Voting Machine – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Apr 2021 04:22:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Voting Machine – malayalees.ch https://malayalees.ch 32 32 വോട്ടിംഗ് മെഷീനില്‍ തകരാര്‍; പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു https://malayalees.ch/voting-machine-malfunction-voting-was-disrupted-in-many-places/ Tue, 06 Apr 2021 04:22:13 +0000 https://malayalees.ch/?p=42500 വോട്ടിംഗ് മെഷീന്‍ തകരാറിലായത് മൂലം പല ബൂത്തുകളിലും വോട്ടിംഗ് തടസപ്പെട്ടു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി യു.പി.സ്കൂളിലെ 116-ാം നമ്പർ ബൂത്തിൽ മെഷീൻ തകരാർ മൂലം വോട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. ക്യൂ നിന്നവർക്ക് ടോക്കൺ കൊടുത്തു. മെഷീന്‍ തകരാര്‍ മൂലം കോഴിക്കോട് സൗത്ത് ബൂത്ത് 127 കണ്ണഞ്ചേരി സ്കൂളിൽ വോട്ടിങ് തുടങ്ങിയില്ല.

പേരാവൂർ നിയമ സഭ മണ്ഡലത്തിലെ 117 എ വെള്ളറവള്ളി ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിൽ ആയതിനാൽ വോട്ടിംഗ് ആരംഭിച്ചില്ല. ചങ്ങനാശേരി 117 നമ്പർ ബൂത്തിൽ മെഷീൻ തകരാർ മൂലം ഇത് വരെ പോളിംഗ് തുടങ്ങാനായില്ല. ആർപ്പൂക്കര മണിയാപറമ്പ് എസ്എൻഡിപി സ്കൂളിൽ വോട്ടിംഗ് മെഷീന് തകരാറിലായി. ഇതുവരെ വോട്ടിംഗ് തുടങ്ങാനായില്ല

ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളി ഗവ എൽ പി സ്കൂളിലെ 76 നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. മോക്ക് പോളിലാണ് തകരാർ കണ്ടെത്തിയത്. വോട്ടിംഗ് താമസിച്ചതോടെ 40ഓളം പേർ വോട്ട് ചെയ്യാതെ മടങ്ങി.

വെച്ചൂർ ഇടയാഴം സെന്‍റ് മേരീസ് എല്‍.പി സ്കൂളിൽ രണ്ട് വോട്ട് കഴിഞ്ഞപ്പോൾ വോട്ടിങ് മെഷീൻ പണിമുടക്കി. തലയാഴം പുത്തൻപാലം 123 ബൂത്തിൽ മെഷീൻ തകരാറിനെ തുടർന്ന് വോട്ടിങ് നിർത്തിവെച്ചു. തിരുവല്ലയിൽ കുന്നന്താനം . മുണ്ടിയപ്പള്ളി. പുറമറ്റം എന്നീ 3 ബൂത്തുകളിൽ മെഷീൻ തകരാറിലായി. പകരം മെഷീൻ കൊണ്ടുവരുന്നു.

മലപ്പുറം പാണക്കാട് എഎംഎല്‍പി സ്കൂളിൽ 95 ആം ബൂത്തിൽ മോക്‌പോളിനിടെ യന്ത്ര തകരാറുണ്ടായി. വിവിപാറ്റ് മെഷീൻ ആണ് തകരാറിലായത്. 38 വോട്ടുകൾ പോൾ ചെയ്ത ശേഷമാണ് തകരാറിലായത്.

]]>
വോട്ടിങ് മെഷീനില്‍ കൈപ്പത്തിയുണ്ടായിട്ടും കൈപ്പത്തിക്ക് കുത്താനാവാതെ മുല്ലപ്പള്ളി രാമചന്ദ്രന്‍ https://malayalees.ch/kpcc-president-mullappally-ramachandran-could-not-get-his-hands-on-the-voting-machine/ Mon, 14 Dec 2020 13:49:17 +0000 https://malayalees.ch/?p=36921 വോട്ടിംഗ് മെഷിനിൽ കൈപ്പത്തി കണ്ടാൽ അടിയുറച്ച കോൺഗ്രസ് പ്രവർത്തകർ അതിനേ വോട്ട് ചെയ്യൂ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ള ആദർശധീരരായ കോൺഗ്രസ് നേതാക്കളുടെ കാര്യമാണങ്കിൽ പറയുകയേ വേണ്ട. പക്ഷേ ഇത്തവണ വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനല്‍ കെപിസിസി പ്രസിഡന്റ് വോട്ട് ചെയ്ത് കെെപ്പത്തിക്ക് അല്ല.

ഇത്തവണ കല്ലാമല ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിർത്തിയത് ആര്‍.എം.പിയിലെ സി.സുഗതൻ മാസ്റ്ററെ. കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്ന് വാശി പിടിച്ച മുല്ലപ്പള്ളി ഡി.സി.സിയെ മറികടന്ന് കെപി ജയകുമാറിനെ കെട്ടിയിറക്കി. ലീഗും കെ മുരളീധരനും പരസ്യമായി ഇടഞ്ഞു.

അവസാനം മുല്ലപ്പള്ളി തന്നെ ജയകുമാറിനെ പിൻവലിച്ചു. പിന്മാറാനുള്ള തീയതി കഴിഞ്ഞതിനാൽ ജയകുമാറിൻ്റെ പേരും, കൈപ്പത്തി ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ രണ്ടാമത് ഉണ്ടായിരുന്നു. അങ്ങനെ കൈപ്പത്തിയുണ്ടായിട്ടും വോട്ട് ചെയ്യാൻ കഴിയാതിരുന്ന കെപിസിസി പ്രസിഡൻറായി മുല്ലപ്പള്ളി മാറി

]]>