virendar sewag – malayalees.ch https://malayalees.ch Malayalam Online News Portal Thu, 04 May 2023 11:47:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png virendar sewag – malayalees.ch https://malayalees.ch 32 32 ‘നിങ്ങൾ രാജ്യത്തിന്റെ പ്രതീകങ്ങളാണ്, ദശലക്ഷക്കണക്കിന് കുട്ടികൾ ഇത് കാണുന്നു എന്ന ബോധം വേണം’; കോലിക്കും ഗംഭീറിനുമെതിരെ സെവാഗ് https://malayalees.ch/2023-05-04-virender-sehwags-bold-take-on-kohli-gambhir-ipl-spat-html/ Thu, 04 May 2023 11:45:22 +0000 https://malayalees.ch/?p=80694 ഐപിഎല്ലിൽ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സര ശേഷം അരങ്ങേറിയത്. ഇന്ത്യയുടെ രണ്ട് സൂപ്പർ താരങ്ങൾ ഗ്രൗണ്ടിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. മത്സരം അവസാനിച്ചതിന് പിന്നാലെ ലഖ്‌നൗ ഫാസ്റ്റ് ബൗളർ നവീൻ ഉൾ ഹഖ് ആർസിബി സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോലിയുമായി തർക്കത്തിലേർപ്പെട്ടു. ഇതാണ് വലിയ വിവാദത്തിന് തുടക്കമിട്ടത്. 

സംഗതി ഇവിടെ അവസാനിച്ചില്ല, താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ കോലിയും എൽ.എസ്.ജി മെൻറ്റർ ഗൗതം ഗംഭീറും തമ്മിൽ തർക്കം ഉടലെടുത്തു. രൂക്ഷ ഭായിൽ താരങ്ങൾ തമ്മിൽ കൊമ്പുകോർക്കുന്നതാണ് പിന്നീട് കണ്ടത്. ഇരുവരും തമ്മിലുള്ള തർക്കം കൈയാങ്കളി വരെയെത്തി. ഇരുവരുടെയും മോശം പെരുമാറ്റത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ മുൻ വെറ്ററൻ ബാറ്റ്‌സ്മാൻ വീരേന്ദർ സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്.

തോറ്റവൻ നിശ്ശബ്ദമായി പരാജയം ഏറ്റുവാങ്ങുകയും ജയിച്ചവൻ ആഘോഷിക്കുകയും ചെയ്യണമായിരുന്നു. ഭാവിയിൽ ഇത്തരമൊരു സംഭവം ഉണ്ടാകരുതെന്നും, അതിനാൽ ഒരു കളിക്കാരനെ വിലക്കണമെന്നും സെവാഗ് ആവശ്യപ്പെട്ടു. ഇവർ രാജ്യത്തിന്റെ പ്രതീകങ്ങളാണ്. ലക്ഷക്കണക്കിന് കുട്ടികൾ ഇവരെ പിന്തുടരുണ്ടെന്ന ബോധം വേണമെന്നും സെവാഗ് വിമർശിച്ചു. “മത്സരം കഴിഞ്ഞയുടൻ ഞാൻ ടിവി ഓഫ് ചെയ്തു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞിരുന്നില്ല. പിറ്റേന്ന് ഉറക്കമുണർന്നപ്പോൾ സോഷ്യൽ മീഡിയയിലൂടെയാണ് കാര്യങ്ങൾ അറിയുന്നത്.” – സെവാഗ് പറയുന്നു.

“സംഭവിച്ചത് ശരിയായില്ല. തോറ്റവൻ നിശ്ശബ്ദമായി പരാജയം ഏറ്റുവാങ്ങുകയും ജയിച്ചവൻ ആഘോഷിക്കുകയും ചെയ്യണമായിരുന്നു. ഞാൻ എപ്പോഴും ഒരു കാര്യം പറയാറുണ്ട്, ഇക്കൂട്ടർ രാജ്യത്തിന്റെ പ്രതീകങ്ങളാണ്. ലക്ഷക്കണക്കിന് കുട്ടികൾ ഇവരെ പിന്തുടരുണ്ടെന്ന ബോധം വേണം ഉണ്ടാവണം. നിങ്ങൾ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്‌താൽ, ‘എന്റെ ഐക്കൺ ഇത് ചെയ്തിട്ടുണ്ടെങ്കിൽ, ഞാനും ചെയ്യും’ എന്ന് കുട്ടികൾ തീരുമാനിക്കും. ഒരാളെ വിലക്കാൻ ബിസിസിഐ തീരുമാനിച്ചാൽ, അത്തരം സംഭവങ്ങൾ അപൂർവ്വമായി സംഭവിക്കാം അല്ലെങ്കിൽ നടക്കില്ല.”- ക്രിക്ക്ബസിൽ സെവാഗ് പറഞ്ഞു.

]]>
നവരാത്രി ആഘോഷിച്ച് യൂണിവേഴ്‌സ് ബോസ്; ഗെയ്ൽ സ്‌പെഷ്യൽ ഡാൻസ് വൈറൽ https://malayalees.ch/%e0%b4%a8%e0%b4%b5%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b5/ Mon, 03 Oct 2022 11:43:42 +0000 https://malayalees.ch/?p=68953 വെസ്റ്റ് ഇൻഡീസ് സ്റ്റാർ ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്‌ൽ തന്റെ ബാറ്റിംഗ് കൊണ്ട് മാത്രമല്ല ജീവിതരീതികൾ കൊണ്ടും മറ്റുള്ളവരെ ആകർഷിക്കാറുണ്ട്. നിലവിൽ ലെജൻഡ്സ് ലീഗിൽ ഗുജറാത്ത് ജയന്റ്സ് ടീമിന്റെ ഭാഗമാണ് ഗെയ്ൽ. സേവാഗിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ജയന്റ്സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയതോടെ തിങ്കളാഴ്ച ബർകത്തുള്ള ഖാൻ സ്റ്റേഡിയത്തിൽ എലിമിനേറ്റർ മത്സരത്തിൽ കളിക്കും.

എന്നാൽ എലിമിനേറ്റർ മത്സരങ്ങൾക്ക് മുമ്പ് ടീമിലെ മുഴുവൻ താരങ്ങളും ഗാർബ നൈറ്റിൽ നവരാത്രി ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ക്രിസ് ഗെയ്‌ലിന്റെ തകർപ്പൻ നൃത്തം നെറ്റിസൺമാരെ അമ്പരപ്പിച്ചു. ഈ രസകരമായ നൃത്തത്തിന്റെ വീഡിയോ ഗുജറാത്ത് ജയന്റ്‌സ് തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. മൈതാനത്ത് പൊതുവെ ക്രിക്കറ്റ് ഗിയറുകളിൽ കാണപ്പെടുന്ന ക്രിക്കറ്റ് താരങ്ങൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ഗാർബ അവതരിപ്പിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തി.

ഇന്ത്യൻ ഇതിഹാസം വീരേന്ദർ സെവാഗും കരിസ്മാറ്റിക് വെസ്റ്റ് ഇൻഡീസ് ബാറ്റർ ക്രിസ് ഗെയ്‌ലും ഉൾപ്പെടെയുള്ളവർ ജോധ്പൂരിലാണ് നവരാത്രി ആഘോഷിച്ചത്. ഗാർബ രാത്രിയിൽ പരമ്പരാഗത സംഗീതത്തിനൊപ്പം നൃത്തം ചെയുന്ന ഗെയ്‌ലിൻ്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

]]>