walayar case – malayalees.ch https://malayalees.ch Malayalam Online News Portal Wed, 04 Oct 2023 04:56:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png walayar case – malayalees.ch https://malayalees.ch 32 32 നുണ പ്രചാരണം നടത്തി; വാളയാര്‍ കേസിൽ പ്രോസിക്യൂട്ടര്‍ കെ.പി സതീശനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ https://malayalees.ch/walayar-girls-mother-against-prosecutor-kp-satheesan/ Wed, 04 Oct 2023 04:56:33 +0000 https://malayalees.ch/?p=88847 സിബിഐ പ്രോസിക്യൂട്ടര്‍ കെപി സതീശനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ.
എസ്.സി എസ്.സി അട്രോസിറ്റി പ്രകാരം കേസെടുക്കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. പ്രതികളുടെ നുണപരിശോധനക്കെതിരെ അമ്മ നിലപാടെടുത്തെന്ന് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാലക്കാട് ഡിവൈഎസ്പിക്ക് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പരാതി നല്‍കും.

വാളയാര്‍ കേസില്‍ അഭിഭാഷകര്‍ തമ്മില്‍ വാക്‌പോര് തുടരുകയാണ്. പ്രതികളുടെ നുണ പരിശോധന ഹര്‍ജി പണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ എതിര്‍ത്തു എന്നായിരുന്നു സിബിഐ പ്രോസിക്യൂട്ടറുടെ വാദം. ഇത് പച്ചക്കള്ളമെന്ന് അഡ്വക്കേറ്റ് രാജേഷ് എം മേനോന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി പെണ്‍കുട്ടികളുടെ അമ്മ എതിര്‍ത്തെന്ന് തെളിയിച്ചാല്‍ താന്‍ വക്കീല്‍ പണി അവസാനിപ്പിക്കാമെന്നും, അല്ലാത്തപക്ഷം സതീശന്‍ പണി അവസാനിപ്പിക്കാന്‍ തയ്യാറുണ്ടോ എന്നും രാജേഷ് എം മേനോന്‍ വെല്ലുവിളിച്ചു.

പെണ്‍കുട്ടികളുടെ അമ്മ നുണപരിശോധനയെ എതിര്‍ത്തെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ നേരെ മറിച്ചാണ് വാദിച്ചതെന്നും കെപി സതീശന്‍ പറഞ്ഞു. വാളയാര്‍ കേസില്‍ തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ സിബിഐ പ്രോസിക്യൂട്ടര്‍ ആകുമെന്നും ഇക്കാര്യമാവശ്യപ്പെട്ട് സിബിഐ കത്തെഴുതിയതായും താനൊരിക്കലും വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍ ആകില്ലെന്നും കെ.പി.സതീശന്‍ പറഞ്ഞു.

എന്നാല്‍ കെ.പി സതീശന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും തെറ്റായ കര്യങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും രാജേഷ് എം മേനോന്‍ ആരോപിച്ചു. രക്ഷിതാക്കളെ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ടവരെ നുണ പരിശോധനക്ക് വിധേയമാക്കണം എന്നായിരുന്നു നേരത്ത തന്നെ അമ്മയുടെ നിലപാട്. എന്തിനാണ് സതീശന്‍ തെറ്റായ കാര്യങ്ങള്‍ പറയുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും രാജേഷ് എം മേനോന്‍ കൂട്ടിച്ചേര്‍ത്തു.

]]>
വാളയാർ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നു; സർക്കാർ അംഗീകരിച്ചിട്ടും സിബിഐ ശുപാർശ ഇതുവരെ നൽകിയിട്ടില്ല https://malayalees.ch/walayar-case-special-public-prosecutor-not-appointed-yet/ Thu, 15 Jun 2023 04:38:20 +0000 https://malayalees.ch/?p=82762 വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിൽ ആശങ്കയുമായി കുടുംബം.നിയമനം വൈകുന്നതിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

