VS Achuthanandan – malayalees.ch https://malayalees.ch Malayalam Online News Portal Fri, 20 Oct 2023 05:00:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VS Achuthanandan – malayalees.ch https://malayalees.ch 32 32 മൂന്ന് തരം പല്ല് തേക്കൽ, എണ്ണ തേച്ച് കുളി…ഇടുന്ന ചെരുപ്പ് മുതൽ പണം സൂക്ഷിക്കുന്നതിന് വരെ ചിട്ട; വി.എസിന്റെ ജീവിതചര്യയെ കുറിച്ച് മുൻ പി.എസ് https://malayalees.ch/former-ps-reveals-about-vs-achuthanandans-daily-habits/ Fri, 20 Oct 2023 05:00:10 +0000 https://malayalees.ch/?p=89759 കൗതുകങ്ങൾ നിറഞ്ഞതാണ് ജനനായകനായ വി.എസിന്റെ ജീവിതചര്യ. രാവിലെ എണ്ണതേച്ച് വെയിൽ കായുന്നതിൽ തുടങ്ങുന്നതാണ് ദിനാരംഭം. ചെരുപ്പുകളോടുള്ള അടങ്ങാത്ത ഇഷ്ടവും കുട്ടനാടൻ പുഴമീനിന്റെ രുചിയും വി.എസിന് എന്നും ബലഹീനതയാണ്. ( former ps reveals about VS achuthanandan’s daily habits )

പ്രായമേറിയപ്പോഴും വി.എസിലെ യുവത്വം പിടിച്ചു നിറുത്തിയത് മുടങ്ങാത്ത ദിനചര്യകളും ആരോഗ്യ സംരക്ഷണവുമാണെന്ന് അദ്ദേഹത്തിന്റെ മുൻ പി.എസ് എ.ജി. ശശിധരൻ ട്വന്റിഫോറിനോട് പറഞ്ഞു.

‘രാവിലെ എഴുനേറ്റാൽ കുറച്ച് നേരം അദ്ദേഹം യോഗ ചെയ്യും. പല്ല് തേക്കുന്നതിന് പോലും ചിട്ടയുണ്ട്. ആദ്യം ഉമിക്കരിയിട്ട് തേക്കും. ഇതിന് ശേഷം ബ്രഷും കൊണ്ടും കൈ കൊണ്ടും തേക്കും. ഇതിന് ശേഷമാണ് യോഗ. പിന്നാലെ എണ്ണ തേച്ച് വെയിലത്ത് നിൽക്കും. കുളി കഴിഞ്ഞ് ഒരു കൈലിയും ബനിയനുമിട്ട് ഓഫിസിലെത്തിയാൽ പത്രം വായിക്കും’- എ.ജി. ശശിധരൻ പറഞ്ഞു.

കണിശതയാർന്ന ജീവിതത്തിൽ അധികമാർക്കും അറിയാത്ത ചില ഇഷ്ടങ്ങളും വി.എസിന് ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ചെരിപ്പുകളോടുള്ള പ്രിയം. ‘ചെരുപ്പുകൾ അദ്ദേഹത്തിന് ബലഹീനതയാണ്. ഏതെങ്കിലും ചെരുപ്പ് കണ്ടാൽ അതുപോലെത്തെ ചെരുപ്പ് തന്നെ വേണമെന്ന് ശാഠ്യം പിടിക്കും. ചെരുപ്പ് ഇഷ്ടപ്പെട്ടാൽ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പൊതിയെടുക്കും. പ്ലാസ്റ്റിക് കവറിനകത്ത് നോട്ടുകൾ പൊതിഞ്ഞ് ചരടുകൊണ്ട് കെട്ടിയതാണ് പൊതി. അതിൽ നിന്ന് പണമെണ്ണി നോക്കി നൽകി തിരിച്ച് അതേ പോലെ എടുത്ത് വയ്ക്കും’- ശശിധരൻ ഓർത്തെടുത്തു.

ചില മത്സ്യങ്ങളോടു വി.എസിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ബ്രാലിനോടും ഏറെ പ്രിയമുള്ള വ്യക്തിയായിരുന്ു വി.എസ്. ‘കുട്ടനാട്ടിൽ വി.എസിനെ കാണാൻ വരുന്ന പലരും ബ്രാലിനെ പിടിച്ച് ഒരു ടാങ്കിലിട്ട് ജീവനോടെ കൊണ്ടു കൊടുക്കുമായിരുന്നു’ എ.ജി. ശശിധരൻ പറഞ്ഞു.

