vladimir zelensky – malayalees.ch https://malayalees.ch Malayalam Online News Portal Mon, 03 Oct 2022 07:34:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vladimir zelensky – malayalees.ch https://malayalees.ch 32 32 സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും മരണച്ചുഴിയില്‍ നിന്ന് പുറത്തുകടക്കൂ; പുടിനോട് അപേക്ഷിച്ച് മാര്‍പ്പാപ്പ https://malayalees.ch/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%af%e0%b5%86-%e0%b4%93%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d-2/ Mon, 03 Oct 2022 07:34:00 +0000 https://malayalees.ch/?p=68930 സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മാര്‍പ്പാപ്പ പുടിനോട് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുന്നത്. അക്രമത്തിന്റേയും മരണത്തിന്റേയും അപകടകരമായ ഈ ചുഴിയില്‍ നിന്ന് പുറത്തുകടക്കാനാണ് മാര്‍പ്പാപ്പ ആവശ്യപ്പെടുന്നത്. ( Pope Francis begs Putin to end Ukraine war)

യുദ്ധം സൃഷ്ടിച്ച ഈ നരകതുല്യമായ അവസ്ഥയെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവിച്ചു. ആണവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടാനുള്ള സാധ്യത പോലും നിലനില്‍ക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. അന്താരാഷ്ട്ര തത്വങ്ങള്‍ക്ക് വിരുദ്ധമായ തുടര്‍നടപടികളെ താന്‍ ഭയപ്പെടുന്നതായും മാര്‍പ്പാപ്പ പ്രസ്താവിച്ചു.

യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. മരണക്കളി അവസാനിപ്പിക്കണമെന്ന് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച മാര്‍പ്പാപ്പ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോട് സമാധാനത്തിനായുള്ള നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യണമെന്നും നിര്‍ദേശിച്ചു.

]]>
സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും മരണച്ചുഴിയില്‍ നിന്ന് പുറത്തുകടക്കൂ; പുടിനോട് അപേക്ഷിച്ച് മാര്‍പ്പാപ്പ https://malayalees.ch/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%af%e0%b5%86-%e0%b4%93%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d/ Mon, 03 Oct 2022 04:10:31 +0000 https://malayalees.ch/?p=68899 സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മാര്‍പ്പാപ്പ പുടിനോട് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുന്നത്. അക്രമത്തിന്റേയും മരണത്തിന്റേയും അപകടകരമായ ഈ ചുഴിയില്‍ നിന്ന് പുറത്തുകടക്കാനാണ് മാര്‍പ്പാപ്പ ആവശ്യപ്പെടുന്നത്. ( Pope Francis begs Putin to end Ukraine war)

യുദ്ധം സൃഷ്ടിച്ച ഈ നരകതുല്യമായ അവസ്ഥയെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവിച്ചു. ആണവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടാനുള്ള സാധ്യത പോലും നിലനില്‍ക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. അന്താരാഷ്ട്ര തത്വങ്ങള്‍ക്ക് വിരുദ്ധമായ തുടര്‍നടപടികളെ താന്‍ ഭയപ്പെടുന്നതായും മാര്‍പ്പാപ്പ പ്രസ്താവിച്ചു.

യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. മരണക്കളി അവസാനിപ്പിക്കണമെന്ന് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച മാര്‍പ്പാപ്പ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോട് സമാധാനത്തിനായുള്ള നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യണമെന്നും നിര്‍ദേശിച്ചു.

]]>
റഷ്യയെ പരാജയപ്പെടുത്താൻ ട്രസ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു; സെലെൻസ്‌കി https://malayalees.ch/volodymyr-zelensky-hopes-new-uk-pm-will-help-ukraine-thwart-russia/ Tue, 06 Sep 2022 04:34:46 +0000 https://malayalees.ch/?p=67632 റഷ്യയെ പരാജയപ്പെടുത്താൻ ബ്രിട്ടന്റെ പുതിയ കൺസർവേറ്റീവ് നേതാവ് ലിസ് ട്രസ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ട്രസ്സുമായുള്ള സഹകരണത്തിന്റെ തുടക്കത്തിനായി കാത്തിരിക്കുകയാണെന്ന് തന്റെ ദൈനംദിന പ്രസംഗത്തിൽ സെലെൻസ്‌കി പറഞ്ഞു.

“നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനും, റഷ്യൻ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. യുക്രൈൻ ജനതയ്ക്ക് നിങ്ങളെ നന്നായി അറിയാം, നിങ്ങൾ യൂറോപ്യൻ രാഷ്ട്രീയത്തിന്റെ നന്മയുടെ വശം ചേർന്ന് നിൽക്കുന്നു. നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം” – സെലെൻസ്‌കി കൂട്ടിച്ചേർത്തു.

ഫെബ്രുവരി 24 ന് റഷ്യയുടെ അധിനിവേശം ആരംഭിച്ചതുമുതൽ ബ്രിട്ടൻ യുക്രൈന്റെ ഉറച്ച സഖ്യകക്ഷിയാണ്. യുദ്ധം ആരംഭിച്ചതിനു ശേഷം യുക്രൈനിലേക്കുള്ള മൂന്നാമത്തെ സന്ദർശന വേളയിൽ സെലെൻസ്കി മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് “ഓർഡർ ഓഫ് ലിബർട്ടി” നൽകി ആദരിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ ഊട്ടിയുറപ്പിക്കുന്നവർക്ക് നൽകുന്ന യുക്രൈൻ ബഹുമതിയാണ് ഇത്.

]]>
പുടിനേയും സെലന്‍സ്‌കിയേയും നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ യുഎന്‍ സെക്രട്ടറി ജനറല്‍; ഉടന്‍ കീവിലേക്ക് https://malayalees.ch/un-secretary-general-to-meet-putin-and-zelensky/ Sat, 23 Apr 2022 04:49:28 +0000 https://malayalees.ch/?p=60588 യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുക്രൈനിലേക്ക്. റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായും വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തും. വ്യാഴാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ കീവ് സന്ദര്‍ശിക്കുമെന്നാണ് വിവരം. യുദ്ധം അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് അന്റോണിയോ ഗുട്ടെറസ് നേരിട്ട് ചര്‍ച്ചകള്‍ക്കായി എത്തുന്നത്.

ചൊവ്വാഴ്ച മോസ്‌കോയിലെത്തുന്ന ഗുട്ടെറസിനെ പുടില്‍ നേരിട്ടെത്തി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം പ്രസിഡന്റിനൊപ്പം ഉച്ചഭക്ഷണവും കഴിക്കും.

വ്യാഴാഴ്ച യുക്രൈനിലെത്തുന്ന ഗുട്ടെറസിനെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി സ്വീകരിക്കും. വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

]]>
‘അവനെ ഞാൻ തകർത്തുകളയുമെന്ന് പറഞ്ഞേക്ക്’; സമാധാന സന്ദേശമയച്ച സെലൻസ്കിയ്ക്ക് പുടിന്റെ മറുപടി https://malayalees.ch/zelenskyy-thrash-them-putin-russia-ukraine/ Tue, 29 Mar 2022 11:19:58 +0000 https://malayalees.ch/?p=59253 സമാധാന സന്ദേശമയച്ച യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയ്ക്ക് പ്രകോപന മറുപടിയുമായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. ‘അവനെ ഞാൻ തകർത്തുകളയുമെന്ന് പറഞ്ഞേക്ക്’ എന്നായിരുന്നു പുടിൻ സെലൻസ്കിയ്ക്ക് മറുപടി നൽകിയത്. സെലൻസ്കിയുടെ സമാധാന സന്ദേശവാഹകനും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മുൻ ഉടമയുമായ റോമൻ അബ്രമോവിച്ചിനോടായിരുന്നു പുടിൻ്റെ മറുപടി. യുദ്ധം അവസാനിപ്പിക്കണമെന്ന സെലൻസ്കിയുടെ കൈപ്പടയിഴുതിയ കുറിപ്പ് അബ്രമോവിച്ച് പുടിനു കൈമാറിയിരുന്നു. ഇത് വായിച്ചതിനു ശേഷമാണ് പുടിൻ മറുപടി നൽകിയത്.