‘നമുക്ക് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് മേനോൻ വേണമെന്ന് സർക്കാരിനോട് പറഞ്ഞിരുന്നു. സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു. പത്രത്തിലൂടെയാണ് അത് അറിഞ്ഞത്. എന്നാൽ രാജേഷ് എം മേനോൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെങ്കിൽ സിബിഐയുടെ അംഗീകാരം വേണം.ഇതുവരെ അവർ തീരുമാനമെടുത്തിട്ടില്ല. എന്തുകൊണ്ടാണ് അവർ വൈകിപ്പിക്കുന്നതെന്ന് അറിയില്ല. കേസ് അട്ടിമറിക്കുമെന്ന പേടിയുണ്ട്’- വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടും സിബിഐ ശുപാർശ ഇതുവരെ നൽകിയിട്ടില്ലെന്നും നിയമനം വൈകിപ്പിക്കുന്നതിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നുവെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

2017ലാണ് വാളയാറിലെ ദളിത് സഹോദരിമാർ പീഡനത്തെ തുടർന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത പുറത്തു വരുന്നത്. പതിമൂന്ന് വയസുകാരിയായ മൂത്ത സഹോദരിയെ ജനുവരി 13നാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇതിന് രണ്ട് മാസത്തിന് ശേഷം മാർച്ച് നാലിന് ഇളയ സഹോദരിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചു പ്രതികളുണ്ടായിരുന്ന കേസിൽ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായി. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു.

]]>
സഹോദരിമാരുടെ ദുരൂഹ മരണം: സിബിഐ സംഘം വാളയാറിലെത്തി https://malayalees.ch/cbi-team-in-walayar-to-start-investigation-walayar-sisters-assault-case/ Thu, 17 Nov 2022 07:16:46 +0000 https://malayalees.ch/?p=71437 വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി ഉമയുടെ നേതൃത്വത്തിലുളള സംഘമാണ് അട്ടപ്പളളത്ത് എത്തിയത്. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിനോട് ചേര്‍ന്ന ഷെഡിലും പരിസരത്തും പരിശോധന നടത്തി. പെണ്‍കുട്ടികളുടെ അമ്മയില്‍ നിന്ന് അന്വേഷണസംഘം പ്രാഥമിക വിവരശേഖരണം നടത്തി.

വിശദമായ മൊഴിയെടുപ്പ് ഉടനുണ്ടാകുമെന്നാണ് സിബിഐ സംഘം വ്യക്തമാക്കുന്നത്.പാലക്കാട് ക്യാമ്പ് ചെയ്ത് സംഘം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് സൂചന.

തിരുവനന്തപുരം സിബിഐ സ്‌പെഷ്യല്‍ ക്രൈം സെല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആവശ്യമായ കണ്ടെത്തലുകള്‍ ഇല്ലെന്നും, കൂടുതല്‍ അന്വേഷണം വേണമെന്നുളള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 10ന് കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് സ്‌പെഷ്യല്‍ പോക്‌സോ കോടതി ഉതതരവിട്ടത്.മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പോക്‌സോ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

]]>
വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് പാലക്കാട് പോക്‌സോ കോടതി ; സിബിഐക്ക് തിരിച്ചടി https://malayalees.ch/walayar-rape-case-court-order-re-investigation/ Wed, 10 Aug 2022 08:33:29 +0000 https://malayalees.ch/?p=66199 വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് പാലക്കാട് പോക്‌സോ കോടതി. സിബിഐ സമർപ്പിച്ച കുറ്റപത്രം തള്ളിക്കൊണ്ടാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

സിബിഐ തന്നെയായിരിക്കും പുനരന്വേഷണം നടത്തുക. എന്നാൽ സിബിഐയുടെ പുതിയ സംഘമാകും ഇന് അന്വേഷിക്കുന്നത്. 2021 ഡിസംബറിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റേയും സിബിഐയുടേയും കണ്ടെത്തൽ. എന്നാൽ തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്ന വാദത്തിൽ അമ്മ ഉറച്ച് നിന്നു.

