vlogger – malayalees.ch https://malayalees.ch Malayalam Online News Portal Thu, 20 Apr 2023 11:24:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vlogger – malayalees.ch https://malayalees.ch 32 32 ‘വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടരുന്നു, എല്ലാവരും ആശങ്കയില്‍’; സുഡാനിലെ അവസ്ഥ വിവരിച്ച് വ്‌ളോഗര്‍ മാഹിന്‍ https://malayalees.ch/vlogger-mahin-share-his-experience-from-sudan-html/ Thu, 20 Apr 2023 11:21:54 +0000 https://malayalees.ch/?p=79957 സുഡാനില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടരുകയാണെന്ന വിവരം പങ്കുവച്ച് മലയാളി വ്‌ളോഗര്‍ മാഹിന്‍ ഷാ. വെടിവയ്പ്പും ബോംബാക്രമണവും സുഡാനില്‍ ഇപ്പോഴും തുടരുകയാണെന്നും ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നും മാഹിന്‍ ട്വന്റിഫോറിലൂടെ അറിയിച്ചു. വ്‌ളോഗര്‍ മാഹിന്‍ ഇപ്പോഴും സുഡാനില്‍ തന്നെ തുടരുകയാണ്. 

ലോകയാത്രയുടെ ഭാഗമായാണ് മാഹിന്‍ സുഡാനില്‍ എത്തിപ്പെട്ടത്. യാത്രയുടെ ഭാഗമായി ഈജിപ്ത് വഴിയാണ് മാഹിന്‍ സുഡാനിലെത്തിയത്. നാല്‍പതോളം ദിവസമായി മാഹിന്‍ സുഡാനില്‍ തുടരുകയാണ്. യുദ്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് ട്വന്റിഫോറിലൂടെ മാഹിന്‍ പങ്കുവച്ചത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സാധാരണ നിലയിലുള്ളതിനേക്കാള്‍ ഇരട്ടി ശക്തിയില്‍ ബോംബാക്രമണം തുടരുന്നുവെന്നാണ് മാഹിന്‍ പറയുന്നത്. ബോംബാക്രമണം തുടരുന്നതിന്റെ ചില ദൃശ്യങ്ങളും മാഹിന്‍ ട്വന്റിഫോറിലൂടെ പങ്കുവച്ചു. താന്‍ താമസിക്കുന്നതിന്റെ തൊട്ടടുത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ആക്രമണം ശക്തമാണെന്നും മാഹിന്‍ പറയുന്നു.

പുറത്തിറങ്ങാനോ ജനലിന് പുറത്ത് തലയിടാനോ പോലും ഭയന്നാണ് മലയാളി കുടുംബങ്ങള്‍ സുഡാനില്‍ കഴിയുന്നതെന്ന് മാഹിന്‍ പറയുന്നു. ശേഖരിച്ചുവച്ച വെള്ളവും ഭക്ഷണവും തീരുകയാണ്. കടകളെല്ലാം അടച്ചുപൂട്ടിയെന്നും വൈദ്യുതി ഇല്ലെന്നും മാഹിന്‍ കൂട്ടിച്ചേര്‍ത്തു.

]]>
ഇടവേള ബാബുവിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; വ്‌ളോഗര്‍ കസ്റ്റഡിയില്‍ https://malayalees.ch/vlogger-krishnakumar-arrested-for-defaming-idavela-babu/ Mon, 30 Jan 2023 12:15:00 +0000 https://malayalees.ch/?p=75331 താരസംഘടന ‘എഎംഎംഎ’യുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ വ്‌ളോഗര്‍ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവേള ബാബുവിന്റെ പരാതിയില്‍ കാക്കനാട് സൈബര്‍ പൊലീസിന്റേതാണ് നടപടി.

