vn vasavan minister – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Jan 2024 05:07:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vn vasavan minister – malayalees.ch https://malayalees.ch 32 32 വിഴിഞ്ഞം തുറമുഖം: ആദ്യഘട്ട നിർമാണം മേയ് മൂന്നിന് പൂർത്തിയാക്കുമെന്ന് വി.എൻ വാസവൻ https://malayalees.ch/vn-vasavan-on-vizhinjam-port/ Sat, 06 Jan 2024 05:06:55 +0000 https://malayalees.ch/?p=94156
വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം മേയ് മൂന്നിനകം പൂർത്തിയാക്കുമെന്ന് തുറമുഖ മന്ത്രി വി.എൻ വാസവൻ. ഡിസംബറിൽ തുറമുഖം കമ്മിഷൻ ചെയ്യും. ആദ്യഘട്ടത്തിന് ആവശ്യമായ ശേഷിക്കുന്ന ക്രെയിനുകൾ മാർച്ച് മാസത്തിൽ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തുറമുഖ വകുപ്പ് ഏറ്റെടുത്ത ശേഷം മന്ത്രി വാസവൻ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു. മുൻ മന്ത്രിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നടത്തിവന്ന എല്ലാ പ്രവർത്തനങ്ങളും തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തുറമുഖത്തിന്റെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട തർക്കം ഉടൻ പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ അവരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

]]>
മന്ത്രി വി.എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ https://malayalees.ch/protest-against-minister-vn-vasavan-in-thrissu/ Mon, 30 Oct 2023 08:23:06 +0000 https://malayalees.ch/?p=90289
തൃശൂർ കാഞ്ഞാണിയിൽ മന്ത്രി വി.എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം. രണ്ടു പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡണ്ട് എം.വി അരുൺ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ടോളി വിനിഷ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കോടി കാണിച്ചത്.

കാരമുക്ക് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. മണ്ഡലം കോൺഗ്രസ് ഓഫീസിൽ നിന്ന് കരിങ്കൊടിയുമായി മന്ത്രിക്കു നേരെ ചാടി വീഴാൻ ശ്രമിച്ച അരുണിനെയും ടോളി വിനിഷിനെയും അന്തിക്കാട് എസ്എച്ച്ഒ പി.കെ ദാസിന്റെ നേതൃത്വത്തിൽ തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു.

കേരളത്തിലെ സഹകരണ സംഘങ്ങളെ കൊള്ളയടിച്ചും സംസ്ഥാന ഖജനാവിനെ കട്ടുമുടിച്ചു നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യവുമായിട്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

]]>
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും: ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം https://malayalees.ch/international-film-festival-to-kick-off-tomorrow/ Thu, 08 Dec 2022 10:24:56 +0000 https://malayalees.ch/?p=72540 27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും.

യാത്രാ നിയന്ത്രണങ്ങള്‍ കാരണം മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അവാര്‍ഡ് ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദര്‍ശിപ്പിക്കും. ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണിത്. കഴിഞ്ഞ മെയില്‍ നടന്ന കാന്‍ ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍ 75ാം വാര്‍ഷിക പുരസ്‌കാരം നേടുകയും ചെയ്ത ഈ ചിത്രം, ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.

മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍:
ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദര്‍ശനത്തിന് മേള വേദിയാവും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. 12000ത്തോളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും. 200 ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി പങ്കെടുക്കുന്ന മേളയില്‍ 40 ഓളം പേര്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരാണ്.

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സെര്‍ബിയയില്‍ നിന്നുള്ള ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ആദ്യകാല ചലച്ചിത്രാചാര്യന്‍ എഫ്.ഡബ്‌ള്യു മുര്‍ണോ, സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍ കുസ്തുറിക്ക, അമേരിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ പോള്‍ ഷ്‌റേഡര്‍, സര്‍റിയലിസ്റ്റ് സിനിമയുടെ ആചാര്യന്‍ എന്നറിയപ്പെടുന്ന ചിലിയന്‍-ഫ്രഞ്ച് സംവിധായകന്‍ അലഹാന്ദ്രോ ജൊഡോറോവ്‌സ്‌കി എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ലോകസിനിമയിലെ അതികായന്മാരായ ജാഫര്‍ പനാഹി, ഫത്തി അകിന്‍, ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും കിം കി ദുക്കിന്റെ അവസാനചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും. തല്‍സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അന്‍പതു വര്‍ഷം പൂര്‍ത്തിയാവുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദര്‍ശനം, തമ്പ് എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പിന്റെ പ്രദര്‍ശനം എന്നിവയും മേളയില്‍ ഉണ്ടായിരിക്കും.

