Vladimir Putin – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 04:20:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vladimir Putin – malayalees.ch https://malayalees.ch 32 32 പുടിനെ വധിക്കാന്‍ ശ്രമിച്ചിട്ടില്ല; ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യന്‍ വാദം തള്ളി സെലന്‍സ്‌കി https://malayalees.ch/zelensky-denies-ukraine-attacked-putin/ Fri, 05 May 2023 04:20:38 +0000 https://malayalees.ch/?p=80717 റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ വധിക്കാന്‍ യുക്രൈന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങളെ തള്ളി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന യുക്രൈന്റെ വാദത്തെ സെലന്‍സ്‌കി നിഷേധിച്ചു. പുടിനെയോ മോസ്‌കോയെയോ ആക്രമിച്ചിട്ടില്ലെന്നും തങ്ങളുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു.(Zelensky denies Ukraine attacked Putin)

പുടിനെ യുക്രൈന്‍ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്കൊപ്പം യുക്രൈന് നേരെ ശക്തമായി തിരിച്ചടിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഡ്രോണുകളെ തിരിച്ചറിയാന്‍ സഹായിച്ചതെന്നും ഡ്രോണുകള്‍ തകര്‍ത്തിട്ടുണ്ടെന്നും റഷ്യ വ്യക്തമാക്കി.

യുക്രൈന്‍ ഡ്രോണുകള്‍ എത്തിയ സമയത്ത് പുടിന്‍ ക്രെംലിനില്‍ ഉണ്ടായിരുന്നില്ലെന്ന് പുടിന്റെ വക്താവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റിന്റെ വസിതിയിക്ക് നേരെ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചാണ് ഡ്രോണുകള്‍ എത്തിയതെന്നും ക്രെംലിന്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.

]]>
സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും മരണച്ചുഴിയില്‍ നിന്ന് പുറത്തുകടക്കൂ; പുടിനോട് അപേക്ഷിച്ച് മാര്‍പ്പാപ്പ https://malayalees.ch/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%af%e0%b5%86-%e0%b4%93%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d-2/ Mon, 03 Oct 2022 07:34:00 +0000 https://malayalees.ch/?p=68930 സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മാര്‍പ്പാപ്പ പുടിനോട് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുന്നത്. അക്രമത്തിന്റേയും മരണത്തിന്റേയും അപകടകരമായ ഈ ചുഴിയില്‍ നിന്ന് പുറത്തുകടക്കാനാണ് മാര്‍പ്പാപ്പ ആവശ്യപ്പെടുന്നത്. ( Pope Francis begs Putin to end Ukraine war)

യുദ്ധം സൃഷ്ടിച്ച ഈ നരകതുല്യമായ അവസ്ഥയെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവിച്ചു. ആണവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടാനുള്ള സാധ്യത പോലും നിലനില്‍ക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. അന്താരാഷ്ട്ര തത്വങ്ങള്‍ക്ക് വിരുദ്ധമായ തുടര്‍നടപടികളെ താന്‍ ഭയപ്പെടുന്നതായും മാര്‍പ്പാപ്പ പ്രസ്താവിച്ചു.

യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. മരണക്കളി അവസാനിപ്പിക്കണമെന്ന് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച മാര്‍പ്പാപ്പ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോട് സമാധാനത്തിനായുള്ള നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യണമെന്നും നിര്‍ദേശിച്ചു.

]]>
സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും മരണച്ചുഴിയില്‍ നിന്ന് പുറത്തുകടക്കൂ; പുടിനോട് അപേക്ഷിച്ച് മാര്‍പ്പാപ്പ https://malayalees.ch/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%af%e0%b5%86-%e0%b4%93%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d/ Mon, 03 Oct 2022 04:10:31 +0000 https://malayalees.ch/?p=68899 സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മാര്‍പ്പാപ്പ പുടിനോട് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുന്നത്. അക്രമത്തിന്റേയും മരണത്തിന്റേയും അപകടകരമായ ഈ ചുഴിയില്‍ നിന്ന് പുറത്തുകടക്കാനാണ് മാര്‍പ്പാപ്പ ആവശ്യപ്പെടുന്നത്. ( Pope Francis begs Putin to end Ukraine war)

യുദ്ധം സൃഷ്ടിച്ച ഈ നരകതുല്യമായ അവസ്ഥയെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവിച്ചു. ആണവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടാനുള്ള സാധ്യത പോലും നിലനില്‍ക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. അന്താരാഷ്ട്ര തത്വങ്ങള്‍ക്ക് വിരുദ്ധമായ തുടര്‍നടപടികളെ താന്‍ ഭയപ്പെടുന്നതായും മാര്‍പ്പാപ്പ പ്രസ്താവിച്ചു.

യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. മരണക്കളി അവസാനിപ്പിക്കണമെന്ന് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച മാര്‍പ്പാപ്പ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോട് സമാധാനത്തിനായുള്ള നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യണമെന്നും നിര്‍ദേശിച്ചു.

]]>
ഷാങ്ഹായ് ഉച്ചകോടി: നരേന്ദ്രമോദി ഉസ്‌ബെക്കിസ്താനില്‍ https://malayalees.ch/pm-modi-in-uzbekistan-for-regional-sco-summit/ Fri, 16 Sep 2022 04:34:24 +0000 https://malayalees.ch/?p=68153 ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കും. ഉസ്‌ബെക്കിസ്താനിലെ സമര്‍ക്കന്തില്‍ നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക് ഇന്നലെയാണ് തുടക്കമായത്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇറാന്‍, ഉസ്‌ബെക്ക് പ്രസിഡന്റുമാരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.

വ്യാപാര, സാമ്പത്തിക, സാംസ്‌കാരിക വിഷയങ്ങളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. എസ്‌സിഒയുടെ 22-ാമത് യോഗമാണ് നടന്നുവരുന്നത്. സംഘടനയുടെ അധ്യക്ഷനായ ഉസ്‌ബെക്കിസ്താന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിക്കെത്തിയത്.

ഏഷ്യാ പസഫിക് മേഖലയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം സാമ്പത്തിക സഹകരണം വളര്‍ത്തുന്നതുള്‍പ്പെടെ ഇന്ത്യയുമായി ചര്‍ച്ച ചെയ്യുമെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള വാണിജ്യബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സഹായിയായ യൂറി ഉഷാക്കോവ് വിലയിരുത്തിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ റഷ്യയുടെ വിറ്റുവരവ് 120 ശതമാനം വര്‍ധിച്ചെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റഷ്യയില്‍ നിന്നുള്ള എണ്ണ, കല്‍ക്കരി, രാസവളം എന്നിവയുടെ ഇറക്കുമതിയിലാണ് വന്‍ വര്‍ധന രേഖപ്പെടുത്തിയത്. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

]]>
ദ്രൗപതി മുര്‍മുവിന് അഭിനന്ദന പ്രവാഹം; ആശംസകള്‍ നേര്‍ന്ന് വ്‌ലാദിമിര്‍ പുടിനും https://malayalees.ch/russian-president-vladimir-putin-congratulated-droupadi-murmu/ Mon, 25 Jul 2022 04:36:50 +0000 https://malayalees.ch/?p=65355 ഗോത്രവിഭാഗത്തില്‍ നിന്നും ആദ്യമായി ഇന്ത്യന്‍ രാഷ്ട്രപതി പദത്തിലേക്കെത്തുന്ന ദ്രൗപതി മുര്‍മുവിന് അന്താരാഷ്ട്ര തലത്തിലും അഭിനന്ദന പ്രവാഹം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അടക്കമുള്ളവര്‍ ദ്രൗപതി മുര്‍മുവിന് അഭിനന്ദനവുമായി രംഗത്തെത്തി. ദ്രൗപതി മുര്‍മുവിന് ആശംസ നേരുന്നതിനൊപ്പം ഇന്ത്യ- റഷ്യ രാഷ്ട്രീയ സംവാദത്തിനും സഹകരണത്തിനും ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു.

