Vladmir Putin – malayalees.ch https://malayalees.ch Malayalam Online News Portal Wed, 18 Nov 2020 09:50:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vladmir Putin – malayalees.ch https://malayalees.ch 32 32 കോവിഡ് വാക്‌സിൻ വികസിപ്പിക്കാൻ ബ്രിക്സ് രാജ്യങ്ങൾ ഒന്നിച്ച് ശ്രമിക്കണം: വ്ലാദ്മിർ പുടിൻ https://malayalees.ch/brics-putin-hints-at-sputnik-v-production-in-india/ Wed, 18 Nov 2020 09:50:13 +0000 https://malayalees.ch/?p=35311 കോവിഡ് വാക്സിൻ വികസിപ്പിക്കാൻ ബ്രിക്സ് രാജ്യങ്ങൾ കൂട്ടായി ശ്രമിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ. ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യയും ചൈനയും സാധിക്കുമെങ്കിൽ സ്പുട്നിക് 5 വികസിപ്പിക്കണമെന്നും പുടിൻ പറഞ്ഞു. സൗത്ത് ആഫ്രിക്കൻ സുഹൃത്തുക്കളുമായി ചേർന്ന് രണ്ട് വർഷം മുമ്പ് ആസൂത്രണം ചെയ്ത ബ്രിക്സ് വാക്‌സിനുകളുടെ ഗവേഷണ കേന്ദ്രം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ കോൺഫെറൻസ് വഴി പന്ത്രണ്ടാമത് ബ്രിക്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിൻങ്, ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൾസനാരോ, സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് സിരിൽ റമഫോസ തുടങ്ങിയവർ സമ്മിറ്റിൽ പങ്കെടുത്തു.

ബ്രസീലിലും ഇന്ത്യയിലും സ്പുട്നിക് 5ന്റെ ക്ലിനിക്കൽ പരീക്ഷണം നടത്താനും, ഇന്ത്യയുടേയും ചൈനയുടെയും ഫർമസ്യൂട്ടിക്കൽ കമ്പനികളുമായി ചേർന്ന് വാക്‌സിൻ നിർമാണം ആരംഭിക്കാനുമുള്ള നീക്കങ്ങൾ റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (RDIF) ഇതിനോടകം നടത്തിക്കഴിഞ്ഞു. റഷ്യയിലെ ഗാമലെയ റിസർച്ച് ഇൻസ്റ്റിറ്റുട്ടിൽ നിർമിച്ച സ്പുട്നിക് 5 ലോകത്ത് രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യത്തെ കോറോണവൈറസ് വാക്‌സിനാണ്. ഇതിന്റെ അന്താരാഷ്‌ട്ര തലത്തിലെ നിർമാണം, പ്രൊമോഷന് ആവശ്യമായ നിക്ഷേപണം തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് RDIF ആണ്. വൈറസിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട് സ്പുട്നിക് 5 എന്ന് പുടിൻ മുന്നേ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച്ച റഷ്യ നടത്തിയ ഇടക്കാല പഠന റിപ്പോർട്ട് പ്രകാരം, കോറോണയെ പ്രതിരോധിക്കുന്നതിൽ ഈ വാക്‌സിൻ 92 ശതമാനവും വിജയകരമാണ്.

]]>
കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; മകള്‍ക്ക് വാക്സിന്‍ നല്‍കിയെന്ന് പുടിന്‍ https://malayalees.ch/russia-approves-first-covid-19-vaccine-for-use-putin-says-news/ Tue, 11 Aug 2020 13:56:52 +0000 https://malayalees.ch/?p=30020 ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് വാക്‌സിന്‍ പുറത്തിറക്കിയത്, തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ പ്രയോഗിച്ചതായും അവര്‍ സുഖമായിരിക്കുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു

ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ. വാക്‌സിന്‍ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തന്റെ മകള്‍ക്ക് ഇതിനകം കുത്തിവയ്പ്പ് നടത്തിയതായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ വ്യക്തമാക്കി. പരിശോധനയില്‍ വാക്‌സിന്‍ കാര്യക്ഷമമാണെന്ന് തെളിഞ്ഞതായും കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതായും അദ്ദേഹം പറയുന്നു. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുടിന്‍ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്.

ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് വാക്‌സിന്‍ പുറത്തിറക്കിയത്, തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ പ്രയോഗിച്ചതായും അവര്‍ സുഖമായിരിക്കുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങി സമ്പര്‍ക്ക സാധ്യത കൂടുതലുള്ളവരിലായിരിക്കും ആദ്യം വാക്‌സിന്‍ പ്രയോഗിക്കുകയെന്നാണ് റഷ്യന്‍ അധികാരികള്‍ വ്യക്തമാക്കുന്നത്. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസ‌ർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് റഷ്യ പുറത്തിറക്കിയിരിക്കുന്നത്.

ജൂൺ 18നാണ് റഷ്യ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. 38 വോളന്‍റയർമാരിലായിരുന്നു പരീക്ഷണം. അതേസമയം പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്സിൻ പരീക്ഷണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്സിൻ പുറത്തിറക്കുന്നതെന്ന സംശയമാണ് ഉയർത്തപ്പെടുന്നത്.

]]>