Vizhinjam – malayalees.ch https://malayalees.ch Malayalam Online News Portal Thu, 19 Oct 2023 04:29:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vizhinjam – malayalees.ch https://malayalees.ch 32 32 ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല https://malayalees.ch/vizhinjam-chinese-crain/ Thu, 19 Oct 2023 04:29:34 +0000 https://malayalees.ch/?p=89670 വിഴിഞ്ഞത്ത് പ്രതിസന്ധി തുടരുന്നു. ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല. ചൈനീസ് പൗരന്മാർക്ക് കപ്പലിൽ നിന്ന് ബർത്തിലിറങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും എമിഗ്രേഷൻ രഹലമൃമിരല ലഭിച്ചില്ല. പ്രശ്‌നം പരിഹരിക്കാൻ തീവ്രശ്രമം തുടരുകയാണ്. ( vizhinjam chinese crain )

വിഴിഞ്ഞത്ത് എത്തിയ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വിപുലമായ പരിപാടികൾ നടത്തിയിരുന്നു. എന്നാൽ കടൽ ശാന്തമായിട്ടും ഈ കപ്പലിൽ നിന്നുള്ള ക്രെയിനുകൾ ഇറക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈ ക്രെയിനുകൾ സ്ഥാപിക്കുന്നത്. ചൈനീസ് പൗരന്മാർക്ക് ഇറങ്ങാൻ അനുമതി ലഭിക്കാത്തതാണ് കാരണം.

സംസ്ഥാന സർക്കാർ കത്തെഴുതിയെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല. പശ്‌നം പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. കേന്ദ്ര സർക്കാരുമായി നിരന്തരം സംസ്ഥാന സർക്കാർ ബന്ധപ്പെടുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ പരിഹാരമാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സർക്കാരിനുള്ളത്.

]]>
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ‘ഷെൻഹുവ 15’ ന് വാട്ടർ സല്യൂട്ടോടെ സ്വീകരണം https://malayalees.ch/zhen-hua-15-arrived-at-vizhinjam-international-seaport/ Thu, 12 Oct 2023 08:51:57 +0000 https://malayalees.ch/?p=89317
വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലെത്തി. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. സർക്കാർ സ്വീകരണം 15 നാണ്.(zhen hua-15 arrived at vizhinjam international seaport)

പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പല്‍. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം. രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷ.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

34 വർഷം പ്രായമുള്ള കപ്പലാണു ഷെൻഹുവ 15. ക്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തതാണു ഷെ‍ൻഹുവ 15. 233.6 മീറ്ററാണ് കപ്പലിന്റെ നീളം. വീതി 42 മീറ്റർ. 20 മീറ്റർ വരെ ആഴവുമുണ്ട്. ആദ്യ ചരക്കു കപ്പലിനെ കരയിലെത്തിക്കാൻ മൂന്നു ടഗ് ബോട്ടുകളാണ് ഉപയോഗിച്ചത്. 70 ടൺ ശേഷിയുള്ളതാണ് ഇവ.

രാജ്യത്തെ തുറമുഖങ്ങളി‍ൽ ഇന്നുപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ് ടു ഷോർ ക്രെയിനുമായാണ് കപ്പലെത്തിയത്. 94.78 മീറ്റർ ഉയരമുള്ള ക്രെയിൻ പ്രവർത്തിപ്പിച്ച് കപ്പലിൽ 72 മീറ്റർ അകലെയുള്ള കണ്ടെയ്നർ വരെ എടുക്കാനാകും.വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ് ടു ഷോർ ക്രെയിൻ എത്തിക്കുന്നുണ്ട്. ഇതിൽ ആദ്യത്തേതാണു ഷെൻഹുവ 15ൽ ഉള്ളത്.

]]>
നാവായിക്കുളം വിഴിഞ്ഞം ഔട്ടർ റിംഗ് റോഡിന് ഭൂമി നൽകിയവർ പെരുവഴിയിൽ https://malayalees.ch/protest-against-navaikulam-vizhinjam-outer-ring-road/ Tue, 10 Oct 2023 11:15:47 +0000 https://malayalees.ch/?p=89209
ഔട്ടർ റിംഗ് റോഡിന് ഭൂമി വിട്ടുകൊടുത്തവർ സമരത്തിൽ. നാവായിക്കുളം വിഴിഞ്ഞം ഔട്ടർ റിംഗ് റോഡിന് ഭൂമി നല്‍കിയവരാണ് പ്രതിസന്ധിയിലായത്. തിരുവനന്തപുരം വള്ളപ്പിലെ ദേശീയ പാത അതോറിറ്റിയുടെ താൽക്കാലിക ഓഫീസ് ജനകീയ സമിതി ഉപരോധിച്ചു.

