vvs laxman – malayalees.ch https://malayalees.ch Malayalam Online News Portal Wed, 04 Jan 2023 04:53:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vvs laxman – malayalees.ch https://malayalees.ch 32 32 ദ്രാവിഡ് ലോകകപ്പോടെ പടിയിറങ്ങുമെന്ന് റിപ്പോർട്ട്; ലക്ഷ്‌മൺ പകരക്കാരനാവും https://malayalees.ch/vvs-laxman-india-coach-rahul-dravid/ Wed, 04 Jan 2023 04:52:59 +0000 https://malayalees.ch/?p=73885 ഈ വർഷാവസനത്തിൽ നടക്കുന്ന ഏകദിന ലോകകപ്പോടെ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുമെന്ന് റിപ്പോർട്ട്. 2023 ഏകദിന ലോകകപ്പ് വരെയാണ് ദ്രാവിഡിൻ്റെ കരാർ. ഇത് നീട്ടിയേക്കില്ല. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യ പരിശീലകനായ വിവിഎസ് ലക്ഷ്‌മൺ പകരം പരിശീലകനാവുമെന്നാണ് റിപ്പോർട്ട്. ദ്രാവിഡിൻ്റെ അഭാവത്തിൽ ഇന്ത്യയെ വിവിധ പരമ്പരകളിൽ ലക്ഷ്‌മൺ പരിശീലിപ്പിച്ചിരുന്നു.

അതേസമയം, ശ്രീലങ്കക്കെതിരായ ആദ്യ ടി-20 യിൽ ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് ലങ്കയെ എറിഞ്ഞിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ടീം ഇന്ത്യ 1-0ന് മുന്നിലെത്തി.

]]>
ആശ്വാസം; ഋഷഭ് പന്ത് അപകടനില തരണം ചെയ്തു https://malayalees.ch/rishabh-pant-is-out-of-danger-now/ Fri, 30 Dec 2022 06:42:03 +0000 https://malayalees.ch/?p=73650 കാര്‍ അപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. വിവിഎസ് ലക്ഷ്മണാണ് ട്വീറ്റിലൂടെ ആശ്വാസ വാര്‍ത്ത പങ്കുവച്ചത്. ഋഷഭ് പന്തിന്റെ നില ഗുരുതരമല്ലെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

ഋഷഭ് പന്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഭാഗ്യവശാല്‍ അദ്ദേഹം ഇപ്പോള്‍ അപകടനില തരണം ചെയ്തു. പന്ത് വളരെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നു. വേഗം ആരോഗ്യം വീണ്ടെടുക്കൂ ചാമ്പ്യാ… വിവിഎസ് ലക്ഷ്മണിന്റെ ട്വീറ്റ് ഇങ്ങനെ.

ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് കാര്‍ അപകടം ഉണ്ടായത്. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.

ആദ്യം റൂര്‍കിയിലെ സക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

]]>
ന്യൂസീലൻഡ് പര്യടനത്തിൽ ദ്രാവിഡിനു വിശ്രമം; ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും https://malayalees.ch/vvs-laxman-india-coach-newzealand-tour/ Fri, 11 Nov 2022 07:41:41 +0000 https://malayalees.ch/?p=71083 ന്യൂസീലൻഡ് പര്യടനത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും. സ്ഥിരം പരിശീലകനായ രാഹുൽ ദ്രാവിഡിനു വിശ്രമം അനുവദിച്ചാണ് ലക്ഷ്‌മണെ ന്യൂസീലൻഡിലേക്ക് അയക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ഇന്ത്യ ന്യൂസീലൻഡിൽ കളിക്കുക. ഈ മാസം 18ന് പര്യടനം ആരംഭിക്കും.

ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങൾക്കൊക്കെ പര്യടനത്തിൽ വിശ്രമം അനുവദിച്ചു. ദ്രാവിഡ് ഉൾപ്പെടെ മുഴുവൻ കോച്ചിംഗ് സ്റ്റാഫിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. മുൻ താരങ്ങളായ ഹൃഷികേശ് കനിത്കർ ബാറ്റിംഗ് പരിശീലകനായും സായ്‌രാജ് ബഹുതുലെ ബൗളിംഗ് പരിശീലകനായും ന്യൂസീലൻഡിലേക്ക് തിരിക്കും. സിംബാബ്‌വെ, അയർലൻഡ് പര്യടനങ്ങളിലും ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പരയിലും ലക്ഷ്‌മൺ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഹാർദിക് പാണ്ഡ്യ ടി-20 ടീമിനെ നയിക്കുമ്പോൾ ശിഖർ ധവാനാണ് ഏകദിന ടീമിൻ്റെ നായകൻ. മലയാളി താരം സഞ്ജു സാംസൺ ഇരു സ്ക്വാഡുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ഈ മാസം 18ന് വെല്ലിങ്ങ്ടണിൽ നടക്കുന്ന ടി-20 മത്സരത്തോടെ പര്യടനം ആരംഭിക്കും. 20, 22 തീയതികളിൽ ബേ ഓവലിലും നേപിയറിലുമാണ് അടുത്ത രണ്ട് മത്സരങ്ങൾ. നവംബർ 25ന് ഓക്ക്ലൻഡിലാണ് ആദ്യ ഏകദിന മത്സരം. 27ന് ഹാമിൽട്ടണിലും 30ന് ക്രൈസ്റ്റ്ചർച്ചിലും അടുത്ത മത്സരങ്ങൾ നടക്കും.

]]>