ഇടവേള ബാബുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തതിനാണ് നടപടി. തിരുവനന്തപുരം സ്വദേശിയാണ് കൃഷ്ണകുമാര്‍. മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയ ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ കുറിച്ച് ഇടവേള ബാബു നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇതിനിടയിലാണ് കൃഷ്ണകുമാര്‍ തന്റെ സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇടവേള ബാബുവിനെതിരെ വിഡിയോ ചെയ്തത്. തുടര്‍ന്ന് നടന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

]]>
ഹണിട്രാപ്പിൽ 68 കാരനെ കുടുക്കി 23 ലക്ഷം തട്ടി; വേ്‌ളാഗറും ഭർത്താവും പിടിയിൽഹണിട്രാപ്പിൽ 68 കാരനെ കുടുക്കി 23 ലക്ഷം തട്ടി; വേ്‌ളാഗറും ഭർത്താവും പിടിയിൽ https://malayalees.ch/kerala-vlogger-honey-trap/ Mon, 21 Nov 2022 08:26:14 +0000 https://malayalees.ch/?p=71614 ഹണിട്രാപ് കേസിൽ വ്‌ളോഗറും ഭർത്താവും പിടിയിൽ. തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദും വ്‌ളോഗറായ ഭാര്യയുമാണ് അറസ്റ്റിലായത്. 68 കാരനെ കെണിയിൽപ്പെടുത്തി ഭീഷണിപ്പെടുത്തി 23 ലക്ഷം കവർന്നുവെന്നതാണ് കേസ്. 

തിരൂർ കൽപ്പകഞ്ചേരിയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്താണ് യുവതി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് വീട്ടിൽ വിളിച്ച് വരുത്തി ബന്ധം പുതുക്കും. ഒടുവിൽ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ഈ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 68 കാരനിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്തത്. ഭർത്താവിന്റെ ഒത്താശയോടെയാണ് തട്ടിപ്പ്.

ഇത്രയധികം രൂപ തട്ടിയെടുത്തിട്ടും ബ്ലാക്ക് മെയിലിംഗ് തുടർന്നതോടെയാണ് ഹണിട്രാപ് ഇര പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഇരുവരും അറസ്റ്റിലായി. വ്‌ളോഗറിന് ചെറിയ ഇരട്ടക്കുട്ടികളാണ് എന്ന കാരണത്താൽ ഇവർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഭർത്താവ് ജയിലിലാണ്

]]>
പേജിൽ ലഹരി ഉപയോഗത്തെ കുറിച്ച് ബോധവത്കരണം; പക്ഷേ സ്വന്തം കാര്യത്തിൽ പ്രാവർത്തികമല്ല; വിക്കി തഗിന്റെ കാറിൽ നിന്ന് പിടിച്ചെടുത്തത് തോക്കും, ലഹരിമരുന്നും https://malayalees.ch/wikky-thug-arrest-details/ Fri, 18 Nov 2022 07:07:43 +0000 https://malayalees.ch/?p=71496 ഇൻസ്റ്റഗ്രാമിൽ എട്ട് ലക്ഷത്തിൽപ്പരം ഫോളോവേഴ്സ് ഉളള റീൽസ് താരം പാലക്കാട് അറസ്റ്റിൽ. കാറിൽ ലഹരിമരുന്നും തോക്കും കടത്താൻ ശ്രമിച്ചതിനാണ് വിക്കി തഗ്ഗ് എന്ന ഇൻസ്റ്റാഗ്രാം പേജ് ഉടമ വിഗ്‌നേഷ് വേണു അറസ്റ്റിലായത്. വാളയാർ ചെക്പോസ്റ്റിലെ വാഹനപരിശോധനക്കിടെ നിർത്താതെ പോയ വിഗ്‌നേഷിന്റെ കാർ ചന്ദ്രനഗറിൽവെച്ച് എക്സൈസ് പിടികൂടുകയായിരുന്നു. 

ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണത്തിന് ആരാധാകരുടെ പിന്തുണയുളള റീൽസ് താരമാണ് ആലപ്പുഴ ചുനക്കരദേശം സ്വദേശി വിക്കി തഗ്ഗ് എന്ന വിഗ്‌നേഷ് വേണു.ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിഗ്‌നേഷും സുഹൃത്ത് കായംകുളം കൃഷ്ണപുരം സ്വദേശി എസ് വിനീതും വാളയാറിൽ എക്സൈസ് ഇന്റലിജൻസിന്റെ പരിശോധന കണ്ട് വാഹനം നിർത്താതെ ബാരിക്കേഡ് ഇടിച്ച് തകർത്ത് മുന്നോട്ട് പോയി..ഒടുവിൽ പാലക്കാട് ചന്ദ്രനഗറിൽവെച്ച് വാഹനം എക്സൈസ് തടയുകയായിരുന്നു.ഇവരിൽ നിന്ന് 20 ഗ്രാം മെത്താഫിറ്റാമിനും പോയിന്റ് 2-2 റൈഫിളും വെട്ടുകത്തിയും കണ്ടെടുത്തു. ലഹരി ഉപയോഗത്തെക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കുട്ടികൾക്ക് ബോധവൽക്കരണം നൽകിയിരുന്ന വിക്കിക്ക് പക്ഷേ സ്വന്തം കാര്യത്തിൽ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല.

വ്ളോഗർ ലഹരി വസ്തുക്കളുമായി വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ തന്നെയായിരുന്നു എക്സൈസിന്റെ പരിശോധന.പല സ്ഥാപനങ്ങളുടെയും മോഡലായി പ്രവർത്തിച്ചിരുന്ന വിഗ്‌നേഷ് അരലക്ഷത്തോളം രൂപയാണ് സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾക്കും മറ്റും ഈടാക്കിയിരുന്നത്.നേരത്തെയും നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിരുന്നതായാണ ഉദ്യോഗസ്ഥർ പറയുന്നത്.

]]>
കുട്ടി ‘ശങ്കരന്റെ’ യഥാർത്ഥ പേര് മറ്റൊന്ന്; തുറന്ന് പറഞ്ഞ് മലയാളികളുടെ പ്രിയ വ്‌ളോഗർ https://malayalees.ch/vlogger-sankaran-real-name/ Fri, 26 Aug 2022 12:49:02 +0000 https://malayalees.ch/?p=67146 മലയാളികൾക്ക് വളരെ സുപരിചിതനായ കുട്ടി വ്‌ലോഗർ ആണ് ശങ്കരൻ. നിക്കർ അലക്കി യൂട്യൂബ് ട്രെൻഡിംഗിൽ എത്തിയ തിരുവനന്തപുരം പൂജപ്പുര സ്വദേശി ശങ്കരനെ അറിയാത്ത മലയാളികൾ കുറവാണ്. പിന്നീട് ഇങ്ങോട്ട് ശങ്കരനെ അനുകരിച്ച് പ്രായഭേദമില്ലാതെ നിരവധി പേരാണ് ശങ്കരൻ സ്‌റ്റൈൽ അനുകരിക്കാൻ തുടങ്ങിയത്.

നിധിൻ എന്നാണ് ശങ്കരന്റെ യഥാർത്ഥ പേര്. എന്നാൽ വ്ളോഗ് തുടങ്ങിയപ്പോൾ വീട്ടിൽ വിളിക്കുന്ന ശങ്കരൻ എന്ന ചെല്ലപ്പേര് തന്നെ സ്വീകരിച്ചു. അടുത്തുള്ള കടയിൽ പോയി വീട്ടു സാധനങ്ങൾ മേടിക്കുന്ന ശന്കരന്റെ ട്രാവൽ വ്‌ലോഗും, ഉണക്കമീൻ ഗ്രിൽ ചെയ്യലുമെല്ലാം മലയാളികളെ നന്നേ രസിപ്പിച്ചു. ശങ്കരൻ ഇപ്പോൾ സിനിമ സീരിയൽ മേഖലയിൽ തന്റെ മികവ് തെളിയിക്കുകയാണ്.

