viral – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Jul 2023 08:05:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png viral – malayalees.ch https://malayalees.ch 32 32 ‘കഴുത്തിൽ കയറിട്ട് പിടിച്ചുകൊടുക്കാൻ ഞാനെന്താ പശുവോ?’; പരമ്പരാഗത വിവാഹ സങ്കല്പങ്ങളെ ചോദ്യം ചെയ്ത് ‘ഐഡൻ്റിറ്റി’ https://malayalees.ch/identity-short-film-viral/ Fri, 28 Jul 2023 08:04:58 +0000 https://malayalees.ch/?p=85175 പരമ്പരാഗത വിവാഹ സങ്കല്പങ്ങളെ ചോദ്യം ചെയ്യുന്ന മ്യൂസിക്കൽ നറേറ്റിവ് ഷോർട്ട് ഫിലിം ‘ഐഡൻ്റിറ്റി’ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സംവിധായകൻ അമൽ നീരദിൻ്റെ അസിസ്റ്റൻ്റായി പ്രവർത്തിച്ചിട്ടുള്ള ഷാരോൺ പിഎസ് ആണ് ചിത്രം അണിയിച്ചൊരുക്കിയത്. സ്ത്രീധനത്തിനെതിരായ നിലപാടിനൊപ്പം വ്യത്യസ്തമായ മേക്കിംഗും ഹ്രസ്വചിത്രത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.

അടുത്തകാലയത്തായി സ്ത്രീധന, ഗാർഹിക പീഡന വിഷയവുമായി ബന്ധപ്പെട്ട വാർത്തകൾ ഒരുപാട് വരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ഹ്രസ്വചിത്രം ചെയ്യാൻ തീരുമാനിച്ചതെന്ന് ഷാരോൺ ട്വൻ്റിഫോറിനോട് പ്രതികരിച്ചു. മുൻപും ഒരുപാട് ഹ്രസ്വചിത്രങ്ങൾ ഈ വിഷയത്തിൽ വന്നിട്ടുണ്ട്. അതുകൊണ്ട് എന്തെങ്കിലും വ്യത്യസ്തതയ്ക്കായാണ് വ്യത്യസ്തമായ മേക്കിംഗ് പരീക്ഷിച്ചത് എന്നും ഷാരോൺ പറഞ്ഞു.

തൻ്റെ ഇഷ്ടപ്രകാരമല്ലാതെ, പരമ്പരാഗത രീതിയിൽ വിവാഹം ഉറപ്പിക്കപ്പെടുന്ന ഒരു യുവതിയുടെ കാഴ്ചപ്പാടാണ് ‘ഐഡൻ്റിറ്റി’ പറയുന്നത്. ഈ യുവതിയുടെ വിവരണങ്ങളിൽ നിന്നാണ് കാര്യങ്ങൾ പ്രേക്ഷകർക്ക് മനസിലാവുന്നത്. മക്കളെ വിവാഹം കഴിച്ചുവിട്ടാൽ തനിക്ക് സമാധാനത്തോടെ ഉറങ്ങാമെന്ന് കരുതുന്ന മാതാപിതാക്കളും അതിനായി സ്ത്രീധനം നൽകുകയും കടം വാങ്ങി വലിയ ചെലവിൽ വിവാഹം നടത്തുന്നതുമൊക്കെ ഹ്രസ്വചിത്രം പറഞ്ഞുപോകുന്നുട്രീറ്റ്മെൻ്റിലെ ഫ്രഷ്നസ് ‘ഐഡൻ്റിറ്റിയെ’ ശ്രദ്ധേയമാക്കുന്നുണ്ട്.

അഭിനവ് ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഷ്ബിൻ അംബ്രോസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിങ്ങ് മനു മധു. അമൃതേഷ് വിജയൻ്റേതാണ് സംഗീതം, പിന്നണി ഗായിക അഭയ ഹിരൺമയി ഐഡൻ്റിറ്റിയിൽ ഒരു ഗാനം ആലപിച്ചിട്ടണ്ട്. ലൂക്കയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

