viral video – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Aug 2023 09:49:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png viral video – malayalees.ch https://malayalees.ch 32 32 കേശവന്‍ ചേട്ടന്റെ അടിമുടി മാറ്റം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; കിടിലന്‍ മേക്കോവര്‍ https://malayalees.ch/trending-makeover-of-55-year-old-kesavan/ Tue, 08 Aug 2023 09:49:30 +0000 https://malayalees.ch/?p=85833
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ഒരു 55 വയസുകാരന്റെ മേക്കോവര്‍ വീഡിയോ ആണ് ട്രെന്റിംഗ്. ചെര്‍പ്പുളശ്ശേരി പുലാപ്പറ്റ സ്വദേശി കേശവേട്ടനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. കേശേവേട്ടനെ കിടിലം മേയ്‌ക്കോവറിലൂടെ സ്‌റ്റൈലിഷ് മോഡലാക്കിയിരിക്കുകയാണ് ചെര്‍പ്പുളശ്ശേരിയിലെ ഒരുകൂട്ടം യുവാക്കള്‍.

ലുങ്കിയും ഷര്‍ട്ടും ധരിച്ച് കയ്യില്‍ ഒരു വടിയുമായി മാത്രമേ കേശവേട്ടനെ ചെര്‍പ്പുളശ്ശേരിക്കാര്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ ആ കേശവേട്ടന്റെ കിടിലം മേയ്‌ക്കോവര്‍ കണ്ട് കേരളക്കരയാകെ അമ്പരപ്പിലായിരിക്കുകയാണ്. മേയ്‌ക്കോവര്‍ ആശയവുമായി മോക്ക മെന്‍സിന്റെ കുട്ടികള്‍ എത്തിയപ്പോള്‍ കേശവേട്ടന്‍ പറഞ്ഞത് ഒരു ബിഗ് നോ ആയിരുന്നു. പിന്നീട് കുട്ടികളുടെ അഭ്യര്‍ത്ഥനക്ക് മുന്നില്‍ വിശാലഹൃദയനായ കേശവേട്ടന്‍ വഴങ്ങുകയായിരുന്നു.

സംഗതി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ജനപ്രതിനിധികടക്കം വീഡിയോ ഷെയര്‍ ചെയ്ത് കേശവേട്ടന്റെ കിടിലന്‍ മേക്കോവറിനെ പ്രശംസിച്ചു. മേക്കോവര്‍ ഹിറ്റായെങ്കിലും എപ്പോഴുമൊന്നും ഇങ്ങനെ ടിപ്പ് ടോപ്പില്‍ നടക്കാനാകില്ലെന്നാണ് കേശവേട്ടന്‍ പറയുന്നത്. വൈറല്‍ താരത്തെ അങ്ങനെ കൈവിടില്ലെന്ന് യുവാക്കളും പറയുന്നു.

]]>
7 കുട്ടികളുമായി സ്കൂട്ടറിൽ അപകടകരമായ യാത്ര; മുംബൈയിൽ യുവാവ് അറസ്റ്റിൽ https://malayalees.ch/on-camera-mumbai-man-rides-scooter-with-7-children-arrested/ Tue, 27 Jun 2023 08:48:39 +0000 https://malayalees.ch/?p=83378 മുംബൈയിൽ ഏഴ് കുട്ടികളുമായി സ്‌കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്ത യുവാവ് അറസ്റ്റിൽ. മുനവ്വർ ഷാ എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഏഴ് കുട്ടികളുമായി സ്കൂട്ടറിൽ ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.