ഇന്ത്യയുമായുള്ള സഹകരണത്തിന് റഷ്യ സവിശേഷ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പുടിന്‍ ദ്രൗപതി മുര്‍മുവിന് ആശംസ നേര്‍ന്നത്. പരസ്പര സഹകരണത്തിലൂടെ ഇന്ത്യയ്ക്കും റഷ്യയ്ക്കും നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിന്‍ പറഞ്ഞു. അതിനാല്‍ അന്താരാഷ്ട്ര സുസ്ഥിരതയുടേയും സുരക്ഷയുടേയും താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പുതിയ പ്രസിഡന്റ് റഷ്യയുമായി കൂടുതല്‍ സഹകരണം പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായും പുടിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അല്‍പ സമയത്തിനുള്ളില്‍ സ്ഥാനമേല്‍ക്കുന്നത് കാത്തിരിക്കുകയാണ് രാജ്യം. രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ രാഷ്ട്രപതി എന്ന ചരിത്രം കൂടി ഇന്ന് പിറക്കും. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത. റായ്‌സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നി നേട്ടങ്ങളും ദ്രൗപദി മുര്‍മുവിനെ തേടിയെത്തും.

]]>
പുടിനേയും സെലന്‍സ്‌കിയേയും നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ യുഎന്‍ സെക്രട്ടറി ജനറല്‍; ഉടന്‍ കീവിലേക്ക് https://malayalees.ch/un-secretary-general-to-meet-putin-and-zelensky/ Sat, 23 Apr 2022 04:49:28 +0000 https://malayalees.ch/?p=60588 യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുക്രൈനിലേക്ക്. റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായും വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തും. വ്യാഴാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ കീവ് സന്ദര്‍ശിക്കുമെന്നാണ് വിവരം. യുദ്ധം അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് അന്റോണിയോ ഗുട്ടെറസ് നേരിട്ട് ചര്‍ച്ചകള്‍ക്കായി എത്തുന്നത്.

ചൊവ്വാഴ്ച മോസ്‌കോയിലെത്തുന്ന ഗുട്ടെറസിനെ പുടില്‍ നേരിട്ടെത്തി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം പ്രസിഡന്റിനൊപ്പം ഉച്ചഭക്ഷണവും കഴിക്കും.

വ്യാഴാഴ്ച യുക്രൈനിലെത്തുന്ന ഗുട്ടെറസിനെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി സ്വീകരിക്കും. വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

]]>
റഷ്യ-യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും; പുടിനും സെലന്‍സ്‌കിയും നേരിട്ട് ചര്‍ച്ച നടത്തിയേക്കും https://malayalees.ch/russia-ukraine-peace-talks-tomorrow-putin-and-selensky-may-hold-direct-talks/ Thu, 31 Mar 2022 07:58:56 +0000 https://malayalees.ch/?p=59362 റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ റഷ്യ-യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും. സമാധാന ഉടമ്പടിയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നാണ് റഷ്യന്‍ നിലപാട്. വ്‌ളാഡിമിര്‍ പുടിനും സെലന്‍സ്‌കിയുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുള്ള നീക്കവും പുരോഗമിക്കുകയാണ്.

തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ആക്രമണത്തിന് ശക്തി കൂട്ടുമെന്ന റഷ്യയുടെ അവകാശവാദം ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. അതേസമയം ഡൊണാസ്‌കില്‍ റഷ്യ ആക്രമണം തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യം ഒരു വഴിത്തിരിവിന്റെ വക്കിലാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. സൈന്യത്തെ പിന്‍വലിക്കുമെന്ന റഷ്യയുടെ ഉറപ്പ് വാക്കുകളില്‍ മാത്രമാണെന്നും സെലന്‍സ്‌കി പറഞ്ഞു.