‘സിബിഐ കുറ്റപത്രം തെറ്റാണെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെ മക്കളുടേത് കൊലപാതകം തന്നെയാണ്. ഞങ്ങൾക്ക് അറിയാവുന്ന രീതിയിലെല്ലാം ഞങ്ങൾ പറഞ്ഞുനോക്കി. അവരതൊന്നും ചെവികൊണ്ടിരുന്നില്ല. ഇനി അന്വേഷിക്കുന്നവരെങ്കിലും സത്യസന്ധമായി അന്വേഷിക്കണം. നേരത്തെ അന്വേഷിച്ച സിബിഐ സംഘം സോജന്റെ അതേ വഴിയിലൂടെയാണ് പോയത്. ഞങ്ങളുടെ സംശയങ്ങളൊന്നും സിബിഐ ചെവികൊണ്ടില്ല. അതേ കുറിച്ച് അന്വേഷിച്ചില്ല. മക്കളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് എടുത്ത് നോക്കിയാൽ അറിയാം കൊലപാതകമാണെന്ന്’- വാളയാർ പെൺകുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

]]>
പിണറായി വിജയന്‍ ചെയ്തത് ചതി; മക്കള്‍ക്ക് നീതിക്കായി സമരം തുടരുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ https://malayalees.ch/walayar-girls-mother-against-pinarayi-vijayan/ Tue, 04 May 2021 08:23:16 +0000 https://malayalees.ch/?p=43647 മക്കളുടെ മരണത്തില്‍ നീതിക്കായി സമരം തുടരുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ധര്‍മ്മടത്ത് ലഭിച്ച 1753 പേരുടെ പിന്തുണ വലിയ അംഗീകാരമാണ്. അത്രയും വോട്ട് പ്രതീക്ഷിച്ചിരുന്നില്ല. പിന്തുണച്ചവര്‍ നീതിക്ക് വേണ്ടി കൂടെ നില്‍ക്കുന്നവരാണ്. ഇവരെ നേരിട്ട് കണ്ട് നന്ദി അറിയിക്കണമെന്നുണ്ടായിരുന്നു. കൊവിഡ് സാഹചര്യം കൊണ്ട് അതിന് സാധിക്കാത്തതുകൊണ്ട് ഫോണില്‍ വിളിച്ചിരുന്നുവെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. ധര്‍മ്മടത്ത് മത്സരിക്കാനുള്ള കാരണം പിണറായി വിജയനായിരുന്നു. തന്നോട് അനീതി കാട്ടിയത് എന്തിനാണെന്ന് ചോദിക്കാനുള്ള അവസരമായിരുന്നു ധര്‍മ്മടത്ത് ലഭിച്ചത്. നീതി ലഭിക്കാത്തതുകൊണ്ടാണ് തനിക്ക് ഇതൊക്കെ ചെയ്യേണ്ടിവന്നത്. പിണറായി വിജയന്‍ തന്നോട് ചെയ്തത് ചതിയാണ്. നീതി കിട്ടും വരെ സമരം തുടരുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ പറഞ്ഞു.

]]>
വാളയാർ കേസ് സിബിഐക്ക് വിട്ടു https://malayalees.ch/walayar-case-to-be-probed-by-cbi/ Fri, 19 Mar 2021 12:28:57 +0000 https://malayalees.ch/?p=41787 വാളയാർ കേസ് സിബിഐക്ക് വിട്ടു. ഹൈക്കോടതിയുടേതാണ് ഉത്തരവ്. സിബിഐക്ക് എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.

നേരത്തെ കേസ് സിബിഐക്ക് വിട്ടുക്കൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയെങ്കിലും ഇതിൽ ചില അവ്യക്തതകൾ നിലനിന്നിരുന്നു. ഇതിൽ തുടരന്വേഷണമാണോ, പുനരന്വേഷണമാണോ വേണ്ടത് എന്ന അവ്യക്തതയാണ് നിലനിന്നിരുന്നത്. ഈ അവ്യക്തകൾ നീക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല, കോടതി മേൽനോട്ടത്തിലൊരു അന്വേഷണമാണ് മാതാവ് ആവശ്യപ്പെട്ടിരുന്നത്. ഈ ഘട്ടത്തിലാണ് കോടതി ഇടപെടൽ. ഇനിയും അന്വേഷണം ഏറ്റെടുക്കുന്നത് വൈകിയാൽ അകേസിനെ അത് ബാധിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിക്കാണ് കേസ് എറ്റെടുക്കാൻ കോടതി നിർദേശം നൽകിയത്.

