visa – malayalees.ch https://malayalees.ch Malayalam Online News Portal Fri, 09 Jun 2023 04:50:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png visa – malayalees.ch https://malayalees.ch 32 32 വിസിറ്റിങ് ഇന്‍വെസ്റ്റര്‍: സൗദി അറേബ്യയുടെ പുതിയ വിസ; പ്രത്യേകതകള്‍ അറിയാം… https://malayalees.ch/saudi-arabia-launches-visiting-investor-visa/ Fri, 09 Jun 2023 04:28:48 +0000 https://malayalees.ch/?p=82407 സൗദി അറേബ്യയില്‍ ‘വിസിറ്റിങ് ഇന്‍വെസ്റ്റര്‍’ എന്ന പേരില്‍ പുതിയ വിസ പ്രഖ്യാപിച്ചു. നിക്ഷേപകരെ ഉദ്ദേശിച്ചുള്ള വിസ ഓണ്‍ലൈന്‍ വഴി ലഭിക്കും. വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. 

വിദേശ നിക്ഷേപകരെ സൌദിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സന്ദര്‍ശക വിസ പരിചയപ്പെടുത്തുന്നത്. ‘വിസിറ്റിങ് ഇന്‍വെസ്റ്റര്‍’ എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന വിസയില്‍ നിക്ഷേപാവശ്യങ്ങള്‍ക്കായി വിദേശികള്‍ക്ക് സൗദി സന്ദര്‍ശിക്കാം. നിക്ഷേപ സാധ്യതകളെ കുറിച്ച് പഠിക്കാനും മറ്റും ഈ വിസ പ്രയോജനപ്പെടുത്താം. ഏകീകൃത ഓണ്‍ലൈന്‍ വിസാ പ്ലാറ്റ്‌ഫോം വഴി അനായാസം വിസയ്ക്കായി

അപേക്ഷിച്ച ഉടന്‍ തന്നെ വിസ ഇഷ്യൂ ചെയ്യും. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച് സൗദി വിദേശ കാര്യമന്ത്രാലയമാണ് പുതിയ വിസ നടപ്പിലാക്കുന്നത്. ഏതാനും രാജ്യങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വിസ അനുവദിക്കുന്നത്. താമസിയാതെ എല്ലാ രാജ്യക്കാര്‍ക്കും ‘വിസിറ്റിങ് ഇന്‍വെസ്റ്റര്‍’ വിസ ലഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിവിഷന്‍ 2030ന്റെ ലക്ഷ്യം കൈവരിക്കുന്നതിന് പുതിയ വിസ സഹായകരമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

]]>
യുഎസിൽ തുടരാൻ അനുമതി തേടി ബ്രസീൽ മുൻ പ്രസിഡന്റ് https://malayalees.ch/probed-in-brazil-bolsonaro-seeks-six-more-months-in-us/ Tue, 31 Jan 2023 04:17:17 +0000 https://malayalees.ch/?p=75353 അമേരിക്കയിൽ തുടരാൻ അനുമതി തേടി ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ. ആറ് മാസത്തേക്ക് കൂടി വിസ അനുവദിക്കണമെന്നാണ് ആവശ്യം. സ്വന്തം നാട്ടിൽ അന്വേഷണം നേരിടുന്നതിനിടെ ഡിസംബർ അവസാനത്തോടെയാണ് ബോൾസോനാരോ ഫ്ലോറിഡയിൽ എത്തിയത്.

https://likevertising.com/r/p.html?f=igvsiv&e=1333113413099

സ്ഥാനം ഒഴിഞ്ഞ ബോൾസോനാരോ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ സ്ഥാനാരോഹണത്തിന് മുമ്പ് ഫ്ലോറിഡയിൽ എത്തി. ലോകനേതാക്കളെ സന്ദർശിക്കുന്നതിനുള്ള വിസയിലാണ് അമേരിക്കയിൽ എത്തിയത്. വിസയുടെ കാലാവധി ഇന്ന് അവസാനിക്കും.