]]>
ദേശീയഗാനം കേട്ടു, ആദരസൂചകമായി വെയിലത്ത് നിശ്ചലമായി നിന്ന് വിദ്യാർത്ഥികൾ; നേരിട്ടെത്തി അഭിനന്ദിച്ച് ദുബായ് കിരീടാവകാശി https://malayalees.ch/sheikh-hamdan-bin-mohammed-met-and-praised-two-schoolboys/ Thu, 22 Jun 2023 04:35:30 +0000 https://malayalees.ch/?p=83119 ദേശീയഗാനം കേട്ടപാടെ നിശ്ചലമായി നിന്ന രണ്ട് സ്‌കൂൾ വിദ്യാർഥികൾക്ക് ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം. സ്കൂളിൽ ഇഷി ബിലാദി എന്ന് തുടങ്ങുന്ന യുഎഇയുടെ ദേശീയ ഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ അവിടേക്ക് നടന്നുവരികയായിരുന്നു സ്‌കൂൾ വിദ്യാർത്ഥികളായ രണ്ടുപേർ ആദരസൂചകമായി നിശ്ചലമായി നിന്നു. ആറുവയസ്സുള്ള മൻസൂർ അൽ ജോഖറും അഞ്ച് വയസ്സുള്ള അബ്ദുല്ല മിറാനും കവാടത്തിലേക്ക് ഓടുന്നതിനുപകരം ബഹുമാന സൂചകമായി വെയിലത്ത് നിശ്ചലമായി നിന്നത്. വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.

ഇത് ശ്രദ്ധയിൽപെട്ട ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിദ്യാർഥികളെ നേരിട്ടെത്തി ആദരിച്ചു. സ്കൂൾ ബാഗുകളും മറ്റുമായി വിദ്യാർഥികൾ സ്കൂളിന് മുന്നിൽ നിൽക്കുന്ന വിഡിയോ ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഷെയ്ഖ് ഹംദാൻ രണ്ട് ആൺകുട്ടികളുമായും കുശലം പറയുകയും അവരെ പ്രശംസിക്കുകയുമായിരുന്നു.

ദേശീയഗാന സമയത്ത് ഓടാതെയും നടക്കാതെയും നിന്നതിന് എല്ലാ എമിറാത്തികളും നിങ്ങളോട് നന്ദിയുള്ളവരാണ് എന്നാണ് അദ്ദേഹം കുട്ടികളോട് പറഞ്ഞത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുട്ടികളുടെ സ്‌കൂളിന്റെ സൂപ്പർവൈസറാണ് ആദ്യം വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പേർ വിഡിയോ കണ്ടു.

]]>
അതിരപ്പിള്ളി വാഴച്ചാലിൽ ആനക്കൂട്ടത്തിന് അടുത്തേക്ക് പാഞ്ഞെടുത്ത് പുലി; വിഡിയോ https://malayalees.ch/athirappally-vazhachal-tiger-prances-towards-elephant/ Tue, 20 Jun 2023 04:41:38 +0000 https://malayalees.ch/?p=82994 അതിരപ്പിള്ളി വാഴച്ചാലിൽ ആനക്കൂട്ടത്തിന് അടുത്തേക്ക് പാഞ്ഞെടുത്ത് പുലി. ഇന്ന് രാവിലെയാണ് ആനക്കൂട്ടത്തിന് അടുത്തുകൂടെ പറയുന്ന പുലിയുടെ ദൃശ്യം പുറത്തുവന്നത്. കെഎസ്ഇബി ജീവനക്കാരനാണ് ദൃശ്യം പകർത്തിയത്.

വാഴച്ചാലിൽ ഇരുമ്പുപാലം കഴിഞ്ഞു വരുന്ന ഭാഗത്ത് റോഡിന്റെ ഒരു വശത്തായി നിന്ന ആനക്കൂട്ടത്തിന് അടുത്തേക്കാണ് പുലി ഓടിക്കയറിയത്. ഇതോടെ തുമ്പിക്കൈ ഉയർത്തി ആന ചിഹ്നം വിളിച്ചു. ഭയന്നുപോയ പുലി കാട്ടിലെ കൂടി മറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തം. പെരിങ്ങൽകുത്ത് വാൽവ് ഹൗസിലെ ജീവനക്കാരനായ വെറ്റിലപ്പാറ സ്വദേശി കാളിയങ്കര വീട്ടിൽ സ്റ്റാൻലിനാണ് പകർത്തിയത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടയിൽ കണ്ട ആനക്കൂട്ടത്തിന്റെ ദൃശ്യം മൊബൈലിൽ പകർത്തുന്നതിനിടയിലാണ് പുലി കടന്നു പോയത്. രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ ഏഴ് ആനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നത്. ഇരുമ്പുപാലം കടന്നാണ് പുലി ഈ ഭാഗത്തേക്ക് എത്തിയത്. മാസങ്ങളായി അതിരപ്പിള്ളി വാഴച്ചാൽ മേഖലയിൽ പശു ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ പുലി കൊല്ലുന്നത് പതിവാണ്.