]]>
വാളയാര്‍ കേസിലെ രേഖകള്‍ 10 ദിവസത്തിനകം സി.ബി.ഐക്ക് കൈമാറണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി https://malayalees.ch/walayar-case-hc-asks-kerala-government-to-handover-all-files-to-cbi-with-in-ten-days/ Fri, 19 Mar 2021 07:54:46 +0000 https://malayalees.ch/?p=41768 വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ സി.ബി.ഐയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

സി.ബി.ഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

കുട്ടികളുടെ അമ്മ നല്‍കിയ ഹരജി നേരത്തെ പരിഗണിക്കുന്ന വേളയില്‍ അപാകതകള്‍ പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുതുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സി.ബി.ഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്.

സി.ബി.ഐയ്ക്ക് ആവശ്യമായ എല്ലാ രേഖകളും ഇതിനോടകം കൈമാറിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അതോടൊപ്പം കേസന്വേഷണത്തിനാവശ്യമായ എല്ലാ സഹകരണങ്ങളും സി.ബി.ഐയ്ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

]]>
തലമുണ്ഡനം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മ; സമരം പുതിയ ഘട്ടത്തിലേക്ക് https://malayalees.ch/walayar-case-the-strike-entered-a-new-phase/ Sat, 27 Feb 2021 12:04:21 +0000 https://malayalees.ch/?p=40822 തലമുണ്ഡനം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ സമരം പുതിയ ഘട്ടത്തിലേക്ക്.എല്ലാ ജില്ലകളിലും സർക്കാറിനെതിരെ പ്രചാരണം നടത്തും. ഇളയ കുട്ടി മരിച്ച മാർച്ച് നാലിന് നൂറുപേർ എറണാകുളത്ത് തലമുണ്ഡനം ചെയ്യും. നീതിക്കായി പല തരത്തിലുള്ള സമരങ്ങളും നടത്തിയതാണ്.

അവസാനമാണ് ഇത്രയും കാലം ശരീരത്തിന്‍റെ ഭാഗമായിരുന്ന മുടി മുറിച്ചുകളഞ്ഞ് പ്രതിഷേധിക്കാം എന്ന് തീരുമാനിച്ചത്. പെൺകുട്ടികൾ അവസാനമായി ധരിച്ച വസ്ത്രങ്ങളും കാലിലണിഞ്ഞ പാദസരങ്ങളും ചെരിപ്പും നെഞ്ചോട് ചേർത്തുകൊണ്ട് ആ അമ്മ തന്‍റെ മുടി മുറിക്കാൻ ഇരുന്നു.

കണ്ണീരണിഞ്ഞ് ആ അമ്മ പറഞ്ഞത് ഒന്ന് മാത്രം. തന്‍റെ ഗതി മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്. ഒരു മാസമായി നടന്നുവന്ന സത്യഗ്രഹ സമരപന്തലിലാണ് വാളയാറിലെ പെൺകുട്ടികളുടെ അമ്മ സമരം അവസാനിപ്പിച്ച് അടുത്ത ഘട്ട പ്രചാരണത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചത്. അവർക്കൊപ്പം സാമൂഹ്യ പ്രവർത്തകരായ സലീന പ്രക്കാനവും ബിന്ദു കമലനും കൂടി തല മുണ്ഡനം ചെയ്തു.

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സർക്കാറിനെതിരെ എല്ലാ ജില്ലകളിലും പ്രചാരണം നടത്തും. സർക്കാറിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ തന്നെ നേരിട്ട് സമരം നടത്തുന്നത് സംസ്ഥാന സർക്കാറിനും, എൽ.ഡി.എഫിനും വലിയ തിരിച്ചടിയാകും. പ്രതിപക്ഷവും സമരം ഏറ്റെടുത്തു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ്, രമ്യ ഹരിദാസ് എം.പി തുടങ്ങി പ്രതിപക്ഷ നിരയിലെ നിരവധി നേതാക്കൾ സമരപന്തലിലെത്തി. മുറിച്ച മുടി ക്യാൻസർ രോഗികൾക്ക് നൽകും.

]]>
വാളയാര്‍ കേസ്; അമ്മയുടെ നിരാഹാരസമരത്തിന് ഒരു മാസം, മുഖം തിരിച്ച് സര്‍ക്കാര്‍ https://malayalees.ch/walayar-case-one-month-for-mothers-hunger-strike/ Fri, 26 Feb 2021 04:09:34 +0000 https://malayalees.ch/?p=40701 വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നിരാഹാര സമരം ഇന്നത്തേക്ക് ഒരു മാസം തികയുന്നു. ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള നിരാഹാര സമരവും, തല മുണ്ഡനം ചെയ്യൽ സമരവും തുടരുകയാണ്. വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജനുവരി 26 മുതൽ വാളയാർ പെൺകുട്ടികളുടെ അമ്മ നിരാഹാര സമരം ആരംഭിച്ചത്. സമരം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും വിഷയത്തിൽ സർക്കാർ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. ഫെബ്രുവരി അഞ്ചിന് തുടങ്ങിയ നിരാഹാരസമരവും തുടരുകയാണ്.