വ്യക്തികൾക്ക് അപ്പുറം ആശയങ്ങളും പ്രസ്ഥാനവുമായിരുന്നു വി.എസിന് പ്രിയപ്പെട്ടത്. ജനങ്ങളായിരുന്നു ഊർജ്ജം. വിപ്ളവ നായകന് സ്നേഹാഭിവാദ്യങ്ങൾ.

]]>
സാധാരണക്കാന്റെ നീട്ടി കുറുക്കിയ ഭാഷ, പ്രസംഗങ്ങൾ ചെന്നുതൊട്ടത് ജനഹൃദയങ്ങളിൽ…പ്രായം തളർത്താത്ത പോരാളിയാണ് വി.എസ് https://malayalees.ch/vs-speeches-garnered-wide-public-attention/ Fri, 20 Oct 2023 04:55:54 +0000 https://malayalees.ch/?p=89756 വി.എസ്സിനോളം വലിയൊരു ജനകീയ നേതാവ് സമീപകാല കേരള ചരിത്രത്തിലില്ല. അടുത്തൊരു ദശാബ്ദത്തിനിടയിൽ അതിന് സാധ്യതയുമില്ല. ഉപതെരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ വി.എസ് പങ്കെടുത്ത വേദികളിലെല്ലാം ജനം തടിച്ചുകൂടി. പ്രായം തളർത്താത്ത പോരാളിയാണ് വി.എസ് അന്നും ഇന്നും. ( vs speeches garnered wide public attention )

വി.എസ് എത്തുന്നിടത്തെല്ലാം ജനം തിങ്ങിക്കൂടി. എല്ലാ വിഭാഗം ജനങ്ങൾക്കും താദാത്മ്യപ്പെടാൻ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. കുട്ടികൾ, യുവതികൾ, മുതിർന്നവർ… ഏത് പ്രായക്കാർക്കും ഈ മനുഷ്യനോട് മനസ് തുറക്കാൻ ആമുഖങ്ങളുടെ ആവശ്യമുണ്ടായിരുന്നില്ല.

പ്രായം തളർത്താത്ത പോരാളിയായിരുന്നു വിഎസ്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രചാരണമാണ് വി.എസ് പങ്കെടുത്ത അവസാന പൊതുപരിപാടി. തീരെ വയ്യാഞ്ഞിട്ടും വി.എസ് ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു.

‘ക്ഷീരമുള്ള അകിടിൻ ചുവട്ടിലും ചോരയാണല്ലോ കൊതുകിനു കൗതുകം. അതുകൊണ്ടാണ് നായർ സമുദായത്തെ കൂട്ടുപിടിച്ചും ശബരിമലയിലെ ഇരട്ടത്താപ്പു തുടർന്നും പള്ളിമേടകൾ കയറിയിറങ്ങിയും പ്രതിപക്ഷം ഉണ്ടയില്ലാ വെടികൾ പൊട്ടിച്ചുകൊണ്ടിരിക്കുന്നത്’ – വി.എസ് അന്ന് പ്രസംഗിച്ചതിങ്ങനെ.

14,465ന്റെ മിന്നും ഭൂരിപക്ഷമാണ് വി.എസ്സിന്റെ വാക്കുകളെ വിശ്വസിച്ച വട്ടിയൂർക്കാവിലെ ജനങ്ങൾ വി.കെ.പ്രശാന്തെന്ന യുവതലമുറയിലെ നേതാവിന് നൽകിയത്.

സാധാരണക്കാരന്റേതായിരുന്നു വി.എസ്സിന്റെ ഭാഷ. നീട്ടിയും കുറുക്കിയുമുള്ള ആ പ്രസംഗങ്ങൾ നേരെ ചെന്ന് തൊട്ടത് ജനഹൃദയങ്ങളെയായിരുന്നു.

തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കാനും ജനങ്ങളെ മുൻനിർത്തി അതിനെ പ്രതിരോധിക്കാനും അദ്ദേഹത്തിനായി. വി.എസ് അല്ലാതെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തെ ഇവ്വിധം സ്വാധീനിച്ച മറ്റൊരു നേതാവ് ഇന്ത്യയിലില്ല.