]]>
പാചക പരീക്ഷണം; മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളൽ https://malayalees.ch/after-using-microwave-hack-to-cook-eggs-woman-injures-and-burns-her-face/ Thu, 01 Jun 2023 12:01:23 +0000 https://malayalees.ch/?p=82087 പാചകത്തിൽ പരീക്ഷണം ചെയ്യാൻ ഇഷ്ടപെടുന്ന നിരവധി പേർ നമുക്കിടയിൽ ഉണ്ട്. വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ പാകം ചെയ്ത് നമ്മൾ സോഷ്യൽ മീഡിയയിലും മറ്റും പങ്കുവെക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ പാചകരീതി പരീക്ഷണം ചെയ്ത യുവതിയ്ക്ക് പൊള്ളലേറ്റു. ടിക് ടോക്കിൽ വൈറലായ മൈക്രോവേവ് ഓവനില്‍ മുട്ട പാചകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. ഷാഫിയ ബഷീർ എന്ന യുവതിക്കാണ് പരീക്ഷണ പാചകത്തിൽ അപകടം സംഭവിച്ചത്.

ഒരു പാത്രത്തിലേക്ക് തിളച്ച വെള്ളമെടുത്ത ശേഷം അതില്‍ മുട്ട വെച്ച് മൈക്രോവേവ് ഓവനില്‍ വെക്കുന്നതാണ് വൈറലായ പാചകപരീക്ഷണം. എന്നാൽ അപ്രതീക്ഷിതമായി മുട്ട പൊട്ടിത്തെറിക്കുകയായിരുന്നു. ഓവനിൽ വെച്ച മുട്ട കുറച്ച് സമയത്തിന് ശേഷം പുറത്തെടുത്തു. മൈക്രോവേവില്‍ വെച്ച മുട്ട തണുത്ത സ്പൂണ്‍ കൊണ്ട് പൊളിക്കാന്‍ നോക്കിയപ്പോഴാണ് പൊട്ടിത്തെറിച്ചത്.

മുഖത്തിന്റെ കാര്യമായി പൊള്ളലേറ്റിട്ടുണ്ട്. ടിക് ടോക്കിൽ കണ്ട പാചകരീതി താൻ പരീക്ഷിച്ചതാണെന്നും ആരും ഇത് അനുകരിക്കരുത് എന്നും ഇത് അപകടകരമായ പാചകരീതിയാണെന്നും യുവതി പറയുന്നു. അപകടത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരികയാണെന്നും ഇനിയൊരിക്കലും മുട്ട കഴിക്കില്ലെന്നും യുവതി പറഞ്ഞു.

]]>
മമ്മൂക്ക സമ്മാനിച്ച ഷർട്ട്; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് പിആർഒ https://malayalees.ch/mammootty-gift-shirt-facebook-post-2/ Fri, 10 Mar 2023 05:01:17 +0000 https://malayalees.ch/?p=77756 മമ്മൂട്ടി അണിഞ്ഞ ഷർട്ട് തൻ്റെ മോഹം തിരിച്ചറിഞ്ഞ് തനിക്ക് സമ്മാനിച്ചു എന്ന് പിആർഒ റോബർട്ട് കുര്യാക്കോസ്. ഈ ഷർട്ടിട്ട് വന്ന മമ്മൂക്കയ്ക്കൊപ്പം എത്ര ഫോട്ടോയെടുത്തിട്ടും മതി വന്നില്ല. കാര്യം തിരക്കിയ മമ്മൂക്ക ഷർട്ടിലുള്ള എൻ്റെ കൊതിക്കണ്ണ് തിരിച്ചറിഞ്ഞു. പിന്നീട് ഷർട്ട് തനിക്ക് സമ്മാനിക്കുകയായിരുന്നു എന്നും തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ റോബർട്ട് കുര്യാക്കോസ് കുറിച്ചു. (mammootty gift shirt facebook)