വാളയാർ കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ജലജ മാധവനാണ് നിലവിൽ നിരാഹാരമിരിക്കുന്നത്. ഇവരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു. തെരത്തെടുപ്പ് തിയ്യതി പ്രഖ്യാപിച്ച പിറ്റേ ദിവസം കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് സർക്കാറിനെതിരെ പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അമ്മയുടെ തല മുണ്ഡന പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ച്ചയായി എല്ലാ ദിവസവും സമര പന്തലിൽ വിവിധയാളുകൾ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നുണ്ട്. കേസ് അന്വേഷിച്ച എസ്.ഐ ചാക്കോ, ഡി.വൈ.എസ്.പി സോജൻ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് സമരക്കാരുടെ ആവശ്യം. പെൺകുട്ടിയുടെ അമ്മ തല മുണ്ഡനം ചെയ്ത് സർക്കാറിനെതിരെ പ്രചാരണത്തിനിറങ്ങിയാൽ അത് എൽ.ഡി.എഫിന് വലിയ ക്ഷീണം ഉണ്ടാക്കും.

]]>
പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഹൈക്കോടതി https://malayalees.ch/the-high-court-has-said-that-politics-should-not-be-involved-in-the-appointment-of-public-prosecutors/ Thu, 07 Jan 2021 04:20:37 +0000 https://malayalees.ch/?p=38178 പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഹൈക്കോടതി. ഒരു വിഭാഗം അഭിഭാഷകർക്ക് നേട്ടമുണ്ടാക്കാനുള്ള സർക്കാരിന്‍റെ സാമൂഹിക സേവന പദ്ധതിയായി ഇത്തരം നിയമനങ്ങളെ കാണരുതെന്നും കോടതി. വാളയാർ കേസിലെ അപ്പീൽ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം.

പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും നിയമനത്തിൽ കൃത്യമായ മാനദണ്ഡം വേണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഫലപ്രദമായ വിചാരണ നടപടികൾ ഉറപ്പുവരുത്താനും ഭരണഘടനാ ബാധ്യത നിറവേറ്റാനുമാണ് പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നത്. സത്യത്തോട് മാത്രമായിരിക്കണം അവരുടെ കടപ്പാട് .

വാളയാറിലെ കുട്ടികൾക്കുണ്ടായ അനുഭവം മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. ഒരമ്മയുടെ ഗർഭപാത്രത്തിൽ പിറന്ന രണ്ട് പിഞ്ച് പെൺകുട്ടികളാണ് ഈ ലോകം വിട്ട് പോയത്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയും ഇതിനെതിരെ പൊറുക്കാനാവാത്ത അലസത കൊണ്ടു നടക്കുകയും ചെയ്യുന്നവരുടെതാണ് ഇന്നത്തെ സമൂഹം. വീടുകളിലും,സ്കൂളുകളിലും, സംരക്ഷണ കേന്ദ്രങ്ങളിലും മാത്രമല്ല, റോഡിലും ജയിലിലുമടക്കം പെൺകുട്ടികൾ പീഡനത്തിനിരയാവുന്നു. ഒരിക്കലും മായാത്ത ഭയവും മാനസിക ആഘാതവുമാണ് ഇത് കുട്ടികളിലുണ്ടാക്കുന്നത്. അവരുടെ ആരോഗ്യത്തേയും വ്യക്തിവികാസത്തെയും അന്തസിനേയും മുറിവേൽപ്പിക്കുന്നു.

അന്വേഷണത്തിൽ വരുത്തുന്ന വീഴ്ചകൾ ഗുരുതരമായ കുറ്റമാണെന്ന് ഉദ്യോഗസ്ഥ രാഷ്ട്രീയ സംവിധാനങ്ങൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

]]>