vote – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Oct 2022 05:41:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vote – malayalees.ch https://malayalees.ch 32 32 പ്രവാസി വോട്ടവകാശം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ https://malayalees.ch/expatriate-vote-central-government/ Fri, 07 Oct 2022 05:40:33 +0000 https://malayalees.ch/?p=69180 പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തു മാറുന്ന സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെയാണ് നിയന്ത്രിക്കേണ്ടതെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ വിശദമായ റിപ്പോർട്ട് നൽകണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്. മാറുന്ന കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് ആവശ്യമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളിൽ കേന്ദ്രം ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു പറഞ്ഞു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികയെ കുറിച്ച് റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശത്തെ സിപിഐഎം എതിർത്തു. രാഷ്ട്രീയ പാർട്ടികളുടെ അവകാശങ്ങൾക്ക് മുകളിലുള്ള കൈകടത്തലാണ് ഈ നിർദ്ദേശമെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗിക സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശത്തിൽ കോൺഗ്രസ്, ആർ ജെ ഡി, ഡി എം കെ, തുടങ്ങിയപാർട്ടികളും എതിർപറിയിച്ചു. പ്രവാസി വോട്ടവകാശം, ഓൺലൈൻ വോട്ടിംഗ്, എക്‌സിറ്റ് -അഭിപ്രായ സർവേ എന്നിവയെ നിയന്ത്രിക്കുന്ന നിയമഭേദഗതികൾ തുടങ്ങിയ 80 ഓളം പരിഷ്‌ക്കരണ നിർദ്ദേശങ്ങളാണ് സർക്കാരിന് മുമ്പിൽ ഉള്ളത്.

ജനപ്രാധിനിധ്യ നിയമത്തിലെ ഭേദഗതിയിൽ ഉൾപ്പെടെ യുള്ള കാര്യങ്ങളിൽ ഇതിനകം തന്നെ നിരവധി ചർച്ചകൾ നടന്നു കഴിഞ്ഞു.

]]>
വ്യാജ വോട്ട്; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ചെന്നിത്തല https://malayalees.ch/fake-vote-chennithala-says-he-will-go-ahead-with-legal-action/ Thu, 25 Mar 2021 08:28:12 +0000 https://malayalees.ch/?p=42026 വ്യാജ വോട്ട് സംബന്ധിച്ച നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ ചേര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും നേമത്തുമായി 22,360 വ്യാജവോട്ടര്‍മാരുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു. വോട്ടർമാർ അറിയാതെ വോട്ടുകൾ ചേർത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ നാല് ലക്ഷം വ്യാജ വോട്ടര്‍മാരെ സി.പി.എം തയ്യാറാക്കിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ ചേര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരുടെ ലിസ്റ്റുമായി സ്ഥാനാര്‍ഥികള്‍ തന്നെ രംഗത്തെത്തി.

തിരുവനന്തപുരം മണ്ഡലത്തില്‍ ഇത്തരത്തില്‍ 7600 വോട്ടുകളും വട്ടിയൂർക്കാവില്‍ 8400 ഉം നേമത്ത് 6360 ഉം വ്യാജ വോട്ടുകളുണ്ടെന്നാണ് പരാതി. ഒരേ ഫോട്ടോയില് വെവ്വേറെ പേരിലും മേല്‍വിലാസത്തിലും ആളെ ചേര്‍ത്തുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വോട്ടർ പട്ടികയുടെ പകർപ്പുകളും സ്ഥാനാർഥികള്‍ പുറത്തുവിട്ടു. വോട്ടർമാർ അറിയാതെയാണ് ഇത്തരത്തില്‍ ക്രമക്കേട് നടക്കുന്നത്.

സർക്കാർ അനുകൂല ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അട്ടിമറി നീക്കമെന്നും സ്ഥാനാർഥികള്‍ ആരോപിച്ചു. വോട്ടർ പട്ടികയുടെ പകർപ്പടക്കം യുഡിഎഫ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. മറ്റു മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രവർത്തകർ വോട്ടർ പട്ടികകള്‍ പരിശോധിക്കുന്നുണ്ട്.

