walayar rape case – malayalees.ch https://malayalees.ch Malayalam Online News Portal Wed, 06 Jan 2021 07:52:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png walayar rape case – malayalees.ch https://malayalees.ch 32 32 വാളയാർ പീഡന കേസ്: പ്രതികളെ വെറുതെ വിട്ട കീഴ്‍ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി https://malayalees.ch/walayar-case-high-court-verdicts-today-on-government-appeal-against-acquittal/ Wed, 06 Jan 2021 07:52:29 +0000 https://malayalees.ch/?p=38121 വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട പോക്‍സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർ വിചാരണ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ആവശ്യമെങ്കിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കീഴ്‍ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. പ്രതികള്‍ ഈ മാസം 20ന് വിചാരണ കോടതി മുമ്പാകെ ഹാജരാകണം

പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി വിചാരണ കോടതി ആറ് കേസുകളിലായി നാല് പ്രതികളെയാണ് വെറുതെ വിട്ടത്. കീഴ്‍കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ആവശ്യമെങ്കില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാന് അനുമതി നല്കി. പോക്‍സോ കോടതികളിലെ ജഡ്‍ജിമാർക്ക് പരിശീലനം നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് ജുഡീഷ്യല് അക്കാദമി ചെയര്‍മാന് കോടതി നിര്‍ദേശവും നല്‍കി. കേസില്‍ തുടരന്വേഷണമോ പുനരന്വേഷണമോ വേണമെങ്കില്‍ പോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. തുടരന്വേഷണം സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ പറഞ്ഞു

പുനർ വിചാരണയും തുടരന്വേഷണവും ആവശ്യപ്പെട്ട് സർക്കാരാണ് കോടതിയെ സമീപിച്ചത്. കുട്ടികളുടെ മാതാവും കോടതിയെ സമീപിച്ചിരുന്നു. ഷിബു, വലിയ മധു, ചെറിയ മധു എന്നിവരാണ് കേസിലെ പ്രതികൾ.

പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് നാല് പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടത്. അന്വേഷണസംഘത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും ഭാഗത്തുനിന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകൾ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയിരുന്നത്.

വാളയാറിൽ 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പതു വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്.

]]>