റോബർട്ട് കുര്യാക്കോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

മമ്മൂക്ക ഇട്ട ഷർട്ട് ഇട്ട് ഒരു ഫോട്ടോ! ചങ്കുപറിച്ചുതന്നില്ലെങ്കിലും അനേകം പേരുടെ ചങ്കിടിപ്പായ ആ ചങ്കിനോട് ഒട്ടിക്കിടന്ന ഈ ഷർട്ട് മമ്മൂക്ക എനിക്ക് സമ്മാനിച്ചതാണ്. എനിക്ക് എന്നും അലക്കിത്തേച്ച് ഇസ്തിരിയിട്ടു വയ്ക്കാൻ ഒരു ഓർമ. ഒരു ദിവസം രാവിലെ ഈ ഷർട്ടിട്ട് വന്ന മമ്മൂക്കയ്ക്കൊപ്പം എത്ര ഫോട്ടോയെടുത്തിട്ടും മതി വന്നില്ല. കാര്യം തിരക്കിയ മമ്മൂക്ക ഷർട്ടിലുള്ള എൻ്റെ കൊതിക്കണ്ണ് തിരിച്ചറിഞ്ഞു. അല്പം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ഇട്ടിരിക്കുന്നത് വേറൊരു ഷർട്ട്. വൈകുന്നേരം എൻ്റെ കൈയിലേക്ക് ഗിഫ്റ്റ് ബാഗിൽ പൊതിഞ്ഞ് രാവിലെ തന്നെ കൊതിപ്പിച്ച ഷർട്ട്. ആ ഷർട്ടാണ് ഈ ഷർട്ട്!!

]]>
മമ്മൂക്ക സമ്മാനിച്ച ഷർട്ട്; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് പിആർഒ https://malayalees.ch/mammootty-gift-shirt-facebook-post/ Mon, 06 Mar 2023 09:07:06 +0000 https://malayalees.ch/?p=77465 മമ്മൂട്ടി അണിഞ്ഞ ഷർട്ട് തൻ്റെ മോഹം തിരിച്ചറിഞ്ഞ് തനിക്ക് സമ്മാനിച്ചു എന്ന് പിആർഒ റോബർട്ട് കുര്യാക്കോസ്. ഈ ഷർട്ടിട്ട് വന്ന മമ്മൂക്കയ്ക്കൊപ്പം എത്ര ഫോട്ടോയെടുത്തിട്ടും മതി വന്നില്ല. കാര്യം തിരക്കിയ മമ്മൂക്ക ഷർട്ടിലുള്ള എൻ്റെ കൊതിക്കണ്ണ് തിരിച്ചറിഞ്ഞു. പിന്നീട് ഷർട്ട് തനിക്ക് സമ്മാനിക്കുകയായിരുന്നു എന്നും തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ റോബർട്ട് കുര്യാക്കോസ് കുറിച്ചു. (mammootty gift shirt facebook)

https://bd7e28579764961430e4cf7a6ccb8aa2.safeframe.googlesyndication.com/safeframe/1-0-40/html/container.html

റോബർട്ട് കുര്യാക്കോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

മമ്മൂക്ക ഇട്ട ഷർട്ട് ഇട്ട് ഒരു ഫോട്ടോ! ചങ്കുപറിച്ചുതന്നില്ലെങ്കിലും അനേകം പേരുടെ ചങ്കിടിപ്പായ ആ ചങ്കിനോട് ഒട്ടിക്കിടന്ന ഈ ഷർട്ട് മമ്മൂക്ക എനിക്ക് സമ്മാനിച്ചതാണ്. എനിക്ക് എന്നും അലക്കിത്തേച്ച് ഇസ്തിരിയിട്ടു വയ്ക്കാൻ ഒരു ഓർമ. ഒരു ദിവസം രാവിലെ ഈ ഷർട്ടിട്ട് വന്ന മമ്മൂക്കയ്ക്കൊപ്പം എത്ര ഫോട്ടോയെടുത്തിട്ടും മതി വന്നില്ല. കാര്യം തിരക്കിയ മമ്മൂക്ക ഷർട്ടിലുള്ള എൻ്റെ കൊതിക്കണ്ണ് തിരിച്ചറിഞ്ഞു. അല്പം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ഇട്ടിരിക്കുന്നത് വേറൊരു ഷർട്ട്. വൈകുന്നേരം എൻ്റെ കൈയിലേക്ക് ഗിഫ്റ്റ് ബാഗിൽ പൊതിഞ്ഞ് രാവിലെ തന്നെ കൊതിപ്പിച്ച ഷർട്ട്. ആ ഷർട്ടാണ് ഈ ഷർട്ട്!!