]]>
”6.55 ന് വോട്ട് ചെയ്തു”; മന്ത്രി എ.സി മൊയ്തീനെതിരെ നടപടി വേണമെന്ന് അനില്‍ അക്കര എം.എല്‍.എ https://malayalees.ch/voted-at-655-anil-akkara-mla-demands-action-against-minister-ac-modi/ Thu, 10 Dec 2020 04:20:34 +0000 https://malayalees.ch/?p=36653 മന്ത്രി എ.സി മൊയ്‍തീനെതിരെ നടപടി സ്വീകരിക്കണമെന്ന് അനിൽ അക്കര എം.എൽ.എ. മന്ത്രി 6.55 ന് വോട്ട് ചെയ്തത് ചട്ടവിരുദ്ധമായാണ്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് അനില്‍ അക്കര എം.എല്‍.എ ഇക്കാര്യം പറഞ്ഞത്.

]]>
കോവിഡ് രോഗികളും ക്വാറന്‍റൈനിലുള്ളവരും വോട്ട് ചെയ്തു https://malayalees.ch/covid-patients-vote/ Wed, 09 Dec 2020 04:25:48 +0000 https://malayalees.ch/?p=36583 കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനിലുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിലെ പോളിങ് അവസാനിച്ചത്. പിപിഇ കിറ്റിട്ട് എത്തിയവര്‍ക്കെല്ലാം മറ്റ് വോട്ടര്‍മാര്‍ വോട്ട് ചെയ്ത ശേഷം വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കി. ഇന്നലെ വൈകിട്ട് മൂന്നിന് ശേഷം രോഗം സ്ഥിരീകരിച്ചവര്‍ക്കാണ് ഇത്തരത്തില്‍ അവസരമൊരുക്കിയത്.

മഹാമാരി കാലത്തെ ഈ തെരഞ്ഞെടുപ്പാകെ പ്രത്യേകയുള്ളതായിരുന്നു. നോമിനേഷന്‍ കൊടുക്കുന്നത് മുതല്‍ പ്രചാരണത്തിലുമെല്ലാം നിയന്ത്രണങ്ങള്‍. എല്ലാം മാസ്കിട്ട് ഗ്യാപിട്ട് തന്നെയായിരുന്നു. പോളിങ് ദിനത്തിലും തുടര്‍ന്നു. അവസാനം കോവിഡ് രോഗികള്‍ വോട്ട് ചെയ്യുന്നത് വരെ. പിപിഇ കിറ്റിട്ട് കാറിലും ബൈക്കിലുമൊക്കെയായി അവര്‍ എത്തി. മറ്റെല്ലാവരും വോട്ട് ചെയ്ത് പോകുന്നത് വരെ കാത്ത് നിന്നു.

ഈ സ്പെഷ്യല്‍ വോട്ടര്‍മാരെത്തിയതോടെ പോളിങ് ഓഫീസര്‍മാരും അല്‍പം സ്പെഷ്യലായി. അതുവരെ മാസ്കും ഗ്ലൌസും മാത്രം ധരിച്ചിരുന്ന പോളിങ് ഓഫീസര്‍മാരും പെട്ടെന്ന് പിപിഇ കിറ്റിനുള്ളിലായി. മറ്റ് വോട്ടര്‍മാര്‍ മടങ്ങിയതോടെ കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനിലുള്ളവരെയും വോട്ട് ചെയ്യിച്ചു. തിരുവനന്തപുരത്ത് വിഴിഞ്ഞത്ത് കോവിഡ് രോഗിയും കുന്നുകുഴി വാര്‍ഡിലും ചെമ്പഴന്തി വാര്‍ഡിലും ക്വാറന്‍റൈന്‍ ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തി. ഇടുക്കിയില്‍ എട്ട് പേരും കൊല്ലത്ത് രണ്ട് പേരും ആലപ്പുഴയിൽ ഏഴ് പേരും പിപിഇ കിറ്റിന്‍റെ സുരക്ഷിതത്വത്തില്‍ വോട്ട് ചെയ്തു.

]]>
പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ https://malayalees.ch/election-commission-in-favour-of-expats-vote/ Tue, 01 Dec 2020 13:34:45 +0000 https://malayalees.ch/?p=36090 പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസികൾക്ക് വോട്ട് ചെയ്യാനായി സാങ്കേതികവും ഭരണപരവുമായി സജ്ജമായെന്നും കമ്മീഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കേന്ദ്ര നിയമ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മലയാളി പ്രവാസികൾക്കും വോട്ട് ചെയ്യാനാകും.

തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട മാർഗ രേഖയും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ടിങ് സാധ്യമാകണമെങ്കിൽ കേന്ദ്ര സർക്കാർ 1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ ഭേദഗതി കൊണ്ടുവരണം. ഭേദഗതിക്ക് പാർലമെന്‍റിന്‍റെ അംഗീകാരം ആവശ്യമില്ലെന്നതിനാൽ സർക്കാരിന് വേഗത്തിൽ തീരുമാനമെടുക്കാം.

കമ്മീഷൻ വിശദീകരിക്കുന്നത് അനുസരിച്ച് വിദേശത്തുള്ള ഇന്ത്യൻ പൗരൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നതായി റിട്ടേണിങ് ഓഫീസറെ അറിയിക്കണം. റിട്ടേണിങ് ഓഫീസർ ബാലറ്റ് പേപ്പർ ഇമെയിലിലൂടെ വോട്ടർക്ക് അയക്കണം. ബാലറ്റ് പേപ്പർ പ്രിന്‍റ് ചെയ്തെടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസി സാക്ഷ്യപത്രം കൂടി ചേർത്ത് തിരിച്ചയക്കണം. ബാലറ്റ് പേപ്പർ നേരിട്ട് അയക്കുകയാണോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.

]]>
കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം; വോട്ടെടുപ്പിന്‍റെ അവസാന ഒരു മണിക്കൂറില്‍ https://malayalees.ch/covid-patients-can-vote-2/ Sat, 21 Nov 2020 08:42:26 +0000 https://malayalees.ch/?p=35508 തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. രോഗികള്‍ക്ക് തപാല്‍ വോട്ടിനും ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും അവസരമുണ്ടാകും. ഇതിനായി കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും. സൂക്ഷ്മപരിശോധനയില്‍ 3100 പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.

കോവിഡ് രോഗികളെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്‍കിയാണ് നിയമഭേദഗതി. വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ വോട്ടെടുപ്പിനു തലേദിവസം വൈകിട്ട് മൂന്നു മണി വരെ അപേക്ഷിക്കുന്നവര്‍ക്കാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത. ഇവരുടെ പ്രത്യേക പട്ടിക തയാറാക്കും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തപാല്‍ വോട്ടിന് മാത്രമാകും അര്‍ഹത. സ്‌പെഷ്യല്‍ തപാല്‍ വോട്ടിന് അര്‍ഹരാകുന്നവര്‍ക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. വോട്ടെടുപ്പിന് തലേദിവസം മൂന്നു മണിക്കു ശേഷം അപേക്ഷിക്കുന്നവര്‍ക്കാണ് ബൂത്തുകളില്‍ നേരിട്ടത്തി വോട്ട് ചെയ്യാനാനുള്ള അനുമതി.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള ഒരു മണിക്കൂറാണ് കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാനുള്ള സമയം. ഓരോ ജില്ലയിലും പ്രത്യേക ചുമതല നല്‍കുന്ന ഹെല്‍ത്ത് ഓഫീസര്‍ക്കായിരിക്കും ഈ വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം. അതേസമയം നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ മുന്നണികള്‍ പ്രചാരണം ഊര്‍ജിതമാക്കി. 23 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.

]]>
വോട്ടെടുപ്പിന് ഇനി 8 ദിവസം കൂടി https://malayalees.ch/us-presidential-election-2020-updates-over-7-million-voted-early-in-texas/ Mon, 26 Oct 2020 08:44:12 +0000 https://malayalees.ch/?p=33896 അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. യഥാര്‍ഥ വോട്ടെടുപ്പ് ദിവസത്തിന് 8 ദിവസം കൂടി അവശേഷിക്കേ 6 കോടിയോളം പേര്‍ ഇതിനകം വോട്ടു ചെയ്തു കഴിഞ്ഞു. വോട്ട് രേഖപ്പെടുത്തിയവരില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഉള്‍പ്പെടും.

നവംബര്‍ മൂന്നാണ് അമേരിക്കയില്‍ വോട്ടെടുപ്പ് തിയതി. പക്ഷേ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും നേരത്തെ വോട്ടു ചെയ്യാനുള്ള നിയമമുണ്ട്. ഓരോ സംസ്ഥാനത്തും നേരത്തെയുള്ള വോട്ടിന് വ്യത്യസ്ത നിബന്ധനകളാണുള്ളത്. തപാല്‍ വോട്ടും സാധാരണ വോട്ടും മിക്ക സംസ്ഥാനങ്ങളും അംഗീകരിക്കുന്നുണ്ട്.