ഇതിനിടെ റഷ്യന്‍ ഹാക്കര്‍മാര്‍ നാറ്റോയുടെ നെറ്റ്വര്‍ക്കുകളിലേക്കും നിരവധി കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രാലയങ്ങളിലേക്കും നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായി ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏത് സൈന്യത്തെയാണ് ലക്ഷ്യം വച്ചതെന്ന് റിപ്പോര്‍ട്ടിലില്ല. പുതുതായി സൃഷ്ടിച്ച ജിമെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

അതേസമയം പാശ്ചാത്യ ലക്ഷ്യങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം വര്‍ധിക്കുന്നുവെന്ന ആരോപണം റഷ്യ നിഷേധിച്ചു. യുക്രൈനിലെ പുരോഗതിയെക്കുറിച്ച് വ്ളാഡിമിര്‍ പുടിനെ സ്വന്തം ജനറല്‍മാര്‍ തെറ്റായി അറിയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ രംഗത്തെത്തി. അധികാരത്തോട് സത്യം പറയുന്നതില്‍ പരാജയപ്പെടുന്നത് സ്വേച്ഛാധിപത്യ സര്‍ക്കാരുകളുടെ അടയാളമാണെന്ന് ബ്ലിങ്കന്‍ പറഞ്ഞു.

രാജ്യത്തിന്റെ തന്ത്രപ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്ന് പ്രതിദിനം ഏകദേശം ഒരു ദശലക്ഷം ബാരല്‍ എണ്ണ പുറത്തുവിടുന്നത് അമേരിക്ക പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റഷ്യയുടെ യുക്രൈന്‍ ആക്രമണത്തിന് ശേഷം വര്‍ധിക്കുന്ന പെട്രോള്‍ വില കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

]]>
‘അവനെ ഞാൻ തകർത്തുകളയുമെന്ന് പറഞ്ഞേക്ക്’; സമാധാന സന്ദേശമയച്ച സെലൻസ്കിയ്ക്ക് പുടിന്റെ മറുപടി https://malayalees.ch/zelenskyy-thrash-them-putin-russia-ukraine/ Tue, 29 Mar 2022 11:19:58 +0000 https://malayalees.ch/?p=59253 സമാധാന സന്ദേശമയച്ച യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയ്ക്ക് പ്രകോപന മറുപടിയുമായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. ‘അവനെ ഞാൻ തകർത്തുകളയുമെന്ന് പറഞ്ഞേക്ക്’ എന്നായിരുന്നു പുടിൻ സെലൻസ്കിയ്ക്ക് മറുപടി നൽകിയത്. സെലൻസ്കിയുടെ സമാധാന സന്ദേശവാഹകനും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മുൻ ഉടമയുമായ റോമൻ അബ്രമോവിച്ചിനോടായിരുന്നു പുടിൻ്റെ മറുപടി. യുദ്ധം അവസാനിപ്പിക്കണമെന്ന സെലൻസ്കിയുടെ കൈപ്പടയിഴുതിയ കുറിപ്പ് അബ്രമോവിച്ച് പുടിനു കൈമാറിയിരുന്നു. ഇത് വായിച്ചതിനു ശേഷമാണ് പുടിൻ മറുപടി നൽകിയത്.

അബ്രമോവിച്ചിന് വിഷബാധയേറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി കഴിഞ്ഞ ദിവസം ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കണ്ണുകൾ നീരുവെച്ച് ചുവപ്പ് നിറമാകുകയും കൈയിലേയും മുഖത്തേയും ത്വക്ക് ഇളകി വരുകയും ചെയ്യുന്നുണ്ട്. ഈ ലക്ഷണങ്ങൾ വിഷബാധയുടേതാണെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. അബ്രമോവിച്ചിനെക്കൂടാതെ സമാധാന ചർച്ചകൾക്കായി ശ്രമിച്ച രണ്ട് യുക്രൈൻ നയതന്ത്രജ്ഞരും വിഷബാധയുടെ നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് മൂന്നിന് കീവിൽ വച്ച് നടന്ന സമാധാന ചർച്ചയിൽ പങ്കെടുക്കവേയാണ് അബ്രമോവിച്ചിനും സമാധാനത്തിനായി ശ്രമിച്ച മറ്റ് രണ്ട് നയതന്ത്രജ്ഞർക്കും വിഷബാധയേറ്റതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ മൂവരേയും കൊലപ്പെടുത്താനല്ല താക്കീത് നൽകാൻ മാത്രമാണ് വിഷപ്രയോഗത്തിലൂടെ ഇതിന്റെ ആസൂത്രകർ ലക്ഷ്യമിട്ടതെന്ന് ഇൻവെസ്റ്റിഗേറ്റർ ക്രിസ്‌റ്റോ ഗ്രോസേവ് അഭിപ്രായപ്പെട്ടു. 2020ൽ പുടിന്റെ മുഖ്യവിമർശകനായ അലക്‌സി നവൽനിക്ക് നേരെ നടന്നത് മോസ്‌കോയുടെ വിഷപ്രയോഗമാണെന്ന് കണ്ടെത്തിയ സ്വതന്ത്ര ഇൻവെസ്റ്റിഗേറ്ററാണ് ക്രിസ്‌റ്റോ ഗ്രോസേവ്.