ഏഴ് കുട്ടികളുമായി ബൈക്കിൽ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. ഐപിസി സെക്ഷൻ 308 പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ബൈക്കിന്റെ മുന്നില്‍ രണ്ട് കുട്ടികള്‍ നില്‍ക്കുന്നതും പുറകില്‍ മൂന്ന് കുട്ടികള്‍ ഇരിക്കുന്നതും മറ്റ് രണ്ടുപേര്‍ പിന്നില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ച് മുനവ്വർ ഷായെ അറസ്റ്റ് ചെയ്തു. നേരത്തെ ഇയാളുടെ കുറ്റകരമായ ഡ്രൈവിങ്ങിനെതിരെ സാമൂഹിക മാധ്യമത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

]]>
ഇങ്ങനെയും ട്രെയിനില്‍ യാത്ര ചെയ്യാം; വൈറലായി യുവാവ്; വിഡിയോ https://malayalees.ch/viral-video-of-a-man-jump-through-train-seats-to-go-toilet/ Tue, 20 Jun 2023 04:43:16 +0000 https://malayalees.ch/?p=82997 തിരക്കിട്ട ട്രെയിന്‍ യാത്രകള്‍ ഇന്ത്യയില്‍ സ്വാഭാവികമായി കാണുന്ന ഒന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ഇന്ത്യന്‍ റെയില്‍ വേയുടെ യാത്രാ സംവിധാനത്തെ കുറിച്ച് പരാതിയും പരിഭവങ്ങളുമെല്ലാം സാധാരണയാണ്. എന്നാലിപ്പോള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് വെളിപ്പെടുത്തുന്ന ഒരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

വളരെ തിരക്കേറിയ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ടോയ്‌ലറ്റില്‍ പോകാന്‍ പാടുപെടുന്ന യുവാവാണ് വിഡിയോയില്‍ ഉള്ളത്. മുഴുവന്‍ സീറ്റുകളും യാത്രക്കാരാല്‍ നിറഞ്ഞിരിക്കുന്ന കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ടോയ്‌ലറ്റ്‌റിലേക്ക് പോകാന്‍ സീറ്റിന് മുകളില്‍ കയറി ചാടി ചാടി പോകുകയാണ് യുവാവ്. നിലത്ത് കാല് കുത്താന്‍ പോലും സ്ഥലമില്ലാത്തതിനാല്‍ യുവാവിന് സീറ്റുകള്‍ക്ക് മുകളിലൂടെ ചവിട്ടിയാണ് അടുത്ത ബോഗിയിലേക്ക് പോകേണ്ടിവരുന്നത്. നിരവധി പേരാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയ്ക്ക് നേരെ നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് വിഡിയോ പങ്കുവച്ചവര്‍ ഉന്നയിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന യാത്രാമാര്‍ഗമായ ട്രെയിന്‍ യാത്രയില്‍ അവശ്യ സൗകര്യം പോലുമില്ലെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ ഉത്സവകാലത്തടക്കം ഇന്ത്യന്‍ റെയില്‍വേയുടെ കാര്യത്തില്‍ ഈ തിരക്ക് സാധാരണയാണെന്നും ഇതൊന്നും അത്ര കാര്യമാക്കേണ്ടെന്നും വിഡിയോ പങ്കുവച്ച ചിലര്‍ പറയുന്നു. അതേസമയം തിരക്കിട്ട ഒരു യാത്ര വിനോദപ്രദമാക്കാന്‍ സഹായിച്ചതിന് നന്ദി എന്നാണ് ട്വിറ്ററില്‍ ഒരാള്‍ വിഡിയോ പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.

]]>
വിവസ്ത്രനാക്കി, കൈകാലുകൾ ബന്ധിച്ച് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; യുപിയിൽ മകനോട് പിതാവിൻ്റെ ക്രൂരത https://malayalees.ch/stripped-hands-tied-boy-made-to-sit-on-railway-track-by-father-in-up/ Wed, 14 Jun 2023 04:39:46 +0000 https://malayalees.ch/?p=82700 ഉത്തർപ്രദേശിലെ ഹർദോയിൽ പത്തുവയസ്സുകാരൻ മകനോട് പിതാവിൻ്റെ ക്രൂരത. നിസ്സാര തെറ്റിൻ്റെ പേരിൽ മകനെ വിവസ്ത്രനാക്കി കൈകാലുകൾ ബന്ധിച്ച് ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. റെയിൽവേ ട്രാക്കിൽ നഗ്നനായി ഇരിക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