]]>
ലോക്കപ്പിലെ കൊടിയ പീഡനം; മരിച്ചെന്ന് കരുതി വി.എസിനെ മറവ് ചെയ്യാൻ കൊണ്ടുപോയ കള്ളൻ തിരിച്ചറിഞ്ഞ ജീവിന്റെ തുടിപ്പ്….വി.എസിന്റെ പോരാട്ടവീര്യത്തെ പുറത്തുകൊണ്ടുവന്ന പുന്നപ്ര വയലാർ സമരം https://malayalees.ch/vs-achuthanandan-brutally-thrashed-in-jail-punnapra-vayalar-strike/ Fri, 20 Oct 2023 04:25:40 +0000 https://malayalees.ch/?p=89734 ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായ കേരള ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ പുന്നപ്ര വയലാർ സമരമാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനിലെ പോരാട്ടവീര്യത്തെ പുറത്തുകൊണ്ടുവന്നത്. തുടർന്നിങ്ങോട്ട് അന്ത്യശ്വാസം വരെ ആ പോരാട്ടവീര്യം സഖാവ് വി.എസ് എന്ന കമ്യൂണിസ്റ്റുകാരനെ ജ്വലിപ്പിച്ചുനിർത്തി. ( vs achuthanandan brutally thrashed in jail punnapra vayalar strike )

ജന്മിമാരുടെ ചൂഷണത്തിനെതിരെ പ്രതിഷേധമുയർത്തിയ കർഷക തൊഴിലാളികൾക്കെതിരെ അതിക്രൂരമായ അടിച്ചമർത്തലാണ് സർ സി.പി.രാമസ്വാമി അയ്യരുടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

1946 ഒക്ടോബർ 24ന് ഗത്യന്തരമില്ലാതെ നൂറുകണക്കിന് തൊഴിലാളികൾ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിച്ചു. 29 പേർ പൊലീസിന്റെ വെടിയേറ്റു മരിച്ചു. ഒക്ടോബർ 26ന് വയലാറിലേക്കുള്ള പട്ടാള മുന്നേറ്റം തടയാൻ മാരാരിക്കുളത്തെ തടിപ്പാലം പൊളിച്ച തൊഴിലാളികൾക്ക് നേരെ നടന്ന വെടിവെയ്പിൽ ആറ് തൊഴിലാളികൾ മരിച്ചു. തുടർന്ന് ഒക്ടോബർ 27ന് പുന്നപ്രയിലും വയലാറിലും പട്ടാളം കൂട്ടക്കൊല നടത്തി. ആയിരത്തിലധികം പേരാണ് അന്ന് മരിച്ചത്.

ഈ കൊടിയ പീഡനങ്ങൾക്കിടയിലും തളരാതെ പോരാടാൻ തൊഴിലാളികൾക്ക് പ്രചോദനം ഇരുപത്തിമൂന്നുകാരനായ വി.എസ്സായിരുന്നു. സമരത്തിന്റെ മുഖ്യകണ്ണിയും സൂത്രധാരനുമായ വി.എസിനെ പോലീസ് പിൻതുടർന്നു. പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടിൽ നിന്നും ഒക്ടോബർ 28ന് പാലാ പൊലീസ് വിഎസിനെ അറസ്റ്റ് ചെയ്തു. ലോക്കപ്പിൽ വെച്ച് ഭീകരമായ മർദ്ദനം. അഴികൾക്കിടയിലൂടെ രണ്ടുകാലുകളും പുറത്തെടുത്ത് പാദങ്ങൾക്ക് മുകളിലും താഴെയും രണ്ട് ലാത്തികൾ കയറുകൊണ്ട് കെട്ടിയ ശേഷം കാൽവെള്ളയിൽ ലാത്തി കൊണ്ടുള്ള അടി. കാൽപാദത്തിൽ തോക്കിന്റെ ബയണറ്റ് കുത്തിക്കയറ്റി. മർദനത്തിനൊടുവിൽ വി.എസ് മരിച്ചെന്ന് കരുതി, മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യാൻ സഹതടവുകാരെ ഏൽപ്പിച്ചതാണ്. അന്ന് കള്ളൻ കോരപ്പൻ എന്ന തടവുകാരനാണ് വി.എസ്സിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് രാജ്യം സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേയ്ക്ക് മിഴി തുറക്കും വരെ ഒളിവിലായിരുന്നു വി.എസ്. തുടർന്ന് സ്വതന്ത്ര ഇന്ത്യയിലെ ഏഴ് പതീറ്റാണ്ട് നീണ്ട വി.എസ് എന്ന രാഷ്ട്രീയ അതികായന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിൽ പിന്നീടുള്ള പോരാട്ടങ്ങളെല്ലാം താരതമ്യേന നിസാരമായിരുന്നു.

