VT Balaram – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Mar 2021 04:10:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VT Balaram – malayalees.ch https://malayalees.ch 32 32 ബാങ്കു വിളിച്ചു, ബൽറാം തൊട്ടുവിളിച്ചു; പ്രസംഗം നിർത്തി രാഹുൽ https://malayalees.ch/rahul-gandhi-campaign-in-trithala/ Sat, 27 Mar 2021 04:10:01 +0000 https://malayalees.ch/?p=42109 പള്ളിയിൽ നിന്ന് ബാങ്കു വിളിച്ച വേളയിൽ പ്രഭാഷണം നിർത്തി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. തൃത്താലയിൽ വി.ടി ബൽറാം എംഎൽഎയ്ക്ക് വേണ്ടിയുള്ള പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. ബാങ്ക് വിളിച്ച വേളയിൽ പരിഭാഷകന്‍ കൂടിയായ ബൽറാം രാഹുലിനെ തൊട്ടുവിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ രാഹുൽ പ്രസംഗം നിർത്തി. ബാങ്ക് കഴിഞ്ഞ ശേഷമാണ് രാഹുൽ പ്രസംഗം തുടർന്നത്.

പ്രസംഗത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷമായ വിമർശമാണ് രാഹുൽ ഉന്നയിച്ചത്. ഇരു സർക്കാറും സമ്പദ് വ്യവസ്ഥയെ തകിടംമറിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇന്ധനമില്ലെങ്കിൽ മുഖ്യമന്ത്രിയുടെ കാറും ഓടില്ല. ആക്‌സിലറേറ്റർ ചവിട്ടിയിട്ടും കാര്യമില്ല. എന്താണ് സംഭവിച്ചത് എന്ന് കാൾമാക്‌സിന്റെ പുസ്തകം നോക്കിയിട്ടും പരിഹാരമുണ്ടാകില്ല. ആ പുസ്തകങ്ങളിൽ നിന്ന് ഉത്തരങ്ങൾ കണ്ടെത്താനാകില്ല. എന്നാൽ യുഡിഎഫിന് ഉത്തരങ്ങളുണ്ട്. എങ്ങനെയാണ് സമ്പദ് വ്യവസ്ഥ ചലിപ്പിക്കേണ്ടത് എന്ന് യുഡിഎഫിന് അറിയാം. അതിന്റെ ഉത്തരമാണ് പ്രതിമാസം ആറായിരം രൂപ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടിലെത്തുന്ന ന്യായ് പദ്ധതി’ – അദ്ദേഹം പറഞ്ഞു.

‘ക്ഷേമപെൻഷൻ മുവ്വായിരമാക്കി ഉയർത്തും. കാർഷിക വിളകളുടെ താങ്ങുവില ഉയർത്തും. കേരളം മുന്നോട്ടു പോകും. കേരളത്തിൽ ഒരുപാട് പേർക്ക് ബാങ്ക് അക്കൗണ്ടുകളുണ്ട്. എന്നാൽ അതിലൊന്നുമില്ല. അവർക്ക് ആശങ്കയുണ്ട്. ആ ആശങ്ക ഒറ്റയടിക്ക് പരിഹരിക്കാൻ ന്യായ് പദ്ധതിക്കാകും’- അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെറുപ്പക്കാർക്ക് തൊഴിൽ നൽകുക എന്നതാണ് കേരളം നേടുന്ന വലിയ വെല്ലുവിളി. ആറു മാസത്തിനുള്ളിൽ തൊഴിൽ സൃഷ്ടിക്കാൻ ഞങ്ങൾക്കാകും. കോൺഗ്രസിന്റെ 55 ശതമാനം സ്ഥാനാർത്ഥികളും യുവാക്കളാണ്. ബൽറാം അതിന്റെ പ്രതിനിധിയാണ്. ഭാവിയെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്- രാഹുൽ കൂട്ടിച്ചേർത്തു.

]]>
ഈ സമരം ജനങ്ങളുടെ മനസാക്ഷിയെ ഉണര്‍ത്തുന്നതിന് വേണ്ടി… ചോരയൊലിക്കുന്ന മുഖവുമായി വി.ടി ബല്‍റാം https://malayalees.ch/vt-balram-on-strike/ Thu, 17 Sep 2020 11:19:08 +0000 https://malayalees.ch/?p=31947 ഈ സമരങ്ങള്‍ ഇവിടെ നടക്കുമ്പോള്‍ കേരളത്തിന്‍റെ ഒരു മന്ത്രി ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വിടി ബല്‍റാം കൂട്ടിച്ചേര്‍ത്തു

മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന് ലാത്തിച്ചാര്‍ജില്‍ തലയില്‍ പരിക്കേറ്റു. ഈ സമരം മനസാക്ഷിയെ ഉണര്‍ത്തുന്നതിന് വേണ്ടിയുള്ളതാണെന്നും കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്ത് സര്‍ക്കാര്‍ സ്ഥാനമൊഴിയണെന്നും ബല്‍റാം ആരോപിച്ചു.

സമരത്തിന്‍റെ ഉദ്ഘാടന പ്രസംഗം തുടങ്ങിയപ്പോള്‍ത്തന്നെ പൊലീസ് ആക്രമിക്കാന്‍ തുടങ്ങി. ഒരു പ്രകോപനവുമില്ലാതെ വാട്ടര്‍ ജെറ്റ് ഉപയോഗിച്ചു, യാതൊരു മുന്നറിയിപ്പുമില്ലാതെ ഗ്രെനൈഡ് ഉപയോഗിച്ചു, ക്രൂരമായ ലാത്തി ചാര്‍ജ് നടത്തി. എന്‍റെ തലക്ക് നേരെ അടി കിട്ടിയത് പൊലീസുകാരെല്ലാം നോക്കി നില്‍ക്കെയാണ്. അതു കാര്യമാക്കുന്നില്ല, പക്ഷെ, ചെറുപ്പക്കാരായ എന്‍റെ സഹ പ്രവര്‍ത്തകര്‍ക്ക് അതി ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടി വന്നു. അപ്പൊഴും അറസ്റ്റുമായി സമാധാനപരമായി ഞങ്ങള്‍ സഹകരിച്ചു. ബല്‍റാം പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍വെച്ച് ഞങ്ങളുടെ വനിത നേതാവിനെ നാഭിക്ക് ചവിട്ടിയ പൊലീസുകാരെ മുന്നില്‍ കൊണ്ടുവരണം എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. കാരണം, ആ ക്രൂരകൃത്യം നടത്തിയത് ഒരു പുരുഷ പൊലീസായിരുന്നു. ഇതിന്‍റെയെല്ലാം പ്രകോപനമെന്താണ്, ഒരു പൊലീസുകാരന് പോലും പരിക്കേറ്റിട്ടില്ല. എന്നിട്ടും ഈ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണം. അദ്ദേഹം പറഞ്ഞു.

ഈ സമരം പൊലീസിനെതിരെയല്ല, ജനങ്ങളുടെ മനസാക്ഷിയെ ഉണര്‍ത്തുന്നതിന് വേണ്ടിയാണ്. കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്ത് സര്‍ക്കാര്‍ സ്ഥാനമൊഴിയണം. ഈ സമരങ്ങള്‍ ഇവിടെ നടക്കുമ്പോള്‍ കേരളത്തിന്‍റെ ഒരു മന്ത്രി ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വിടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.

]]>