്തിൽ സഹോദരിമാർ മരിച്ച കേസ് വീണ്ടും അട്ടിമറിക്കാൻ ശ്രമം’; ആരോപണവുമായി പെൺകുട്ടികളുടെ അമ്മ https://malayalees.ch/walayar-sisters-death-mother-response/ Sat, 26 Nov 2022 10:04:35 +0000 https://malayalees.ch/?p=71934 വാളയാറിൽ ദുരൂഹസാഹചര്യത്തിൽ സഹോദരിമാർ മരിച്ച കേസ് വീണ്ടും അട്ടിമറിക്കാൻ ശ്രമമെന്ന് സമരസമിതി. അഡ്വ.അനൂപ് കെ ആന്റണിയെ പ്രോസിക്യൂട്ടറായി നിയമിച്ചതിൽ ആശങ്കയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ .ഈ പ്രോസിക്യൂട്ടറിൽ നിന്ന് കുടുംബത്തിന് നീതി കിട്ടില്ലെന്നും പുതിയ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറയുന്നു. 

ഈ മാസം രണ്ടിനാണ് വാളയാർ കേസിലെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ അനൂപ് ആന്റണിയെ സർക്കാർ നിയമിച്ചത്.ആദ്യ സിബിഐ സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻമേൽ നിരവധി തവണ കോടതി നടപടികൾ ഉണ്ടായിട്ടും ഹാജരാകാതിരുന്ന പ്രോസിക്യൂട്ടർ, വീണ്ടുമെത്തുന്നതിലാണ് കുടുംബത്തിനും സമരസമിതിക്കും ആശങ്ക.പെൺകുട്ടികൾ അപമാനഭാരത്താൽ ആത്മഹത്യ ചെയ്തുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് അതേപടി പ്രോസിക്യൂട്ടർ സിബിഐക്ക് വേണ്ടി കോടതിയിൽ സമർപ്പിച്ചെന്നും, ഈ പ്രോസിക്യൂട്ടറിൽ നിന്ന് കുടുംബത്തിന് നീതി കിട്ടില്ലെന്നുമാണ് വാളയാർ പെൺകുട്ടികളുടെ അമ്മ പറയുന്നത്.

പുതിയ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് സമരസമിതിയുടെ തീരുമാനം.മധുകേസിലെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോനെ നിയമിക്കണമെന്നാണ് കുടുംബത്തിന്റെ താത്പര്യം.

കേസിൽ കഴിഞ്ഞദിവസമാണ് പുതിയ സിബിഐ സംഘം അന്വേഷണം ആരംഭിച്ചത്.പെൺകുട്ടികളുടെ മാതാപിതാക്കളുടെ പ്രാഥമിക മൊഴിയെടുപ്പടക്കം ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു.മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം.

]]>
ചേര്‍ത്തല-വാളയാര്‍ ദേശീയപാതയില്‍ ലെയ്ന്‍ ട്രാഫിക് നടപ്പാക്കും; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി https://malayalees.ch/cherthala-walayar-highway/ Fri, 18 Nov 2022 04:16:30 +0000 https://malayalees.ch/?p=71493 ചേര്‍ത്തല – വാളയാര്‍ ദേശീയപാതയില്‍ ലെയ്ന്‍ ട്രാഫിക് സംവിധാനം നടപ്പാക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. ലെയ്ന്‍ ട്രാഫിക് സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ ചേര്‍ന്ന നിയമസഭയുടെ പെറ്റീഷന്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

ലെയ്ന്‍ ട്രാഫിക് സംവിധാനം കര്‍ശനമായി പാലിക്കേണ്ടതിന്‍റെ ആവശ്യകത ചെക്പോസ്റ്റുകളിലും ടോള്‍ബൂത്തുകളിലും വെച്ച് ട്രക്ക് ഉള്‍പ്പെടെയുളള ഹെവി വാഹന ഡ്രൈവര്‍മാരെ ബോധ്യപ്പെടുത്താന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാരും നടപടി സ്വീകരിക്കണം. ലെയ്ന്‍ ട്രാഫിക് സംവിധാനത്തിന്‍റെ പ്രായോഗികതയും ആവശ്യകതയും യാത്രക്കാരെയും ഡ്രൈവര്‍മാരെയും ബോധ്യപ്പെടുത്താനായി ക്യാമ്പയിന്‍ ആരംഭിക്കും. ജില്ലാ പൊലീസ് മേധാവിമാര്‍ ഇതിന് മേല്‍നോട്ടം വഹിക്കും.

ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലിന്‍റെ യോഗം ഈ മാസം തന്നെ വിളിച്ചുചേര്‍ക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. ട്രാഫിക്കിന്‍റെ ചുമതലയുളള ദക്ഷിണ മേഖലാ, ഉത്തര മേഖലാ എസ്.പിമാര്‍ യോഗങ്ങളില്‍ സംബന്ധിക്കും. ലെയ്ന്‍ ഡ്രൈവിംഗ് ലംഘനങ്ങള്‍ തടയുന്നതിനുളള ജില്ലാതല പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കും.

നിയമം നടപ്പാക്കുന്നതിനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പകരം വീഡിയോ ക്യാമറ, ഡാഷ് ക്യാമറ, ശരീരത്തില്‍ ധരിക്കുന്ന ക്യാമറ എന്നിവ ഉപയോഗിക്കും. നമ്പര്‍പ്ലേറ്റ് തിരിച്ചറിയാനുളള ക്യാമറകള്‍ നിലവിലുളള സ്ഥലങ്ങളില്‍ അവയുടെ സേവനവും വിനിയോഗിക്കും. വാഹന പരിശോധന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ആകാത്ത തരത്തില്‍ വേണമെന്നും നിര്‍ദേശമുണ്ട്.

നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വിഡിയോകളും ശുഭയാത്ര ഹെല്‍പ് ലൈന്‍ ആയ 9747001099 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ആയി അയയ്ക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളില്‍ നിയമനടപടി സ്വീകരിക്കും.

പദ്ധതിയുടെ ഏകോപനച്ചുമതല ക്രമസമാധാന വിഭാഗം എ.ഡി.ജി.പി, ട്രാഫിക് ഐ.ജി എന്നിവര്‍ നിര്‍വ്വഹിക്കും. നിര്‍ദ്ദേശങ്ങളിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരും ഡിസംബര്‍ 15 ന് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

]]>
സഹോദരിമാരുടെ ദുരൂഹ മരണം: സിബിഐ സംഘം വാളയാറിലെത്തി https://malayalees.ch/cbi-team-in-walayar-to-start-investigation-walayar-sisters-assault-case/ Thu, 17 Nov 2022 07:16:46 +0000 https://malayalees.ch/?p=71437 വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി ഉമയുടെ നേതൃത്വത്തിലുളള സംഘമാണ് അട്ടപ്പളളത്ത് എത്തിയത്. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിനോട് ചേര്‍ന്ന ഷെഡിലും പരിസരത്തും പരിശോധന നടത്തി. പെണ്‍കുട്ടികളുടെ അമ്മയില്‍ നിന്ന് അന്വേഷണസംഘം പ്രാഥമിക വിവരശേഖരണം നടത്തി.

വിശദമായ മൊഴിയെടുപ്പ് ഉടനുണ്ടാകുമെന്നാണ് സിബിഐ സംഘം വ്യക്തമാക്കുന്നത്.പാലക്കാട് ക്യാമ്പ് ചെയ്ത് സംഘം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് സൂചന.

തിരുവനന്തപുരം സിബിഐ സ്‌പെഷ്യല്‍ ക്രൈം സെല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആവശ്യമായ കണ്ടെത്തലുകള്‍ ഇല്ലെന്നും, കൂടുതല്‍ അന്വേഷണം വേണമെന്നുളള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 10ന് കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് സ്‌പെഷ്യല്‍ പോക്‌സോ കോടതി ഉതതരവിട്ടത്.മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പോക്‌സോ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

