VIRAT KOHLI – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 11:59:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VIRAT KOHLI – malayalees.ch https://malayalees.ch 32 32 വ്യക്തിപരമായ കാരണങ്ങൾ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് കോലി പിൻമാറി https://malayalees.ch/virat-kohli-withdraws-from-first-two-tests-against-england/ Mon, 22 Jan 2024 11:58:48 +0000 https://malayalees.ch/?p=95102 വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് പിന്മാറി സൂപ്പർ താരം വിരാട് കോലി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോലിക്ക് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.

ക്യാപ്റ്റൻ രോഹിത് ശർമയുമായും ടീം മാനേജ്‌മെന്റുമായും സെലക്ടർമാരുമായും വിരാട് സംസാരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ക്യാപ്റ്റന്റെ പിന്തുണയുണ്ടെന്നും ബിസിസിഐ അറിയിച്ചു. പുരുഷന്മാരുടെ സെലക്ഷൻ കമ്മിറ്റി ഉടൻ പകരക്കാരനെ പ്രഖ്യാപിക്കും. കോലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിച്ചു.

കോലിയുടെ അഭാവത്തിൽ യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ തുടങ്ങിയ യുവതാരങ്ങളുടെ ചുമലിൽ വലിയ ഉത്തരവാദിത്തമാണ് വന്നു ചേർന്നിരിക്കുന്നത്. നേരത്തെ, അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ നിന്നും ‘വ്യക്തിപരമായ കാരണങ്ങളാൽ’ കോലി പിന്മാറിയിരുന്നു. നേരത്തെ, അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ നിന്നും വ്യക്തിപരമായ കാരണങ്ങളാൽ കോലി പിന്മാറിയിരുന്നു. എന്നാൽ ഈ വ്യക്തിപരമായ സാഹചര്യം എന്താണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.

ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്, അതിൽ ആദ്യത്തേത് ജനുവരി 25 ന് ഹൈദരാബാദിൽ നടക്കും. പരമ്പരയിലെ രണ്ടാം മത്സരം ഫെബ്രുവരി 2 ന് വിശാഖപട്ടണത്താണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ വിരാട് കോലി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

]]>
കോലിയെക്കാള്‍ മികച്ചൊരു ഫിനിഷറില്ല; ധോണിയെക്കാള്‍ മികവ് കോലിക്കുണ്ടെന്ന് ഗംഭീര്‍ സ്റ്റാര്‍ https://malayalees.ch/there-is-no-better-finisher-than-virat-kohli-gautam-gambhir/ Mon, 23 Oct 2023 08:08:56 +0000 https://malayalees.ch/?p=89899 ഏകദിന ലോകകപ്പിൽ വിരാട് കോലിയുടെ പ്രകടനത്തെ പുകഴ്ത്തി ഗൗതം ഗംഭീര്‍. ഏകദിന ക്രിക്കറ്റില്‍ കോലിയെക്കാള്‍ മികച്ചൊരു ഫിനിഷറില്ല. കോലി ചേസ് മാസ്റ്ററാണെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു. (there is no better finisher than virat kohli-gautam gambhir)

തുടക്കത്തിലെ ആക്രമണോത്സുക ബാറ്റിംഗിലൂടെ എതിരാാളകള്‍ക്ക് രോഹിത് ശര്‍മ നല്‍കുന്നത് വലിയൊരു മുന്നറിയിപ്പാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഫിനിഷിംഗില്‍ ധോണിയെക്കാള്‍ മികവ് കോലിക്കുണ്ടെന്നും ടോപ് ഓര്‍ഡര്‍ ബാാറ്റര്‍ക്കും ഫിനിഷറാവാമെന്നും അഞ്ചാമതോ ഏഴാമതോ ഇറങ്ങി കളി ഫിനിഷ് ചെയ്യുന്ന ആള്‍ മാത്രമല്ല ഫിനിഷറെന്നും ഗംഭീര്‍ വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ അഞ്ചാം ജയം നേടിയപ്പോള്‍ ബാറ്റു കൊണ്ട് അതിന് ചുക്കാന്‍ പിടിച്ചത് വിരാട് കോലിയായിരുന്നു. 95 റണ്‍സെടുത്ത് ടീമിനെ വിജയത്തിനരികെ എത്തിച്ചശേഷമാണ് വിജയസിക്‌സിനായുള്ള ശ്രമത്തില്‍കോലി വീണത്.