]]>
‘വാട്ട്‌സ് ആപ്പ് മെസേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു’; വിചിത്ര പരാതിയുമായി ഒരു കുടുംബം https://malayalees.ch/kollam-strange-happenings-in-home/ Tue, 22 Nov 2022 04:00:57 +0000 https://malayalees.ch/?p=71644 കൊല്ലം ജില്ലയിലെ കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്ന് അതി വിചിത്രമായ ഒരു പരാതിയാണ് ഉയരുന്നത്. വാട്‌സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു എന്നാണ് പരാതി. സൈബർ സെല്ലിലും പൊലീസിലും പരാതി നൽകിയിട്ടും ഗുണമുണ്ടായിട്ടില്ല.

പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത ചില സംഭവങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി ഈ വീട്ടിൽ നടക്കുന്നത്. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങി.

കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്തെ രാജൻ ഇലക്ട്രീഷ്യൻ ആണ്. എന്നിട്ടും സ്വന്തം വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഈ വീട്ടിലെ വൈദ്യുത ബോർഡുകൾ എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്.

മാതാവ് വിലാസിനിയുടെ ഫോണിൽ നിന്ന് സജിതയ്ക്ക് ഓരോ ദിവസവും വാട്‌സാപ്പ് സന്ദേശങ്ങൾ വരാൻ തുടങ്ങി. സജിതയ്ക്ക് വാട്‌സാപ്പിൽ നിന്ന് മുറിയിലെ ഫാൻ ഇപ്പോൾ ഓഫ് ആകും എന്ന് മെസ്സേജ് വന്നതിനു തൊട്ടുപിന്നാലെ അങ്ങനെ തന്നെ സംഭവിച്ചു. ടാങ്ക് നിറഞ്ഞ് വെള്ളം വെള്ളം പോകുമെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെ അങ്ങനെ തന്നെയുണ്ടായി.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് സൈബർ സെൽ പറയുന്നത്. എന്നാൽ മറ്റു കാര്യങ്ങളൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് വ്യക്തതയില്ല.

]]>
“ഈ ഗോൾ പൊന്നുമകൾക്കു വേണ്ടി”; ഗോൾ നേട്ടത്തിന് ശേഷം മകളുടെ ഓര്‍മയില്‍ വിതുമ്പി ലൂണ https://malayalees.ch/isl-2022-23-adrian-luna-dedicates-goal-to-late-daughter/ Sat, 08 Oct 2022 11:09:13 +0000 https://malayalees.ch/?p=69289 ഐഎസ്എല്ലിലെ ഗോൾ നേട്ടം മകൾക്കായി സമ്മാനിച്ച് ലൂണ. ഐഎസ്എല്‍ ഒമ്പതാം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടത്തിന്‍റെ ആദ്യ ഗോൾ പിറന്നത് 72-ാം മിനിറ്റിലായിരുന്നു. മഞ്ഞപ്പടയുടെ വിശ്വസ്തൻ അഡ്രിയാന്‍ ലൂണയാണ് ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ ഗോൾ അടിച്ചത്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഇന്നലെ ആഘോഷത്തിമർപ്പിലായിരുന്നു. എന്നാൽ ലൂണയുടെ പ്രകടനം വ്യത്യസ്തമായിരുന്നു. കൈയില്‍ പതിപ്പിച്ച മകള്‍ ജൂലിയേറ്റയുടെ ടാറ്റുവിന് നേരെ വിരല്‍ചൂണ്ടി കണ്ണുനിറഞ്ഞാണ് അഡ്രിയാന്‍ ലൂണ പ്രതികരിച്ചത്. കഴിഞ്ഞ ഏപ്രിൽ ഒൻപതിനായിരുന്നു ലൂണയുടെ ആറു വയസുകാരി മകള്‍ ജൂലിയേറ്റ ഈ ലോകത്തോട് വിടപറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.

”ഏറെ വിഷമത്തോടെയാണ് എന്റെ മകളുടെ മരണ വിവരം ഞാൻ നിങ്ങളെ അറിയിക്കുന്നത്. ഈ വർഷം ഏപ്രിൽ ആറിനായിരുന്നു അവളുടെ വിയോഗം. ഈ വേർപാട് എനിക്കും എന്റെ കുടുംബത്തിനുമുണ്ടാക്കിയിരിക്കുന്ന വേദന ഒരിക്കലും മായ്ക്കാനാവത്തതാണ്” എന്നായിരുന്നു താരം കുറിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയായിരുന്നു മരണകാരണം. ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്.