കൊറോണ വന്ന് സ്‌കൂളെല്ലാം പൂട്ടിയപ്പോൾ ചേട്ടന്മാർക്കൊപ്പമുള്ള കളിയും യുട്യൂബിലെ വീഡിയോ കാണലുമൊക്കെയായിരുന്നു ശങ്കരൻറെ പ്രധാന വിനോദം. യൂ ട്യൂബ് വീഡിയോകൾ സ്ഥിരമായി കണ്ടതോടെ സ്വന്തമായൊന്നു ചെയാനുള്ള മോഹവും തോന്നി. ആ ആഗ്രഹത്തിൽ നിന്നാണ് ശങ്കരന്റെ നിക്കർ കഴുകിയുള്ള ആദ്യ വീഡിയോ ഇറങ്ങുന്നത്. ശങ്കരന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ആദ്യ വീഡിയോ കൂടെയുള്ള ചേട്ടന്മാർ പകർത്തിയത്. തമാശയ്ക്കായിരുന്നുവെങ്കിലും ശങ്കരൻറെ കിടിലൻ പെർഫോമൻസ് കണ്ടപ്പോൾ വീഡിയോ പോസ്റ്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു. ചാനലിന് സാങ്കേതികമായുള്ള സഹായങ്ങൾ ശങ്കരൻ തേടുമെങ്കിലും ഓരോ വീഡിയോയ്ക്കും വേണ്ടിയുള്ള വ്യത്യസ്ത ആശയം കണ്ടെത്തുന്നത് ഈ കൊച്ചു മിടുക്കൻ തന്നെയാണ്.

]]>
റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവം; വ്‌ളോഗറെ അറസ്റ്റ് ചെയ്യാൻ നീക്കം https://malayalees.ch/vlogger-amala-arrest-soon/ Tue, 12 Jul 2022 04:40:39 +0000 https://malayalees.ch/?p=64657 റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ വനിത വ്‌ളോഗർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്. വ്‌ളോഗർ അമല അനുവിനെ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുകയാണ്.

അമല ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും എത്താത്തതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ പുനലൂർ വനം കോടതിയിൽ വിശദറിപ്പോർട്ട് നൽകി. മാമ്പഴത്തറ റിസർവ് വനത്തിൽ ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി, കാട്ടനായെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്. അമല അനു ഒളിവിലെന്ന് വനം വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കൊല്ലം കുളത്തൂപ്പുഴയിൽ വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വിഡിയോ ചിത്രീകരിച്ചതിന് യൂട്യൂബർക്കെതിരെ കേസെടുത്തത്. കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ യൂട്യൂബറെ കാട്ടാന ഓടിക്കുകയായിരുന്നു.

7 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വിഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വിഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു. മാമ്പഴത്തറ വലത്തിൽ വെച്ച് കാട്ടാന ഓടിച്ചപ്പോൾ എന്ന ക്യാപ്ഷനോടെയാണ് ഇവർ വിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നത്. അമ്പനാർ ഡെപ്യൂട്ടി റൈഞ്ച് ഓഫീസർ അജയകുമാറാണ് കേസ് അന്വേഷിക്കുന്നത്.

കാട്ടിൽ ഹെലികാം പറത്തിയതോടെയാണ് കാട്ടാന വിരണ്ടോടിയത്. ഇതിന് ശേഷം കാട്ടാത വിഡിയോ ചിത്രീകരിച്ചവരെ ഓടിക്കുകയായിരുന്നു. വലിയ അപകടത്തിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്. വനത്തിൽ അതിക്രമിച്ച് കയറിയതിന് ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കിളിമാനൂർ സ്വദേശി അമല അനുവിനും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.

]]>
വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കേസ് https://malayalees.ch/vlogger-sreekanth-vettiyar-filed-fir-sexualharssment/ Tue, 18 Jan 2022 13:05:20 +0000 https://malayalees.ch/?p=55678 വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കേസ്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ് ഐ ആർ റിപ്പോർട്ട്. ആലുവയിലെ ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചതായും എഫ്‌ഐആർ റിപ്പോർട്ട്. ഒളിവിലായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

യൂട്യൂബ് വ്ളോ​ഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈം​ഗിക ആരോപണം ഉയർന്നിട്ട് അധികമായില്ല. വിമൻ എ​ഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സം​ഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്.എന്നാൽ ഇന്നലെ വീണ്ടും അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി എത്തിയിരിരുന്നു.

ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോ​ഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങൾ പറഞ്ഞും അമ്മയ്ക്ക് ‘ഭ്രാന്ത് ‘(അയാൾ ഉപയോഗിച്ച വാക്ക് ) ആണെന്നു പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാർ സിമ്പതി നേടാൻ തുടങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും ആരോപിക്കുന്നു.

]]>