]]>
കോലിയും ബുംറയുമില്ല, ഒരു ഇന്ത്യൻ താരം മാത്രം; ഏകദിന ‘ഡ്രീം’ ടീമിനെ തെരഞ്ഞെടുത്തത് ജോസ് ബട്ട്ലർ https://malayalees.ch/jos-buttler-picks-dream-odi-team/ Tue, 03 Oct 2023 11:39:39 +0000 https://malayalees.ch/?p=88825 ലോകകപ്പ് പോരാട്ടങ്ങൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ തന്റെ സ്വപ്ന ഏകദിന ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ. അഞ്ചംഗ ടീമിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവർക്ക് സ്ഥാനമില്ല. ഒരു ഇന്ത്യൻ താരത്തെ മാത്രമാണ് ബട്ട്ലർ തന്റെ ‘സ്വപ്ന’ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായ വിരാട് കോലിയെയും ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ബൗളറായ ജസ്പ്രീത് ബുംറയെയും ജോസ് ബട്ട്‌ലർ തന്റെ സ്വപ്ന ഏകദിന ഇലവനിൽ ഉൾപ്പെടുത്തിയില്ല എന്നതാണ് അതിശയിപ്പിക്കുന്നത്. കോലിക്ക് പകരം ഇന്ത്യൻ നായകൻ രോഹിത് ശർമയെയാണ് ബട്ട്ലർ ഉൾപ്പെടുത്തിയിരിക്കുന്നത്.

രോഹിതിനൊപ്പം ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്കിനെയും ബട്ട്ലർ ഉൾപ്പെടുത്തി. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ, ദക്ഷിണാഫ്രിക്കൻ പേസർ ആൻഡ്രിച്ച് നോർട്ട്ജെ, ഇംഗ്ലണ്ട് സഹതാരം ആദിൽ റഷീദ് എന്നിവരാണ് മറ്റുള്ളവർ. അതേസമയം, ബട്ട്ലറുടെ പട്ടികയിലുള്ള 5 പേരിൽ നാല് പേർ മാത്രമാണ് ഇത്തവണ ലോകകപ്പിൽ കളിക്കുന്നത്. പരിക്കുമൂലം പേസർ ആൻഡ്രിച്ച് നോർട്ട്ജെ 2023 ലോകകപ്പിൽ കളിക്കില്ല.

]]>
‘അന്ന് വിരാട് കോലിയെങ്കിൽ ഇന്ന് ഗിൽ’ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നു; പൃഥ്വിരാജ് https://malayalees.ch/prithviraj-sukumaran-praises-shubman-gill-and-virat-kohli/ Sat, 27 May 2023 12:07:00 +0000 https://malayalees.ch/?p=81846 ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് നടന്‍ പൃഥ്വിരാജ്. 2012 ലെ ഓസ്‌ട്രേലിയൻ പരമ്പരയിൽ ശ്രീലങ്കൻ ഇതിഹാസം മലിംഗയെ ബാറ്റിലൂടെ തകർത്ത 23 കാരൻ വിരാട് കോലിക്ക് പകരക്കാരനായി ഇപ്പോൾ മറ്റൊരു 23കാരന്‍ ശുഭ്മാന്‍ ഗില്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നുവെന്ന് പൃഥ്വിരാജ് കുറിച്ചു.

‘ലസിത് മലിംഗയെന്ന ശ്രീലങ്കന്‍ ഇതിഹാസത്തെ തല്ലിത്തകര്‍ത്ത് അവതരിച്ച 23കാരന്‍ വിരാട് കോലിയെപ്പോലെ മറ്റൊരു 23കാരന്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നു’- പൃഥ്വി ട്വിറ്ററില്‍ കുറിച്ചു.