അബ്രമോവിച്ചിന് വിഷബാധയേറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി കഴിഞ്ഞ ദിവസം ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കണ്ണുകൾ നീരുവെച്ച് ചുവപ്പ് നിറമാകുകയും കൈയിലേയും മുഖത്തേയും ത്വക്ക് ഇളകി വരുകയും ചെയ്യുന്നുണ്ട്. ഈ ലക്ഷണങ്ങൾ വിഷബാധയുടേതാണെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. അബ്രമോവിച്ചിനെക്കൂടാതെ സമാധാന ചർച്ചകൾക്കായി ശ്രമിച്ച രണ്ട് യുക്രൈൻ നയതന്ത്രജ്ഞരും വിഷബാധയുടെ നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് മൂന്നിന് കീവിൽ വച്ച് നടന്ന സമാധാന ചർച്ചയിൽ പങ്കെടുക്കവേയാണ് അബ്രമോവിച്ചിനും സമാധാനത്തിനായി ശ്രമിച്ച മറ്റ് രണ്ട് നയതന്ത്രജ്ഞർക്കും വിഷബാധയേറ്റതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ മൂവരേയും കൊലപ്പെടുത്താനല്ല താക്കീത് നൽകാൻ മാത്രമാണ് വിഷപ്രയോഗത്തിലൂടെ ഇതിന്റെ ആസൂത്രകർ ലക്ഷ്യമിട്ടതെന്ന് ഇൻവെസ്റ്റിഗേറ്റർ ക്രിസ്‌റ്റോ ഗ്രോസേവ് അഭിപ്രായപ്പെട്ടു. 2020ൽ പുടിന്റെ മുഖ്യവിമർശകനായ അലക്‌സി നവൽനിക്ക് നേരെ നടന്നത് മോസ്‌കോയുടെ വിഷപ്രയോഗമാണെന്ന് കണ്ടെത്തിയ സ്വതന്ത്ര ഇൻവെസ്റ്റിഗേറ്ററാണ് ക്രിസ്‌റ്റോ ഗ്രോസേവ്.

]]>
പുടിനുമായി സംസാരിക്കാൻ തയാർ, യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രം; സെലന്‍സ്‌കി https://malayalees.ch/negotiation-only-way-out-of-war-says-zelensky/ Mon, 21 Mar 2022 04:34:56 +0000 https://malayalees.ch/?p=58843 യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി. പുടിനുമായി സംസാരിക്കാന്‍ താന്‍ തയാറാണെന്നും സെലന്‍സ്‌കി പറഞ്ഞു.

‘ യുദ്ധം നിര്‍ത്താന്‍ ഞങ്ങള്‍ക്ക് ഒരു ശതമാനം അവസരമുണ്ടെങ്കില്‍, ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ചര്‍ച്ചയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി. പുടിനുമായി സംസാരിക്കാന്‍ തയാറാണ്’- സെലന്‍സ്‌കി പറഞ്ഞു.

എന്നാൽ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ അത് മൂന്നാം ലോക മഹായുദ്ധത്തെ അര്‍ത്ഥമാക്കുമെന്ന് സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ അധിനിവേശം നാലാമത്തെ ആഴ്ചയിലാണ്. നിരവധിപ്പേര്‍ ഇതിനോടകം കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

സമാധാന ചര്‍ച്ചകളില്ലാതെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് താൻ കരുതുന്നു. മരിയുപോളിലെ അഭയാര്‍ത്ഥി കേന്ദ്രമായ സ്‌കൂളില്‍ ഇന്ന് റഷ്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. 400 ഓളം പേര്‍ക്ക് അഭയം നല്‍കിയിരുന്ന സ്‌കൂള്‍ മുഴുവനായും ആക്രമണത്തില്‍ തകര്‍ന്നു. സമാധാന ചര്‍ച്ച നടന്നില്ലെങ്കില്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ആഗോള യുദ്ധത്തിലേക്ക് വളരുമെന്നും സെലന്‍സ്‌കി ആവര്‍ത്തിച്ചു.