നഗ്നനായി കൈകാലുകൾ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ബന്ധിച്ച നിലയിൽ ഒരു കുട്ടി റെയിൽവേ ട്രാക്കിന് നടുവിൽ ഇരിക്കുന്നതാണ് വൈറലായ വീഡിയോ. ഹർദോയ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സീതാപൂർ മേൽപ്പാലത്തിന് താഴെ നിന്നുള്ളതാണ് വൈറലായ വീഡിയോ എന്നാണ് സൂചന. എന്തിനാണ് കുട്ടിയെ ഇങ്ങനെ ഇരുത്തിയെന്ന് ഒരു സ്ത്രീ പിതാവിനോട് ചോദിക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. ദൂരെ നിന്ന് ട്രെയിൻ വരുന്നുണ്ടെന്നും മകനെ റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റണമെന്നും ആളുകൾ നിർബന്ധിക്കുന്നുണ്ട്.

ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ മകൻ രാത്രി വൈകി തിരിച്ചെത്തിയതിനാണ് പിതാവിന്റെ ഈ ക്രൂരമായ ശിക്ഷ. സഹോദരി പിതാവിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണണം. ആളുകൾ ബഹളം വെച്ചതിനെ തുടർന്നാണ് ഇയാൾ മകനെ ട്രാക്കിൽ നിന്ന് മാറ്റിയത്. വൈറലായ വീഡിയോ റെയിൽവേ പൊലീസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജിആർപി സ്റ്റേഷൻ ഇൻചാർജ് അരവിന്ദ് കുമാർ സംഭവത്തിൽ അന്വേഷണം നടത്തി നടപടിക്ക് ഉത്തരവിട്ടു.

]]>
സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയഗാനത്തെ അവഹേളിച്ച് പെൺകുട്ടികൾ; കേസെടുത്ത് പൊലീസ് https://malayalees.ch/girls-disrespect-national-anthem-while-smoking-cigarettes-in-viral-video-html/ Wed, 12 Apr 2023 08:31:56 +0000 https://malayalees.ch/?p=79527 സിഗരറ്റ് വലിക്കുന്നതിനിടെ ദേശീയ ഗാനത്തെയും പതാകയെയും അനാദരിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊൽക്കത്തയിൽ നിന്നുള്ള രണ്ട് പെൺകുട്ടികളുടെ വീഡിയോയാണ് സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്. ദേശീയഗാനത്തെ പരിഹസിക്കുകയും സിഗരറ്റിനോട് താരതമ്യം ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് പെൺകുട്ടികൾ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തത്.

സിഗരറ്റ് പിടിച്ച് ഇരുന്നുകൊണ്ട് തെറ്റായ വരികൾ ഉപയോഗിച്ച് പെൺകുട്ടികൾ ദേശീയഗാനം ആലപിക്കുന്നതാണ് വൈറലായ വീഡിയോ. ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് തടിതപ്പാനുള്ള ശ്രമത്തിലാണ് ഇവർ.

എന്നാൽ ഇരുവർക്കുമെതിരെ കർശന നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. പെൺകുട്ടികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അത്രായി ഹാൽദർ ലാൽബസാർ സൈബർ സെല്ലിലും ബാരക്പൂർ കമ്മീഷണറേറ്റിലും പരാതി നൽകിയതായി റിപ്പോർട്ടുണ്ട്. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണെന്നാണ് റിപ്പോർട്ട്.

]]>
77 പന്തുകളിൽ 205 നോട്ടൗട്ട്; അസാമാന്യ പ്രകടനവുമായി വിൻഡീസ് താരം: വിഡിയോ https://malayalees.ch/rahkeem-cornwall-77-ball-205-atlanta-open/ Thu, 06 Oct 2022 13:00:13 +0000 https://malayalees.ch/?p=69139 അവിശ്വസനീയ ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റ് ഇൻഡീസ് താരം റഖീം കോൺവാൾ. അമേരിക്കയിലെ അറ്റ്ലാൻ്റ ഓപ്പൺ 2022 ടി-20 ടൂർണമെൻ്റിൽ അറ്റ്ലാൻ്റ ഫയറിനു വേണ്ടി ഇറങ്ങിയ താരം 77 പന്തുകളിൽ 205 റൺസ് നേടി പുറത്താവാതെ നിന്നു. വിൻഡീസിനായി ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചിട്ടുള്ളത്.