2012ല്‍ ഓസ്ട്രേലിയൻ പരമ്പരയില്‍ 40 ഓവറില്‍ 321 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി 133 റണ്‍സടിച്ച കോലി മലിംഗയുടെ ഒരോവറില്‍ 24 റണ്‍സടിച്ച് ഇന്ത്യയെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ഫൈനലില്‍ എത്തിച്ചു. ആ ഇന്നിംഗ്‌സിനെ പറ്റിയായിരുന്നു പൃഥ്വിയുടെ ട്വീറ്റ്.

അതേസമയം ഐപിഎൽ ഈ സീസണില്‍ മൂന്ന് സെ‌ഞ്ചുറികള്‍ ഗില്‍ നേടിക്കഴിഞ്ഞു. ഇന്നലത്തെ സെഞ്ചുറിയോടെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ തലയില്‍ ഓറഞ്ച് ക്യാപ്പ് സുരക്ഷിതം. ഇതിനകം ഗില്ലിന്‍റെ റണ്‍വേട്ട 820 പിന്നിട്ടുകഴിഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ കടന്നാല്‍ ഗില്ലിന്‍റെ റണ്‍ സമ്പാദ്യം ഇനിയും ഉയരും. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 14 മത്സരങ്ങളില്‍ 730 റണ്‍സുമായി മുന്നിലുണ്ടായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഫാഫ് ഡുപ്ലസിസിന്‍റെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.

]]>
മുംബൈ പ്ലേ ഓഫില്‍; നിര്‍ണായകമായത് ബാംഗ്ലൂരിന്റെ തോല്‍വി https://malayalees.ch/virat-kohli-century-in-ipl-2023/ Mon, 22 May 2023 04:27:40 +0000 https://malayalees.ch/?p=81554 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. ഉദ്വേഗം നിറഞ്ഞ കളിയ്‌ക്കൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഗുജറാത്തിനോട് തോറ്റതോടെയാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ജയം സ്വന്തമാക്കിയത്. ശുഭ്മാന്‍ ഗില്‍ സെഞ്ച്വറി നേടി. 

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 19.1 ഓവറില്‍ 198/4 എന്ന നിലയിലെത്തി. 52 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്സും സഹിതം 104 റണ്‍സുകള്‍ നേടിയ ഗില്ലിന്റെ കരുത്തിലായിരുന്നു ഗുജറാത്തിന്റെ ജയം. വിരാട് കൊഹ്ലിയുടെ സെഞ്ച്വറിക്കാണ് 104 റണ്‍സുകളിലൂടെ ഗില്‍ മറുപടി പറഞ്ഞത്.

മറുപടി ബാറ്റിംഗില്‍ 14 പന്തുകളില്‍ നിന്ന് 12 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. മൂന്നാമനായി എത്തിയ വിജയ് ശങ്കറും വെടിക്കെട്ട് പ്രകടനമാണ് ഇന്ന് കാഴ്ചവച്ചത്. ഗില്ലിന്റെ വിളയാട്ടം കൂടിയായപ്പോഴാണ് ഗുജറാത്ത് 10.5 ഓവറില്‍ സ്‌കോര്‍ 100 കടന്നത്.

ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തിരുന്നു. കോലിയുടെ അത്യുഗ്രന്‍ പ്രകടനമാണ് ബാംഗ്ലൂരിന് കരുത്തായത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ വിരാട് കോലിയും ഡുപ്ലെസിയും ചേര്‍ന്ന് 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ സെഞ്ച്വറിയോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായി കോലി മാറി.

]]>
ഐപിഎൽ മത്സരത്തിനിടെ വാക്കുതര്‍ക്കം; കോലിക്കും ഗംഭീറിനും പിഴ https://malayalees.ch/fight-between-virat-kholi-and-gautam-gambhir-in-ipl-2023-html/ Tue, 02 May 2023 07:54:28 +0000 https://malayalees.ch/?p=80552 ഐപിഎൽ മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിരാട് കോലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ. ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയാണ് സംഭവം.ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്നാണ് അച്ചടക്ക സമിതി വ്യക്തമാക്കുന്നത്.

ആര്‍സിബി താരമായ കോലിയും ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് മെന്ററായ ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനം പിഴയടയ്ക്കണം. ലഖ്‌നൗവിന്റെ അഫ്ഗാനിസ്ഥാന്‍ താര നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ.