ലുലയുടെ വിജയം അംഗീകരിക്കാൻ വിസമ്മതിച്ച ബോൾസോനാരോയുടെ അനുയായികൾ ജനുവരി 8 ന് തലസ്ഥാനമായ ബ്രസീലിയയിൽ നടത്തിയ കലാപത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ ബ്രസീലിന്റെ ഇലക്ട്രോണിക് വോട്ടിംഗ് സമ്പ്രദായത്തെക്കുറിച്ച് സംശയം ജനിപ്പിക്കാൻ ശ്രമിച്ച ബോൾസോനാരോയ്‌ക്കെതിരെയും പുതിയ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

പുതിയ സർക്കാരിനെ അട്ടിമറിക്കാൻ ആയിരക്കണക്കിന് ബോൾസോനാരോ അനുകൂലികൾ ബ്രസീലിയയിലെ പ്രസിഡന്റിന്റെ കൊട്ടാരം, കോൺഗ്രസ്, സുപ്രീം കോടതി കെട്ടിടങ്ങൾ ആക്രമിച്ചിരുന്നു. ബോൾസോനാരോയുടെ അവസാനത്തെ നീതിന്യായ മന്ത്രി ആൻഡേഴ്സൺ ടോറസും കലാപത്തിനിടെ അമേരിക്ക സന്ദർശിച്ചിരുന്നു. എന്നാൽ മടങ്ങിയെത്തിയപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടു.

ബോൾസോനാരോയുടെ അപേക്ഷയെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചിട്ടില്ല. യുഎസ് നിയമപ്രകാരം വിസ രേഖകൾ രഹസ്യമാണ്.

]]>
നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ, മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞു https://malayalees.ch/novak-djokovic-reported-visa-snag-on-australia-trip/ Thu, 06 Jan 2022 04:21:27 +0000 https://malayalees.ch/?p=55096 ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ. താരത്തെ മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞു. ഇന്ന് സെർബിയയിലേക്ക് മടക്കിയയക്കും. വാക്സിൻ എടുക്കാത്തതിനെ തുടർന്നാണ് നടപടി.

കൊവിഡ് പ്രതിരോധ വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ ഇത്തവണ കളിക്കാൻ സാധിക്കില്ല. മെൽബൺ സ്ഥിതി ചെയ്യുന്ന ഓസ്ടേലിയയിലെ വിക്ടോറിയ സ്റ്റേറ്റിൽ കായിക താരങ്ങൾക്ക് വാക്സിൻ നിർബന്ധമാക്കിയിരിക്കുകയാണ്.

വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വാക്സിൻ എടുക്കണോ വേണ്ടയോ എന്നതെന്നും ആർക്കും ആരെയും ബ്ലാക്ക്മെയിൽ ചെയ്യാൻ സാധിക്കില്ലെന്നും ജോക്കോവിച്ചിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു. വാക്സിൻ നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് വിട്ടു നിന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരും ആരെയും ബ്ലാക് മെയിൽ ചെയ്യുന്നില്ലെന്നും ജനങ്ങളുടെ സംരക്ഷണവും സുരക്ഷയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വിക്ടോറിയ കായിക മന്ത്രി മാർട്ടിൻ പകുല വ്യക്തമാക്കി. സീസണിലെ ആദ്യ ഗ്രാൻസ്ലാം ആയ ഓസ്ട്രേലിയൻ ഓപ്പൺ 2022 ജനുവരി 17 മുതൽ 30 വരെ മെൽബൺ പാർക്കിൽ ആണ് അരങ്ങേറുക.

]]>
ഒമാനിൽ താത്ക്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകൾ പുനഃരാരംഭിക്കുന്നു https://malayalees.ch/tourist-visas-suspended-in-oman-are-being-resumed/ Tue, 01 Dec 2020 05:22:56 +0000 https://malayalees.ch/?p=36052 ഒമാനിൽ കൊവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകൾ പുനഃരാരംഭിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ ഹോട്ടലുകൾക്കും ടൂറിസം കമ്പനികൾക്കും മാത്രമായിരിക്കും ടൂറിസ്റ്റ് വിസകൾ അനുവദിക്കുക.

