VS Achutanandan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Mar 2021 12:24:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VS Achutanandan – malayalees.ch https://malayalees.ch 32 32 ‘അതിജീവിക്കാനാവും’; വി.എസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു https://malayalees.ch/vs-received-covid-vaccine/ Sat, 06 Mar 2021 12:24:10 +0000 https://malayalees.ch/?p=41166 മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് വി.എസ് വാക്‌സിന്‍ സ്വീകരിച്ചത്. രാവിലെ ഒമ്പതര മണിക്ക് വാക്സിന്‍ സ്വീകരിച്ചതായി വി.എസ്. അച്യുതാനന്ദൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാമെന്ന് വി.എസ് പറഞ്ഞു.

പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകളെ തുടര്‍ന്ന് മകന്‍ അരുണ്‍കുമാറിന്‍റെ വീട്ടില്‍ വിശ്രമത്തിലാണ് ഇപ്പോള്‍ വി.എസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വി.എസ് വോട്ട് ചെയ്തിരുന്നില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടി വി.എസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നുവെങ്കിലും അനുവദിക്കപ്പെട്ടിരുന്നില്ല. കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമേ തപാല്‍ വോട്ടിന് അനുമതിയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തപാല്‍ വോട്ടിനുള്ള അപേക്ഷ തള്ളിയത്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും വി.എസ് രാജിവെച്ചിരുന്നു.

വി.എസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു നിര്‍ണായക പങ്ക് വഹിച്ച ദിവസമാണിന്ന്. രാവിലെ ഒമ്പതരയ്ക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചെന്ന് കോവിഡ് വാക്‌സിനെടുത്തതിന്‍റെ സംതൃപ്തിയും സന്തോഷവും അറിയിക്കുന്നു. അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാം.

]]>
വി.എസിന് ഇന്ന് 97 ാം പിറന്നാള്‍ https://malayalees.ch/today-is-vss-97th-birthday/ Tue, 20 Oct 2020 04:36:32 +0000 https://malayalees.ch/?p=33581 സമകാലിക രാഷട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദന്‍. ക്രൌഡ് പുള്ളര്‍ എന്ന വാചകം ഏറ്റവും യോജിച്ച രാഷ്ട്രീയനേതാവ്

വി.എസ് അച്യൂതാനന്ദന് ഇന്ന് 97 ആം പിറന്നാള്‍. പതിവ് പോലെ വലിയ ആഘോഷങ്ങളിലാതെയാണ് ഇത്തവണയും പിറന്നാള്‍. ആരോഗ്യപ്രശ്നങ്ങളുള്ളത് കൊണ്ട് കഴിഞ്ഞ കുറേ മാസങ്ങളായി വിഎസ് പൊതു വേദികളില്‍ സജീവമല്ല. സമകാലിക രാഷട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദന്‍. ക്രൌഡ് പുള്ളര്‍ എന്ന വാചകം ഏറ്റവും യോജിച്ച രാഷ്ട്രീയനേതാവ്.

1923 ഒക്ടോബര്‍ 20 നാണ് വേലിക്കകത്ത് ശങ്കരന്‍ അച്യൂതാനന്ദന്‍ എന്ന വി.എസ് അച്യൂതാനന്ദന്‍റെ ജനനം.നാല് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. 11ാം വയസ്സില്‍ അച്ഛനും മരിച്ചപ്പോള്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങി. സഹോദരനൊപ്പം തയ്യല്‍ ജോലിയും പിന്നീട് കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു.കയര്‍ ഫാക്ടറിയിലെ തൊഴിലാളി ജീവിതമാണ് വിഎസിനെ നേതാവാക്കുന്നത്.

പുന്നപ്രവയലാര്‍ സമരത്തിന് നേതൃത്വം നല്‍കിയ വിഎസ് നിരവധി പൊലീസ് പീഠനങ്ങളും ഏറ്റ് വാങ്ങി. 1964 ല്‍ സിപിഐ ദേശീയ കൌണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച 32 പേരില്‍ അവശേഷിക്കുന്ന നേതാവാണ് വിഎസ്.പതിറ്റാണ്ടുകള്‍ നീണ്ട വിഎസിന്‍റെ പോരാട്ട ചരിത്രം പാര്‍ട്ടി ചരിത്രം തന്നെയാണ്.

തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ച് നിന്നപ്പോഴെല്ലാം പാര്‍ട്ടി അച്ചടക്കത്തിന്‍റെ വാളോങ്ങി.എന്നാല്‍ തന്‍റെ ജനകീയ പിന്തുണ കൊണ്ട് അതിനെയെല്ലാം വിഎസ് നിഷ്പ്രഭമാക്കി.ജനങ്ങളുടെ കണ്ണും കരളുമായി മാറി. ആര്യോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് മാസങ്ങളായി പൊതു വേദികളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും കുടംബാഗങ്ങള്‍ക്കൊപ്പം വിഎസ് ഇന്ന് കേക്ക് മുറിച്ചായിരിക്കും പിറന്നാള്‍ ആഘോഷിക്കുന്നത്.തെരഞ്ഞെടുപ്പ് പ്രചരണ വേദികളെ പൂരപ്പറമ്പാകുന്ന നീട്ടിയും കുറിക്കിയുള്ള വിഎസിന്‍റെ പ്രസംഗത്തിന് വേണ്ടി അണികള്‍ കാത്തിരിപ്പ് തുടരുന്നു.

]]>