Virat Kohli+ – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Aug 2020 10:23:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Virat Kohli+ – malayalees.ch https://malayalees.ch 32 32 ഞങ്ങള്‍ ഇനി മൂന്ന്; അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് വിരാട് കോഹ്ലി https://malayalees.ch/anushka-sharma-and-virat-kohli-are-expecting-a-baby-arriving-on-this-date/ Thu, 27 Aug 2020 10:22:57 +0000 https://malayalees.ch/?p=30923 ബോളിവുഡ് താരം അനുഷ്ക ശർമയുടേയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടേയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു. കോഹ്ലിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുതിയ വിശേഷം ലോകത്തെ അറിയിച്ചിരിക്കുന്നത്.

ഞങ്ങൾ ഇനി മൂന്ന്, അടുത്ത വർഷം ജനുവരിയിൽ ആളിങ്ങെത്തും വിരാട് കോഹ്ലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതേ ചിത്രം അനുഷ്കയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പുതിയ അതിഥി കൂടി താരങ്ങൾക്കിടയിലേക്ക് വരുന്ന കാര്യം ആരാധകരെ ആവശേത്തിലാക്കി. ഇരുവര്‍ക്കും ആശംസയുമായി സോഷ്യൽമീഡിയയില്‍ നിറയുകയാണ് ആരാധകരും ക്രിക്കറ്റ് ലോകവും.

2017 ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു അനുഷ്കയുടേയും കോഹ്ലിയുടേയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് മുംബൈയിലും ഡൽഹിയിലും വച്ച് വിവാഹ സത്കാരം നടത്തിയിരുന്നു.

]]>