]]>
വാളയാറില്‍ സഹോദരങ്ങളെ പൊലീസ് മര്‍ദ്ദിച്ച സംഭവം; സിഐയ്ക്കും ഡ്രൈവർക്കുമെതിരെ കേസ് https://malayalees.ch/walayar-police-attack-case-action-against-police-officers/ Sat, 22 Oct 2022 10:58:14 +0000 https://malayalees.ch/?p=70060 വാളയാറില്‍ രോഗിയായ മാതാവിനേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ സഹോദരന്മാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വാളയാര്‍ സിഐക്കും ഡ്രൈവര്‍ക്കുമെതിരെയാണ് കേസെടുത്തത്. മര്‍ദ്ദനമേറ്റ ഹൃദയസ്വാമിയുടേയും ജോണ്‍ ആല്‍ബര്‍ട്ടിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെയാണ് നടപടി. സംഭവം നടന്ന് നാലാം ദിവസമാണ് കേസെടുക്കുന്നത്‌.

അതേസമയം വാളയാറില്‍ രോഗിയായ മാതാവിനേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ സഹോദരന്മാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി വി കെ ശ്രീകണ്ഠന്‍ എം പി രംഗത്തെത്തി. ജില്ലയില്‍ പൊലീസ് കാണിക്കുന്ന അക്രമങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ട് എന്ന് വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു. ഗുണ്ടായിസവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു വിഭാഗം പൊലീസുകാര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

ജില്ലയില്‍ പൊലീസിന് നാഥനില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും വി കെ ശ്രീകണ്ഠന്‍ വിമര്‍ശിച്ചു. എസ് പിക്ക് ഇവിടെ എന്താണ് പണിയെന്ന് അറിയില്ല. വാളയാര്‍ പൊലീസ് സ്റ്റേഷന്‍ കേരളത്തിലെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് പോലെയാണ്. ഉദ്യോഗസ്ഥരെ ആറ് മാസത്തില്‍ കൂടുതല്‍ വാളയാറില്‍ നിര്‍ത്താറില്ല. ഇത്രയും സമയം കഴിഞ്ഞിട്ടും പൊലീസ് വന്ന് മര്‍ദനമേറ്റവരുടെ മൊഴിയെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

]]>
വാളയാറില്‍ സഹോദരങ്ങളെ പൊലീസ് മര്‍ദിച്ച സംഭവം; സ്റ്റേഷന്‍ ഹൗസ് ഓഫീസർക്ക് സ്ഥലംമാറ്റം https://malayalees.ch/police-officers-transferred-attacking-brothers-walayar/ Thu, 20 Oct 2022 13:29:55 +0000 https://malayalees.ch/?p=69941 വാളയാറില്‍ രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന സഹോദരങ്ങളെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. വാളയാര്‍ സിഐ രഞ്ജിത്ത് കുമാറിനെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്.

വാളയാര്‍ സ്വദേശികളായ ഹൃദയസ്വാമി, ജോണ്‍ ആല്‍ബര്‍ട്ട് എന്നിവരെയാണ് വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മര്‍ദിച്ചെന്ന് പരാതി ഉയര്‍ന്നത്. പൊലീസ് വാഹനം സഹോദരങ്ങള്‍ യാത്ര ചെയ്ത വാഹനത്തിന്റെ പുറകില്‍ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്.

]]>
വാളയാറിൽ വിജിലൻസ് റെയ്ഡ്; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു https://malayalees.ch/vigilance-raid-in-walayar/ Tue, 04 Jan 2022 04:16:24 +0000 https://malayalees.ch/?p=54979 വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. 67,000 രൂപ കൈക്കൂലി പണം റെയ്‌ഡിൽ പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യും. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ് എ എം വി ഐ മാരായ ജോർജ്,പ്രവീൺ, അനീഷ്, കൃഷ്ണ കുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്യുക.

ഉദ്യോഗസ്ഥർ പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയെന്ന് വിജിലൻസ് പറഞ്ഞു . ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. വിജിലൻസ് അനാവശ്യമായി പരിശോധന നടത്തുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. മാത്രമല്ല വിജിലൻസ് സംഘമെത്തുന്നത് അറിയാൻ സി.സി.ടി.വി സ്ഥാപിച്ചത് വിവാദമായിരുന്നു.

]]>