Vizhinjam Project – malayalees.ch https://malayalees.ch Malayalam Online News Portal Fri, 20 Oct 2023 04:53:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vizhinjam Project – malayalees.ch https://malayalees.ch 32 32 വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ; ക്രെയ്‌നുകൾ ഇറക്കി https://malayalees.ch/vizhinjam-first-set-of-crane-unloaded/ Fri, 20 Oct 2023 04:53:31 +0000 https://malayalees.ch/?p=89753 വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് ക്രെയ്‌നുകൾ ഇറക്കി. ആദ്യ യാർഡിലേക്കുള്ള ക്രെയ്‌നുകളാണ് ഇറക്കിയത്. കടൽ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നും ആഘോഷപൂർവം സ്വീകരണം നൽകി നാലു ദിവസമായിട്ടും ക്രെയിനുകൾ ഇറക്കാനായിരുന്നില്ല. ( vizhinjam first set of crane unloaded )

രണ്ടു ജീവനക്കാർക്ക് ബർത്തിൽ ഇറങ്ങാൻ ഇന്നലെയാണ് എഫ്ആർആർഒ അനുമതി നൽകിയത്. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ഒക്ടോബർ 15നാണ് വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലായ ഷെൻഹുവ 15നെ ഊഷ്മളമായി വരവേറ്റത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെൻഹുവ 15നെ ഫ്ളാഗ് ഇൻ ചെയ്ത് സ്വീകരിച്ചു.

]]>
വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം; പത്തൊമ്പതാം ദിവസത്തിലേക്ക് https://malayalees.ch/vizhinjam-strike-enters-19th-day/ Sat, 03 Sep 2022 04:40:27 +0000 https://malayalees.ch/?p=67534 വിഴിഞ്ഞം തുറമുഖ നിർമാണത്തിന് എതിരേ ലത്തിൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ തുറമുഖ കവാടത്തിന് മുന്നിൽ നടത്തുന്ന സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതൽ ശക്തമായി തുടരാനാണ് മത്സ്യത്തൊഴിലാളികളുടെയും ലത്തീൻ രൂപതയുടേയും തീരുമാനം. തിങ്കളാഴ്ച മുതൽ വൈദികരുടെ നേതൃത്വത്തിൽ ഉപവാസ സമരം തുടങ്ങും.

വലിയതുറ, കൊച്ചുതോപ്പ്, തോപ്പ് എന്നീ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം. കോടതി ഉത്തരവ് മാനിച്ച് തുടർസമരങ്ങളിൽ ഇനി ബാരിക്കേഡുകൾ മറികടന്ന് തുറമുഖത്തിനകത്ത് കയറി പ്രതിഷേധിക്കേണ്ട എന്നാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നിർദേശം. ഉപരോധ സമരത്തിനൊപ്പം മറ്റന്നാൾ ഉപവാസ സമരവും തുടങ്ങും.

ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ, മുൻ ആർച്ച് ബിഷപ്പ് സൂസപാക്യം എന്നിവരുടെ നേതൃത്വത്തിലാണ് മറ്റന്നാളത്തെ ഉപവാസ സമരം.

പിന്നീടുള്ള ദിവസങ്ങളിൽ വൈദികരും, സന്യസ്തരും വിശ്വാസികളും ഉപവാസമിരിക്കും. അതേസമയം സമരക്കാരും സർക്കാരും തുടർതമ്മിലുള്ള ചർച്ചകളിൽ തീരുമാനമായിട്ടില്ല.

]]>
വിഴിഞ്ഞം പ്രതിഷേധം: ആവശ്യങ്ങളിൽ ഉറച്ചു തന്നെ, സമരവുമായി മുന്നോട്ടെന്ന് ലത്തീൻ അതിരൂപത https://malayalees.ch/vizhinjam-protest-latin-archdiocese-to-go-ahead-with-the-strike/ Fri, 02 Sep 2022 12:19:55 +0000 https://malayalees.ch/?p=67508 വിഴിഞ്ഞം സമരവുമായി മുന്നോട്ടെന്ന് ലത്തീന്‍ അതിരൂപത. പ്രതിഷേധ സമരം ശക്തമാക്കാൻ വൈദികരുടെ യോഗത്തിൽ തീരുമാനം. തുറമുഖ നിർമാണം തടയണം എന്നതുൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളില്‍ ഉറച്ചു നിൽക്കും. ഭൂരിപക്ഷം ആവശ്യങ്ങളിലും തീരുമാനമായി എന്നത് വ്യാജ പ്രചാരണമാണ്. തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.

തൊഴിലാളികള്‍ക്ക് അഞ്ച് സെന്റും വീടും നൽകി മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ഉണ്ടാക്കണം. സമരവേദി വിഴിഞ്ഞത്ത് നിന്നും മാറ്റില്ലെന്നും വൈദികര്‍ വ്യക്തമാക്കി. വൈദികരുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്താനും ആലോചനയുണ്ട്. സർക്കാർ ഉറപ്പുകൾ പ്രായോഗിക തലത്തിൽ എത്തിയില്ലെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.

വിഴിഞ്ഞത്ത് തീരശോഷണം ഉണ്ട്. തുറമുഖ നിർമാണം നിർത്തിവച്ച് പഠനം നടത്തണം. സർക്കാർ നടത്തിയ വിവിധ പഠന റിപ്പോർട്ടുകൾ പുറത്തുവിടണമെന്നും ലത്തീൻ അതിരൂപത ആവശ്യപ്പെട്ടു. അതേസമയം മത്സ്യത്തൊഴിലാളികളുടെ സമരം 18-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിര്‍മാണം നടക്കുന്ന പ്രദേശത്തേക്ക് സമരക്കാര്‍ കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

]]>
വിഴിഞ്ഞം സമരം 17 ആം ദിനം; അദാനി ഗ്രൂപ്പ് ഹർജികൾ ഇന്ന് പരിഗണിക്കും https://malayalees.ch/adani-group-pleas-will-be-heard-today/ Thu, 01 Sep 2022 04:32:36 +0000 https://malayalees.ch/?p=67393 വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് പതിനേഴാം ദിനം. പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സമരസമിതി. അതേസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്.

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഹോവേ എഞ്ചിനീയറിംഗ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ നൽകിയ ഹർജികളാണ് ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വിഴിഞ്ഞത്തേത് സ്വകാര്യ പദ്ധതിയല്ലെന്നായിരുന്നു അദാനി ഗ്രൂപ്പ് പ്രധാനമായും കോടതിയെ അറിയിച്ചത്. സമരക്കാര്‍ പദ്ധതി പ്രദേശത്ത് അതിക്രമിച്ച് കടക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തടഞ്ഞില്ലെന്ന് തുറമുഖ നിര്‍മ്മാണ കമ്പനി വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളുടെ സമരം, തുറമുഖ നിര്‍മ്മാണത്തിലേര്‍പ്പെട്ട തൊഴിലാളികളുടെ ജീവന് ഭീഷണിയാണെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധമാകാമെന്നും പദ്ധതി തടസ്സപ്പെടുത്താനാവില്ലെന്നുമാണ് കോടതിയുടെ നിലപാട്.

]]>