Virender Sehwag – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Jun 2023 11:10:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Virender Sehwag – malayalees.ch https://malayalees.ch 32 32 ‘അന്ന് സച്ചിന് വേണ്ടിയായിരുന്നെങ്കിൽ ഇന്ന് കോലിക്ക് വേണ്ടി ലോകകപ്പ് നേടണം’; സെവാഗ് https://malayalees.ch/virender-sehwag-names-four-semi-finalists-of-icc-world-cup-2023/ Wed, 28 Jun 2023 11:10:14 +0000 https://malayalees.ch/?p=83456 2023 ഏകദിന ലോകകപ്പ് ഷെഡ്യൂൾ പുറത്തുവന്നതിന് പിന്നാലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഇന്ത്യ, പാകിസ്താൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമിയിലെത്തുമെന്നാണ് സെവാഗിന്റെ പ്രവചനം. വിരാട് കോലി, രോഹിത് ശർമ്മ, ഡേവിഡ് വാർണർ എന്നിവർ റൺസ് വേട്ടയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

ഏകദിന ലോകകപ്പ് ഷെഡ്യൂൾ ലോഞ്ച് ചടങ്ങിലാണ് വീരേന്ദർ സെവാഗ് തന്റെ പ്രവചനം നടത്തിയത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഐസിസി സിഇഒ ജെഫ് അലാർഡിസ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ, മുൻ ശ്രീലങ്കൻ വെറ്ററൻ സ്പിന്നർ മുത്തയ്യ മുരളീധരൻ വീരേന്ദർ സെവാഗ് എന്നിവർ ചേര്‍ന്നായിരുന്നു മത്സരക്രമം പുറത്തുവിട്ടത്. പിന്നാലെ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയായിരിക്കുമെന്ന് പ്രവചിക്കാന്‍ സെവാഗിനോട് മുരളീധരന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യ, പാകിസ്താൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളെയാണ് സെവാഗ് തന്റെ സെമി ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്തത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കിരീടം നിലനിർത്താനാണ് സാധ്യത. എന്നാൽ പരിചിതമായ സാഹചര്യങ്ങളിൽ മികച്ച പ്രകടനത്തിന് പേരുകേട്ട ഇന്ത്യയ്ക്ക് മൂന്നാം ലോകകപ്പ് നേടാനുള്ള മികച്ച അവസരമുണ്ടെന്നും സെവാഗ് പറയുന്നു. 2011ലെ ഇന്ത്യന്‍ ടീം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടി ലോകകപ്പ് നേടാനാണ് ഗ്രൗണ്ടിലിറങ്ങിയതെങ്കില്‍ ഇത്തവണ അത് വിരാട് കോലിക്ക് വേണ്ടിയാകണമെന്നും സെവാഗ് കൂട്ടിച്ചേർത്തു.

ടീമിലെ എല്ലാവരും കോലിക്കു വേണ്ടി ലോകകപ്പ് നേടാനായി ഇറങ്ങണം. കാരണം കോലി മഹാനായ കളിക്കാരനാണ്, ഒപ്പം മറ്റ് താരങ്ങളെ സഹായിക്കുന്ന നല്ല മനുഷ്യനും-സെവാഗ് പറഞ്ഞു. ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ പ്രാധാന്യവും സെവാഗ് വിവരിച്ചു. ഇരു ടീമുകളും കടുത്ത സമ്മർദ്ദത്തിലാകും. ഈ സമ്മർദത്തെ ഫലപ്രദമായി നേരിടുന്ന ടീം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
ലോകകപ്പ് ടീം; കോലിയെ ഒഴിവാക്കി സെവാഗിന്റെ ടോപ്പ് ത്രീ https://malayalees.ch/sehwag-india-world-cup-kohli/ Tue, 28 Jun 2022 08:26:31 +0000 https://malayalees.ch/?p=63998 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വിരാട് കോലിയെ ഒഴിവാക്കി മുൻ ദേശീയ താരം വീരേന്ദർ സെവാഗ്. ലോകകപ്പിൽ വലങ്കയ്യൻ-ഇടങ്കയ്യൻ ബാറ്റർമാരെ ടോപ്പ് ഓർഡറിൽ പരിഗണിക്കുന്നത് നല്ലതായിരിക്കുമെന്ന് സെവാഗ് പറഞ്ഞു. ആദ്യ മൂന്ന് നമ്പറുകളിൽ ഇഷാൻ കിഷൻ, രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവർ കളിക്കുന്നത് നന്നാവുമെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. 

“കൂറ്റനടിക്കാരെ പരിഗണിക്കുമ്പോൾ ടി-20യിൽ ഇന്ത്യക്ക് ഒട്ടേറെ താരങ്ങളുണ്ട്. എങ്കിലും വ്യക്തിപരമായി ടോപ്പ് ത്രീയിൽ രോഹിത് ശർമ, ഇഷാൻ കിഷൻ, കെഎൽ രാഹുൽ എന്നിവരെയാണ് ഞാൻ പിന്തുണയ്ക്കുന്നത്. ടോപ്പ് ത്രീയിൽ വലങ്കയ്യൻ-ഇടങ്കയ്യൻ ബാറ്റർമാരെ പരീക്ഷിക്കുന്നത് നന്നാവും. രോഹിതോ കിഷനോ, അല്ലെങ്കിൽ കിഷനോ രാഹുലോ.”- സെവാഗ് പറഞ്ഞു.

