visiting visa – malayalees.ch https://malayalees.ch Malayalam Online News Portal Fri, 25 Sep 2020 05:00:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png visiting visa – malayalees.ch https://malayalees.ch 32 32 നിര്‍ത്തിവെച്ച ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ യു.എ.ഇ വീണ്ടും അനുവദിച്ചു തുടങ്ങി https://malayalees.ch/visiting-visa-to-uae/ Fri, 25 Sep 2020 05:00:10 +0000 https://malayalees.ch/?p=32308 കോവിഡ് കാരണം നിര്‍ത്തിവെച്ച ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ യു.എ.ഇ വീണ്ടും അനുവദിച്ചു തുടങ്ങി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ വിനോദസഞ്ചാര-സാമ്പത്തിക മേഖലകളില്‍ ഉണര്‍വ്വുണ്ടാക്കാനാണ് വീണ്ടും വീസ അനുവദിച്ചു തുടങ്ങിയത്.

എന്നാല്‍, വർക് പെർമിറ്റ് തൽക്കാലം അനുവദിക്കില്ലെന്നും ഫെഡ‍റൽ അതോറിറ്റി ഫോർ ഐഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ അറിയിച്ചു. ലോക്ഡൗണ‍ിനെ തുടർന്ന് മാര്‍ച്ച് 17നായിരുന്നു വീസകൾ നിർത്തലാക്കിയത്. ദുബൈയില്‍ നേരത്തെ വിസകള്‍ അനുവദിച്ച് തുടങ്ങിയിരുന്നു.

]]>
ദുബൈ സന്ദർശക വിസക്ക് പുതിയ മാനദണ്ഡങ്ങൾ; ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് പുറമെ എന്തെല്ലാം വേണം? https://malayalees.ch/dubai-visit-visa-and-tourist-visa-need-more-documents/ Mon, 14 Sep 2020 13:21:03 +0000 https://malayalees.ch/?p=31797 ദുബൈയിൽ സന്ദർശക, ടൂറിസ്റ്റ് വിസാ നിയമം കർശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ സ്ഥാപനങ്ങൾക്കും മറ്റും പുതിയ മാർഗരേഖ അധികൃതർ കൈമാറി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം എന്നാണ് സൂചന.

സാധാരണ ഗതിയിൽ മടക്കയാത്രാ ടിക്കറ്റുണ്ടെങ്കിൽ ആർക്കും സന്ദർശക, ടൂറിസ്റ്റ് വിസയിൽ ദുബൈയിലേക്ക് വരിക എളുപ്പമാണ്. എന്നാൽ വിസാ ചട്ടങ്ങളിൽ പുതിയ ചില നിബന്ധനകൾ കൂടി ഉൾപ്പെടുത്താനാണ് ദുബൈ എമിഗ്രേഷൻ അധികൃതരുടെ തീരുമാനം.

നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്ങ്മൂലം , ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഹോട്ടൽ റിസർവേഷൻ, അതല്ലെങ്കിൽ താമസ സ്ഥലം സംബന്ധിച്ച വിവരങ്ങൾ എന്നി കൂടി റിട്ടേൺ ടിക്കറ്റിനൊപ്പം ഉണ്ടായിരിക്കണമെന്നാണ് പുതിയ നിർദേശം

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കുന്നവർ അവരുടെ പൂർണ വിവരവും മറ്റു രേഖകൾക്കൊപ്പം കൈമാറണം.

സമ്മേളനം, പ്രദർശനം എന്നിവയിൽ പെങ്കടുക്കാൻ വരുന്നവർ മറ്റു രേഖകൾക്കൊപ്പം ക്ഷണക്കത്തു കൂടി കൈമാറണം.

