vizhinjam protest – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Dec 2022 10:41:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vizhinjam protest – malayalees.ch https://malayalees.ch 32 32 ‘ഞങ്ങൾ ജീവൻ കൊടുത്തും അവർക്കൊപ്പം നിൽക്കും’; വിഴിഞ്ഞ സമര വിഷയത്തിൽ വി.ഡി സതീശൻ https://malayalees.ch/vd-satheeshan-vizhinjam-adjournment-motion/ Tue, 06 Dec 2022 10:41:12 +0000 https://malayalees.ch/?p=72418 വിഴിഞ്ഞ സമരക്കാർക്കൊപ്പം പ്രതിപക്ഷം ജീവൻ കൊടുത്തും നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനിടെയാണ് വി.ഡി സതീശൻ വഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്. 

‘ആദിവാസികളെ പോലെ ദുരിതവും പ്രശ്‌നങ്ങളും അനുഭവിക്കുന്ന ജനതയാണ് മത്സ്യത്തൊഴിലാളികൾ. പുനരധിവാസമാണ് ഇവരുടെ പ്രധാന പ്രശ്‌നം. വർഗീയ വിവേചനത്തിന് ഇടവരാത്ത തരത്തിൽ പ്രശ്‌നം പരിഹരിക്കേണ്ടത് ആയിരുന്നു. ബിഷപ്പിന് എതിരെ കേസെടുത്തത് എന്ത് അടിസ്ഥാനത്തിലാണ്?
കേസെടുത്തപ്പോൾ സ്വാഭാവിക പ്രകോപനം ഉണ്ടായി. മന്ത്രിയുടെ സഹോദരൻ പോലും തീവ്രവാദിയാണെന്ന് പാർട്ടിയെ മുഖപത്രം പറയുന്നു. മന്ത്രിയ്ക്ക് എതിരെയുള്ള പരാമർശം വൈദികൻ പിൻവലിച്ചിട്ടും ആളിക്കത്തിക്കാൻ ശ്രമം നടത്തുന്നു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നത്. മുഖ്യമന്ത്രി മുൻകൈ എടുത്താൽ സമരം തീരും. സമരസമിതിയുമായി മുഖ്യമന്ത്രി ചർച്ച നടത്താത്തത് അത്ഭുതപ്പെടുത്തുന്നു’- വി.ഡി സതീശൻ പറഞ്ഞു.

വട്ടി പലിശയ്ക്ക് എടുത്തുകൊണ്ട് മണ്ണെണ്ണ വാങ്ങേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ. സബ്‌സിഡി വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ജീവൻ കൊടുത്തും മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം പ്രതിപക്ഷം നിൽക്കുമെന്നും സമരം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് അപേക്ഷിക്കുന്നതായും വി ഡി സതീശൻ സഭയിൽ വ്യക്തമാക്കി.

]]>
വിഴിഞ്ഞം പ്രശ്നപരിഹാരത്തിനുളള സർക്കാർ നിർദേശങ്ങളിൽ ലത്തീൻ അതിരൂപത ഇന്ന് നിലപാട് അറിയിക്കും https://malayalees.ch/vizhinjam-protest-latin-church-update/ Tue, 06 Dec 2022 03:59:40 +0000 https://malayalees.ch/?p=72366 വിഴിഞ്ഞം പ്രശ്നപരിഹാരത്തിനുളള സർക്കാർ നിർദേശങ്ങളിൽ ലത്തീൻ അതിരൂപത ഇന്ന് നിലപാട് അറിയിക്കും. രാവിലെ വൈദികരുടെ സമ്മേളനവും പിന്നാലെ സമരസമിതിയുടെ വിപുലമായ യോഗവും നടക്കും. ഒത്തുതീർപ്പ് നിർദേശങ്ങളിൽ ധാരണയായാൽ മന്ത്രസഭ ഉപസമിതി സമരക്കാരുമായി ചർച്ചനടത്തും.

സമരസമിതിയുടെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ അതിരൂപതയുടെ നിലപാടാണ് സമവായ നീക്കങ്ങളുടെ ഗതി നിർണയിക്കുക. തീരശോഷണം പഠിക്കാനുളള വിദഗ്ധസമിതിയിൽ സമരസമിതി പ്രതിനിധിയെ ഉൾപ്പെടുത്തണം, സിഎസ്ആർ ഫണ്ടില്ലാതെ തന്നെ വാടകത്തുക കൂട്ടിനൽകണം എന്നീ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ചെർന്ന മന്ത്രിതല സമിതി അംഗീകരിച്ചിരുന്നില്ല. വിദഗ്ധസമിതിയെ നിയോഗിച്ച് കഴിഞ്ഞെന്നും സമരക്കരുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് തയാറാക്കാമെന്നുമാണ് സർക്കാർ നിലപാട്. ഇന്നലത്തെ ചർച്ചയ്ക്കുശേഷം തീരുമാനങ്ങൾ ചീഫ് സെക്രട്ടറി അറിയിച്ചതോടെ സമരസമിതി കൂടിയാലോചനകൾക്ക് ഇന്നു വൈകിട്ട് വരെ സമയം തേടുകയായിരുന്നു. ഏഴ് ആവശ്യങ്ങളിൽ ആറിലും വ്യക്തമായി ഉറപ്പു ലഭിച്ചാൽ തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പിന്മാറുമെന്നാണ് സൂചന. ഇന്ന് ചേരുന്ന വൈദികരുടെ യോഗവും സമരസമിതി യോഗവും സമവായ നിർദേശങ്ങൾ ചർച്ച ചെയ്യും. ഒത്തു തീർപ്പ് നിർദേശങ്ങൾ സമരസമിതി അംഗീകരിച്ചാൽ മന്ത്രിസഭാ ഉപസമിതി വൈകിട്ട് സമരക്കാരുമായി ചർച്ച നടത്തും.

]]>
വിഴിഞ്ഞം സമവായം; മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി https://malayalees.ch/cm-called-emergency-meeting-of-ministers/ Mon, 05 Dec 2022 11:09:10 +0000 https://malayalees.ch/?p=72360 വിഴിഞ്ഞം സമവായത്തിനായി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ ഉപസമിതിയുമായി വൈകിട്ട്‌ അഞ്ചിനാണ് ചർച്ച. സമവായ ഫോർമുല രൂപീകരിക്കാനാണ് ചർച്ചയെന്നാണ് സൂചന.

ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഒപ്പം തന്നെ കാതോലിക്കാ ബാവ എന്നിവർ ചീഫ് സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. അതിനുശേഷം കാതോലിക്കാബാവ മുഖ്യമന്ത്രിയെ തന്നെ കണ്ടിരുന്നു. ആ ചർച്ചകളിലെല്ലാം സമരസമിതിയുടെ ആവശ്യങ്ങൾ സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അത് മുൻനിർത്തി സമവായത്തിലേക്കെത്തിക്കുകയെന്നതാണ് സർക്കാരിന് മുന്നിലുള്ള ലക്ഷ്യം. അതിനു വേണ്ടി തന്നെയാണ് മുഖ്യമന്ത്രി ഇപ്പോൾ മന്ത്രിസഭാ ഉപസമിതിയുടെ യോഗം വിളിച്ചിട്ടുള്ളത്. അതിനുശേഷം അനൗദ്യോഗികമായി സമരക്കാരുമായി ചർച്ച നടത്തുകയും ശേഷം ഒരു ഒത്തുതീർപ്പ് എന്ന നിലയിലേക്ക് എത്തുകയെന്നതുമാണ് ഇപ്പോഴുള്ള ആലോചന.

]]>
വിഴിഞ്ഞം സമരത്തിൽ സർക്കാരും ലത്തീൻ സഭയും തമ്മിലുള്ള സമവായ ചർച്ചകൾ തുടരുന്നു https://malayalees.ch/consensus-talks-continue-on-the-vizhinjam-strike/ Mon, 05 Dec 2022 06:45:37 +0000 https://malayalees.ch/?p=72335 വിഴിഞ്ഞം സമരത്തിൽ സർക്കാരും ലത്തീൻ സഭയും തമ്മിലുള്ള സമവായ ചർച്ചകൾ തുടരുന്നു. അനൗദ്യോഗിക ഇടപെടൽ ഫലം കണ്ടാൽ, ഔദ്യോഗിക ചർച്ചകൾ നടത്തി അടിയന്തര ഒത്തുതീർപ്പിനാണ് സർക്കാർ ശ്രമം. മത സാമുദായിക നേതാക്കളടങ്ങുന്ന സമാധാന ദൗത്യ സംഘം ഇന്ന് വിഴിഞ്ഞത്തെ സംഘർഷ മേഖലകൾ സന്ദർശിക്കും.