സ്വപ്നപദ്ധതിക്ക് ഭൂമി വിട്ടുകൊടുത്തവർ പെരുവഴിയിലായിരിക്കുകയാണ്. കിടപ്പാടത്തിനായും മക്കളുടെ കല്യാണം നടത്താനും അധികാരികള്‍ക്ക് മുന്നില്‍ കയറി ഇറങ്ങുകയാണ് ഇവർ ഇപ്പോൾ. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി വീടുവിട്ടിറങ്ങിയവരും, താമസിക്കാൻ മറ്റൊരിടത്ത് അഡ്വാൻസ് നൽകി കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ പട്ടയം ഉൾപ്പെടെയുള്ള രേഖകൾ കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്നാണ് ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധം ആരംഭിച്ചത്. ജനവാസകേന്ദ്രത്തിനകത്തും പുറത്തുമായി 348 ഹെക്ടർ ഭൂമിയാണ് റിംഗ് റോഡിനായി വേണ്ടത്. കഴിഞ്ഞ ഒക്ടോബറിൽ വിജ്ഞാപനം ചെയ്ത പദ്ധതിയുടെ കരാറും എങ്ങുമെത്തിയില്ല. നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കമാണ് കാലതാമസത്തിന് പിന്നിൽ.

]]>
വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഒക്‌ടോബര്‍ 15 ന് എത്തും https://malayalees.ch/the-first-ship-will-arrive-at-vizhinjam-on-october-15/ Mon, 25 Sep 2023 11:30:18 +0000 https://malayalees.ch/?p=88380 വിഴിഞ്ഞം തുറമുഖത്ത് ഒക്ടോബര്‍ 15 ന് ആദ്യ കപ്പല്‍ എത്തുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പ്രതികൂല കാലാവസ്ഥയാണ് തീയതി മാറ്റത്തിന് പിന്നില്‍. ഒക്ടോബര്‍ അഞ്ചിന് കപ്പല്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. വിഴിഞ്ഞത്ത് നിര്‍മ്മാണം നല്ല നിലിയില്‍ പുരാഗമിക്കുന്നുവെന്നും മെയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി. The first ship will arrive at Vizhinjam on October 15

ആഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തീരത്ത് നിന്ന പുറപ്പെട്ട കപ്പലാണ് ഒക്ടോബര്‍ പതിനഞ്ചോടെ വിഴിഞ്ഞത്ത് എത്തുന്നത്. ഇന്നലെയാണ് ഇന്ത്യന്‍ തീരത്തേക്ക് കപ്പലെത്തിയത്. ഗുജറാത്തിലെ അദാനി തുറമുഖമായ മുന്ദ്രയിലേക്കാണ് ഇപ്പോഴത്തെ യാത്ര. രണ്ട് കൂറ്റന്‍ ക്രെയ്‌നുകള്‍ അവിടെയിറക്കിയ ശേഷമാണ് വിഴിഞ്ഞത്തേയ്ക്ക് തിരിക്കുക. പ്രതികൂല കാലാവസ്ഥയാണ് കപ്പല്‍ എത്താന്‍ വൈകുന്നത് എന്ന് തുറമുഖമന്ത്രി പറഞ്ഞു.

കേന്ദ്ര തുറമുഖ മന്ത്രിയും മുഖ്യമന്ത്രിയും ഉദ്ഘാടന ചടങ്ങിന് എത്തും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പാറയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