ദുബൈയിലേക്ക് പുതിയ ടൂറിസ്റ്റുകൾക്ക് വേണ്ടത്

പൊതു ടൂറിസം

1.നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്ങ്മൂലം

2. ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

3. ഹോട്ടൽ റിസർവേഷൻ/ താമസ സ്ഥലം

4. റിട്ടേൺ വിമാന ടിക്കറ്റ്


കുടുംബാംഗങ്ങളെ / സുഹൃത്തുക്കളെ സന്ദർശിക്കാൻ

1. ബന്ധപ്പെട്ട കുടുംബാംഗത്തിന്റെ/സുഹൃത്തിന്റെ വിലാസം

2. തിരിച്ചു വരുമെന്ന സത്യവാങ്ങ്മൂലം

3. എമിറേറ്റ്സ് ഐ.ഡിയുടെ കോപ്പി

4. ഹോട്ടൽ റിസർവേഷൻ or താമസ സ്ഥലം

5. ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ്

6. റിട്ടേൺ വിമാന ടിക്കറ്റ്

സമ്മേളനങ്ങളിൽ പങ്കെടുക്കാൻ


1. തിരികെ മടങ്ങുമെന്ന സത്യവാങ്ങ്മൂലം

2. ഹോട്ടൽ റിസർവേഷൻ/താമസ സ്ഥലം.

3. ക്ഷണക്കത്തി പകർപ്പ്

4. ആറു മാസത്തെ ബാങ്കിടപാടുകളുടെ വിവരങ്ങൾ

5. റിട്ടേൺ വിമാന ടിക്കറ്റ്

എക്സിബിഷൻ ആവശ്യങ്ങൾക്ക്

1. തിരികെ മടങ്ങുമെന്ന സത്യവാങ്ങ്മൂലം

2. ഹോട്ടൽ റിസർവേഷൻ/താമസ സ്ഥലം

3. ക്ഷണകത്തിന്റെ പകർപ്പ്

4. ആറു മാസത്തെ ബാങ്ക് വിശദാംശങ്ങൾ

5. റിട്ടേൺ വിമാന ടിക്കറ്റ്

]]>
യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി https://malayalees.ch/uae-visiting-visa-period-extends/ Tue, 11 Aug 2020 05:27:00 +0000 https://malayalees.ch/?p=29969 പുതുക്കിയ യാത്രാനിയമങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും

യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി. ഒരു മാസത്തേക്കാണ് സമയം നീട്ടിയത്. ഇന്ന് സമയം അവസാനിക്കാൻ ഇരിക്കെയാണ് നടപടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ്‌ സിറ്റിസൺഷിപ്പിന്റെതാണ് തീരുമാനം. യു.എ.ഇ ഔദ്യോഗിക വാർത്താഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

കൂടാതെ യു.എ.ഇ റസിഡൻസി വിസയുള്ളവർക്ക് അബൂദബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ നിർബന്ധിത ഐ.സി.എ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന് അബൂദബി അന്താരാഷ്​ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു. ഐ.സി.എ അനുമതി ലഭിക്കാത്തതിനാൽ മടക്കയാത്ര വൈകുന്ന പ്രവാസികൾക്ക്​ ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്​.

പുതുക്കിയ യാത്രാനിയമങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വിമാനക്കമ്പനികൾക്ക് അയച്ച ഔദ്യോഗിക വിജ്ഞാപനത്തിലാണ്​ ഇക്കാര്യം പറയുന്നത്​. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. പാക്കിസ്ഥാൻ ഇൻറർനാഷണൽ എയർലൈൻസ് (പി.ഐ.എ), ടർക്കിഷ് എയർലൈൻ, മിഡിൽ ഈസ്​റ്റ്​ എയർലൈൻ എന്നിവയുടെ ട്രാവൽ ഏജൻസികൾക്ക്​ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്​ ലഭിച്ചു.

എന്നാൽ, എയർ ഇന്ത്യക്ക് ഇതുവരെ അറിയിപ്പ്​ ലഭിച്ചിട്ടില്ല. അംഗീകൃത ലബോറട്ടറിയിൽ നിന്നുള്ള കോവിഡ്​ പരിശോധന ഫലം വേണമെന്ന നിബന്ധനക്ക്​ മാറ്റമില്ല.

]]>