Vivek Oberoi – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Apr 2022 05:11:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vivek Oberoi – malayalees.ch https://malayalees.ch 32 32 ജീവിക്കാനുള്ള അവകാശം ‘ദി ഡൽഹി ഫയൽസ്’; പുതിയ ചിത്രം പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി https://malayalees.ch/after-the-kashmir-files-filmmaker-reveals-his-next-the-delhi-files/ Sat, 16 Apr 2022 05:11:25 +0000 https://malayalees.ch/?p=60172 വിവാദ ചിത്രം ദി കാശ്മീർ ഫയൽസിന് പിന്നാലെ തൻ്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ‘ദി ഡൽഹി ഫയൽസ്’ എന്നാണ് പുതിയ സിനിമയുടെ പേര്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവേക് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കാശ്മീർ ഫയൽസിനെ ഏറ്റെടുത്ത എല്ലാ പ്രേക്ഷകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് പുതിയ സിനിമയെ പറ്റിയുള്ള പോസ്റ്റ്.

“കഴിഞ്ഞ നാലു വർഷം അങ്ങേയറ്റം സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും കഠിനാധ്വാനം ചെയ്തു. കാശ്മീർ ഹിന്ദുക്കൾ അനുഭവിച്ച യാതനകളെ പറ്റി മറ്റുള്ളർ ബോധവാന്മാരാവേണ്ടത് പ്രധാനമായിരുന്നു. കാശ്മീർ ഫയൽസിനെ സ്വീകരിച്ച എല്ലാവർക്കും നന്ദി.” ‘ദി ഡൽഹി ഫയൽസ്’ എന്ന പുതിയ ചിത്രത്തിന്റെ പണിയിലാണ് താനെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

ദി ഡൽഹി ഫയൽസ് എന്ന അടുത്ത ചിത്രത്തെ പറ്റി മുന്പ് തന്നെ അദ്ദേഹം സൂചനകൾ നൽകിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആരും പറയാത്ത കഥകൾ എന്ന ആശയത്തിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണിത്. സത്യത്തിനുള്ള അവകാശം എന്ന ടാഗ് ലൈനിൽ വന്ന ‘ദി തഷ്കെന്ത് ഫയൽസ്’, നീതിക്കുള്ള അവകാശം എന്ന വിശേഷണത്തോടെ അടുത്തിടെ പുറത്തിറങ്ങിയ ‘ദി കാശ്മീർ ഫയൽസ്’ എന്നിവയാണ് ആദ്യത്തെ രണ്ട് ചിത്രങ്ങൾ. ജീവിക്കാനുള്ള അവകാശം എന്ന വിശേഷണത്തിലാണ് മൂന്നാമത്തെ ചിത്രമായ ‘ദി ഡൽഹി ഫയൽസ്’ തയ്യാറാകുന്നത്.

]]>
നാര്‍കോട്ടിക്സ് ബ്യൂറോ വിവേകിനെതിരെ അന്വേഷണം നടത്തുന്നില്ല https://malayalees.ch/if-ncb-wont-probe-vivek-oberoi-in-drugs-scandal-mumbai-police-will-says-maha-home-minister/ Sat, 17 Oct 2020 05:17:13 +0000 https://malayalees.ch/?p=33451 ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിക്കെതിരെ മയക്കുമരുന്ന് കേസില്‍ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം നടത്താന്‍ തയ്യാറാവുന്നില്ല. നാര്‍കോട്ടിക്സ് ബ്യൂറോ അന്വേഷിച്ചില്ലെങ്കില്‍ മുംബൈ പൊലീസ് അന്വേഷിക്കുമെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു. വിവേക് ഒബ്റോയിയുടെ വീട് ബംഗളൂരു പൊലീസ് റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

“വിവേക് ഒബ്റോയ് ബിജെപിയുടെ താരപ്രചാരകനാണ്. നരേന്ദ്ര മോദിയായി അഭിനയിച്ച ആളാണ്. ബംഗളൂരു പൊലീസ് മയക്കുമരുന്ന് കേസ് അന്വേഷണത്തിനാണ് വന്നത്. പക്ഷേ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കാന്‍ തയ്യാറാവുന്നില്ല. വിവേക് ഒബ്റോയിയും മയക്കുമരുന്ന് കേസും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് എന്‍സിബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ അന്വേഷിച്ചില്ലെങ്കില്‍ മുംബൈ പൊലീസ് അന്വേഷിക്കും”- അനില്‍ ദേശ്മുഖ് വ്യക്തമാക്കി.

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വിവേക് ഒബ്റോയിയുടെ ഭാര്യയുടെ സഹോദരന്‍ ആദിത്യ ആല്‍വയെ തേടിയാണ് ബംഗളൂരു പൊലീസ് മുംബൈയിലെത്തിയത്. ആദിത്യ ആല്‍വ ഒളിവിലാണ്. വിവേക് ഒബ്റോയിയുടെ വീട്ടില്‍ ആദിത്യ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വാറന്റുമായാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധനക്കെത്തിയതെന്നും ബംഗളൂരു ജോയിന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

കര്‍ണാടകയിലെ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. സിനിമാ മേഖല ഉള്‍പ്പെട്ട സാന്‍ഡല്‍വുഡ് മയക്കുമരുന്ന് കേസിലാണ് പൊലീസ് ആദിത്യ ആല്‍വയെ തേടുന്നത്. താരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ 15 പേര്‍ ഇതിനകം അറസ്റ്റിലായി. അറസ്റ്റിലായവരില്‍ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നീ താരങ്ങളുമുണ്ട്. പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്ന, രാഹുല്‍ തോന്‍സെ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

ബംഗളൂരുവിലെ ഹെബല്‍ തടാകത്തിന് സമീപമുള്ള സ്ഥലത്ത് ആദിത്യ ആല്‍വ ഡ്രഗ്സ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. കേസില്‍ പൊലീസ് അറസ്റ്റ് തുടങ്ങിയപ്പോള്‍ മുതല്‍ ആദിത്യ ആല്‍വ ഒളിവിലാണ്. വിവേകിന്‍റെ ഭാര്യയോട് ചോദ്യംചെയ്യലിന് ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡ് – ലഹരി മാഫിയ ബന്ധത്തെ കുറിച്ചുള്ള അന്വേഷണമായി വഴിമാറിയിരുന്നു. ബിജെപി മഹാരാഷ്ട്ര സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഈ അന്വേഷണത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തു. മുംബൈ പൊലീസ് സുശാന്ത് കേസിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. ഒപ്പം നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും അന്വേഷണം തുടങ്ങി. ബിജെപിയുമായി ബന്ധമുള്ളവരെ കുറിച്ച് ആരോപണം ഉയരുമ്പോള്‍ എന്‍സിബി അന്വേഷിക്കാന്‍ മടിക്കുന്നുവെന്നാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപിച്ചിരിക്കുന്നത്.

]]>