ലത്തീൻ, മലങ്കര സഭാനേതൃത്വവുമായുള്ള ചീഫ് സെക്രട്ടറിയുടെ ചർച്ചക്കും മുഖ്യമന്ത്രിയും കാതോലിക്കാ ബാവയും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കും പിന്നാലെയാണ് സമവായ നീക്കങ്ങൾ സർക്കാർ സജീവമാക്കുന്നത്. പരിഹാര ഫോർമുല രൂപീകരിക്കാൻ ഇന്ന് തുടർചർച്ചകളുണ്ടാകും. മുഖ്യമന്ത്രിയും തുറമുഖമന്ത്രി അഹമദ് ദേവർകോവിലും ഇത്‌ സംബന്ധിച്ച് ചർച്ച നടത്തും.

തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിൽ സമരസമിതി പ്രതിനിധിയെ ഉൾപ്പെടുത്തുന്നതിലും വാടകത്തുക വർധിപ്പിക്കുന്നതിലും തീരുമാനമെടുക്കും.
സമാന്തരമായി ഗാന്ധിസ്മാരക നിധിയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ നീക്കങ്ങളും പുരോമിക്കുകയാണ്. ചർച്ചകളെ പറ്റി വിശദീകരിക്കാൻ മധ്യസ്ഥ സംഘം ഇന്ന് മാധ്യമങ്ങളെ കാണും.

ഇന്ന് മുതൽ നിയമസഭ ചേരുന്ന പശ്ചാത്തലത്തിൽ അതിവേഗ സമവായത്തിനാണ് സർക്കാരിന്റെ ശ്രമം. അതിനിടെ വിവിധ മത സാമൂഹ്യ നേതാക്കളടങ്ങുന്ന സമാധാന സംഘം വിഴിഞ്ഞത്തെ സംഘർഷ മേഖലകൾ സന്ദർശിക്കും.

]]>
വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ല : ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി https://malayalees.ch/arch-bishop-joseph-pamplani-about-vizhinjam-protest/ Fri, 02 Dec 2022 04:15:23 +0000 https://malayalees.ch/?p=72222 വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. അക്രമ സമരം മത്സ്യത്തൊഴിലാളികൾ ലക്ഷ്യമിട്ടിട്ടില്ലെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. 

മത്സ്യത്തൊഴിലാളികളെ ആരെങ്കിലും മറയാക്കിയോയെന്ന് പരിശോധിക്കേണ്ടത് സർക്കാരാണെന്നും മന്ത്രിമാർ മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിക്കുകയല്ല വേണ്ടതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. എല്ലാ ജനകീയ സമരങ്ങളെയും ദേശ വിരുദ്ധ പ്രവർത്തിയായി ചിത്രീകരിക്കരുതെന്നും വിഴിഞ്ഞത്ത് പരിഹരിച്ച ആവശ്യങ്ങൾ സർക്കാർ വ്യക്തമാക്കണമെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന നടപടികൾ സഭയുടെ ഭാഗത്തുനിന്നുണ്ടാകില്ല. സഭക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ല. വൈദികന്റെ വിവാദ പരാമർശം അപക്വമാണെന്നും വൈദികൻ പരാമർശം പിൻവലിച്ചിട്ടുണ്ടെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നവരാണ് പരാമർശത്തെ പർവതീകരിക്കാൻ ശ്രമിക്കുന്നത്. തുറമുഖം വേണ്ടന്ന ആവശ്യമില്ല. പുനരധിവാസ പാക്കേജ് നടപ്പിലാക്കും വരെ നിർമ്മാണം നിർത്തിവെക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി പ്രശ്‌ന പരിഹാരത്തിനായി ഇടപെടണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.


]]>
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം; വീണ്ടും കേസെടുത്തു പോലീസ് https://malayalees.ch/vizhinjam-police-station-attack-police-takes-case/ Fri, 02 Dec 2022 04:04:33 +0000 https://malayalees.ch/?p=72204 വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്. എസ്.ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസ്. കണ്ടാലറിയാവുന്ന പത്ത് പേർക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

എസ്.ഐയുടെ തലയിൽ കല്ലെറിഞ്ഞു കൊലപ്പെടുത്താൻ നോക്കിയെന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്തി. സ്റ്റേഷൻ ആക്രമിച്ചത് ലത്തീൻ സഭയിലെ മൂവായിരത്തോളം പേരെന്നും എഫ്‌ഐആറിൽ പറയുന്നു.

സമരസമിതിക്കെതിരെ രണ്ടു കേസുകൾ കൂടി എടുത്തിട്ടുണ്ട്. കോവളം ഫെറോന വികാരിയും പ്രതി പട്ടികയിൽ ഉൾപ്പെട്ടു.

