VK IBRAHIM KUNJU – malayalees.ch https://malayalees.ch Malayalam Online News Portal Fri, 19 Feb 2021 03:53:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VK IBRAHIM KUNJU – malayalees.ch https://malayalees.ch 32 32 കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിന് വിജയം ഉറപ്പാണെന്ന് മുസ്‍ലിം ലീഗ് പ്രാദേശിക നേതൃത്വം https://malayalees.ch/vk-ibrahim-kunju-in-kalamassery-assembly-seat-news/ Fri, 19 Feb 2021 03:53:51 +0000 https://malayalees.ch/?p=40376 കളമശ്ശേരിയിൽ വി.കെ ഇബ്രാഹിം കുഞ്ഞ് സ്ഥാനാർഥിയായാൽ മാത്രമേ മണ്ഡലം നിലനിര്‍ത്താന്‍ കഴിയൂ എന്ന് മുസ്‌ലിം ലീഗ്‌ പ്രാദേശിക നേതൃത്വം. പാലാരിവട്ടം പാലം അഴിമതി രാഷ്ട്രീയപ്രേരിത ആരോപണം മാത്രമാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇതിന് മറുപടി നല്‍കുമെന്നും ലീഗ് പ്രാദേശിക നേതാക്കള്‍ പറയുന്നു.

കളമശ്ശേരിയില്‍ ഇബ്രാഹീംകുഞ്ഞ് മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും വിവാദങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നുമാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ പ്രതീക്ഷ. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് ഏലൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ പി.എം അബൂബക്കര്‍‌ പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മണ്ഡലത്തിലെ പ്രവര്‍ത്തനത്തില്‍‌ ഇബ്രാഹീംകുഞ്ഞ് സജീവമാണ്. ഇബ്രാഹീംകുഞ്ഞിനെ മത്സരരംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ മുസ്‌ലിംലീഗിലെ ഒരു വിഭാഗം നേതാക്കള്‍ ശ്രമം നടത്തുമ്പോഴാണ് സിറ്റിങ് എം.എല്‍.എ തന്നെ മത്സരിച്ചാല്‍ മാത്രമേ മണ്ഡലം നിലനിര്‍ത്താന്‍ കഴിയൂ എന്ന നിലപാടുമായി പ്രാദേശിക നേതാക്കള്‍ രംഗത്തെത്തുന്നത്.

]]>
പാലാരിവട്ടം അഴിമതി കേസ് വാദത്തിനിടെ ഊരാളുങ്കല്‍ വിഷയം ഉന്നയിച്ച് ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ https://malayalees.ch/v-k-ebrahimkunju-mla-case-update/ Fri, 11 Dec 2020 08:55:03 +0000 https://malayalees.ch/?p=36765 പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച വിധി പറയാനായി ഹൈക്കോടതി മാറ്റി. കരാറുകാർക്ക് മുന്‍കൂറായി പണം നല്‍കുന്നത് ആദ്യമായല്ലെന്നും ഊരാളുങ്കല്‍ സർവീസ് സൊസൈറ്റിക്ക് ഇങ്ങനെ പണം നല്‍കിയിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മറ്റ് കരാറുകളുമായി ഈ കരാറിനെ താരതമ്യം ചെയ്യേണ്ടതില്ലെന്ന് സർക്കാരും കോടതിയിൽ വാദിച്ചു. ഇബ്രാഹിംകുഞ്ഞിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പാലാരിവട്ടം പാലം അഴിമതി കേസിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു.

ആശുപത്രിയിലാണെന്ന് അറിയിച്ചിട്ടും പോലീസ് വീട്ടിൽ തെരച്ചിൽ നടത്തിയെന്നുമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ പരാതി. ജാമ്യം അനുവദിക്കണമെന്ന ആവശ്യത്തില്‍ നിങ്ങൾ സ്വമേധയാ തെരഞ്ഞെടുത്ത ആശുപത്രിയും ഡോക്ടറും അല്ലേ, അവിടെ തുടരുന്നതിൽ എന്താണ് ബുദ്ധിമുട്ടെന്ന് കോടതി വാദത്തിനിടെ ചോദിച്ചു.

]]>
ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളി; വിജിലൻസിന് ചോദ്യം ചെയ്യാം https://malayalees.ch/ibrahim-kunju-bail-application-denied/ Thu, 26 Nov 2020 09:40:47 +0000 https://malayalees.ch/?p=35797 പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് വ്യവസ്ഥകളോടെ അനുമതി ലഭിച്ചു. നവംബർ 30 ന് സ്വകാര്യ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി.