സ്ക്വയർ ഡ്രൈവ് ടീമിനെതിരെയായിരുന്നു കോൺവാളിൻ്റെ പ്രകടനം. കോൺവാളിൻ്റെ അവിശ്വസനീയ പ്രകടനത്തിൻ്റെ മികവിൽ അറ്റ്ലാൻ്റ ഫയർ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടി. മത്സരത്തിൽ അറ്റ്ലാൻ്റ ഫയർ 172 റൺസിനു വിജയിക്കുകയും ചെയ്തു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അറ്റ്ലാൻ്റയ്ക്കായി കോൺവാളും സ്റ്റീവൻ ടെയ്ലറും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 101 റൺസ് കൂട്ടിച്ചേർത്തു. 18 പന്തുകളിൽ 53 റൺസെടുത്ത ടെയ്ലർ ഏഴാം ഓവറിൽ പുറത്തായി. മൂന്നാം നമ്പറിൽ മുൻ പാകിസ്താൻ താരം സമി അസ്ലം എത്തി. പിന്നീട് സമി അസ്ലമിനെ കാഴ്ചക്കാരനാക്കി കോൺവാൾ കത്തിക്കയറി. 17 ബൗണ്ടറിയും 22 സിക്സറും സഹിതമായിരുന്നു കോൺവാളിൻ്റെ ഇന്നിംഗ്സ്. 29 പന്തിൽ 53 റൺസെടുത്ത അസ്ലവുമൊത്ത് അപരാജിതമായ 225 റൺസിനാണ് കോൺവാൾ പങ്കാളി ആയത്. മറുപടി ബാറ്റിംഗിൽ സ്ക്വയർ ഡ്രൈവിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.

]]>
കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു, ഭീഷണിപ്പെടുത്തി പണം തട്ടി; ഒരു വർഷത്തിന് ശേഷം പീഡന വീഡിയോ വൈറലാക്കി; 8 പേർക്കെതിരെ കേസ് https://malayalees.ch/%e0%b4%95%e0%b5%97%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ac%e0%b4%b2%e0%b4%be%e0%b4%a4/ Sat, 01 Oct 2022 11:22:17 +0000 https://malayalees.ch/?p=68863 രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 8 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പ്രതികൾ പീഡന വീഡിയോ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയിരുന്നതായി 17 കാരി. 50,000 രൂപ തട്ടിയെടുക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ 2.5 ലക്ഷം രൂപ അധികമായി ആവശ്യപ്പെടുകയും ചെയ്തു. ആൽവാറിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം.

https://d1b8b23101efcb48a992abaf8ec006bb.safeframe.googlesyndication.com/safeframe/1-0-38/html/container.html

2021 ഡിസംബർ 31 നാണ് കേസിനാസ്പദമായ സംഭവം. ഗ്രാമവാസികളായ 8 യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തിട്ടും ഭയം മൂലം ഒരു വർഷത്തോളം പീഡനവിവരം മറച്ചുവച്ചു. ഗോത്താരയ്ക്ക് സമീപം പ്രതികളിൽ ഒരാൾ വിളിച്ചുവരുത്തിയ ശേഷം പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബാക്കി 7 പേരും ബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

ജനുവരി മൂന്നിനും ഏപ്രിൽ ആറിനും രണ്ടുതവണ പെൺകുട്ടി വീണ്ടും ബലാത്സംഗത്തിനിരയായി. പ്രതികൾ പിന്നീട് 50,000 രൂപ തട്ടിയെടുക്കുകയും, വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ 2.5 ലക്ഷം രൂപ അധികമായി ആവശ്യപ്പെടുകയും ചെയ്തു. പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്ന് ഇരയുടെ വീഡിയോ ഷെയർ പ്രതികൾ ഷെയർ ചെയ്തു. വൈറലായ വീഡിയോയെ കുറിച്ച് ഇരയുടെ കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചതോടെയാണ് കൂട്ടബലാത്സംഗം പുറത്തറിയുന്നത്. 8 പേർക്കെതിരെ അൽവാർ പൊലീസ് കേസെടുത്തിട്ടുണ്ട്.

