VT Balrami phone – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Mar 2021 08:21:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VT Balrami phone – malayalees.ch https://malayalees.ch 32 32 ഐഫോണ്‍ വിവാദത്തില്‍ വി.ടി ബല്‍റാം https://malayalees.ch/vtbalaram-facebook/ Sat, 06 Mar 2021 08:21:49 +0000 https://malayalees.ch/?p=41158 ഐഫോണ്‍ വിവാദത്തില്‍ ഡി.വൈ.എഫ്.ഐ നേതാവ് എ.എ. റഹീമിനെ പരിഹസിച്ച് വി.ടി. ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാമിന്‍റെ പരിഹാസം. കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ എ.എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചര്‍മശേഷിക്കും മുന്നില്‍ കണ്ടാമൃഗം തോറ്റുപോകുമെന്നാണ് ബല്‍റാമിന്‍റെ പരിഹാസം. എ.എ റഹീമിന്‍റെ ഐ ഫോണ്‍ വിവാദത്തിലെ പഴയ സ്രീക്രീന്‍ഷോട്ട് കൂടി ബല്‍റാം പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.

ഐഫോണ്‍ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും അപ്രതീക്ഷിതമല്ല, എന്താണിത്ര വൈകിയത് എന്നേയുള്ളൂ.

എന്നാല്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ സ്വയം കള്ളത്തരം കാണിക്കുമ്പോഴും അത് അറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടുന്ന ഈ നെറികേടുണ്ടല്ലോ, കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചര്‍മ്മശേഷിക്കും മുന്നില്‍ കണ്ടാമൃഗം തോറ്റുപോകും.

എങ്ങനെയാണ് ഈ ജന്മങ്ങളെ മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുക!

]]>