പുരസ്‌കാരങ്ങള്‍, ജൂറി:
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹനാവുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.

ജര്‍മ്മന്‍ സംവിധായകന്‍ വീറ്റ് ഹെല്‍മര്‍ ചെയര്‍മാനും ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി, സ്പാനിഷ് – ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്‌നര്‍, അര്‍ജന്റീനന്‍ നടന്‍ നഹൂല്‍ പെരസ് ബിസ്‌കയാര്‍ട്ട്, ഇന്ത്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര മല്‍സരവിഭാഗത്തിലെ മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ജര്‍മ്മനിയിലെ ചലച്ചിത്ര നിരൂപക കാതറിന ഡോക്‌ഹോണ്‍ ചെയര്‍പേഴ്‌സണ്‍ ആയ ജൂറി ഫിപ്രസ്‌കി അവാര്‍ഡുകളും ഇന്ദു ശ്രീകെന്ത് ചെയര്‍പേഴ്‌സണ്‍ ആയ ജൂറി നെറ്റ്പാക് അവാര്‍ഡുകളും എന്‍. മനു ചക്രവര്‍ത്തി ചെയര്‍മാന്‍ ആയ ജൂറി എഫ്.എഫ്.എസ്.ഐ കെ.ആര്‍. മോഹനന്‍ അവാര്‍ഡുകളും നിര്‍ണയിക്കും.

അനുബന്ധ പരിപാടികള്‍:
മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറില്‍ രണ്ട് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. പുനലൂര്‍ രാജന്റെ 100 ഫോട്ടോകളുടെ പ്രദര്‍ശനമായ ‘അനര്‍ഘനിമിഷം’, സത്യന്റെ 110ാം ജന്മവാര്‍ഷിക വേളയില്‍ അദ്ദേഹത്തിന്റെ 110 ഫോട്ടോകളുടെ പ്രദര്‍ശനമായ ‘സത്യന്‍ സ്മൃതി’ എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്.
മേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇന്‍ കോണ്‍വെര്‍സേഷന്‍, ഓപണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ്, അരവിന്ദന്‍ സ്മാരക പ്രഭാഷണം, മാസ്റ്റര്‍ ക്‌ളാസ്, ചലച്ചിത്ര നിര്‍മ്മാണം, വിതരണം, സാങ്കേതികത എന്നിവയുടെ ഭാവി സംബന്ധിച്ച പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ അനുബന്ധപരിപാടികള്‍ ഉണ്ടായിരിക്കും.
മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് എല്ലാ ദിവസവും രാത്രി 8.30ന് കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. മുന്‍നിര മ്യൂസിക് ബാന്‍ഡുകളുടെ സംഗീതപരിപാടി, ഗസല്‍ സന്ധ്യ, ഫോക് ഗാനങ്ങള്‍, കിഷോര്‍ കുമാറിനും ലതാ മങ്കേഷ്‌കറിനുമുള്ള സംഗീതാര്‍ച്ചന എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

]]>
കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍; ശൂരനാട് ജപ്തി വിഷയത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍ https://malayalees.ch/kerala-bank-under-the-control-of-reserve-bank-says-vn-vasavan/ Wed, 21 Sep 2022 07:39:25 +0000 https://malayalees.ch/?p=68400 ശൂരനാട് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി എന്‍ വാസവന്‍. വിഷയത്തിന്റെ ഉള്ളടക്കം പരിശോധിച്ച് കൂടുതല്‍ പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ജപ്തി വിഷയത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. വീട്ടില്‍ ബോര്‍ഡ് വച്ചതില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വ്യക്തമാക്കി.

വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ സംസ്‌ക്കാരം ഇന്ന് നടക്കും. സംഭവത്തില്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചെയ്‌തെങ്കില്‍ നടപടിയെടുക്കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചിരുന്നു.

ശൂരനാട് തെക്ക് അജി ഭവനത്തില്‍ അജിയുടെയും ശാലിനിയുടെയും ഏക മകള്‍ അഭിരാമിയുടെ മരണം നാടിനെ തന്നെ ദു:ഖത്തിലാക്കിരിക്കുകയാണ്. 2019 -ല്‍ സെപ്റ്റംബറിലാണ് വീട് പണിയുന്നതിനായി 10 ലക്ഷം രൂപ കേരള ബാങ്കില്‍ നിന്ന് അജികുമാര്‍ വായ്പ എടുത്തത്. തുടര്‍ന്ന് കൊവിഡ് കാലത്ത് വായ്പ തിരിച്ചടവ് മുടങ്ങി. പിന്നാലെ അഭിരാമിയുടെ അമ്മയ്ക്ക് ഉണ്ടായ അപകടവും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ താളം തെറ്റിക്കുകയായിരുന്നു. പിന്നാലെയാണ് ഇന്നലെ ചെങ്ങന്നൂരിലെ ബന്ധുവിന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കവേ വീട്ടില്‍ ബാങ്ക് അധികൃതര്‍ ജപ്തി നോട്ടീസ് പതിപ്പിച്ച വിവരം അഭിരാമിയും മാതാപിതാക്കളും അറിയുന്നത്.

ബാങ്കില്‍ എത്തിയ അഭിരാമിയും കുടുംബവും ഉദ്യോഗസ്ഥരെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് അഭിരാമിയെ വീട്ടില്‍ ആക്കിയ ശേഷം അജിയും ശാലിനിയും ബാങ്ക് അധികൃതരെ കാണാന്‍ പോയതിന് പിന്നാലെയാണ് അഭിരാമി വീട്ടിലെ മുറിയില്‍ തൂങ്ങി മരിക്കുന്നത്. ഈ സമയം അഭിരാമിയും മുത്തശ്ശി ശാന്തമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

]]>
കനത്ത മഴയില്‍ കോട്ടയത്ത് രണ്ടു മരണം; കൂട്ടിക്കലിലെ ചെക്ക് ഡാം പൊളിച്ചു മാറ്റുമെന്ന് വി.എന്‍.വാസവന്‍ https://malayalees.ch/two-deaths-in-kottayam-due-to-heavy-rain-vn-vasavan-said-that-the-check-dam-in-kotikal-will-be-demolished/ Tue, 02 Aug 2022 08:34:36 +0000 https://malayalees.ch/?p=65766 കനത്ത മഴയില്‍ കോട്ടയത്ത് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്‌തെന്ന് മന്ത്രി വി.എന്‍.വാസവന്‍. മുളന്തുരുത്തി കാരിക്കോട് സ്വദേശി ടി.ആര്‍.അനീഷ് (36), കൂട്ടിക്കല്‍ സ്വദേശി റിയാസ്(45) എന്നിവരാണ് മരിച്ചത്. കൂട്ടിക്കലിലെ ചെക്ക് ഡാം പൊളിച്ചു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കൂട്ടിക്കല്‍ മേഖലയില്‍ മഴ ശക്തമാകുമ്പോള്‍ തന്നെ ജലനിരപ്പ് ഉയരാന്‍ പ്രദേശത്തെ ചെക്ക് ഡാം കാരണമാകുന്നുണ്ട്. ഇക്കാര്യം എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രിയുമായി സംസാരിച്ചിരുന്നു. ഡാം പൊളിച്ചു മാറ്റുന്നതിന് എത്രയും പെട്ടെന്ന് ഫണ്ട് അനുവാദിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും വി.എന്‍.വാസവന്‍ അറിയിച്ചു.