ബ്ലാസ്റ്റേഴ്സിന്‍റെ ഗോളടി തുടങ്ങിവെച്ചതും വിജയത്തിലെ പ്രധാനിയുമാണ് ലൂണ. 72ാം മിനിറ്റില്‍ ലൂണയുടെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലിയുസ്‌നിയും ഗോളുകൾ സമ്മാനിച്ചതോടെ വിജയപടിയിൽ കേരളം ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.

]]>
എല്ലാ അപ്പാർട്ട്മെന്റിലും ഒരേ സമയം ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’; ആശ്ചര്യമെന്ന് ആരാധകർ, വൈറലായി വിഡിയോ… https://malayalees.ch/viral-video-shows-every-house-in-nyc-building-watching-house-of-the-dragon-at-the-same-time/ Wed, 24 Aug 2022 12:05:46 +0000 https://malayalees.ch/?p=67017 ലോകത്ത് ഏറ്റവുമധികം അവാർഡുകൾ നേടിയതും ഏറെ ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത ടെലിവിഷൻ സീരീസ് ആണ് ജിഓടി എന്നറിയപ്പെടുന്ന ഗെയിം ഓഫ് ത്രോൺസ്. ഗെയിം ഓഫ് ത്രോൺസ് ആരാധകർ ഹൗസ് ഓഫ് ദി ഡ്രാഗണിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഈ കഴിഞ്ഞ ഞായറാഴ്ചച്ചയായിരുന്നു പ്രീമിയർ. ന്യുയോർക്ക് നഗരത്തിലെ ഒരു അപാർട്മെന്റ് മുഴുവനും ഒരേ സമയം ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ പ്രീമിയർ കാണുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ട്വിറ്ററിൽ പങ്കിട്ട ഒരു വീഡിയോയിൽ ഡസൻ കണക്കിന് അയൽക്കാർ ഒരേ സമയം ഒരേ ചാനൽ ട്യൂൺ ചെയ്യുന്നത് കാണാം.

ആളുകൾ ഒരേസമയം ഷോ സ്ട്രീം ചെയ്യുന്ന വീഡിയോ ഏറെ കൗതുകം നിറഞ്ഞതാണ്. ആരാധകർക്കിടയിൽ വിഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ‘Big #HouseoftheDragon night in New York City apartments @HBO’ എന്ന അടിക്കുറിപ്പോടെ @Bkillinit ആണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോയിൽ, ന്യൂയോർക്ക് അപ്പാർട്ട്മെന്റ് സമുച്ചയം മുഴുവൻ ഒരേ സമയം ഒരേ ഷോ കാണുന്നത് കാണാം. എപ്പിസോഡ് പ്ലേ ചെയ്യുമ്പോൾ ലൈറ്റുകൾ ഒരേ സ്വരത്തിൽ മിന്നിമറയുന്നതും വീഡിയിയയിൽ ഉണ്ട്. ആശ്ചര്യമാണ് ഈ നിമിഷമെന്നാണ് ആളുകൾ കുറിച്ചത്.

ഒരു മണിക്കൂർ ദൈർഘ്യമുള്ള എപ്പിസോഡ് മാത്രമേ സംപ്രേഷണം ചെയ്തിട്ടുള്ളൂവെങ്കിലും എപ്പിസോഡ് ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇതിഹാസ പരമ്പര ‘ഗെയിം ഓഫ് ത്രോൺസി’നെക്കാൾ മികച്ച വെബ് സീരീസെന്ന വിശേഷണവുമായാണ് ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’ സ്ട്രീമിങ് തുടരുന്നത്. ഗെയിം ഓഫ് ത്രോൺസിൻ്റെ സ്പിൻ ഓഫായി എച്ച്ബിഒ സംപ്രേഷണം ചെയ്യുന്ന സീരീസിൻ്റെ ഒരു എപ്പിസോഡാണ് ഇതുവരെ പുറത്തുവന്നത്.