സര്‍ക്കാര്‍ ആശുപത്രിയില്‍ നിലവിലെ ചികിത്സയ്ക്ക് സൌകര്യമില്ലെന്ന ഡി.എം.ഒയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രിയിൽ തുടരാൻ നേരത്തെ തന്നെ കോടതി അനുമതി നൽകിയിരുന്നു. ഡോക്ടറുടെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യൽ അനുവദിക്കാവൂ എന്ന് ഇബ്രാഹിംകുഞ്ഞിന്‍റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കൃത്യമായ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് കോടതി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളി, ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കിയിരിക്കുന്നത്.

  • ആശുപത്രിയിൽ ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യേണ്ടത്.
  • 30-ാം തീയതിയാണ് ചോദ്യം ചെയ്യേണ്ടത്.
  • രാവിലെ 9 മണി മുതൽ 12 മണി വരെയും, വൈകീട്ട് 3 മണി മുതൽ – 5 മണി വരെയുമാണ് ചോദ്യം ചെയ്യാൻ അനുമതി.
  • ചോദ്യം ചെയ്യുന്നതിന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥർ കോവിഡ് ടെസ്റ്റ്‌ നടത്തണം.
  • പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത്.
  • ചികിത്സ തടസപ്പെടുത്തരുത്.
  • ഒരു മണിക്കൂറിന് ശേഷം പതിനഞ്ചു മിനിറ്റ് ഇടവേള നൽകണം.
  • ചോദ്യം ചെയ്യൽ സമയത്ത് മൂന്ന് ഉദ്യോഗസ്ഥർ മാത്രമേ പാടുള്ളു.
  • ഉത്തരവിന്‍റെ പകർപ്പ് ആശുപത്രി അധികൃതർക്ക് നൽകണം.

-എന്നിവയാണ് നിബന്ധനകൾ.

]]>
തുടര്‍‌ചികിത്സ ആവശ്യം; ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തുടർന്നേക്കും https://malayalees.ch/vk-ibrahim-kunju-to-be-continued-in-hospital/ Wed, 18 Nov 2020 13:22:30 +0000 https://malayalees.ch/?p=35331 പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ തു​ര്‍​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന. ഇബ്രാഹിംകുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വിജിലൻസിനെ അറിയിച്ചതായാണ് വിവരം. കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞു​ള്ള​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ അ​റ​സ്റ്റി​ല്‍ നി​ന്നും ര​ക്ഷ​നേ​ടാ​നാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ് വിജിലന്‍സ് പറയുന്നത്. അ​തേ​സ​മ​യം, മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഇ​ബ്രാ​ഹിം കു​ഞ്ഞ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കു​മെ​ന്നാ​ണ് വി​വ​രം. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജ് കൊച്ചിയിലെ ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കും

]]>
വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ https://malayalees.ch/vk-ibrahim-kunju-arrested/ Wed, 18 Nov 2020 09:05:21 +0000 https://malayalees.ch/?p=35302 പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഇന്നലെ രാത്രി തന്നെ ഇബ്രാഹിംകുഞ്ഞ് ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിജിലൻസ് നീക്കം ചോർന്നതിന് പിന്നാലെയാണ് അറസ്റ്റ് തടയാനുള്ള നീക്കവുമായി ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതെന്ന ആരോപണം നിലനിൽക്കെയാണ് വിജിലൻസിന്റെ നിർണായക നീക്കം.

രണ്ട് സംഘമായി തിരിഞ്ഞാണ് വിജിലൻസ് നീങ്ങിയത്. ഒരു സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ തന്നെ തുടർന്നപ്പോൾ മറ്റൊരു സംഘം ആശുപത്രിയിലെത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചു. ആരോഗ്യ സ്ഥിതി തൃപ്തികരമായതുകൊണ്ട് നിയമനടപടികളിലേക്ക് കടക്കാമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.

ടിഒ സൂരജ്, ആർഡിഎക്‌സ് കമ്പനി ഉടമ എന്നിവരുടെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കായത്. ഇബ്രാഹിംകുഞ്ഞിന് അഴിമതിയിൽ പങ്കുണ്ടെന്ന് നേരത്തെ ജാമ്യ ഹർജിയിൽ ടിഒ സൂരജ് വെളിപ്പെടുത്തിയിരുന്നു. കരാറുകാരന് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് കൂട്ടിച്ചേർത്തിരുന്നു.

]]>