]]>
വിഴിഞ്ഞത്തെ മദ്യവില്പനശാലകൾക്ക് ഡിസംബർ 4 വരെ പൂട്ട് https://malayalees.ch/vizhinjam-bevco-shut-december-4/ Mon, 28 Nov 2022 03:54:14 +0000 https://malayalees.ch/?p=71962 വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവില്പനശാലകൾ നവംബർ 28 മുതൽ ഡിസംബർ 4 വരെ തുറക്കില്ല. ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിവരം അറിയിച്ചത്. വിഴിഞ്ഞം തുറമുഖ വിരുദ്ധ പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് തീരുമാനമെന്നും കളക്ടർ അറിയിച്ചു.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ അർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനു പിന്നാലെ വിഴിഞ്ഞത്ത് വൻ സംഘർഷം തുടരുകയാണ്. പൊലീസ് സ്റ്റേഷൻ വളഞ്ഞ പ്രതിഷേധക്കാർ പൊലീസ് ബസിനു കല്ലെറിഞ്ഞു. അഞ്ച് പൊലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു. വാഹനത്തിലെ വയർലെസ് സെറ്റുകൾ തകർത്തു. പ്രതിഷേധക്കാർ ആംബുലൻസ് തടഞ്ഞതോടെ പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വന്നു. ഫ്ലക്സ് ബോർഡിലെ പട്ടിക വലിച്ചൂരി പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകനും പരുക്കേറ്റു.

വിഴിഞ്ഞം, കരമന സ്റ്റേഷനുകളിലെ പൊലീസ് ജീപ്പുകളാണ് പ്രതിഷേധക്കാർ തകർത്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ സ്ഥലത്തെത്തിയിരിക്കുകയാണ്. നിലവിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അനുനയ ചർച്ച നടത്തുകയാണ്.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ഇന്നലെ നടന്ന സംഘർഷത്തിൽ പങ്കാളിയായ സെൽട്ടൻ എന്ന വിഴിഞ്ഞം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ അഞ്ച് പേരോടും പൊലീസ് കേസുണ്ടെന്ന് അറിയിച്ചു. ഇതേ തുടർന്ന് കൂടുതൽ പേരെത്തി അക്രമ സംഭവങ്ങളിലേക്ക് കടക്കുകയായിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മുഖത്ത് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മാറ്റി.

]]>
ചിലർ വിചാരിക്കുന്നു, അവരുടെ ഒക്കത്താണ് എല്ലാം എന്ന്; ലത്തീൻ അതിരൂപതയ്ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം https://malayalees.ch/chief-minister-criticizes-latin-archdiocese/ Mon, 05 Sep 2022 12:45:01 +0000 https://malayalees.ch/?p=67621 ലത്തീൻ അതിരൂപതയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങളിൽ തങ്ങൾക്ക് നല്ല ഉദ്ദേശ്യം മാത്രമാണ്. എതിർക്കുന്നവർ അവർ എന്തുകൊണ്ടാണ് എതിർക്കുന്നതെന്ന് വ്യക്തമാക്കണം. ചിലർ വിചാരിക്കുന്നു അവരുടെ ഒക്കത്താണ് എല്ലാം എന്ന്. ഏതൊരു നല്ല കാര്യത്തിനും എതിർക്കാൻ ആളുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വീട്ടുവാടക വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ വിളിച്ചു. അപ്പോൾ ഒരു ഭാഗത്ത് നിന്ന് ഇത് പറ്റിക്കലാണെന്ന് സന്ദേശം വന്നു. ആരും ചടങ്ങിന് പങ്കെടുക്കരുതെന്ന് ആഹ്വനം ചെയ്തു. ചിലർ വിചാരിക്കുന്നു, അവരുടെ ഒക്കത്താണ് എല്ലാം എന്ന്. ചതി ആണ് ധനസഹായ വിതരണം എന്നു വരെ പ്രചരിപ്പിച്ചു. ഏതൊരു നല്ല കാര്യത്തിനും എതിർക്കാൻ ആളുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറ‍ഞ്ഞു.

അത് ജനം അംഗീകരിക്കില്ല. ചതി ശീലമുള്ളവർക്കേ ഇങ്ങനെ പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ട അല്ല. ആരും സഹായം കൈപറ്റരുതെന്ന പ്രചാരണത്തിന് ഈ സ്ഥാനത്ത്‌ ഇരുന്ന് മറുപടി പറയുന്നില്ല. നാട്ടിലെ ജനങ്ങള്‍ ഇത്തരം കാര്യങ്ങളിലെന്നല്ല എല്ലാ കാര്യങ്ങളിലും സഹകരിക്കുന്നുണ്ട്. ഈ കാര്യത്തിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥ മത്സ്യതൊഴിലാളികള്‍ക്ക് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ ചടങ്ങിലേക്ക് ഇത്രയധികം മത്സ്യതൊഴിലാളികള്‍ എത്തിയത്. എന്താണോ ചെയ്യാന്‍ പറ്റുന്നത് അത് സര്‍ക്കാര്‍ ചെയ്യും. അതെ പറയാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

