VK Sasikala – malayalees.ch https://malayalees.ch Malayalam Online News Portal Mon, 08 Feb 2021 04:14:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VK Sasikala – malayalees.ch https://malayalees.ch 32 32 വി.കെ ശശികല ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും; സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍ https://malayalees.ch/expelled-aiadmk-leader-vk-sasikala-to-return-to-tamil-nadu-tomorrow/ Mon, 08 Feb 2021 04:14:09 +0000 https://malayalees.ch/?p=39828 അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും. കോവിഡ് ചികിത്സയും തുടർ നിരീക്ഷണവും പൂർത്തിയാക്കിയ ശശികല രാവിലെ ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് തിരിയ്ക്കും. ഇന്നലെയും ഇന്ന് പുലർച്ചെയുമായി നൂറ് കണക്കിന് പ്രവർത്തകരാണ് ശശികലയെ സ്വീകരിക്കാൻ ബംഗളൂരുവിൽ എത്തിയിട്ടുള്ളത്.

അതിനിടെ ശശികലയും ദിനകരനും തമിഴ്‌നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ ഡിജിപിക്ക് പരാതി നല്‍കി. ചെന്നൈ പോരൂര്‍ മുതല്‍ മറീന ബീച്ച് വരെ ശശികലയെ സ്വീകരിച്ച് റാലി നടത്താന്‍ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തിന് പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് പോരൂരിലെ എം.ജി.ആറിന്‍റെ വീടിന് സമീപത്ത് കൊടിമരത്തില്‍ അണ്ണാ ഡി.എംകെ കൊടി ഉയര്‍ത്താനാണ് ശശികലയുടെ ആലോചന. ഇതിന് ശേഷം റാലിയായി മറീനാ കടല്‍ക്കരയിലെ ജയലളിത സമാധിയിലെത്തും.

]]>