vishnupriya death – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Aug 2023 05:14:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vishnupriya death – malayalees.ch https://malayalees.ch 32 32 മകൾ ജീവനൊടുക്കിയതിന് കാരണം ബന്ധുവായ യുവാവ്; പരാതിയുമായി മാതാപിതാക്കൾ https://malayalees.ch/parents-about-vishnupriya-suicide-case-kayamkulam/ Fri, 18 Aug 2023 05:14:37 +0000 https://malayalees.ch/?p=86370 കായംകുളത്ത് ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് അച്ഛൻ വിജയൻ പൊലീസിൽ പരാതി നൽകി. യുവാവിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് എരുവ ക്ഷേത്രത്തിലെ കുളത്തിൽ ചാടി മരിച്ചത്. കുളക്കടവിൽ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പിൽ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞിട്ടുണ്ട്. യുവാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയതായി കൂട്ടുകാരികളോട് വിഷ്ണുപ്രിയ പറഞ്ഞെന്നും വിജയൻ പരാതിയിൽ ആരോപിക്കുന്നു.

ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് കൈത്താങ്ങാകാൻ ഉണ്ണിയപ്പം വിറ്റ് പണം കണ്ടെത്തിയിരുന്ന പെൺകുട്ടിയായിരുന്നു വിഷ്ണുപ്രിയ. പ്ലസ്ടു പഠനം കഴിഞ്ഞ് എൽ.എൽ.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. കുളക്കടവിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൽ മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായി പെൺകുട്ടി എഴുതിയിരുന്നു.

]]>
കൊലയ്ക്ക് കാരണം പ്രണയനൈരാശ്യം; വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു https://malayalees.ch/vishnupriya-murder-case-chargesheet-submitted/ Thu, 15 Dec 2022 07:54:20 +0000 https://malayalees.ch/?p=72871 പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ആസൂത്രിത പദ്ധതി തയ്യാറാക്കിയാണ് പ്രതി ശ്യാംജിത്ത് കൊല നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി എസിജിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 75-ഓളം സാക്ഷികളുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളടക്കം 20 തൊണ്ടിമുതലുകളും തെളിവായി കണ്ടെത്തിയിട്ടുണ്ട്. 

പൊന്നാനി സ്വദേശി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പ്രതിയായ ശ്യാംജിത്തിലേക്ക് എത്തിയത്. അയൽവാസിയുടെ സാക്ഷിമൊഴിയും നിർണായകമായി. സീരിയൽ കില്ലറുടെ കഥ പറയുന്ന സിനിമ കൊലയ്ക്ക് പ്രചോദനമായെന്ന് പ്രതി പറഞ്ഞിരുന്നു. ഗൂഗിളിൽ സെർച്ച് ചെയ്ത് പ്രതി കൊലപാതകത്തിനായി ആസൂത്രണം ചെയ്തു. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ഈ സുഹൃത്തുമായാണ് ശ്യാംജിത്ത് എത്തുന്ന സമയത്ത് വിഷ്ണുപ്രിയ വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരുന്നത്. ഇവർ പ്രണയത്തിലാണെന്നായിരുന്നു ശ്യാംജിത്തിന്റെ സംശയം.

വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പ്രതി ശ്യാംജിത്ത് സ്വയം നിർമ്മിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിനുവേണ്ട ആയുധങ്ങൾ പ്രതി ഓൺലൈനിൽ നിന്ന് വാങ്ങിയതായും പൊലീസ് പറഞ്ഞു. ഈ ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകശേഷം അന്വേഷണം വഴിതെറ്റിക്കുന്നതിനുള്ള ശ്രമങ്ങളും ശ്യാംജിത്തിന്റെ ഭാഗത്തുനിന്നുണ്ടായി. കൊലയ്ക്ക് പിന്നാലെ ആയുധങ്ങൾ ഉപേക്ഷിച്ച പ്രതി വസ്ത്രം മാറിയതിന് ശേഷം അച്ഛന്റെ ഹോട്ടലിലെത്തി. ഭക്ഷണം വിളമ്പാനും സഹായിച്ചു. ബാർബർ ഷോപ്പിൽ നിന്ന് മുടി ശേഖരിച്ച് ആയുധം ഉപേക്ഷിച്ച ബാഗിൽ നിക്ഷേപിക്കുകയും ചെയ്തു. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകി.

ശ്യാംജിത്തിന്റെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഫോണിൽ മറ്റൊരു സിം ഇട്ട് വിഷ്ണുപ്രിയയെ വിളിക്കാൻ ശ്യാംജിത്ത് ശ്രമിച്ചതായി കണ്ടെത്തി. ആ സിം കാർഡുകൾ കണ്ടെടുത്തു. ബാഗിലുണ്ടായിരുന്ന കയർ മുറിയിൽ നിന്ന് കിട്ടി. പ്രതിയുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

]]>
‘അവൾ തേച്ചു അവൻ ഒട്ടിച്ചു’; അധ്യാപകന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം https://malayalees.ch/cusat-professors-hate-comment-against-vishnupriya-students-demands-apology/ Thu, 27 Oct 2022 11:25:50 +0000 https://malayalees.ch/?p=70316 പാനൂർ വിഷ്ണുപ്രിയ കൊലപാതകക്കേസിൽ അധ്യാപകന്റെ ഫേസ്ബുക്ക്‌ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. കുസാറ്റ് പോളിമർ ആന്റ് റബ്ബർ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്. ‘അവൾ തേച്ചു അവൻ ഒട്ടിച്ചു’ എന്നാണ് ഫേസ് ബുക്ക്‌ പോസ്റ്റ്‌.