ഈ എപ്പിസോഡ് എച്ച്‌ബിഓയുടെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ടെലിവിഷൻ പ്രീമിയർ എന്ന റെക്കോർഡും സ്ഥാപിച്ചു. 10 മില്ല്യൺ ആളുകളാണ് അമേരിക്കയിൽ ഈ എപ്പിസോഡ് കണ്ടത്. ഗെയിം ഓഫ് ത്രോൺസിൻ്റെ ആദ്യ എപ്പിസോഡ് കണ്ടത് 2.22 മില്ല്യൺ ആളുകളാണ്. ജോർജ് ആർ ആർ മാർട്ടിനും റയാൻ കോൻഡാലും ചേർന്നാണ് ഹൗസ് ഓഫ് ദ ഡ്രാഗൺ ഒരുക്കുന്നത്.

]]>
മുംബൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; വിഡിയോ https://malayalees.ch/%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b5%be-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%bf%e0%b4%9a/ Mon, 23 May 2022 04:20:22 +0000 https://malayalees.ch/?p=62214 മുംബൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ആഘോഷം. അടുത്ത സുഹൃത്ത് സമീർ ഹംസയാണ് പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. (

ഇന്നലെയായിരുന്നു മോഹൻലാലിന്റെ 62-ാം പിറന്നാൾ. മലയാള സിനിമയ്ക്ക് എക്കാലത്തും ഓർത്തുവയ്ക്കാവുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയ ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ നിരവധി താരങ്ങളാണ് ആശംസ അറിയിച്ചത്.

പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽമീഡിയയിൽ പങ്കുവച്ച ആശംസ. ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഉണ്ണിമുകുന്ദൻ, പൃഥ്വിരാജ് തുടങ്ങി വലിയ താരനിരയാണ് സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചത്. ഗുരുനാഥന് പിറന്നാൾ ആശംസകൾ എന്നായിരുന്നു ജയസൂര്യ പങ്കുവച്ച വരികൾ. ലാലേട്ടനൊപ്പമുള്ള മനോഹര ചിത്രം കുഞ്ചാക്കോ ബോബനും പങ്കുവച്ചു. സിനിമാ താരങ്ങൾക്കൊപ്പം സാംസ്‌കാരി രംഗത്തെയും ഒട്ടേറെ പേർ നടനവിസ്മയത്തിന് പിറന്നാൾ ആശംസകൾ നേർന്നു.

1960 മെയ് 21 നാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും മകനായി മോഹൻലാലിന്റെ ജനനം. 1980ൽ ഫാസിൽ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം. തുടർന്നങ്ങോട്ട് വില്ലൻ വേഷങ്ങളിൽനിന്ന് സഹനായകനിലേക്കും, നായകസ്ഥാനത്തേക്കും തുടർന്നങ്ങോട്ട് സൂപ്പർതാര പദവിയിലേക്കുമുള്ള മോഹൻലാലിന്റെ ജൈത്രയാത്രയ്ക്കൊപ്പമാണ് മലയാള സിനിമ അതിന്റെ സുവർണഘട്ടം അടയാളപ്പെടുത്തിയത്. 42 വർഷങ്ങൾ… 400 റോളം സിനിമകൾ. എത്രയോ താരോദയങ്ങളും അസ്തമയങ്ങളും കണ്ട ഇന്ത്യൻ സിനിമയിൽ മോഹൻലാൽ എന്ന ബ്രാൻഡിന് ഇന്നും പത്തരമാറ്റ് തന്നെ.

അഞ്ച് തവണ ദേശീയ പുരസ്‌കാരം, ഒമ്പത് തവണ സംസ്ഥാന പുരസ്‌കാരം. മലയാളസിനിമാ ബോക്സോഫീസിന്റെ ഉയരം ഇരുനൂറ് കോടി ക്ലബ്ബിലെത്തിച്ച വാണിജ്യവിജയങ്ങൾ. പത്മഭൂഷനും പത്മശ്രീയും നേടിയ ഏക അഭിനേതാവ്. ടെറിറ്റോറിയൽ സേനയിൽ ഓണററി ലെഫ്റ്റനന്റ് പദവി ലഭിക്കുന്ന ആദ്യ അഭിനേതാവ്. എണ്ണമറ്റ കാരുണ്യപ്രവൃത്തികളിലൂടെ കരുതലിന്റെ കൈ പിടിക്കുന്ന മഹാനടൻ. മലയാളത്തിനായി ഇനിയും നിറയണം ഭാവങ്ങളുടെയും ജീവിതത്തിന്റെയും ആ മഹാസാഗരം.

]]>