VM Sudheeran – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Aug 2023 09:40:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VM Sudheeran – malayalees.ch https://malayalees.ch 32 32 ‘മദ്യകേരള’മായി മാറും: പുതിയ മദ്യശാലകൾ അനുവദിക്കരുതെന്ന് മുഖ്യമന്ത്രിയോട് വി.എം സുധീരൻ https://malayalees.ch/vm-sudheeran-tells-chief-minister-not-to-allow-new-liquor-shopsvv/ Tue, 08 Aug 2023 09:40:08 +0000 https://malayalees.ch/?p=85827 സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം കേരളത്തെ സമ്പൂർണ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. പുതിയ മദ്യശാലകൾ അനുവദിച്ചാൽ സംസ്ഥാനം ‘മദ്യകേരള’മായി മാറുമെന്നും വിമർശനം. മദ്യശാലകൾക്ക് അനുമതി നൽകുന്നതിൽ സർക്കാരിന് രഹസ്യ അജണ്ടയുണ്ടെന്നും സർക്കാർ മദ്യനയം ഭേദഗതി ചെയ്യണമെന്നും വി.എം സുധീരൻ.

മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വി.എം സുധീരൻ വിമർശനം ഉന്നയിരിക്കുന്നത്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിൽ സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. സർക്കാരിന്റെ മദ്യ വ്യാപന നയം കൂടി കണക്കിലെടുത്താൽ കേരളം സർവ്വനാശത്തിലേക്കാണ് നീങ്ങുന്നത്. 2016ൽ പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സംസ്ഥാനത്ത് 29 ബാറുകൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോഴത് ആയിരത്തോളമായി മാറിയെന്നും സുധീരൻ ആരോപിച്ചു.

കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നതിലും പുതിയ കുറ്റവാളികളെ സൃഷ്ടിക്കുന്നതിലും മദ്യവും മയക്കുമരുന്നും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. അല്പകരമായ അവസ്ഥയിൽ സംസ്ഥാനം എത്തിനിൽക്കുമ്പോഴാണ്, സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ഇട വരുത്തുന്ന നിലയിൽ പുതിയ മദ്യ ശാലകൾ അനുവദിക്കുന്നത്. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അട്ടിമറിക്കുന്ന തീരുമാനമാണിത്. മദ്യശാലകൾ കൂടുതൽ അനുവദിക്കുന്നത് ജനവഞ്ചനയാണെന്നും വി.എം സുധീരൻ ആരോപിച്ചു.

]]>
വി.എം സുധീരന്റെ രാജി തള്ളി കോൺഗ്രസ്; രാജി അംഗീകരിച്ചിട്ടില്ലെന്ന് താരിഖ് അൻവർ https://malayalees.ch/congress-rejects-vm-sudheerans-resignation/ Wed, 29 Sep 2021 09:20:44 +0000 https://malayalees.ch/?p=50227 വി.എം സുധീരന്റെ രാജി തള്ളി കോൺഗ്രസ് നേതൃത്വം. എഐസിസിയിൽ നിന്നുള്ള രാജിയാണ് നേതൃത്വം തള്ളിയത്. വി.എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്നും ആശയ വിനിമയ പ്രശ്‌നം മാത്രമെന്നും എഐ സിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വിശദീകരിച്ചു. അതേസമയം കെപിസിസി പുനഃസംഘടന ഒക്ടോബറിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ അദ്ദേഹം സെമി കേഡർ സംവിധാനം ഏർപ്പെടുത്തുന്നത് പാർട്ടിയിൽ ചർച്ചചെയ്ത ശേഷം തീരുമാനിക്കുമെന്നും അറിയിച്ചു.

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചത് ശനിയാഴ്ചയാണ്. അതിനു പിന്നാലെ എഐസിസി അംഗത്വവും രാജിവച്ചിരുന്നു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം സുധീരൻ പറഞ്ഞു. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകണമെന്നും ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിയിരുന്നു. നേതൃത്വത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കണമെന്ന നിർദേശവും ഹൈക്കമാൻഡ് മുന്നോട്ടു വെച്ചിച്ചിരുന്നു.

]]>
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുധീരനും മുല്ലപ്പള്ളിയും https://malayalees.ch/sudheeran-and-mullappally-not-to-contest-in-elections/ Tue, 02 Mar 2021 12:29:50 +0000 https://malayalees.ch/?p=40925 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ. പി സി സി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രനും കോൺഗ്രസ് നേതാവ് വി. എം സുധീരനും. തെരഞ്ഞെടുപ്പ് ജയിക്കലാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു .അഞ്ചു തവണ മത്സരിച്ചവർ ഒഴിയണമെന്ന് വി എം സുധീരൻ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ഇരുപത് വർഷമായി തുടരുന്നവർ മാറി നിൽക്കണമെന്ന് പി സി ചാക്കോയും ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് വി എം സുധീരൻ പറഞ്ഞു. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യമുയർന്നു.

]]>