]]>
വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം; പത്തൊമ്പതാം ദിവസത്തിലേക്ക് https://malayalees.ch/vizhinjam-strike-enters-19th-day/ Sat, 03 Sep 2022 04:40:27 +0000 https://malayalees.ch/?p=67534 വിഴിഞ്ഞം തുറമുഖ നിർമാണത്തിന് എതിരേ ലത്തിൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ തുറമുഖ കവാടത്തിന് മുന്നിൽ നടത്തുന്ന സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതൽ ശക്തമായി തുടരാനാണ് മത്സ്യത്തൊഴിലാളികളുടെയും ലത്തീൻ രൂപതയുടേയും തീരുമാനം. തിങ്കളാഴ്ച മുതൽ വൈദികരുടെ നേതൃത്വത്തിൽ ഉപവാസ സമരം തുടങ്ങും.

വലിയതുറ, കൊച്ചുതോപ്പ്, തോപ്പ് എന്നീ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം. കോടതി ഉത്തരവ് മാനിച്ച് തുടർസമരങ്ങളിൽ ഇനി ബാരിക്കേഡുകൾ മറികടന്ന് തുറമുഖത്തിനകത്ത് കയറി പ്രതിഷേധിക്കേണ്ട എന്നാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നിർദേശം. ഉപരോധ സമരത്തിനൊപ്പം മറ്റന്നാൾ ഉപവാസ സമരവും തുടങ്ങും.

ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ, മുൻ ആർച്ച് ബിഷപ്പ് സൂസപാക്യം എന്നിവരുടെ നേതൃത്വത്തിലാണ് മറ്റന്നാളത്തെ ഉപവാസ സമരം.

പിന്നീടുള്ള ദിവസങ്ങളിൽ വൈദികരും, സന്യസ്തരും വിശ്വാസികളും ഉപവാസമിരിക്കും. അതേസമയം സമരക്കാരും സർക്കാരും തുടർതമ്മിലുള്ള ചർച്ചകളിൽ തീരുമാനമായിട്ടില്ല.

]]>
വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായി ‘അനഘ്’ https://malayalees.ch/anagh-become-part-of-vizhinjam-coast-guard/ Fri, 12 Aug 2022 12:40:32 +0000 https://malayalees.ch/?p=66329 തീരസംരക്ഷണ സേന കപ്പൽ ‘അനഘ്’ (ICGS- 246) വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായി. കേരളത്തിന്റെ തീരദേശ സുരക്ഷ വർദ്ധിപ്പിക്കുവാനും തെരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ കാര്യക്ഷമമാക്കാനും ഈ കപ്പൽ സഹായകരമാകുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) വി വേണു IAS പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമീപഭാവിയിൽ ഈ പ്രദേശത്തെ ഏറ്റവും തിരക്കേറിയ ഷിപ്പിംഗ് ഹബ്ബായി മാറുമെന്നതിനാൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപരമായ ആവശ്യകത മുൻകൂട്ടി കണ്ടാണ് കപ്പൽ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായതെന്നു സേനയുടെ കേരള-മാഹി മേഖല കമാൻഡർ ഡിഐജി എൻ രവി പറഞ്ഞു.

പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാൻ ശേഷിയുള്ള ICGS അനഘ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ച കപ്പലാണ്. 15 ദിവസം തുടർച്ചയായി കടലിൽ തങ്ങാൻ ശേഷിയുള്ള കപ്പലിൽ ആയുധങ്ങളും തിരച്ചിൽ, രക്ഷാപ്രവർത്തന ഉപകരണങ്ങളും സജ്ജമാണ്. കമാൻഡന്റ് അമിത് ഹൂഡയുടെ നേതൃത്വത്തിൽ 05 ഉദ്യോഗസ്ഥരും 33 ജീവനക്കാരുമാണ് കപ്പലിലുള്ളത്.

കേരളത്തിന്റെയും മഹിയുടെയും ചുമതലയുള്ള തീരസംരക്ഷണ സേന മേഖല കമാൻഡർ, വിഴിഞ്ഞം തീരസംരക്ഷണ സേന കമാൻഡർ, പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ, ശംഖുമുഖം എയർഫോഴ്സ് സ്റ്റേഷൻ ചീഫ് ഓപ്പറേഷൻ ഓഫീസർ, അനഘിന്റെ കമ്മന്റിങ് ഓഫീസർ, ജില്ലാ കളക്ടർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

]]>