സീസണിലെ ആദ്യ മത്സരത്തിൽ ആര്‍സിബി പരാജയപ്പെട്ടിരുന്നു.അന്ന് ഗംഭീര്‍ നടത്തിയ വിജയാഘോഷമായിരിക്കാം തര്‍ക്കത്തിന്റെ കാരണമെന്ന് വിലയിരുത്തപ്പെടുന്നത്. ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിക്കുകയായിരുന്നു. അതിനുള്ള മറുപടി കോലി കഴിഞ്ഞദിവസം അതേ രീതിയിലുള്ള ആംഗ്യം കാണിച്ചു. ഇതായിരിക്കാം കാരണമെന്നാണ് കരുതുന്നത്.

മത്സരത്തില്‍ ജയിച്ചശേഷം രോയല്‍ ചല‍ഞ്ചേഴ്സ് ബാംഗ്ലൂര്‍ ഡ്രസ്സിംഗ് റൂമില്‍ കൊടുത്താല്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മ വേണം, ഇല്ലെങ്കില്‍ കൊടുക്കാന്‍ നില്‍ക്കരുതെന്നും കോലി ആര്‍സിബി പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു.

]]>
കോലിക്ക് ഏപ്രിൽ 23 മറക്കാനാവില്ല; ഈ ഡേറ്റിൽ താരം ഗോൾഡൻ ഡക്കായത് മൂന്ന് തവണ https://malayalees.ch/april-23-virat-kohli-became-golden-duck-for-three-times/ Mon, 24 Apr 2023 04:17:40 +0000 https://malayalees.ch/?p=80116 ഏപ്രിൽ 23 ഭാ​ഗ്യ, നിർഭാ​ഗ്യങ്ങളുടെ ദിവസമായിരിക്കാം പലർക്കും. ലോക ക്രിക്കറ്റിന്റെ രാജാവ് വിരാട് കോലിക്ക് അതത്ര നല്ല ദിവസമല്ല. രാജസ്ഥാനെതിരെ ഇന്ന് നടന്ന ഐപിഎൽ മത്സരത്തിൽ വിജയം നേടാൻ ആർസിബിക്ക് സാധിച്ചുവെങ്കിലും ​ഗോൾഡൻ ഡക്കിൽ പുറത്താവുകയായിരുന്നു വിരാട് കോലി.

ഇതാദ്യമായല്ല ഏപ്രിൽ 23ന് കോലി ഗോൾഡൻ ഡക്കാവുന്നത്. 2017, 2022, 2023 വർഷങ്ങളിലും ഏപ്രിൽ 23ന് കോലി ​ഗോൽഡൻ ഡക്കായിട്ടുണ്ട്. 2017ൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലാണ് കോലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത്. അന്ന് കോലിയെ പുറത്താക്കിയത് നതാൻ കോർട്ടർ നൈലായിരുന്നു.

പിന്നീട് 2022 ഏപ്രിൽ 23ന് സൺ റൈസ്ഴ്സ് ഹൈദരാബാദിനോടുള്ള കളിയിലും കോലി ഗോൾഡൻ ഡക്കായിരുന്നു. അന്ന് കോലിയെ പുറത്താക്കിയത് മാർക്കോ ജാൻസനായിരുന്നു. ഇന്ന് രാജസ്ഥാനെതിരെ നടന്ന മത്സരത്തിൽ ബോൾട്ടാണ് കോലിയെ ആദ്യ പന്തിൽ തന്നെ പുറത്താക്കിയത്. ഈ ഐപിഎൽ സീസണിൽ ഇതുവരെ 7 മത്സരങ്ങളിൽ നിന്ന് 279 റൺസാണ് കോലി നേടിയത്.