ചില സംസ്ഥാനങ്ങളില്‍ സെപ്തംബറില്‍ തന്നെ വോട്ടെടുപ്പ് തുടങ്ങി. നവംബറില്‍ മാത്രം തുടങ്ങുന്ന സംസ്ഥാനങ്ങളുമുണ്ട്. അമേരിക്കയില്‍ ഇത്തവണ 15 കോടി പേര്‍ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ മൂന്നിലൊന്നിലധികം പേര്‍ ഇതിനകം വോട്ടു ചെയ്തു കഴിഞ്ഞു. ഏകദേശം 6 കോടിയോളം പേര്‍. 2016ല്‍ നേരത്തെ വോട്ട് ചെയ്ത ആകെ എണ്ണത്തെ ഇപ്പോള്‍ തന്നെ മറികടന്നു.

ഇനിയുള്ള ദിവസങ്ങളില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം കൂടും. കോവിഡ് ഭീതി തന്നെയാണ് നേരത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണം കൂടാനുള്ള കാരണം. നവംബര്‍ മൂന്നിലെ തിരക്കൊഴിവാക്കുകയാണ് ലക്ഷ്യം. 65 വയസിനു മുകളിലുള്ള 63% പേര്‍ നവംബര്‍ മൂന്നിനു മുന്‍പ് വോട്ട് ചെയ്യും. തപാല്‍ വോട്ടുകളടക്കം വര്‍ധിക്കുന്നത് തെരഞ്ഞെടുപ്പ് ഫലം വൈകാന്‍ ഇടയാക്കുമെന്ന ആശങ്ക നിലവിലുണ്ട്. പോസ്റ്റല്‍ ബാലറ്റുകളില്‍ വിശ്വാസമില്ലെന്ന് ട്രംപ് പല തവണ പറയുകയും ചെയ്തിരുന്നു.

]]>
കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ https://malayalees.ch/ima-says-against-by-election/ Sat, 05 Sep 2020 10:09:51 +0000 https://malayalees.ch/?p=31410 ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കും, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു

കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ. രംഗത്ത്. ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു. കുറഞ്ഞത് മൂന്ന് മാസത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന് ഐ.എം.എ വൈസ് പ്രസിഡന്‍റ് ഡോക്ടര്‍ സുല്‍ഫി നൂഹ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഐ.എം.എയുടെ ആശങ്ക അദ്ദേഹം പങ്കുവെച്ചത്. നേരത്തെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നൊരാവശ്യം രേഖാമൂലം ഐ.എം.എ സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരുന്നു. ചവറ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴും ഇതേ നിലപാട് തന്നെയാണ് ഐ.എം.എ സ്വീകരിച്ചത്.

ഇലക്ഷനുകൾ മാറ്റിവെയ്ക്കണം ❗
======================

”പ്രതേകിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്,

ബൈ ഇലക്ഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ഷനും തുടർന്നു നിയമസഭ ഇലക്ഷനും തയ്യാറെടുപ്പുകൾ നടത്തുകയാണ് രാഷ്ട്രീയപാർട്ടികൾ.

കോവിഡ് 19 കാലഘട്ടത്തിൽ ഒരു ഇലക്ഷൻ വേണമെന്ന് വാശി പിടിക്കുന്നവർ ലോകത്തിൻറെ ചില കണക്കുകൾ കൂടി കണ്ടാൽ നന്നായിരിക്കും. അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനങ്ങളെന്നാണ്. തെരഞ്ഞെടുപ്പുകൾക്ക് അത് തീർച്ചയായും ബാധകമാക്കണം. ലോകത്തെ ഏതാണ്ട് എഴുപതോളം രാജ്യങ്ങളാണ് ദേശീയ തിരഞ്ഞെടുപ്പുകൾ മാറ്റിവെച്ചത് .

33 രാജ്യങ്ങൾ റഫറണ്ടം നടത്തുന്നതിൽനിന്നും മാറിനിന്നു. ആഫ്രിക്കയിലെ 15 രാജ്യങ്ങൾ അമേരിക്കയിലെ പതിനെട്ടോളം പ്രദേശങ്ങൾ ഏഷ്യാ പെസഫിക് മേഖലയിലെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, മാലി ദീപുകൾ, പാകിസ്ഥാൻ.

