vyttila flyover – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Jan 2021 05:54:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vyttila flyover – malayalees.ch https://malayalees.ch 32 32 വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; കുണ്ടന്നൂർ പാലം ഉദ്ഘാടനം അല്‍പസമയത്തിനകം https://malayalees.ch/vyttila-and-kundannur-flyovers-inaugurated-today/ Sat, 09 Jan 2021 05:54:08 +0000 https://malayalees.ch/?p=38297 കൊച്ചിയുടെ കാത്തിരിപ്പിന് വിരാമം. വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. പദ്ധതി യാഥാർഥ്യമാക്കിയത് പ്രതിസന്ധികള്‍ തരണം ചെയ്തെന്ന് മുഖ്യമന്ത്രി. പ്രശ്നങ്ങൾ സൃഷ്ടിച്ച് പ്രശസ്തി നേടാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കുണ്ടന്നൂർ പാലം ഉദ്ഘാടനം അല്‍പ്പസമയത്തിനകം നടക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പാലങ്ങളുടെ അവസാനവട്ട മിനുക്കുപണികളെല്ലാം വിലയിരുത്തിയിരുന്നു. മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിലെ ഗതാഗതക്കുരുക്കിനാണ് പരിഹാരമാവുന്നത്.

മെട്രോ പാലത്തിന് താഴെ വൈറ്റില ജംഗ്ഷന് മുകളിലായി അപ്രോച്ച് റോഡ് അടക്കം 717 മീറ്റർ നീളത്തിലാണ് വൈറ്റില മേൽപ്പാലം പണിഞ്ഞിരിക്കുന്നത്. ചെലവ് 85 കോടി രൂപ. പണി തുടങ്ങിയത് 2017 ഡിസംബർ 11 ന്.

കൊച്ചി – ധനുഷ്കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റർ നീളത്തിലാണ്കുണ്ടന്നൂർ മേൽപ്പാലം. എഴുപത്തിനാലര കോടി രൂപ നിർമാണച്ചെലവിൽ പാലം പണി തുടങ്ങിയത് 2018 മാർച്ചിൽ. പാലം തുറക്കാൻ വൈകുന്നതിനെ ചൊല്ലിയുള്ള പ്രതിഷേധം നിലനിൽക്കെ ബാരിക്കേഡുകൾ മാറ്റി വി ഫോർ കേരള പ്രവർത്തകര്‍ പാലത്തിൽ വാഹനങ്ങൾ കയറ്റിയത് ഏറെ വിവാദത്തിന് വഴിവെച്ചു. പാലാരിവട്ടം പാലത്തിന്റെ അവസ്ഥ വരാതിരിക്കാന്‍ കുറ്റമറ്റരീതിയിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം നടത്തിയത്.

]]>
വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനം കടത്തി വിട്ട കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍ https://malayalees.ch/case-of-crossing-over-vytila-flyover-three-more-arrested/ Thu, 07 Jan 2021 08:27:35 +0000 https://malayalees.ch/?p=38190 വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനം കടത്തിവിട്ട കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. വി ഫോര്‍ കൊച്ചിയുടെ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇന്നലെ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി അല്‍പസമയത്തിനകം പരിഗണിക്കും

ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പ്പാലത്തിന്‍റെ ബാരിക്കേഡ് അനധികൃതമായി നീക്കി വാഹനം കടത്തിവിട്ട കേസില്‍ പുതുതായി രണ്ട് കേസുകള്‍ കൂടി മരട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് മൂന്ന് പേരെ പൊലീസ് പിടികൂടിയത്. തമ്മനം സ്വദേശി ആന്‍റണി ആല്‍വിന്‍, കളമശേരി സ്വദേശി സാജന്‍, മട്ടാഞ്ചേരി സ്വദേശി ശക്കീര്‍ അലി എന്നിവരാണ് പ്രതികള്‍. മൂന്ന് പേരും വി ഫോര്‍ കൊച്ചിയുടെ പ്രവര്‍ത്തകരാണ്. ഇവര്‍ക്കെതിരെ നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തിലേക്ക് വാഹനം കയറ്റിവിട്ടതിനും പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിനും കേസെടുത്തു.

കേസില്‍ ഇന്നലെ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ നാല് പേരെ പിടികൂടിയിരുന്നു. റോഡ് മാര്‍ക്കിങ്, വാക്വം പമ്പ്, ലൈറ്റ്, വയറിങ് എന്നിവ നശിപ്പിച്ചതടക്കം ഒന്നര ലക്ഷത്തിന്റെ നാശനഷ്ടം ഉണ്ടാക്കി എന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ പരാതിയിലുള്ളത്. ഇതിന്‍റെ വിശദമായ കണക്ക് പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പ്രതികളുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കുന്നുണ്ട്.

]]>