]]>
സഞ്‌ജുവിന് കയ്യടിക്കുന്ന രണ്ട് കുഞ്ഞ് ആരാധകർ; വൈറലായി വിഡിയോ https://malayalees.ch/sanju-samson-yesterdays-play/ Mon, 22 Aug 2022 11:22:43 +0000 https://malayalees.ch/?p=66848 സമൂഹമാധ്യമങ്ങളിലും കളിക്കളത്തിലും സഞ്ജുവാണ് താരം. നിറയെ സഞ്‌ജുവിനുള്ള ആശംസകളാണ്. കഴിഞ്ഞ ദിവസം സിംബാബ്‌വെക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ മികച്ച രീതിയിൽ ബാറ്റ് വീശി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് സഞ്‌ജുവാണ്. സഞ്ജുവിനെ തന്നെയാണ് മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തതും. ഒട്ടനവധി ആളുകളാണ് താരത്തിന് കൈയടിയും പ്രശംസയുമായി രംഗത്ത് വന്നത്. ഇന്ത്യൻ ടീമിന് ഒരു പുതിയ ഫിനിഷറെ ലഭിച്ചുവെന്നും മറ്റൊരു ധോണിയാണ് സഞ്‌ജുവെന്നുമൊക്കെ നിരവധി കമന്റുകളും താരത്തിന് ലഭിച്ചു. അവസാന പന്തിൽ സിക്‌സ് പായിച്ചാണ് സഞ്‌ജു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഇപ്പോൾ സഞ്‌ജുവിന് കൈയടിക്കുന്ന രണ്ട് കുരുന്ന് ആരാധകരുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. “സഞ്‌ജു സഞ്‌ജു ” എന്ന് ആർത്തു വിളിച്ചു കൊണ്ടാണ് കുട്ടി ആരാധകർ സഞ്‌ജുവിന് വേണ്ടി കൈയടിക്കുന്നത്. ടെലിവിഷനിൽ സഞ്‌ജുവിനെ കണ്ടു കൊണ്ടാണ് ഇവർ കൈയടിക്കുന്നത്. അതേ സമയം നിർണായക അവസരങ്ങൾ പാഴാക്കുന്നയാൾ എന്ന വിമർശനങ്ങൾക്കുള്ള ശക്തമായ മറുപടി കൂടിയായിരുന്നു മത്സരത്തിലെ സഞ്‌ജുവിന്റെ ഇന്നിങ്‌സ്. പ്രമുഖ താരങ്ങൾ വരെ പരാജയപ്പെട്ടിടത്താണ് പക്വതയോടെ ബാറ്റ് വീശി സഞ്‌ജു ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ഹരാരെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 162 റൻസിന്റെ വിജയലക്ഷ്യം 25.4 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയുടെ സ്കോർ 161 ൽ നിൽക്കെ സിംബാബ്‍വെ ബൗളർ ഇന്നസെന്‍റ് കയയുടെ പന്ത് സിക്സറടിച്ചാണ് സഞ്ജു ടീമിനെ വിജയതീരത്തെത്തിച്ചത്. ഷാർദുൽ ഠാകുറിന്‍റെ മൂന്നു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. പരമ്പരയിൽ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. 21 പന്തിൽ 33 റൺസുമായി ശിഖർ ധവാനും 34 പന്തിൽ 33 റൺസുമായി ശുഭ്മാൻ ഗില്ലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്നാണ് സിംബാബ്‌വെ പരമ്പരയിലെ മൂന്നാമത്തെ മത്സരം. ഹരാരെ സ്‌പോർട്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഇപ്പോൾ ബാറ്റിംഗ് തിരഞ്ഞെടുത്തിരിക്കുകയാണ്.