അധ്യാപകന്റേത് ലജ്ജാവഹമായ സമീപനമെന്ന് എസ്എഫ്ഐ കൊച്ചിൻ യൂണിവേഴ്സിറ്റ് യൂണിറ്റ് കമ്മിറ്റി പറഞ്ഞു. സംഭവത്തിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി. അധ്യാപകൻ മാപ്പ് പറയണമെന്നാവശ്യമാണ് എസ്എഫ്ഐ മുന്നോട്ട് വെക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ശ്യാംജിത്തിന്റെ ക്രൂരകൃത്യം ചര്‍ച്ചയായിരിക്കെ ‘അവള്‍ തേച്ചു, അവന്‍ ഒട്ടിച്ചു’ എന്ന് പ്രശാന്ത് രാഘവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പെണ്‍കുട്ടി സുഹൃത്തില്‍ നിന്ന് അകന്ന് കൊലയ്ക്ക് കാരണമുണ്ടാക്കിയെന്ന തരത്തിലാണ് പ്രശാന്ത് രാഘവന്റെ വാദങ്ങള്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അധ്യാപകന്റെ പ്രതികരണത്തിനെതിരെ പ്രതിഷേധവുമായി കുസാറ്റ് എസ്എഫ്‌ഐ രംഗത്തെത്തി. ഡോ.പ്രശാന്ത് രാഘവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും യൂണിവേഴ്‌സിറ്റി സമൂഹം ഈ വിഷയത്തില്‍ ഗൗരവപൂര്‍വം പ്രതിഷേധിക്കേണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

]]>
‘അവൾ തേച്ചു അവൻ ഒട്ടിച്ചു’; വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ വിവാദത്തിൽ https://malayalees.ch/cusat-professors-facebook-post-against-vishnupriya/ Wed, 26 Oct 2022 12:19:26 +0000 https://malayalees.ch/?p=70251 കണ്ണൂർ പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ വിവാദത്തിൽ. കുസാറ്റ് പോളിമർ ആന്റ് റബ്ബർ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്.
‘അവൾ തേച്ചു അവൻ ഒട്ടിച്ചു’ എന്നാണ് ഫേസ് ബുക്ക്‌ പോസ്റ്റ്‌. അധ്യാപകന്റേത് ലജ്ജാവഹമായ സമീപനമെന്ന് എസ്എഫ്ഐ പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. അധ്യാപകൻ മാപ്പ് പറയണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.

ഇതിനിടെ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാം ജിത്തിനെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായിട്ടാണ് പൊലീസിന്റെ ഈ ആവശ്യം. പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആയുധങ്ങൾ ഉൾപ്പെടെ എല്ലാം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് നടത്തും. അതിനായിട്ടാണ് പൊലീസ് കസ്റ്റഡി അപേക്ഷ കൊടുത്തിട്ടുള്ളത്. ഇന്ന് അപേക്ഷ പരി​ഗണിക്കും.

ഇവർ തമ്മിൽ എത്ര വർഷത്തെ പരിചയമുണ്ടായിരുന്നു, എപ്പോൾ മുതലാണ് ശ്യാംജിത്തിന്റെ മനസ്സിൽ പക തോന്നിത്തുടങ്ങിയത്, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്തും. ഒപ്പം മറ്റ് ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിക്കും. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ സാക്ഷിയാക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്. അയാളെ ഇവിടെക്ക് എത്തിക്കാനുള്ള നടപടികളെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒപ്പം അയൽവാസികളെയും സാക്ഷിയാക്കാനാണ് ആലോചന. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി, കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. മാതൃകപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്ന രീതിയിലേക്ക് എത്താനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്.

]]>
വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്ന പ്രതി പിടിയിൽ https://malayalees.ch/vishnupriya-murder-shyamjith-in-custody/ Sat, 22 Oct 2022 11:03:46 +0000 https://malayalees.ch/?p=70067 കണ്ണൂർ പാനൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. മാനന്തേരി സ്വദേശിയായ ശ്യാം ജിത്താണ് കസ്റ്റഡിയിലായത്. നിർണായകമായത് കൊലപാതകത്തിന് മുമ്പുള്ള ഫോൺ കോളുകളാണ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു. സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്ണുപ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതി കുറ്റം സമ്മതിച്ചതായും വിവരമുണ്ട്.

ഇയാളുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാൻക്കണ്ടി ഹൗസിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയ (22)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.

ആക്രമണസമയത്ത് വീട്ടിൽ തനിച്ചായിരുന്നു വിഷ്ണുപ്രിയ. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മ മരണപ്പെട്ടതിനാൽ കുടുംബക്കാരും ബന്ധുക്കളും അവിടെയായിരുന്നു. ഉച്ചയോടെ മുഖംമൂടി ധരിച്ച് ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിന് മുന്നിൽ കണ്ടതായാണ് നാട്ടുകാർ മൊഴി നൽകിയിരുന്നു.പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. സഹോദരങ്ങൾ: വിസ്മയ, വിപിന, അരുൺ.

]]>