vr-chaudhari – malayalees.ch https://malayalees.ch Malayalam Online News Portal Wed, 22 Sep 2021 04:17:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vr-chaudhari – malayalees.ch https://malayalees.ch 32 32 എയർ മാർഷൽ വി.ആർ ചൗധരി പുതിയ വ്യോമസേനാ മേധാവിയാകും https://malayalees.ch/air-marshal-vr-chaudhari-appointed-as-next-iaf-chief/ Wed, 22 Sep 2021 04:17:05 +0000 https://malayalees.ch/?p=49918 എയർ മാർഷൽ വി.ആർ ചൗധരി പുതിയ വ്യോമസേനാ മേധാവിയാകും. എയർ ചീഫ്‌ മാർഷൽ ആർ.കെ.എസ്‌. ഭദൗരിയ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഈ മാസം 30 നാണ് ഭദൗരിയ സ്‌ഥാനമൊഴിയുന്നത്‌.

നിലവിൽ വ്യോമസേനാ ഉപമേധാവിയാണ് ചൗധരി.1982 ബാച്ച്‌ ഉദ്യോഗസ്‌ഥനായ ചൗധരി മിഗ്‌-29 വിമാനങ്ങൾ പറത്തുന്നതിൽ വിദഗ്‌ധനാണ്‌. മിഗ്-29 ഉൾപ്പടെ നിരവധി യുദ്ധവിമാനങ്ങളുടെ പൈലറ്റാണ് വി.ആർ ചൗധരി. 3800 മണിക്കൂറിലധികം സമയം വിമാനം പറത്തിയ അനുഭവമുള്ള ചൗധരി വെസ്‌റ്റേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

വിശിഷ്‌ട സേവാ മെഡൽ, അതി വിശിഷ്‌ട സേവാ മെഡൽ, വായു സേനാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്‌. 1999 ലെ കാർഗിൽ യുദ്ധത്തിലടക്കം നിരവധി വ്യോമ പ്രതിരോധ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളയാളാണ് ചൗധരി.

]]>