യൂറോപ്പിലെ ഫ്രാൻസ് ,ജർമനി. മിഡിൽ ഈസ്റ്റിലെ ഇറാൻ, ഒമാൻ .
തുടങ്ങിയ നിരവധി രാജ്യങ്ങളാണ് വിവിധ തരത്തിലുള്ള ഇലക്ഷനുകൾ കോവിഡ്19 മൂലം മാറ്റിവെച്ചത്. മുന്നറിയിപ്പുകൾ അവഗണിച്ച രാജ്യങ്ങൾക്ക് വലിയ വിലനല്കേണ്ടിവന്നുവെന്നും ഓർക്കണം. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ഷൻ തീർച്ചയായും മാറ്റിവെയ്കെണ്ടതാണ്.

ഏതാണ്ട് ഒരു ലക്ഷത്തോളം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഈ തദ്ദേശസ്വയംഭരണ സ്ഥാപന ഇലക്ഷനുകൾ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ വലിയ ആൾക്കൂട്ടത്തെ സൃഷ്ടിക്കും. ഒരു ലക്ഷം സ്ഥാനാർഥികളോടൊപ്പം കുറഞ്ഞത് അഞ്ച് ആൾക്കാർ കൂടി ഉണ്ടെങ്കിൽ 5 ലക്ഷം ആൾക്കാർ വീടുവീടാന്തരം കയറി ഇറങ്ങുന്ന ഒരു രീതിയെ തടയുവാൻ നമുക്ക് തീർച്ചയായും കഴിയില്ല.

റിവേഴ്സ് ക്വാറെന്റിൻ മൂലം വീടുകളിൽ തന്നെ നിൽക്കണം എന്ന്‌ നിഷ്കർഷിച്ചിട്ടുള്ള പ്രായാധിക്യമുള്ള ആൾക്കാർക്ക് വോട്ടവകാശം നിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനം ആണ്. വർക്ക് വോട്ട് ചെയ്യുവാൻ സാഹചര്യമോരുക്കുവാനായി വൻ തുക ചെലവാക്കേണ്ടി വരും. മൊത്തത്തിൽ വോട്ടിംഗ് പ്രോസസ് നടത്തുവാനായി കോടിക്കണക്കിന് രൂപയുടെ അധിക ചെലവാകും സർക്കാർ ഖജനാവിൽ നിന്നും ഈ സാഹചര്യത്തിൽ ഉണ്ടാവുക

കോവിഡ് പോസിറ്റീവായ ആൾക്കാർക്കും
വോട്ട് ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകണം. പ്രായം കൂടിയവർക്കു വോട്ട് ചെയ്യുവാൻ പ്രത്യേക ബൂത്തുകൾ സജ്ജമാക്കണം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ ഈ തിടുക്കത്തിന്റെ ആവശ്യമെന്താണ് എന്നുള്ള ചോദ്യം പ്രസക്തം. ഇതെല്ലാം തീർച്ചയായും താൽക്കാലികമായെങ്കിലും ഒഴിവാക്കപ്പെടാവുന്നതാണ് അതെ ഇത് അസാധാരണ സാഹചര്യം.

കോവിഡ് 19 കേരളത്തിൽ വീണ്ടും വ്യാപകമായി പടർന്നു പിടിക്കാനുള്ള സാഹചര്യത്തിൽ ഇലക്ഷനുകൾ മാറ്റിവെക്കണം. തൽക്കാലം അദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ് കുറഞ്ഞത് മൂന്നു മാസമെങ്കിലും കഴിഞ്ഞതിനുശേഷം മാത്രം ആലോചിക്കുന്നത് ഉചിതം. അത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം നിയമസഭാ ഇലക്ഷന് നടത്താൻ കഴിയും.

അപ്പോഴേക്കും ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ കോവിഡ് 19 ഒരു പരിധിവരെയെങ്കിലും നിയന്ത്രണവിധേയമാകും. ലോകത്ത് പല രാജ്യങ്ങളിലും കോവിടു 19 രണ്ടാം വ്യാപനം ഉണ്ടായി എന്നുള്ളത് വസ്തുതയാണ്.

അവിടെയെല്ലാം അടിസ്ഥാന പൊതുജനാരോഗ്യ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയും ആൾക്കൂട്ടം ഉണ്ടാവുകയും ചെയ്തിരുന്നു. അത് ഇവിടെയും നമുക്ക് ആവർത്തിക്കാൻ പാടില്ല. മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന പരീക്ഷ പോലല്ല മാസങ്ങൾ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണം. അതു കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാം”.

ഡോ സുൽഫി നൂഹു .

]]>