Vizhinjam International Seaport – malayalees.ch https://malayalees.ch Malayalam Online News Portal Sat, 03 Apr 2021 07:07:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vizhinjam International Seaport – malayalees.ch https://malayalees.ch 32 32 വിഴിഞ്ഞം പദ്ധതി എന്തുകൊണ്ട് പൂർത്തിയാകുന്നില്ല ? ഉമ്മന്‍ ചാണ്ടി https://malayalees.ch/oomen-chandy-asks-why-not-the-construction-of-vizhinjam-port-complets/ Sat, 03 Apr 2021 07:07:32 +0000 https://malayalees.ch/?p=42416 യു.ഡി.എഫ് സർക്കാർ തുടങ്ങിവച്ച വിഴിഞ്ഞം പദ്ധതി എന്തുകൊണ്ട് പൂർത്തിയാക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 2019 ഡിസംബറിൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി ഇതുവരെ 50 ശതമാനം പോലും പൂർത്തിയായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി ഫേസ് ബുക്കിൽ കുറിച്ചു. 2015ലാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം.

യു.ഡി.എഫ് സർക്കാർ തുടങ്ങിവച്ച വിഴിഞ്ഞം പദ്ധതി എന്തുകൊണ്ട് പൂർത്തിയാക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

2019 ഡിസംബറിൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി ഇതുവരെ 50 ശതമാനം പോലും പൂർത്തിയായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി ഫേസ് ബുക്കിൽ കുറിച്ചു.

2015ലാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം.

2019 ഡിസംബറിൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം പദ്ധതി 2021 ആയിട്ടും അൻപതു ശതമാനം പോലും പൂർത്തിയാകാത്തത് എന്ത് കൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം.

യു.ഡി.എഫ് സർക്കാരിന്‍റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി. ഈ പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കും. നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കും. നമ്മുടെ നാടിന്‍റെ വികസന കുതിപ്പ് ഈ പദ്ധതിയുടെ സാക്ഷാത്കാരവും.

കേരളത്തിലെ വികസന കുതിപ്പ് ലക്ഷ്യംവെച്ചാണ് എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളേയും അതിജീവിച്ചു ഐക്യജനാധിപത്യമുന്നണി സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയത്.

2019 ഡിസംബറിൽ പദ്ധതി യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് UDF സർക്കാർ 2015ൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇടതു സർക്കാർ അധികാരത്തിലേറിയതോടെ കേരളത്തിന്റെ സ്വപ്നപദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. അൻപത് ശതമാനം പണി പോലും പൂർത്തീകരിക്കാൻ ഇടതു സർക്കാരിന്റെ അലംഭാവം കൊണ്ട് സാധിച്ചിട്ടില്ല.കേരളത്തിന്റെ വികസന സ്വപ്നത്തിന് തടയിട്ട മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം

]]>
തറക്കല്ലിട്ടിട്ട് 5 വര്‍ഷം; വിഴിഞ്ഞത്ത് എന്ന് കപ്പൽ അടുക്കും? https://malayalees.ch/5-years-after-laying-the-foundation-stone-will-the-ship-approach-vizhinjam/ Sat, 05 Dec 2020 05:28:59 +0000 https://malayalees.ch/?p=36364 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ടിട്ട് ഇന്ന് 5 വർഷം പൂർത്തിയായി. ആയിരം ദിവസം കൊണ്ടു പൂർത്തിയാക്കുമെന്ന് അദാനി അവകാശപ്പെട്ട പദ്ധതിയിൽ പകുതി നിർമ്മാണമാണ് ഇതുവരെ നടന്നത്. ഏറ്റവും പ്രധാനപ്പെട്ട പുലിമുട്ടിന്‍റെ 23 ശതമാനം മാത്രമാണ് പൂർത്തിയായത്.

ഓഖി ചുഴലിക്കാറ്റ് വീശിയതും പാറക്ഷാമവും കാരണമാണ് പദ്ധതി വൈകാൻ കാരണമെന്നാണ് അദാനി ഗ്രൂപ്പ് അറിയിക്കുന്നത്. ഇപ്പോൾ പാറ ലഭിക്കുന്നതു കാരണം പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. പ്രതിദിനം 7000 മെട്രിക് ടൺ പാറ വിഴിഞ്ഞത്തെത്തുന്നുണ്ട്. എന്നാലും 3.1 കിലോമീറ്റർ പൂർത്തിയാകേണ്ട പുലിമുട്ടിന്‍റെ 700 മീറ്റർ മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്. കരാർ പ്രകാരം പദ്ധതി വൈകിയാൽ സർക്കാരിന് നഷ്ടപരിഹാരം നൽകേണ്ടതാണ്. പക്ഷേ അദാനിക്കായി ആ വ്യവസ്ഥ സർക്കാർ എടുത്തു മാറ്റി.

പോർട്ട് ഓപ്പറേഷൻസ് ബിൽഡിങ് ഉദ്ഘാടനം കഴിഞ്ഞു. കണ്ടെയ്നർ ബർത്തുകളുടെ പൈലിംഗ് പൂർത്തിയായി. ബീമുകൾ ഘടിപ്പിച്ച് സ്ലാബുകൾ ഇനി നിരത്തണം. എട്ട് കണ്ടെയ്നർ ക്രെയിനുകളുടെയും 24 യാർഡ് ക്രെയിനുകളുടെയും നിർമാണം പുരോഗമിക്കുന്നു. ഇനി കാണേണ്ടത് ഒന്നു മാത്രം. ഒന്നാം ഘട്ടം പൂർത്തിയാക്കി വിഴിഞ്ഞത്ത് എന്ന് കപ്പലടുക്കും.

]]>