]]>
100 സെഞ്ച്വറികൾ എന്ന റെക്കോർഡ് വിരാട് കോലി മറികടന്നാൽ എങ്ങനെ പ്രതികരിക്കും; മറുപടിയുമായി സച്ചിൻ https://malayalees.ch/sachins-response-to-virat-breaking-his-100-centuries-record-html/ Sat, 22 Apr 2023 08:49:29 +0000 https://malayalees.ch/?p=80071 ഇന്ത്യൻ ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടക്കുന്ന വാഗ്വാദമാണ് സച്ചിനെയും വിരാട് കോലിയെയും താരതമ്യം ചെയ്തുള്ളത്. ഇരുവരിൽ ആരാണ് മികച്ച താരം എന്ന ചോദ്യത്തിന് സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ പരസ്പരം തർക്കിക്കുന്നു. അതിനിടെ, കോലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു സെഞ്ച്വറികൾ എന്ന റെക്കോർഡ് തകർത്താൽ എന്തായിരിക്കും ആദ്യ പ്രതികരണമെന്ന് സച്ചിനോട് ഇന്നലെ ചോദ്യം ഉയർന്നിരുന്നു. അതിന് സച്ചിൻ കൊടുത്ത മറുപടി സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. 

എന്ന ഹാഷ്ടാഗിൽ ഇന്നലെ സച്ചിൻ ട്വിറ്ററിൽ നടത്തിയ ഓൺലൈൻ ചോദ്യോത്തര സെഷനിലാണ് സച്ചിന് മുന്നിൽ ചോദ്യം ഉയർന്നത്. 100 സെഞ്ച്വറികൾ എന്ന റെക്കോർഡ് എന്നത് എല്ലാവർക്കും തകർക്കാൻ കഴിയുന്ന ഒന്നല്ല. ഒരുപക്ഷെ, 2027 ലെ ലോകകപ്പ് വരെ വിരാട് കോലി കളിക്കുകയാണെങ്കിൽ തീർച്ചയായും ആ റെക്കോർഡ് തകർക്കപ്പെടും. എന്നിരുന്നാലും തന്റെ 24 വർഷത്തെ കഠിനാധ്വാനമാണ് ആ റെക്കോർഡ്. അതിനാൽ തന്നെ, ആ റെക്കോർഡ് തകർക്കപ്പെടുന്നതിൽ താൻ സന്തോഷവാനായിരിക്കില്ല എന്ന് സച്ചിൻ ചോദ്യത്തിന് മറുപടിയായി കുറിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ടെസ്റ്റ് മത്സരങ്ങളിൽ 51 ഉം ഏകദിന ക്രിക്കറ്റിൽ 49 ഉം സെഞ്ച്വറികൾ നേടിയാണ് സച്ചിൻ റെക്കോർഡ് സൃഷ്ടിച്ചത്. സെഞ്ച്വറികൾ കൊണ്ട് സെഞ്ച്വറി നേടുന്ന നേടുന്ന ഏക താരമാണ് സച്ചിൻ. 28 ടെസ്റ്റ് സെഞ്ച്വറികളും 46 ഏകദിന സെഞ്ച്വറികളും ഒരു ടി20 സെഞ്ച്വറിയും അടക്കം 75 അന്താരാഷ്ട്ര സെഞ്ച്വറികൾ നിലവിൽ വിരാട് കോലിയുടെ പേരിലുണ്ട്.

]]>
രാഹുലിന്റേയും എസ്ആര്‍കെയുടേയും കോലിയുടേയും ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബ്ലൂ ടിക്ക് മാഞ്ഞു; വെരിഫിക്കേഷന്‍ നഷ്ടമായത് നിരവധി പ്രമുഖര്‍ക്ക് https://malayalees.ch/srk-virat-kohli-among-those-who-lost-twitter-blue-tick-html/ Fri, 21 Apr 2023 11:01:35 +0000 https://malayalees.ch/?p=80022 പരമ്പരാഗത ട്വിറ്റര്‍ ബ്ലൂ ടിക്കുകള്‍ ഒഴിവാക്കി അവയ്ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയതോടെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ക്ക് അക്കൗണ്ട് വെരിഫിക്കേഷന്‍ നഷ്ടമായി. പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യാത്തവരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇന്നലെയോടെ ബ്ലൂ ടിക്കുകള്‍ മാഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി, വിരാട് കോലി, ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും വെരിഫൈഡ് അല്ലാതെയായി.