]]>
യുക്രൈന് വീണ്ടും 800 മില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കി അമേരിക്ക; പുടിന്‍ യുദ്ധകുറ്റവാളിയെന്ന് ബൈഡന്‍ https://malayalees.ch/us-aid-to-ukraine/ Thu, 17 Mar 2022 04:44:41 +0000 https://malayalees.ch/?p=58696 റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈനിലെ സാധാരണക്കാര്‍ക്കെതിരെ പുടിന്‍ നടത്തുന്ന അധാര്‍മികമായ അക്രമങ്ങള്‍ക്കെതിരെ അമേരിക്ക ഉറച്ചുനില്‍ക്കുന്നതായി ബൈഡന്‍ പറഞ്ഞു. ഈ ആക്രമണങ്ങള്‍ക്കെതിരെ ധീരമായി ചെറുത്ത് നില്‍പ്പ് തുടരുന്ന യുക്രൈന് 800 മില്യണ് ഡോളര്‍ അധിക സൈനിക സഹായം നല്‍കുന്നതായും ബൈഡന്‍ പ്രഖ്യാപിച്ചു.

നിലനില്‍പ്പിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് യുക്രൈന്റെ പോരാട്ടമെന്ന് ബൈഡന്‍ വൈറ്റ് ഹൗസില്‍ വച്ച് പറഞ്ഞു. ജനവാസ മേഖലകളിലേക്ക് കടന്നുചെന്ന് ആശുപത്രികളും സ്‌കൂളുകളും വരെ ആക്രമിച്ച റഷ്യന്‍ സൈന്യം ധാര്‍മികതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചെന്നും പുടിന്‍ യുദ്ധക്കുറ്റവാളിയാണെന്നും ബൈഡന്‍ ആഞ്ഞടിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് റഷ്യ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു പുടിനെതിരെ ഹൈഡന്‍ കടുത്ത ഭാഷയില്‍ തിരിച്ചടിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കും റഷ്യ ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ വില്യം ബേണ്‍സ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജന്‍ സാകി, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, ബൈഡന്റെ മകന്‍ ഹണ്ടര്‍ എന്നിവര്‍ക്കും റഷ്യ ഉപരോധമേര്‍പ്പെടുത്തിയിരുന്നു.

യുക്രൈനില്‍ യുദ്ധം നടത്തുന്നതിന് റഷ്യന്‍ പ്രസിഡന്റ് പുടിനും വിദേശകാര്യ മന്ത്രി സര്‍ജീ ലാവ്രോവിനും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായിരുന്നു റഷ്യയുടെ നടപടി.

]]>
ചെച്‌നിയന്‍ തലവന്റെ പരിഹാസം; എലോന എന്ന് പേരുമാറ്റി തിരിച്ചടിച്ച് മസ്‌ക് https://malayalees.ch/elon-musk-changed-his-name-twitter/ Thu, 17 Mar 2022 04:40:26 +0000 https://malayalees.ch/?p=58694 തന്നെ ആക്ഷേപിച്ച ചെച്‌നിയന്‍ തലവന് മറുപടിയായി ട്വിറ്ററില്‍ സ്വന്തം പേര് മാറ്റി സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ മസ്‌ക് വെല്ലുവിളിച്ചതിനെത്തുടര്‍ന്ന് പുടിന്‍ അനുകൂലികള്‍ മസ്‌കിനെതിരെ വ്യാപകമായ പ്രചരണങ്ങളുമായി സോഷ്യല്‍ മീഡിയ കീഴടക്കിയ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ പേരുമാറ്റല്‍. പുടിനെ വെല്ലുവിളിക്കാന്‍ ട്വിറ്ററിലെ വെറുമൊരു ബ്ലോഗറായ പാവം ഇലോണയ്ക്ക് കഴിയില്ലെന്നായിരുന്നു ചെച്‌നിയന്‍ തലവന്റെ പരിഹാസം. ഇതേത്തുടര്‍ന്ന് മസ്‌ക് തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ഇലോണ മസ്‌ക് എന്ന് മാറ്റി തിരിച്ചടിക്കുകയായിരുന്നു.