മലവെള്ളപ്പാച്ചിലില്‍ നദികളിലും പാലങ്ങളിലും അടിയുന്ന മാലിന്യങ്ങള്‍ അപ്പപ്പോള്‍ മാറ്റാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതി നാശമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. കണക്കെടുക്കാന്‍ കൃഷി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടുകള്‍ മാറ്റാന്‍ പൊതുമരാമത്ത് വകുപ്പും നടപടി തുടങ്ങി. ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ മീനച്ചില്‍ കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി വാങ്ങാന്‍ വേണ്ടി വരുന്ന രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കാന്‍ നടപടിയെടുക്കും. ഉടന്‍ ഉത്തരവിറക്കും. ദുരന്തനിവാരണ സേനയുടെ 25 അംഗ സംഘം ഈരാറ്റുപേട്ടയിലെത്തിയതായും അദ്ദേഹം പറഞ്ഞു.

]]>
അതിതീവ്ര മഴ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് മാറ്റി https://malayalees.ch/kerala-state-film-awards-ceremony-shifted-due-to-heavy-rain/ Tue, 02 Aug 2022 08:32:32 +0000 https://malayalees.ch/?p=65764 സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

തിരുവനന്തപുരം നിശാഗന്ധിയിലാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് നടത്താനിരുന്നത്. ചടങ്ങ് മഴമൂലം മാറ്റിവെച്ചിരിക്കുന്നതായി സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് കേരളത്തില്‍ അനുഭവപ്പെടുന്നതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം പറയുന്നു. അതീവ ഗൗരവ സാഹചര്യമാണ് കേരളത്തിലേതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, സീനിയര്‍ സൈന്റിസ്റ്റ് ഡോ. ആര്‍.കെ ജെനമണി പറഞ്ഞു. മിന്നല്‍ പ്രളയങ്ങളെ കരുതിയിരിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണം. മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിനും, മണ്ണിടിച്ചിലിനും സാധ്യതയും ഏറെയാണ്.

അറബി കടലില്‍ നിന്നും കൂടുതല്‍ മഴ മേഘങ്ങള്‍ കേരളത്തിന് മുകളിലേക്കാണ് നീങ്ങുന്നത്. തെക്കന്‍ കേരളത്തിലാണ് ഇനിയുള്ള മണിക്കൂറിലും കൂടുതല്‍ ശക്തമായ മഴക്ക് സാധ്യത. 2018 ലെ സമാനമായ സാഹചര്യം നിലവിലുള്ളതെന്ന് ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.

]]>
സിൽവർലൈനെതിരായ സമരം നിയമത്തോടുള്ള വെല്ലുവിളി : മന്ത്രി വി.എൻ വാസവൻ https://malayalees.ch/vn-vasavan-against-silverline-protest/ Sat, 02 Apr 2022 08:40:13 +0000 https://malayalees.ch/?p=59480 സിൽവർലൈനെതിരായ സമരം നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സമരങ്ങളെ രാഷ്ട്രിയമായി നേരിടുമെന്നും പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ജനങ്ങൾ സർക്കാരിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിൽവർലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിയും ഇന്ന് ആവർത്തിച്ചു. ഭൂമി നഷ്ടപ്പെടുന്നവർക്ക് കമ്പോളവിലയുടെ ഇരട്ടിയിലധികം നഷ്ടപരിഹാരം നൽകും. ആവശ്യമെങ്കിൽ അതുക്കും മേലെം നൽകാനും തയാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾക്കെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തി.

ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങൾക്ക് താൽപര്യമില്ലെന്നും വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി മാധ്യമങ്ങൾ മാറരുതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്നവരെ മഹത്വവത്കരിക്കുന്നത് നല്ല പ്രവണതയല്ല. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാർഥ മാധ്യമ പ്രവർത്തനമെന്നും പിണറായി വിജയൻ പറഞ്ഞു.

]]>
ഇടനിലക്കാരുടെ ചൂഷണം തടയും, കര്‍ഷര്‍ക്ക് ന്യായവില ഉറപ്പാക്കും; മന്ത്രി https://malayalees.ch/farmers-will-get-fair-price-for-crops-minister/ Thu, 17 Mar 2022 12:39:26 +0000 https://malayalees.ch/?p=58730 കാര്‍ഷിക രംഗത്തെ ചൂഷണം തടയുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. സഹകരണ സംഘങ്ങള്‍ മുഖേന പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും ഗ്രാമീണ്‍ മാര്‍ക്കറ്റുകളും ആരംഭിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് രണ്ട് പദ്ധതികള്‍ ആവിഷ്‌കരിച്ചെന്നും മന്ത്രി പറഞ്ഞു.