]]>
നിങ്ങളുടെ ഒരു ചെറിയ ദയ ഒരാളുടെ ദിവസം മനോഹരമാക്കും; റോഡരികില്‍ കുടിവെള്ളം വിതരണം ചെയ്ത് ബാലന്‍ https://malayalees.ch/boy-giving-water-bottles-to-roadside-vendors-video-viral/ Mon, 02 May 2022 12:59:21 +0000 https://malayalees.ch/?p=61142 കരുണയുള്ള നിരവധി മനുഷ്യരെ കുറിച്ചുള്ള കഥകളും കാഴ്ചകളും നമ്മള്‍ ദിനംപ്രതി സമൂഹമാധ്യമങ്ങളിലൂടെ കാണുന്നുണ്ട്. പലതും പേരുപോലുമറിയാതെ വൈറലാകാറുമുണ്ട്. അത്തരത്തില്‍ തെരുവില്‍ കച്ചവടം നടത്തുന്നവര്‍ക്കും ഭിക്ഷ യാചിക്കുന്നവര്‍ക്കും ഈ കൊടിയ വേനലില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ഒരു ബാലനാണ് സമൂഹമാധ്യമങ്ങളില്‍ വൈറാലാകുന്നത്.

ഐഎഎസ് ഓഫിസര്‍ അവനി ശരണ്‍ ആണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഏത് സ്ഥലത്ത് നിന്നുള്ള സംഭവമാണെന്ന് വ്യക്തമല്ല. വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. നിങ്ങളുടെ ഒരു ചെറിയ ദയ ഒരാളുടെ ദിവസം മനോഹരമാക്കും എന്നാണ് അദ്ദേഹം വിഡിയോക്കൊപ്പം പങ്കുവച്ചിരിക്കുന്ന അടിക്കുറുപ്പ്.

ഈ കടുത്ത ചൂടുകാലത്ത് ഒരു വലിയ പായ്ക്കറ്റ് ബോട്ടില്‍ വെള്ളമാണ് അഞ്ചോ ആറോ വയസ് മാത്രം പ്രായം തോന്നിക്കുന്ന ബാലന്‍ വിതരണം ചെയ്യുന്നത്. റോഡരികില്‍ പൂക്കള്‍ വില്‍ക്കുന്നവര്‍ക്ക് കുപ്പിവെള്ളം വിതരണം ചെയ്യുന്നതും അവര്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതും കാണാം. കച്ചവടക്കാര്‍ക്കൊപ്പമുള്ള കൊച്ചുകുട്ടികളോട് ഇടയ്ക്ക് ബാലന്‍ സംസാരിക്കുന്നുമുണ്ട്. രണ്ടര ലക്ഷത്തോളം പേരാണ് വിഡിയോ ഇതിനോടകം കണ്ടത്.

]]>
100 മീറ്റർ ഓട്ടം 13.47 സെക്കൻഡിൽ പൂർത്തിയാക്കി 70 വയസുകാരൻ; വിഡിയോ വൈറൽ https://malayalees.ch/70-year-old-100-metre-sprint/ Mon, 02 May 2022 08:29:31 +0000 https://malayalees.ch/?p=61118 00 മീറ്റർ ഓട്ടം 14 സെക്കൻഡിൽ താഴെ ഓടി പൂർത്തിയാക്കി 70 വയസുകാരൻ. അമേരിക്കൻ സ്വദേശിയായ മൈക്കൽ കിഷ് ആണ് 13.47 സെക്കൻഡിൽ 100 മീറ്റർ ഓട്ടം പൂർത്തിയാക്കിയത്. 70 വയസ് കഴിഞ്ഞവരുടെ നൂറ് മീറ്റർ ഓട്ടത്തിലാണ് മിന്നും വേഗത്തിൽ മൈക്കൽ കിഷ് ഫിനിഷ് വര കടന്നത്. വൈറലോട്ടത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

13.47 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയെങ്കിലും 70 വയസിനു മുകളിൽ പ്രായമുള്ളവരുടെ ഓട്ടമത്സരത്തിൽ റെക്കോർഡ് അമേരിക്കയുടെ ബോബി വിൽഡെനാണ്. 2005 സീനിയർ ഒളിമ്പിക്സിൽ 12.77 സെക്കൻഡിലാണ് ബോബി ഓട്ടം പൂർത്തിയാക്കിയത്. ഫിലാഡെൽഫിയയുടെ ഡോൺ വാരൻ 14.35 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

]]>