ലോകകപ്പിൽ ബാക്കപ്പ് ഓപ്പണറായി ഏറെക്കുറെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞ താരമാണ് ഇഷാൻ കിഷൻ. 2021 മാർച്ചിൽ അരങ്ങേറിയ താരം 16 ടി-20കളിൽ നിന്ന് 34.73 ശരാശരിയും 134.97 സ്ട്രൈക്ക് റൈറ്റും സൂക്ഷിച്ച് 521 റൺസാണ് കിഷൻ നേടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ 150നു മുകളിൽ സ്ട്രൈക്ക് റൈറ്റോടെ 206 റൺസ് നേടിയ കിഷനായിരുന്നു ടോപ്പ് സ്കോറർ.

]]>
സെവാഗിന്റെ ബേബിസിറ്റിംങ് പരസ്യം അധിക്ഷേപമായോ? https://malayalees.ch/matthew-hayden-reminds-babysitter-virender-sehwag-to-never-take-aussies-for-a-joke/ Tue, 12 Feb 2019 15:23:48 +0000 https://malayalees.ch/?p=2653 ഇന്ത്യ – ആസ്‌ത്രേലിയ ടി20, ഏകദിന പരമ്പരകള്‍ക്ക് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇറക്കിയ പരസ്യത്തിനെതിരെ വിമര്‍ശനവും മുന്നറിയിപ്പുമായി മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍. ആസ്‌ട്രേലിയന്‍ ടീമിനെ കളിയാക്കുന്ന പരസ്യത്തെ തുടര്‍ന്നാണ് വീരന്ദ്ര സേവാഗിനും സ്റ്റാര്‍സ്‌പോര്‍ട്‌സ് ഇന്ത്യക്കും ഹെയ്ഡന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സെവാഗിനേയും ആസ്‌ട്രേലിയന്‍ ജേഴ്‌സിയിലുള്ള കുറച്ച് കുട്ടികളേയുമാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ആസ്‌ട്രേലിയയില്‍ നടന്ന പരമ്പരക്കിടെ പന്തും പെയ്‌നും തമ്മില്‍ നടന്ന വാക്ക് പോരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പരസ്യം പുരോഗമിക്കുന്നത്. ‘അവര്‍ ഞങ്ങളോട് കുട്ടികളെ നോക്കുമോ എന്ന് ചോദിച്ചു? പിന്നെന്താ എല്ലാവരും വന്നോളൂ എന്ന് ഞങ്ങള്‍ മറുപടിയും നല്‍കി’ എന്ന് പറയുന്ന സേവാഗ് കുട്ടികളെ ഇതാ ഓസീസ് പടയെത്തിക്കഴിഞ്ഞെന്ന് വിശേഷിപ്പിക്കുന്നുമുണ്ട്.

ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ കുട്ടികളോട് ഉപമിച്ച് കളിയാക്കിയതാണ് മാത്യു ഹെയ്ഡനെ ചൊടിപ്പിച്ചത്. ഒരിക്കലും ഓസീസിനെ വിലകുറച്ചുകാണരുത് വീരുബോയ് എന്ന് പറഞ്ഞാണ് ഹെയ്ഡന്റെ മുന്നറിയിപ്പ്. ആരാണ് ലോകകപ്പിനെ ‘ബേബി സിറ്റ്’ ചെയ്യുന്നതെന്ന് മറക്കരുതെന്നും ഹെയ്ഡന്‍ ട്വീറ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും തമ്മില്‍ ടെസ്റ്റിനിടെ നടന്ന സംഭാഷണമാണ് ഇതിനെല്ലാം തുടക്കമായത്. മൂന്നാം ടെസ്റ്റില്‍ ബാറ്റ് ചെയ്യാന്‍ വന്ന പെയ്‌നെ താത്ക്കാലിക ക്യാപ്റ്റനെന്നായിരുന്നു പന്ത് വിശേഷിപ്പിച്ചത്. പിന്നീട് പന്ത് ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ തനിക്കും ഭാര്യക്കും ഒരു സിനിമക്ക് പോകാനായി കുട്ടികളെ ബേബി സിറ്റ് ചെയ്യുമോ എന്നായി പെയ്‌നിന്റെ ചോദ്യം. ഇരുവരും തമാശയായി തന്നെ ഇതെടുക്കുകയും പിന്നീട് ഇരുടീമുകളും പങ്കെടുത്ത ചടങ്ങിനിടെ പെയ്‌നിന്റെ കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പം പന്ത് ചിരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു.

ചൂടിലായ ഹെയ്ഡനെ തണുപ്പിക്കാന്‍ ഇതിനിടെ ചില ഇന്ത്യന്‍ ആരാധകര്‍ ട്വിറ്ററിലൂടെ ശ്രമിക്കുകയും ചെയ്തു.

ആസ്‌ട്രേലിയയുടെ ഇന്ത്യന്‍ പരമ്പര ഫെബ്രുവരി 24നാണ് ആരംഭിക്കുക. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടി20. രണ്ടാം ടി20 27ന് വിശാഖപട്ടണത്താണ് നടക്കുക. അഞ്ച് മത്സര ഏകദിന പരമ്പര മാര്‍ച്ച് രണ്ടിന് ആരംഭിക്കും.

]]>