ബ്ലൂ ടിക്ക് മാഞ്ഞവരുടെ പട്ടികയില്‍ വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങള്‍ മുതല്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആരാധകരുടെ പ്രീയപ്പെട്ട കായിക താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സേഴ്‌സും എല്ലാമുണ്ട്. എസ്ആര്‍കെയുടെ അക്കൗണ്ടില്‍ നിന്ന് മാത്രമല്ല ബിഗ് ബി അമിതാഭ് ബച്ചന്റെ അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് മാഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളുടെ അക്കൗണ്ടിലും ഇപ്പോള്‍ ബ്ലൂ ടിക്കില്ല.

ലെഗസി ബ്ലൂ ടിക്ക് മാഞ്ഞതോടെ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തുടങ്ങിയവരുടെ അക്കൗണ്ടുകളുടെ വെരിഫിക്കേഷനും നീങ്ങി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അക്കൗണ്ട് വെരിഫൈഡാണ്. ബ്ലൂ ടിക്കിന് പകരം വെരിഫൈഡ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നതിനായി ചാരനിറത്തിലുള്ള അടയാളമാണ് നല്‍കിയിരിക്കുന്നത്. കായിക താരങ്ങളായ വിരാട് കൊഹ്ലി, രോഹിത് ശര്‍മ മുതലായവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും ഇപ്പോള്‍ വെരിഫൈഡല്ല.

ബ്ലൂ ടിക്ക് നേടുന്നതിനായി ഓരോ പ്രദേശത്തുള്ളവരും മുടക്കേണ്ടി വരുന്ന തുകയില്‍ വ്യത്യാസമുണ്ടാകും. അമേരിക്കയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ മാസം 11 ഡോളര്‍ അഥവാ 900 ഇന്ത്യന്‍ രൂപയാണ് ബ്ലൂ ടിക്കിനായി മുടക്കേണ്ടി വരിക. ട്വിറ്റര്‍ ബ്ലൂ സ്വന്തമാക്കിയാല്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനും ഒപ്പം 1080 പിക്‌സല്‍ വിഡിയോകള്‍ അപ്ലോഡ് ചെയ്യാനും കഴിയും. നീല ടിക്ക് മാര്‍ക്ക് പ്രൊഫൈല്‍ പേരിനൊപ്പം ഉണ്ടാവും.

]]>
യൂണിവേഴ്സൽ ബോസിനെ മറികടന്ന് കിംഗ് കോലി https://malayalees.ch/virat-kohli-breaks-chris-gayles-record-html/ Fri, 21 Apr 2023 04:29:13 +0000 https://malayalees.ch/?p=79989 ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോലി. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് കോലിയുടെ നേട്ടം. പഞ്ചാബ് കിംഗ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിലെ അർധസെഞ്ച്വറിയോടെയാണ് കോലി ഈ നേട്ടം കൈവരിച്ചത്. 

347 ടി20 മത്സരങ്ങളിൽ നിന്ന് 96 അർധസെഞ്ച്വറികളുമായി ഓസീസ് താരം ഡേവിഡ് വാർണറാണ് പട്ടികയിൽ ഒന്നാമത്. 366 മത്സരങ്ങളിൽ നിന്നായി 89 അർധസെഞ്ചുറികളാണ് കോലിയുടെ സമ്പാദ്യം. ക്രിസ് ഗെയ്ൽ ആകട്ടെ 463 ടി20 മത്സരങ്ങളിൽ നിന്നുമാണ് 88 അർധ സെഞ്ച്വറികൾ നേടിയത്.

നിരവധി റെക്കോർഡുകളാണ് താരം ഇന്ന് സ്വന്തമാക്കിയത്. ക്യാപ്റ്റനെന്ന നിലയിൽ 6500 ടി20 റൺസ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കോലി മാറി. ആരോൺ ഫിഞ്ച്, രോഹിത് ശർമ്മ, ഡേവിഡ് വാർണർ തുടങ്ങിയവരെ പിന്നിലാക്കിയാണ് കോലിയുടെ നേട്ടം. ഈ നേട്ടത്തിന് പുറമെ, തന്റെ 48-ാം ഐപിഎൽ ഫിഫ്റ്റിക്ക് ശേഷം ഐപിഎൽ ചരിത്രത്തിൽ നൂറ് ’30+ സ്‌കോർ’ നേടുന്ന ആദ്യ കളിക്കാരനായി വിരാട് മാറി.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 40 പന്തുകളില്‍ നിന്നാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്.

]]>