ഇരു പദ്ധതികൾക്കും വേണ്ടി 700 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വായ്പാ സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക. കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ശേഖരിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമാണ് ഇത്. സുഭിക്ഷ കേരളം പദ്ധതിയില്‍ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷര്‍ക്ക് ന്യായമായ വില ഉറപ്പാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. തോട്ടത്തില്‍ രവീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍, ഐ.ബി സതീഷ്, ശാന്തകുമാരി കെ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു വി.എന്‍ വാസവന്‍.

]]>
വാവ സുരേഷ് സര്‍ എന്ന് വിളിച്ചു, ഫോണില്‍ സംസാരിച്ചു; വികാരാധീനനായി മന്ത്രി വി.എന്‍.വാസവന്‍ https://malayalees.ch/minister-vn-vasavan-spoke-on-the-phone-with-vava-suresh/ Thu, 03 Feb 2022 13:17:11 +0000 https://malayalees.ch/?p=56453 ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് മിനിസ്റ്റര്‍ ലൈനിലുണ്ടെന്നു പറഞ്ഞു, അതുകേട്ടതും സുരേഷ് സര്‍ എന്നു വിളിച്ചു. വല്ലാത്ത സന്തോഷം തോന്നിയ നിമിഷമായിരുന്നുവത്. കുറവുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും പ്രതീക്ഷിച്ചതു പോലെ ആനന്ദകരമായ നിമിഷം. വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയ ശേഷം വാവ സുരേഷുമായി ഫോണില്‍ സംസാരിച്ച മന്ത്രി വി.എന്‍.വാസവന്റെ വാക്കുകളിങ്ങനെ. വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചതു മുതല്‍ ആശുപത്രിയില്‍ നേരിട്ടെത്തിയും അല്ലാതെയുമെല്ലാം സ്ഥിതി വിവരങ്ങള്‍ കൃത്യമായി അന്വേഷിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.
അങ്ങനെയാണ് വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നറിഞ്ഞ് മന്ത്രി വി.എന്‍.വാസന്‍ ഫോണില്‍ ബന്ധപ്പെട്ടത്.

മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഇന്ന് രാവിലെ ഒമ്പതു മണിക്ക് ശേഷമാണ് സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. ഡോക്റ്റര്‍മാരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സുരേഷ് വിളിച്ചാല്‍ വിളി കേള്‍ക്കുന്നുണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് സുരേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ കൂട്ടിരിപ്പുകാരനായുള്ള ആളെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തോട് ബന്ധപ്പെട്ട ആളുകളുടെ അനുവാദം വാങ്ങി സുരേഷിനെ ഐസിയുവില്‍ കയറി കാണാന്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ശരിയാണ് സര്‍ സുരേഷ് സംസാരിക്കുന്നുണ്ട്. അദ്ദേഹം മിനിസ്റ്റര്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞ് ഫോണ്‍ നീട്ടിയപ്പോള്‍ തന്നെ സര്‍, എന്ന് സുരേഷ് വിളിച്ചു. അതുകേട്ടതും വളരെ സന്തോഷം തോന്നി. പിന്നെ അദ്ദേഹം പറഞ്ഞു കുറവുണ്ട്. അതു കേള്‍ക്കാനാണ് നമ്മള്‍ എല്ലാവരും ആഗ്രഹിച്ചതെന്നും മന്ത്രി പറഞ്ഞു. ഡോക്റ്റര്‍മാരെല്ലാവരും പ്രതീക്ഷ നിര്‍ഭരമായാണ് പ്രതികരിച്ചത്. പ്രതീക്ഷ നല്‍കുന്ന ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നതെന്നും ഡോക്റ്റര്‍മാര്‍ പ്രതികരിച്ചതായും മന്ത്രി പറഞ്ഞു.

]]>