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതലാണ് ഒമാൻ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചത്. നവംബർ ആദ്യത്തിൽ എക്സ്പ്രസ്, ഫാമിലി വിസിറ്റിങ് വിസകളും കഴിഞ്ഞ ദിവസം തൊഴിൽ വിസയും അനുവദിക്കുന്നത് പുനരാരംഭിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ കുറഞ്ഞ എണ്ണം ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്ന നേരത്തേയുള്ള ഉത്തരവും സുപ്രീം കമ്മിറ്റി പിൻവലിച്ചു.

ഡിസംബർ ആറ് മുതൽ മുഴുവൻ ജീവനക്കാരും ഓഫീസുകളിൽ ഹാജരാകണമെന്ന് സുപ്രീം കമ്മിറ്റി നിർദേശിച്ചു. മുൻകരുതൽ നടപടികൾ ഉറപ്പാക്കി കൂടുതൽ വ്യവസായ, വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാനും തീരുമാനിച്ചു. കോവിഡ് രോഗവ്യാപനത്തിൽ കാര്യമായ കുറവ് ദൃശ്യമാണ്. ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലും പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞതായും സുപ്രീം കമ്മിറ്റി വിലയിരുത്തി. രോഗ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ ജനങ്ങൾ പുലർത്തുന്ന പ്രതിബദ്ധതതെ സുപ്രീം കമ്മിറ്റി അനുമോദിക്കുകയും ചെയ്തു.

]]>
യു.എ.ഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചും ഇനി വിസയില്ലാതെ പറക്കാം https://malayalees.ch/israel-and-uae-sign-visa-and-pipeline-deals-to-cement-alliance/ Wed, 21 Oct 2020 04:42:48 +0000 https://malayalees.ch/?p=33630 യു.എ.ഇ – ഇസ്രയേൽ പൗരൻമാർക്ക് വിസയില്ലാതെ യു.എ.ഇയും ഇസ്രയേലും സന്ദർശിക്കാൻ കഴിയും. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്.

യു.എ.ഇ – ഇസ്രയേൽ പൗരൻമാർക്ക് വിസ രഹിത യാത്രയൊരുക്കും. ഇരു രാജ്യങ്ങളിലെയും പൗരൻമാർക്ക് വിസയില്ലാതെ യു.എ.ഇയും ഇസ്രയേലും സന്ദർശിക്കാൻ കഴിയും. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്.

ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ യു.എ.ഇയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധി സംഘത്തെ സ്വീകരിച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. നാല് കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സാമ്പത്തിക, സാങ്കേതിക, വ്യോമയാന മേഖലകളിലാണ് കരാർ ഒപ്പുവെച്ചത്. ഇത് വൻമാറ്റത്തിന് വഴിയൊരുക്കുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, യു.എ.ഇ- യു.എസ് – ഇസ്രയേൽ എന്നീ രാജ്യങ്ങൾ ചേർന്ന് ‘അബ്രഹാം ഫണ്ടി’ന് രൂപം നൽകി. അബ്രഹാം അക്കോഡ് കരാറിന്‍റെ ഭാഗമായി കൂടുതൽ സഹകരണത്തിനാണ് ഫണ്ടിന് രൂപം നൽകിയത്. പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്തുന്നതിനും ഊർജമേഖലയിലെ സഹകരണവും ഫണ്ടിലൂടെ ലക്ഷ്യമിടുന്നു. മിഡിൽ ഈസ്റ്റിന്‍റെ വികസനത്തിന് മൂന്ന് ബില്യൺ ഡോളർ സ്വകാര്യ മേഖലയിൽ നിക്ഷേപിക്കും. ഇതിലേക്ക് മറ്റ് രാജ്യങ്ങളെയും ക്ഷണിച്ചു.

ഇസ്രയേലിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി ആദ്യ ഇത്തിഹാദ് വിമാനം അബൂദബിയിൽ എത്തി. ഇരു രാജ്യങ്ങളും തമ്മിൽ ആഴ്ചയിൽ 28 വാണിജ്യ വിമാന സർവീസുകൾ നടത്താനാണ് തീരുമാനം.

]]>