]]>
നൂറിന്റെ നിറവിൽ വിപ്ലവ സൂര്യൻ; വിഎസ് അച്യുതാനന്ദന് ഇന്ന് ജന്മദിനം https://malayalees.ch/vs-achuthanandan-turns-100/ Fri, 20 Oct 2023 04:14:59 +0000 https://malayalees.ch/?p=89730 ഒരു നൂറ്റാണ്ട് കണ്ട സമരജീവിതം. കണ്ണേ കരളേ വി.എസേ എന്നാർത്തലച്ച മുദ്രവാക്യങ്ങൾ ഉയർന്ന കേരള രാഷ്ട്രീയത്തിൽ ഇന്ന് ആ വിപ്ലവ സൂര്യന് നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. അടിമുടി സമര പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ. ജനങ്ങളുടെ പ്രതീക്ഷ ആയിമാറിയ വി എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ.

അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട വിഎസ് കടുത്തദാരിദ്ര്യത്തിൽ കെട്ടിപ്പൊക്കിയതായിരുന്നു ആ പോരാട്ട ജീവിതം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് വി.എസ് വിജയിച്ചുകയറിയത്. പക്ഷെ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദൻ ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയം.

പക്ഷാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ മുതലാണ് വിഎസ് പൂർണ്ണവിശ്രമത്തിലേക്ക് കടന്നത്. പതിവുപോലെ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ്സ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികൾ. ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിഎസിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും.

]]>
‘എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് വിഎസ് കരുതിയിരുന്നില്ല, പാർട്ടി പുറത്താക്കിയാലും ഒപ്പം നിൽക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു’; വെളിപ്പെടുത്തലുമായി എ.സുരേഷ് https://malayalees.ch/a-suresh-on-relationship-with-vs-achuthanandan/ Thu, 19 Oct 2023 07:45:36 +0000 https://malayalees.ch/?p=89706 വിഎസ് അച്ഛ്യുതാനന്ദന്റെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി മുൻ പേഴ്സണൽ അസിസ്റ്റന്റ് എ സുരേഷ്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് വിഎസ് കരുതിയിരുന്നില്ലെന്നും പുറത്താക്കിയ കേന്ദ്രകമ്മറ്റി തീരുമാനത്തിന് പിന്നാലെ വിഎസ് അസ്വസ്ഥനായിരുന്നുവെന്നും എ സുരേഷ് ട്വന്റി ഫോറിനോട്. പാർട്ടി പുറത്താക്കിയാലും ഒപ്പം നിൽക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. എന്നാൽ താനാണ് പാർട്ടിക്കെതിരെ ഒന്നും പറയരുതെന്ന് വിഎസിനോട് പറഞ്ഞതെന്ന് സുരേഷ് വെളിപ്പെടുത്തി. ( a suresh on relationship with vs achuthanandan )

വിഎസിന്റെ പ്രതിച്ഛായ വർധിപ്പിക്കാൻ ശ്രമിച്ചു,പാർട്ടി കമ്മറ്റി വിവരങ്ങൾ ചോർത്തി നൽകി തുടങ്ങിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് വിഎസിന്റെ വിശ്വസ്തൻ എ സുരേഷിന് പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നത്. എന്നാൽ കേന്ദ്രകമ്മറ്റി അംഗീകാരത്തോടെയുളള ഈ പുറത്താക്കലിൽ വിഎസിന് കടുത്ത അമർഷം ഉണ്ടായിരുന്നെന്നാണ് എ സുരേഷ് വെളിപ്പെടുത്തുന്നത്. പാർട്ടി പുറത്താക്കിയാലും തനിക്കൊപ്പം നിൽക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. താനാണ് അത് പാർട്ടി വിരുദ്ധമെന്ന് വിഎസിനോട് പറഞ്ഞത്.

]]>
നാളെ വിഎസിന് നൂറാം ജന്മദിനം; ജനനായകന്റെ ശതാബ്ദി ആഘോഷമാക്കാൻ അണികൾ ഒരുങ്ങി കഴിഞ്ഞു https://malayalees.ch/vs-achuthanandan-100th-birthday-tomorrow/ Thu, 19 Oct 2023 04:40:34 +0000 https://malayalees.ch/?p=89680 ശതാബ്ദി നിറവിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. നാളെ വിഎസിന് നൂറാം ജന്മദിനം. ജനനായകന്റെ ശതാബ്ദി ആഘോഷമാക്കാൻ അണികൾ ഒരുങ്ങി കഴിഞ്ഞു. ( vs achuthanandan 100th birthday tomorrow )

തിരുവനന്തപുരം ബാർട്ടൻഹില്ലിൽ മകൻ വി എ അരുൺകുമാറിന്റെ വസതിയിൽ പൂർണ്ണ വിശ്രമത്തിലാണ് വിഎസ്. പക്ഷാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ മുതലാണ് വിഎസ് പൂർണ്ണവിശ്രമത്തിലേക്ക് കടന്നത്. പതിവുപോലെ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ്സ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികൾ.

ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിഎസിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഐഎം പുറത്തിറക്കും. ഇടത് അനുഭവമുള്ള സാംസ്‌കാരിക വേദികളുടെ നേതൃത്വത്തിൽ ജന്മ ദിന സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

]]>
മുല്ലപ്പെരിയാർ; കേരളത്തിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്ന ആപത്തെന്ന് ഞാൻ അന്നേ പറഞ്ഞു- വി.എസ്. അച്യുതാനന്ദൻ https://malayalees.ch/vs-achuthanandan-comments-on-mullaperiyar-issue/ Mon, 25 Oct 2021 14:16:11 +0000 https://malayalees.ch/?p=51536 മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്ന ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ വ്യാപകമാവുന്നതിനിടെ വിഷയത്തിൽ തന്റെ പഴയ പ്രതികരണം പങ്കുവച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ.

2006 ഫെബ്രുവരിയിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കെ നൽകിയ പത്രക്കുറിപ്പും, അതേ വർഷം സെപ്തംബറിൽ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയിൽ എഴുതിയ ലേഖനവുമാണ് ഫേസ്ബുക്കിലൂടെ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്.

” ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുർക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയർത്തിയ ഈ മേജർ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീർന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി’ എന്ന തന്റെ വാദം അദ്ദേഹം ആവർത്തിച്ചു.

‘ മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ അതിന്റെ പ്രഹരം താങ്ങാൻ കഴിയാതെ കീഴ് നദീതട പ്രാന്തത്തിൽ നിലനിൽക്കുന്ന മൂന്ന് കൂറ്റൻ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകുമെന്നും അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തിയെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനുപുറമെ പെരിയാർ ടൈഗർ റിസർവിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകും.- അച്യുതാന്ദൻ കുറിച്ചു.

മുമ്പ് നിയമസഭയിൽ അണക്കെട്ടിന്റെ ബലക്ഷയത്തെപ്പറ്റിയും അതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ മേൽ തൂങ്ങിക്കിടക്കുന്ന ആപത്തിനെപ്പറ്റിയും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞപ്പോൾ, നിയമസഭക്കകത്തും പുറത്തും ശ്രദ്ധ ക്ഷണിച്ചപ്പോൾ അതിശയോക്തിയായി കണ്ടണ്ടവരുണ്ടെന്ന ഓർമയും അദ്ദേഹം പങ്കുവെച്ചു.

” മുല്ലപ്പെരിയാർ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ മൂന്ന് ജില്ലകളിലെ മുപ്പത്തിയഞ്ച് ലക്ഷത്തോളം ജനങ്ങളുടെ ജീവിതമാണ് അപകടത്തിലാവുക. പരോക്ഷമായി അഞ്ചു ജില്ലകളിലെ മുപ്പത്തഞ്ച് ലക്ഷത്തോളം ജനങ്ങളേയും ബാധിക്കുന്ന പ്രശ്നം, ഇടുക്കി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട 24 ചത്രുശ്രമൈൽ വരുന്ന ജലാശയങ്ങൾ, ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകൾ – ആർച്ച് ഡാം, ചെറുതോണി, കുളമാവ് – എന്നിവയാകെ അപകടപ്പെട്ടേക്കാം. അതായത് മുല്ലപ്പെരിയാറിന് അപകടം സംഭവിച്ചാൽ കേരളത്തിന്റെ തകർച്ചയാണ് സംഭവിക്കുക” അദ്ദേഹത്തിന്റെ പഴയ വാദം ഒരിക്കൽകൂടി ആവർത്തിച്ചു.

” പ്രശ്നം സൗഹാർദ്ദത്തോടെ തീർക്കേണ്ടതുണ്ട്. തൽക്കാലം ആവശ്യം നിലവിലുള്ള സ്ഥിതി തുടരലാണ്. ബാക്കി കാര്യം ചർച്ചയിലൂടെ പരിഹരിക്കാം”.- പഴയ കുറിപ്പിന് അവസാനം അദ്ദേഹം ഇങ്ങനെയെഴുതി.

]]>