കരുത്തനായ രാഷ്ട്രീയ തന്ത്രജ്ഞനും അമേരിക്കയുടെ ശത്രുവുമായ പുടിനെ വെല്ലുവിളിക്കാന്‍ സൗമ്യയായ ഇലോണ വളര്‍ന്നിട്ടില്ലെന്നാണ് റിപ്പബ്ലിക് ഓഫ് ചെച്നിയയുടെ തലവനും പുടിന്റെ ഉന്നത സഖ്യകക്ഷിയുമായ കാദിറോവ് മസ്‌കിനെ പരിഹസിച്ചത്. മസ്‌ക് ഇപ്പോഴും ഇലോണ്‍ മസ്‌ക് ആയിട്ടില്ലെന്നും ഇലോണയാണെന്നും കാദിറോവ് സൂചിപ്പിച്ചിരുന്നു. ഇലോണ ഇലോണ്‍ ആയി മാറാന്‍ പ്രത്യേക പരിശീലനം വേണമെന്നും അദ്ദേഹം പരിഹസിക്കുകയായിരുന്നു. എന്നാല്‍ ഈ പരിശീലനത്തിന് താന്‍ തയാറാണെന്നായിരുന്നു മസ്‌കിന്റെ മറുപടി. ചെച്‌നിയന് നേതാവിന്റെ പരിഹാസത്തെത്തുടര്‍ന്ന് മസ്‌കിന്റെ അമ്മ മയ് മസ്‌കും വിട്ടുകൊടുത്തില്ല. മസ്‌ക് പെണ്‍കുട്ടിയെപ്പോലെ വസ്ത്രം ധരിച്ചുനില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ച് എന്റെ ഇലോണ മോള്‍ സുന്ദരിയാണെന്ന് ഇവര്‍ ട്വീറ്റ് ചെയ്തു.

യുക്രൈനിലേക്ക് റഷ്യ അധിനിവേശം കടുപ്പിച്ചയുടന്‍ തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് യുക്രൈനായി ആക്ടിവേറ്റ് ചെയ്തതായി മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ടാണ് മസ്‌ക് ഇന്റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്ത് നല്‍കിയത്. യുക്രൈന്‍ ഇലോണ്‍ മസ്‌ക് നല്‍കിയ വാക്കാണ് ഇതിലൂടെ പാലിക്കപ്പെട്ടത്.

സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എത്തുന്നുണ്ടെന്നും മസ്‌ക് അറിയിച്ചിരുന്നു. അതും ഇപ്പോള്‍ യുക്രൈനിന് ലഭ്യമാക്കിയിരിക്കുകയാണ് മസ്‌ക്. പടിഞ്ഞാറന്‍ യുക്രൈനിലാണ് ഈ സാമഗ്രികള്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മസ്‌കിന് നന്ദി അറിയിച്ച് യുക്രൈന്‍ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ മസ്‌ക് അയച്ച സാമഗ്രികളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനെ മസ്‌ക് തിരിച്ച് അഭിവാദ്യം ചെയ്യുന്നുണ്ട്.

സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് യുക്രൈന്‍ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോളായിരുന്നു ഇലോണ്‍ മസ്‌കില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചത്. പത്ത് മണിക്കൂറിന് ശേഷം സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ യുക്രൈനില്‍ ആക്ടിവേറ്റ് ചെയ്തുവെന്ന് അറിയിച്ചാണ് മസ്‌ക് ഇതിന് മറുപടി നല്‍കിയത്. ഇതോടെ മസ്‌കിനെ അഭിനന്ദിച്ചും നന്ദി അറിയിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്.

]]>