]]>
വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക സംഘം https://malayalees.ch/special-team-to-ensure-law-and-order-in-vizhinjam/ Tue, 29 Nov 2022 06:51:30 +0000 https://malayalees.ch/?p=72044 വിഴിഞ്ഞത്തെ ക്രമസമാധാനപാലനത്തിന് ഡിഐജിക്ക് കീഴിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനിയെ നിയമിച്ചു. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണവും സംഘം നടത്തും

ആർ നിശാന്തിനിക്ക് കീഴിൽ ഒരു പ്രത്യേക സംഘം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണം നടത്തും. 4 എസ്പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ഡിസിപി അജിത്കുമാർ, കെ.ഇ ബൈജു, മധുസൂദനൻ എന്നിവർ സംഘത്തിലുണ്ട്. ഡിഐജി ഇന്ന് സ്ഥലം സന്ദർശിക്കും. തിടുക്കപ്പെട്ട് അറസ്റ്റ് വേണ്ടെന്നാണ് സർക്കാർ നിർദേശം.

ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണിത്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ട്. 3000-പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

]]>
വിഴിഞ്ഞത്തെ സംഘർഷം; കെഎസ്ആർടിസി ബസുകൾ തകർത്തതിനും കേസ് https://malayalees.ch/case-for-vandalizing-ksrtc-buses/ Tue, 29 Nov 2022 04:07:43 +0000 https://malayalees.ch/?p=72023 വിഴിഞ്ഞത്തെ സംഘർഷത്തിൽ കെഎസ്ആർടിസി ബസുകൾ തകർത്തതിനും കേസ്. ഞായറാഴ്ച വിഴിഞ്ഞം ഡിപ്പോയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എട്ടു ലക്ഷം രൂപയോളം നഷ്ടമുണ്ടായെന്നും എഫ്ഐആർ. ആക്രമണത്തിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസുകാരെ എത്തിച്ചു. ഇതിന്റെ ഭാ​ഗമായി ശബരിമലയിൽ നിന്ന് 100 പൊലീസുകാരെ വിഴിഞ്ഞത്തേക്ക് നിയോഗിച്ചു. അധിക ഡ്യൂട്ടിക്കായി നിയോഗിച്ച പൊലീസുകാരോട് വിഴിഞ്ഞത്തേക്ക് എത്താനാണ് നിർദേശം. എത്രയും വേഗം വിഴിഞ്ഞത്ത് എത്താനും അറിയിപ്പിൽ പറയുന്നു.

അതേസമയം, വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പൊലീസിനെ വിമർശിച്ച് ലത്തീൻ സഭ രം​ഗത്തെത്തി. ഇന്നലത്തെ സംഭവങ്ങൾ പൊലീസ് ക്ഷണിച്ചുവരുത്തിയതാണെന്നാണ് ലത്തീൻ സഭയുടെ വിമർശനം. കാര്യങ്ങൾ അന്വേഷിക്കാൻ സ്റ്റേഷനിൽ പോയ ആളുകളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു. അതിന്റെ സ്വാഭാവിക പ്രതികരണമാണ് ഇന്നലെ കണ്ടതെന്നും യോഗത്തിൽ ലത്തീൻ സഭ പറഞ്ഞു.

യോഗത്തിൽ വികാരി ജനറൽ ഫാ യൂജിൻ പെരേര സംസാരിച്ചപ്പോൾ മറ്റ് കക്ഷികൾ അതിനെ തടസപ്പെടുത്തി. സാമാന്യ യുക്തിയ്ക്ക് നിരക്കുന്ന കാര്യങ്ങൾ അല്ല സഭാ നേതൃത്വം പറയുന്നതെന്നാണ് വിമർശനം. ഉത്തരവാദിത്വമുള്ള സഭാ നേതൃത്വം രാഷ്ട്രീയം കളിയ്ക്കരുതെന്നും സർവകക്ഷി യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് തയാറാകണമെന്ന് കോൺഗ്രസ് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ തുറമുഖ നിർമാണം ഒരു മണിക്കൂർ പോലും വൈകരുതെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകാൻ സമരസമിതി ഒഴികെ എല്ലാവരും പിന്തുണച്ചെന്ന് മന്ത്രി ജി ആർ അനിൽ സർവകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അക്രമം അരങ്ങേറിയ പശ്ചാത്തലത്തിലാണ് വിഴിഞ്ഞത്ത് സർവകക്ഷിയോഗം ചേർന്നത്.

പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതിരുന്നത് ശരിയായില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ വിമർശിച്ചു. സംഘർഷം പൊലീസ് ക്ഷണിച്ചുവരുത്തിയതാണെന്ന നിലപാടാണ് ലത്തീൻ അതിരൂപത സ്വീകരിച്ചത്. സമരസമിതി ഒഴികെയുള്ള എല്ലാവരും സർക്കാർ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് ആവശ്യപ്പെട്ടതെന്ന് മന്ത്രി ജി ആർ അനിൽ വിശദീകരിച്ചു. പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടായപ്പോൾ പൊലീസ് ആത്മസംയമനം പാലിച്ചു. മന്ത്രിസഭാ ഉപസമിതി ചർച്ചകളിൽ സമരസമിതി നിലപാട് മാറ്റി. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളോട് സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചത്. നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി ജി.ആർ.അനിൽ കൂട്ടിച്ചേർത്തു.

]]>
വിഴിഞ്ഞം സംഘർഷം; നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുമെന്ന് സർക്കാർ https://malayalees.ch/government-against-vizhinjam-clash/ Mon, 28 Nov 2022 11:14:37 +0000 https://malayalees.ch/?p=72008 വിഴിഞ്ഞം സംഘർഷത്തിലുണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുമെന്ന് സർക്കാർ. ആക്രമികള്‍ക്കെതിരെ കർശന നടപടിയെടുക്കും. പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തിന് പ്രധാനമായ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുകയാണ്. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോരമേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കം. ജനങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദം ഇല്ലാതാക്കാന്‍ പുറപ്പെട്ട ശക്തികളാണ് കലാപം ലക്ഷ്യമിട്ട് അക്രമങ്ങളില്‍ ഏര്‍പ്പെടുന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമണം ഇതിന്റെ ഭാഗമാണ്.

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ചെറുവിഭാഗം മാത്രമാണ് ഇപ്പോള്‍ സമരരംഗത്തുള്ളത്. അവരുമായി ചര്‍ച്ച നടത്താന്‍ തടസം നില്‍ക്കുന്നത് ചില സ്ഥാപിത താത്പര്യക്കാരാണ്. രാഷ്ട്രീയ ഇടപെടലും സംഘര്‍ഷത്തിന് പിന്നിലുണ്ട്. ഇത്തരക്കാരെ തുറന്നുകാട്ടും. വിഴിഞ്ഞം പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശക്തമായ ക്യാമ്പയിൻ നടത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.

]]>
വിഴിഞ്ഞത്തെ മദ്യവില്പനശാലകൾക്ക് ഡിസംബർ 4 വരെ പൂട്ട് https://malayalees.ch/vizhinjam-bevco-shut-december-4/ Mon, 28 Nov 2022 03:54:14 +0000 https://malayalees.ch/?p=71962 വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവില്പനശാലകൾ നവംബർ 28 മുതൽ ഡിസംബർ 4 വരെ തുറക്കില്ല. ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിവരം അറിയിച്ചത്. വിഴിഞ്ഞം തുറമുഖ വിരുദ്ധ പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് തീരുമാനമെന്നും കളക്ടർ അറിയിച്ചു.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ അർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനു പിന്നാലെ വിഴിഞ്ഞത്ത് വൻ സംഘർഷം തുടരുകയാണ്. പൊലീസ് സ്റ്റേഷൻ വളഞ്ഞ പ്രതിഷേധക്കാർ പൊലീസ് ബസിനു കല്ലെറിഞ്ഞു. അഞ്ച് പൊലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു. വാഹനത്തിലെ വയർലെസ് സെറ്റുകൾ തകർത്തു. പ്രതിഷേധക്കാർ ആംബുലൻസ് തടഞ്ഞതോടെ പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വന്നു. ഫ്ലക്സ് ബോർഡിലെ പട്ടിക വലിച്ചൂരി പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകനും പരുക്കേറ്റു.

വിഴിഞ്ഞം, കരമന സ്റ്റേഷനുകളിലെ പൊലീസ് ജീപ്പുകളാണ് പ്രതിഷേധക്കാർ തകർത്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ സ്ഥലത്തെത്തിയിരിക്കുകയാണ്. നിലവിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അനുനയ ചർച്ച നടത്തുകയാണ്.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ഇന്നലെ നടന്ന സംഘർഷത്തിൽ പങ്കാളിയായ സെൽട്ടൻ എന്ന വിഴിഞ്ഞം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ അഞ്ച് പേരോടും പൊലീസ് കേസുണ്ടെന്ന് അറിയിച്ചു. ഇതേ തുടർന്ന് കൂടുതൽ പേരെത്തി അക്രമ സംഭവങ്ങളിലേക്ക് കടക്കുകയായിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മുഖത്ത് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മാറ്റി.

]]>