walayar checkpost – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 May 2020 04:18:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png walayar checkpost – malayalees.ch https://malayalees.ch 32 32 വാളയാര്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ ഉള്‍പ്പെടെ 25 ജീവനക്കാര്‍ ക്വാറന്‍റൈനില്‍ https://malayalees.ch/employees-including-a-doctor-on-duty-at-the-walayar-checkpost-in-quarantine/ Tue, 26 May 2020 04:18:48 +0000 https://malayalees.ch/?p=26047 നിരോധനാജ്ഞ തുടരുകയാണ് ജില്ലയില്‍. 31 വരെയാണ് ജില്ലയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

വാളയാര്‍ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ ഉള്‍പ്പെടെ 25 ജീവനക്കാരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ ഇന്നലെ 10 മാസം പ്രായം ഉള്ള കുഞ്ഞിന് ഉൾപ്പെടെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിരോധനാജ്ഞ തുടരുകയാണ് ജില്ലയില്‍. 31 വരെയാണ് ജില്ലയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

കടുത്ത ജാഗ്രത പുലർത്തിയില്ലെങ്കിൽ സാമൂഹ വ്യാപനം ഉണ്ടാകുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. പാലക്കാട് ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ജാഗ്രത പുലർത്തിയില്ലെങ്കിൽ സമൂഹ വ്യാപനം ഉണ്ടാകും. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു

പാലക്കാട് കാരകുറുശ്ശിയിലാണ് പത്ത് മാസം പ്രായം ഉള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്.അമ്മക്കും, സഹോദരിക്കും ഒപ്പമാണ് കുഞ്ഞ് നാട്ടിലെത്തിയത്. ചെണെയിൽ നിന്ന് എത്തിയ ചെർപ്പുളശ്ശേരി സ്വദേശിക്കും, മണ്ണാർക്കാട് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്നും വന്ന തോണി പാടം സ്വദേശിക്കും, വരോട് സ്വദേശിക്കും കോവിഡ് പോസിറ്റീവായി. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനായി ജില്ലയിൽ പ്രഖ്യപിച്ച നിരോധനജ്ഞ പ്രബല്യത്തിൽ വന്നു. 4 പേരിൽ കൂടുതൽ ഒന്നിച്ച് കൂടിയാൽ കേസ് എടുക്കും. നിലവിൽ 53 പേരാണ് ജില്ലയിൽ ചികിത്സയിലുളളത്.

]]>
വാളയാര്‍ വഴി വന്നയാള്‍ക്ക് കോവിഡ്: ജനപ്രതിനിധികള്‍ ക്വാറന്‍റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് https://malayalees.ch/covid-19-walayar-checkpost-congress-protest-must-go-under-quarantine/ Thu, 14 May 2020 04:03:35 +0000 https://malayalees.ch/?p=25546 വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വന്നയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സമരം നടത്തിയ ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്. ജനപ്രതിനിധികളായ വി.കെ ശ്രീകണ്ഠന്‍ എം.പി, രമ്യ ഹരിദാസ് എം.പി, ടി.എന്‍ പ്രതാപന്‍ എം.പി, ഷാഫി പറമ്പില്‍, അനില്‍ അക്കര എം.എല്‍.എ എന്നിവര്‍ ക്വാറന്‍റൈനില്‍ പോകണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് വാളയാര്‍ അതിര്‍ത്തി വഴി എത്തിയ മലപ്പുറം ബി.പി അങ്ങാടി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്നയാളാണ് രോഗം സ്ഥിരീകരിച്ച മലപ്പുറത്തെ നാല്‍പ്പതുകാരന്‍. കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധ സമരം നടത്തുന്നതിന് സമീപത്ത് ഇയാളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

]]>