ചർച്ചകൾ തുടരുമ്പോഴും യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുകയാണ്.റഷ്യൻ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതൽ ഇതുവരെ യുക്രൈനിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ പലയാനം ചെയ്തു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്കാണ് അഭയാർഥികൾ കൂട്ടമായി എത്തുന്നത്. ഏറ്റവുമധികം ആളുകൾ എത്തിയത് പോളണ്ടിലേക്കാണ്.

]]>
ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാംലോക മഹായുദ്ധം; മുന്നറിയിപ്പുമായി സെലൻസ്‌കി https://malayalees.ch/zelensky-warns-about-third-world-war/ Mon, 21 Mar 2022 04:30:38 +0000 https://malayalees.ch/?p=58840 ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുമെന്ന് യുക്രൈൻ പ്രസിഡന്റ് വഌദിമിർ സെലൻസ്‌കി. യുക്രൈനിലെ ജനങ്ങൾ മരിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നുവെന്ന് സെലൻസ്‌കി കുറ്റപ്പെടുത്തി. അർത്ഥവത്തായ സമാധാന ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സെലൻസ്‌കി റഷ്യയോട് ആവശ്യപ്പെട്ടു.

അധിനിവേശത്തിന്റെ ഇരുപത്തിയഞ്ചാം ദിവസം, യുക്രൈനിൽ ആക്രമണം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് റഷ്യ. യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കാനാണ് റഷ്യൻ സൈന്യത്തിന്റെ ശ്രമം. മരിയുപോളിന്റെ തെരുവുകളിൽ റഷ്യൻ സേന വ്യാപക വെടിവയ്പ്പ് നടത്തുന്നതിനാൽ ഇവിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനാകുന്നില്ലെന്ന് മേയർ വാദിം ബോയ്‌ചെങ്കോ അറിയിച്ചു. മിക്കോളാവിൽ ഇന്നലെ ശക്തമായ വ്യോമാക്രമണം നടന്നു.

യുക്രൈനിൽ ഇതുവരെ ആറ് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് സ്വിസ് ഗ്രൂപ്പ് അറിയിച്ചു. മാനുഷിക ഇടനാഴിയിലൂടെ 6623പേരെയാണ് ശനിയാഴ്ച ഒഴിപ്പിക്കാനായത്. അതേസമയം യുക്രൈനിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 35 ലക്ഷത്തോടടുക്കുന്നു. ഇതിനിടെ യുദ്ധവും ഉപരോധവും കാരണം രാജ്യംവിട്ട കമ്പനികൾ മേയ് ഒന്നിനകം തിരിച്ചെത്തിയില്ലെങ്കിൽ റഷ്യ 10 വർഷത്തെ വിലക്കേർപ്പെടുത്തും. യുദ്ധം കഴിയുമ്പോൾ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് അഞ്ഞൂറോളം കമ്പനികൾ പൂട്ടി രാജ്യം വിട്ടത്.

അതേസമയം റഷ്യക്കെതിരായ ഉപരോധങ്ങൾ ഓസ്‌ട്രേലിയ ശക്തമാക്കി. റഷ്യയിലേക്ക് അലൂമിനിയവും അയിരുകളും കയറ്റുമതി ചെയ്യേണ്ടെന്നാണ് ഓസ്‌ട്രേലിയയുടെ തീരുമാനം. റഷ്യയെ സഹായിക്കരുതെന്ന് ചൈനയോടും റഷ്യൻ സമ്പന്നരുടെ പണം മരവിപ്പിക്കണമെന്ന് സ്വിറ്റ്‌സർലൻഡിലെ ബാങ്കുകളോടും യുക്രൈൻ ആവശ്യപ്പെട്ടു.

]]>